ഗർഭിണിയായ അമ്മയും ജനിക്കാനൊരുങ്ങിയ കുഞ്ഞും ഓടുന്ന കാറിൽ വെന്തുരുകിയപ്പോൾ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു കുറിപ്പ്

EDITOR

ആധുനിക കാറുകളും അറിവില്ലായ്മ വിളിച്ചു വരുത്തുന്ന അപകട സാധ്യതകളും.കണ്ണൂരിൽ ഇന്ന് 2.02.2023 ഫെബ്രുവരിയിൽ ദാരുണമായ ഒരു അപകടം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ മുൻപ് ഇട്ട ഒരു പോസ്റ്റ്‌ ഒരിക്കൽക്കൂടി പൊതുജനത്തിനായി ഇടുന്നു. ആവശ്യമുള്ളവർ വായിക്കുക ഉൾകൊള്ളുക.പൂർണ്ണ ഗർഭിണിയായ അമ്മയും ജനിക്കാനൊരുങ്ങിയ കുഞ്ഞും ഓടുന്ന കാറിൽ വെ- ന്തുരുകിയപ്പോൾ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നവരുടെ മനസിന്റെ വേദന ഉള്ളിൽ ഇപ്പോളും ചിന്തിക്കാൻ ആകുന്നതിലും ആപ്പുറം ആണ്. അറിവില്ലായ്മ ക്ഷണിച്ചു വരുത്തുന്ന അപകടങ്ങൾ ആണ് നല്ലൊരു ശതമാനവും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലെ തീപിടുത്തം.കമ്പനികൾ സുരക്ഷാ സജ്ജീകരണങ്ങൾക്കും, ഓഡിയോ ഉൾപ്പെടെ ഉള്ള ഇൻഫോടൈൻമെൻറ്കൾക്കും ഉയർന്ന വില ഈടാക്കി ടോപ് ഏൻഡ് വേരിയെന്റുകൾ ഇറക്കുമ്പോൾ അവയൊക്കെ ഒഴിവാക്കി അതിന്റെ തന്നെ താഴ്ന്ന ബേസ് മോഡൽസ് കാറുകൾ വിപണിയിൽ സാധാരണക്കാരനെ ലാക്കാക്കി ഇറക്കുന്നു.

അതിൽ നല്ലൊരു വിഭാഗവും ചിന്തിക്കുന്നത് ബേസ് മോഡൽ കുറഞ്ഞ വിലയിൽ മേടിച്ചു പുറമെ കാർ ആക്സ്സസറി ഷോപ്പുകളിൽ നിന്ന് പവർ വിന്ഡോ, ഓഡിയോ സിസ്റ്റം, ഫോഗ് ലാമ്പുകൾ ഉൾപ്പെടെ എല്ലാം ചെയ്തു മോഡിപിടിപ്പിച്ചാൽ ഉയർന്ന മോഡലിന്റെ പ്രൗ ഡിയും കിട്ടും മുതൽ മുടക്കും അത്ര ആകില്ല എന്നുള്ളതാണ്. ഈ മോഹം സാധാരണക്കാരെ കൊണ്ടെത്തിക്കുക മുക്കിനു മുക്കിനു തുറന്നു വെച്ചേക്കുന്ന തമ്മിൽ മത്സരിച്ചു മുന്നേറാൻ നോക്കുന്ന കാർ ആക്സസ്സറി ഷോപ്പുകളിലേക്ക്. യുവ തലമുറയ്ക്ക് ഇതൊരു ഭ്രമം തന്നെ ആണ്.ഇതിലെ അപകട വശങ്ങൾ പറയാം. 35 മുതൽ 65 ആംപിയർ വരെ ശക്തമായ കറണ്ട് 12 വോൾടേജിൽ ഒരു സർക്യൂറ്റിലേക്ക് പകരാൻ ശേഷിയുള്ള ബാറ്ററികൾ ആണ് ചെറിയ വാഹനങ്ങളിൽ അധികവും ഉപയോഗിക്കുന്നത്. ഫെയ്സ് ലൈൻ കട്ടികൂടിയ വയറുകളിലൂടെ കണക്ട് ചെയ്യുമ്പോൾ സർക്യൂട് പൂർണമാക്കുന്നത് വണ്ടിയുടെ മെറ്റൽ ബോഡി ബാറ്ററിയുടെ നെഗറ്റീവ് ടെർമിനേലിലേക്ക് കണക്ട് ചെയ്തു കൊണ്ടാണ്.

അതായതു വാഹനത്തിലെ പോസിറ്റീവ് ടെർമിനൽ കണക്ട് ആയ ഒരു വയർ ഏതേലും അവസ്ഥയിൽ പൊട്ടി വണ്ടിയുടെ മെറ്റൽ ബോഡിയിൽ എവിടെ ഉരസിയാലും അത് ശക്തമായ ഷോർട് സർക്യൂട് ഉണ്ടാക്കുകയും അത് നേരെ ഉഗ്രശേഷിയുള്ള തീപിടുത്തത്തിൽ കലാശിക്കും ചെയ്യും എന്നുള്ളതാണ്. ഇത് ചിലപ്പോൾ പവർ വിൻഡോകളെ പോലും നിശ്ചലമാക്കിയേക്കാം. പിന്നെ glass പൊട്ടിച്ചു ചാടി രക്ഷപെടുക എന്നൊരു മാർഗം മാത്രേ ഉള്ളു. അതുപക്ഷെ ശീലമില്ലാത്തതിനാൽ മനസിൽ ആ ടെൻഷനിൽ തോന്നി എന്ന് വരില്ല.ശരിയായ വയറിങ് കിറ്റുകൾ 100ശതമാനം ആ ആപത്തു തടയാൻ പ്രാപ്തി ഉള്ളവയാണ്. പക്ഷെ അവക്ക് ആ വിലയും നൽകേണ്ടി വരും എന്നുള്ള കാര്യം മറക്കരുത്. പ്രധാനപെട്ട വാഹന സർവീസ് സെന്ററുകളിൽ പോലും ശരിയായ നിലവാരത്തിൽ ഉളള വയറിങ് കിറ്റുകൾ, കണക്റ്ററുകൾ വെച്ചു പലപ്പോളും ലാഭേച്ചയാൽ അഡിഷണൽ ഫിറ്റിങ്സുകൾ ചെയ്യാറില്ല എന്നുള്ളത് ആണ് വസ്തുത.

പിന്നെ ആകെ ഗുണം വറന്റി കട്ട്‌ ആകില്ല എന്നത് മാത്രം.മിക്കപോളും മെയിൻ വയറിങ് കിറ്റുകൾ പൊട്ടിച്ചു വേണ്ട അഡിഷണൽ കണക്ഷൻ ജോയിന്റ് ചെയ്ത ശേഷം ഇന്സുലേഷൻ ടേപ്പ് ചുറ്റി വിടാറാണ് പതിവ്. പാനലുകൾക്കടിയിൽ മറഞ്ഞു കഴിയുമ്പോൾ ഈ ചതി ആരും കാണാറില്ല. ശരിയായ ഫ്യൂസ് കാരിയറുകൾ പോലും പലപ്പോളും ഈ അഡിഷണൽ കണക്ഷന് ഇടാറില്ല എന്നുള്ളതാണ് വാസ്തവം. എല്ലാം ചിലവുകുറക്കലിന്റെ ഭാഗമായി ഒഴിവാക്കും. ഇതിൽ തന്നെ ഏറെ അപകടം അനങ്ങുന്ന ഭാഗങ്ങളായ വാതിലുകളുടെയും മറ്റും വിജാഗിരികൾക്കിടയിലൂടെ വയറിങ്ങുകൾ പോകുന്ന ഭാഗത്തൊക്കെ ആണ്. ഇവിടെയൊക്കെ ഉളള റബ്ബർ ഷീൽഡുകൾ ഇളക്കി വയറുകൾ ജോയിന്റ് ചെയ്തു ഇന്സുലേഷൻ അടിക്കുകയും തിരികെ റബ്ബർ ക്യാപ് ഇടുകയും ചെയ്യുമ്പോൾ വലിയ അപകടം ഒളിഞ്ഞിരിക്കുന്നു. കാലക്രമേണ ഈ കവറിങ്ങുകൾ ഉരഞ്ഞുരഞ്ഞു പോകുകയോ, നിലവാരമില്ലാത്ത വയറുകൾ ലോഡ് മൂലം ചൂടായി ഉരുകുകയോ ചെയ്തു അകത്തെ കമ്പികൾ പുറത്ത് വരാനും മെറ്റൽ ബോഡിയുമായി ഉരഞ്ഞു ഷോർട് ആകാനും കത്താനും ഏറെ സാധ്യതകൾ ഉണ്ട്.

മിക്ക വാഹനങ്ങളിലും അമിതമായി എയർ ഫ്രഷ്നേറുകൾ ഉപയോഗിക്കാറുണ്ട്. ഇവയൊക്കെ തന്നെ ക്ഷണ മാത്രയിൽ വാതകമായി ബഹിർഗമിക്കുന്നതും ഇവ ശക്തമായി വായുമായി ചേർന്ന് തീനാളത്തിനെ സാന്നിധ്യം വന്നാൽ സ്ഫോടനാത്മകമായി കത്തുന്നവയും (highly volatile and flammable vapour )ആണ്.മറ്റൊരു പ്രശ്നം എലി തുടങ്ങിയ ജീവികൾ വഴി വാഹനത്തിന്റെ വയറിംഗ് കിറ്റിനു വരുത്തുന്ന നാശങ്ങൾ ഇവയൊക്കെ അപ്രതീക്ഷിതമായ ഷോർട് സർക്യൂറ്റിനും വലിയ തീപിടുത്തതിനും കാരണമാകും.മിക്ക കമ്പനികളും ഇപ്പോൾ അൾട്ടർ ചെയ്ത, അഡിഷണൽ ഫിറ്റ്മെന്റ് ചെയ്ത വാഹനങ്ങൾക്കു വാറന്റി നൽകാറില്ല. ഇൻഷുറൻസ് കമ്പനികൾ പോലും ഇന്ന് ഈകാര്യങ്ങൾ തെളിയപ്പെട്ടാൽ ക്ലെയിം തടയാറുണ്ട്.കഴിവതും അൾട്ടറേഷൻ ഒഴിവാക്കുക. ഇല്ല എങ്കിൽ ശരിയായ പ്രൊഫഷണൽസ് ഉള്ള ഷോപ്പുകളിൽ കൊണ്ടുപോയി നിയമനുസൃതമായി ശരിയായ വയറിങ് കിറ്റുകളും, കണക്റ്ററുകളും ഉപയോഗിച്ച് മാത്രം അഡിഷണൽ ഫിറ്റിംഗ്സ് ചെയ്യുക. അത് ഉറപ്പായും ചിലവേറിയത് ആണ്. കാരണം കിറ്റുകൾ ഒക്കെ തന്നെ ഗുണനിലവാരം ഉള്ളവ ആയതിനാൽ ജോയിന്റ് ഫ്രീയും, സേഫ് ഇൻഷുലേറ്റഡ് കവറിങ്ങുകളോടു കൂടിയ കണക്ടറുകളും, ഗുണമെന്മയുള്ള ഫ്യൂസ് കിറ്റുകളും ഉള്ളവ ആകയാൽ നല്ല വിലക്കൂടുതൽ ആണ്.

ഇന്നത്തെ ചെറിയ കാറുകളിൽ പോലും 30ഇൽ അധികം സെൻസറുകളും ഏതാണ്ട് 4km നുമുകളിൽ നീളത്തിൽ വയറിങ്ങുകളും വാഹനത്തിന്റെ എല്ലാ ഭാഗത്തുമായി ചിത്രത്തിൽ കാണിച്ചതുപോലെ വ്യാപിച്ചു കിടക്കുന്നു. ഇവയിൽ ഒരു വയർ ഡാമേജ് ആയാൽ പോലും ശരിയായ സർക്യൂട് പ്രോട്ടക്ഷൻ ഉള്ള കിറ്റ് അല്ല എങ്കിൽ തീപിടുത്തം ഉറപ്പാണ്. ഒപ്പം ദേഹത്തുൾപ്പെടെ നാം അടിച്ച പെർഫ്യൂമുകൾ, വാഹനത്തിലെ പെർഫുകൾ എല്ലാം കൂടി വാഹനത്തിനകം തീപിടുത്ത സാധ്യത വളരെ കൂട്ടുന്നു. തീനാളത്തിന്റെ മാത്രം കുറവേ അവിടെ ഉള്ളു വായുവും, കത്താൻ ഉഗ്ര ശേഷി ഉള്ള വാതകങ്ങളും അകത്തുണ്ട്. എല്ലാ കാറുകളിലും ചെറിയ ഒരു എബിസി ഡ്രൈ കെമിക്കൽ പൗഡർ ടൈപ്പ് ഫയർ എക്സ്റ്റിംഗുഷർ, വിൻഡ് ഷീൽഡ് ബ്രേക്കർ കയ്യെത്തുന്ന രീതിയിൽ വെക്കുന്നത് നല്ലതാണ്. പക്ഷെ പലപ്പോളും ഇവ എടുത്തു ഉപയോഗിക്കാൻ പോയിട്ട് ഡോർ തുറക്കാൻ പോലും സാധിക്കാത്ത വിധത്തിൽ തീ കേറും.ആയതിനാൽ വയറിങ് സുരക്ഷിതമാക്കുക എന്നതാണ് ഏറ്റവും അഭികാമ്യം.

ഇനി ഇന്നു കണ്ടതുപോലെ തീ ആളിക്കത്തുമ്പോൾ ഒരിക്കലും അറിവില്ലായ്മ കൊണ്ടു തീയിലേക് വെള്ളം കോരി ഒഴിക്കരുത്. ചെറു ബക്കറ്റുകളിലെ ഈ തീയിലേക്കുള്ള വെള്ളമൊഴിപ്പു തീ വീണ്ടും നിയന്ത്രണാതീതമായി ആളിക്കത്താൻ കാരണമാകും. ആളി കത്തുന്ന തീകെടുത്താൻ ഒരിക്കലും വെള്ളം തീയിലേക്ക് ഒഴിക്കരുത് എന്നുള്ളതാണ് രക്ഷാ പ്രവർത്തനത്തിന്റെ പ്രഥമ പാഠം. വെള്ളം ധാരാളം ഉണ്ടെങ്കിൽ വശങ്ങളിലേക്ക് തുടരെ ഒഴിച്ചുകൊണ്ട് അവ കത്താനുള്ള സാധ്യത ഇല്ലാതാക്കുക ക്രമേണ കത്തികൊണ്ടിരുന്ന തീയും നിയന്ത്രണ വിധേയമാകും എന്നുള്ളതാണ്.ഇന്നത്തെ ഈ അപകടം ഇപ്പോൾ മിക്കപ്പോളും ഒരുപാട് പ്രൈവറ്റ് കാറുകളിൽ ഉണ്ടാകുന്നുണ്ട്. അറിവില്ലായ്മ ഒരു കാരണമാണ്. വിപണിയിലെ മത്സരം മറ്റൊരു കാരണം. 12 വോൾട്ടിൽ 35 ആമ്പിയർ ഡി സി കറണ്ട് ഒഴുക്കാൻ ശേഷിയുള്ള സർക്യൂറ്റുകൾ ആണ് വാഹനത്തിൽ ഉള്ളതെന്നും അവ വീട്ടിലെ വയറിങ്ങിനു ഉപയോഗിക്കുന്ന വയറുകളെ പോലും ക്ഷണമാത്രയിൽ കത്തിച്ചു ഉരുക്കി ഇല്ലാതാക്കാൻ ശേഷി ഉള്ളവ ആണെന്നും തിരിച്ചറിയുക. അൽപ പൈസ ലാഭിക്കാൻ ലൊട്ടു ലോടുക്ക് പണികൾ ചെയ്യാൻ നിക്കാതിരിക്കുക. വേണമെങ്കിൽ നിലവാരമുള്ള കിറ്റുകൾ ഉപയോഗിച്ച് പ്രൊഫഷനലുകളെ കൊണ്ടു മാത്രം ചെയ്യിക്കുക നിയമനുസൃതം.ഇന്നത്തെ അപകട കാരണം ഇതുവരെ വ്യക്തമല്ല. എങ്കിലും ഷോർട് സർക്യൂട്ടിനുള്ള സാധ്യത വാഹനങ്ങളിൽ വരുന്ന വഴികൾ പറഞ്ഞെന്നു മാത്രം. ഉപകരിക്കുമെങ്കിൽ മറ്റുള്ളവരിലേക്ക് പങ്കു വെക്കുക. സുരക്ഷിതരായിരിക്കട്ടെ നാമെല്ലാവരും
സുബിൻ, നാട്പാക്.