പുസ്തക വില്‍പ്പനക്കാരനോട് വിലപേശി പകുതി രൂപക്ക് പുസ്തകം വാങ്ങിയപ്പോ ഞാൻ ജയിച്ചെന്നു കരുതി ശേഷം ഹോട്ടലിൽ അയാളെ കണ്ടപ്പോൾ ആണ് സത്യാവസ്ഥ മനസിലായത്

  0
  4148

  എന്‍റെ അകന്ന ബന്ധത്തിലെ ഒരു ചേച്ചി പഞ്ചായത്ത് ഓഫീസില്‍ ക്ലാര്‍ക്ക് ആണ്.ചിലപ്പോഴൊക്കെ ഞാന്‍ ആ ചേച്ചിയെ കാണാന്‍ ഓഫീസില്‍ പോകാറുണ്ട് .അങ്ങനെ പോയ ഒരു ദിവസം അവരുമായി ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കെ ഒരു ചെറുപ്പക്കാരന്‍ അവിടെ വന്നു.ഏതോ ഒരു പുസ്തക കമ്പനിയിലെ വില്‍പ്പനക്കാരന്‍ ആണ് ചേച്ചിയുടെ അടുക്കല്‍ അത് വില്‍ക്കാന്‍ അയാള്‍ ആവുന്നത് ശ്രമിച്ചു നോക്കി.പത്രം പോലും വായിക്കാത്ത ചേച്ചി ഉണ്ടോ പുസ്തകം വാങ്ങുന്നു.അയാള്‍ ഓരോ പുസ്തകത്തിനെ പറ്റിയും പറയുമ്പോള്‍ അതിന്റെ ഉള്ളടക്കം ചുരുക്കി പറയുന്നതില്‍ നിന്നും അതെല്ലാം അയാള്‍ വായിച്ചിട്ടുണ്ടെന്നു എനിക്ക് മനസിലായി .ഒടുവില്‍ ഒരു ഇംഗ്ലീഷ് മലയാളം നിഘണ്ടു കണ്ടപ്പോള്‍ ചേച്ചി അത് എടുക്കാന്‍ തയ്യാറായി.അതിന്‍റെ വില അഞ്ഞൂറ് രൂപ ആയിരുന്നു .അഞ്ഞൂറോ ?”ചേച്ചി ചോദിച്ചു.ഇത് റോഡ്‌ സൈഡില്‍ നിന്നും സെക്കന്റ്‌ ഹാന്‍ഡ് വാങ്ങിയാല്‍എനിക്ക് അമ്പതു രൂപയ്ക്കു കിട്ടും “ഞാന്‍ ഒരു നൂറ്റി അമ്പതു തരാം ” ചേച്ചി പറഞ്ഞു .

  അയാളുടെ വായില്‍ നിന്നും ഇപ്പോള്‍ അവര്‍ക്ക് നല്ലത് കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്ന എന്നെ അമ്പരപ്പിച്ചു കൊണ്ട് ആ വിലക്ക് അത് കൊടുക്കാന്‍ അയാള്‍ തയ്യാറായി ഒരു കാലിനു അല്പം സ്വാധീനക്കുറവു ഉള്ള അയാള്‍ തോളില്‍ സഞ്ചിയും തൂക്കി അവിടെ നിന്നും പോവുകയും ചെയ്തു .ചേച്ചി എന്നോട് ഒരു ചായ കുടിച്ചിട്ട് വരാം എന്ന് പറഞ്ഞതനുസരിച്ച് അടുത്തുള്ള ചായക്കടയില്‍ ഞങ്ങള്‍ ചെന്നപ്പോള്‍ അയാള്‍ അവിടെ ഇരുപ്പുണ്ട്‌ .മുന്നില്‍ രണ്ടു ബന്നും ഒരു ചായയും . അയാള്‍ ആര്‍ത്തിയോടെ അത് കഴിക്കുക ആണ് .ക്ഷീണിതനായ അയാള്‍ അന്ന് ഒന്നും കഴിചിട്ടില്ല എന്നെനിക്കു മനസിലായി .അത് ഞാന്‍ ചേച്ചിയോട് പറയുകയും ചെയ്തു .
  വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ നഷ്ടത്തില്‍ അയാള്‍ ആ പുസ്തകം വില്‍ക്കുക ആയിരുന്നു .അതിന്റെ യഥാര്‍ത്ഥ വില കൊടുക്കാന്‍ ചേച്ചിയെ കൊണ്ട് സമ്മതിപ്പിച്ചപ്പോഴേക്കും മുഷിഞ്ഞ സഞ്ചിയും തൂക്കി പ്രാഞ്ചി പ്രാഞ്ചി അയാള്‍ അവിടെ നിന്നും പോയിരുന്നു .

  നാല്‍പ്പതിനായിരം രൂപ മുടക്കി വര്‍ഷം തോറും മൊബൈല്‍ മാറുന്ന നമ്മള്‍ നാല്‍പ്പതു രൂപ കൊടുത്തു ഒരു പുസ്തകം വാങ്ങാന്‍ മടിക്കുന്നു.അല്ലെങ്കില്‍ അതിന്റെ പി ഡി എഫ് സൌജന്യമായിഎവിടെ ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടും എന്ന് അന്വേഷിക്കുന്നു .ഇപ്പോഴും ചില ദിവസങ്ങളില്‍ മുഷിഞ്ഞ സഞ്ചിയും ക്ഷീണിച്ച മുഖവുമായി ഏന്തി വലിഞ്ഞു അയാള്‍ എന്‍റെ മനസിന്‍റെ പടി കടന്നു വരാറുണ്ട്.ഒരു പേഴ്‌സ് നഷ്ട്ട പെട്ട് ഗൂഗിൾ പേ ഇല്ലാതെ ഇരുന്ന കാലത്ത് ത്രിശൂർ ksrtc ബസ്സ്റ്റാൻഡിൽ. ഇരുരുന്നിട്ടുണ്ട് കൂട്ടുകാരൻ വരുന്നത് വരെ ഞാൻ