എന്നോട് അത്ര അടുപ്പം ജ്യേഷ്ഠന്റെ മക്കൾക്ക് ഉണ്ടെന്നു മനസിലായ അവളുടെ ഭർത്താവ് എന്നോട് ചോദിച്ചു അവൾക്ക് എന്താണ് എന്നോട് ദേഷ്യം അതിന്റെ കൃത്യമായ കാരണം എനിക്ക് അറിയാമായിരുന്നു

EDITOR

ജ്യേഷ്ഠന്റെ മക്കൾ എന്നെ പാപ്പൻ എന്നു വിളിക്കുന്നത് കേട്ടിട്ടാകാം അതേ പ്രായത്തിൽ ഉള്ള കുട്ടികൾ പലരും എന്നെ പാപ്പൻ എന്നു തന്നെ ആണ് വിളിക്കുക.
അതിൽ ഒരു പെൺകുട്ടിയുടെ വിവാഹം പത്തൊമ്പതാമത്തെ വയസ്സിൽ കഴിഞ്ഞു.
അവൾക്ക് തല്ക്കാലം രുക്മ എന്ന് പേര് വിളിക്കട്ടെ.അത്യാവശ്യം കുസൃതികളും കുറുമ്പുകളുമുള്ള അവൾ ആരോടും നല്ലതു പോലെ സംസാരിക്കുകയും മോശമായി സംസാരിക്കുന്നവരോട് കയർത്തു സംസാരിക്കുകയും ചെയ്യും.ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ ബോൾഡായ പെൺകുട്ടി.വീട്ടിലെ സാഹചര്യങ്ങൾ അവളെ പഠനത്തിൽ പിന്നോട്ട് നയിച്ചു.അതുകൊണ്ട് പ്ലസ്ടു കഴിഞ്ഞതോടെ പഠനം നിലച്ചു.അങ്ങനെ ആണ് പത്തൊമ്പതാമത്തെ വയസ്സിൽ വിവാഹം നടക്കുന്നത്.അവളുടെ ഭർത്താവും അവൾ വിളിക്കുന്നത് കേട്ട് എന്നെ പാപ്പ എന്നു തന്നെ ആണ് വിളിക്കുക.വിവാഹം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ അവർക്ക് ഒരു കുഞ്ഞുജനിച്ചു.കുഞ്ഞു ജനിച്ചു ഒരു വയസ്സ് തികയാറായ സമയത്തു ഒരു ദിവസം രുക്മയുടെ ഭർത്താവ് എന്നോട് ചോദിച്ചു രുക്മ പണ്ടും ദേഷ്യക്കാരി ആയിരുന്നുവോ?അവന്റെ ചോദ്യം കേട്ടിട്ട് എനിക്ക് തെല്ലു ഭയം തോന്നാതിരുന്നില്ല.അവരുടെ ജീവിതത്തിൽ അസ്വരസ്യങ്ങൾ ഉയർന്നു തുടങ്ങിയോ എന്തേ നീ അങ്ങനെ ചോദിച്ചത്?

ഞാൻ ചോദിച്ചു അവൾക്കു വല്ലാത്ത ദേഷ്യം ആണ് അവൾ ഉച്ചത്തിൽ സംസാരിക്കുന്നു.മുഖടിച്ചത് പോലെ സംസാരിക്കുന്നു.അതു കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു.ഇവൻ അൽപ്പം സൈലന്റ് പയ്യൻ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.ഇവനെപ്പോലെ ഒരു പയ്യനെ അവൾക്കു ഭർത്താവായി കിട്ടിയത് അവളുടെ ഭാഗ്യം ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഞാനിപ്പോ എന്താ അവനോട് പറയുക.അവളെ ഉപദേശിക്കുക എനിക്ക് സാധ്യമല്ല.
അതു ചിലപ്പോൾ കൂടുതൽ പൊല്ലാപ്പിന് വഴിയൊരുക്കും.ഞാൻ അവനോട് പറഞ്ഞു,
അവൾ കുട്ടിക്കാലം മുതൽ പ്രതികരണശേഷി ഉള്ള ഒരു പെൺകുട്ടിയാണ്.
അതുകൊണ്ട് തന്നെ അവളെ എനിക്ക് ഇഷ്ടമാണ്.പിന്നെ അവൾക്കു ഇപ്പോൾ ഇരുപത്തിയൊന്നു വയസ്സ് മാത്രമാണ് പ്രായം.അവളുടെ വീട്ടുകാർ അവളോട്‌ ചെയ്ത ഏറ്റവും വലിയ ചതി അവളെ ഇത്രയും ചെറുപ്പത്തിൽ വിവാഹം കഴിപ്പിച്ചയച്ചു എന്നുള്ളതാണ്.അവളുടെ പ്രായത്തിൽ ഉള്ള കുട്ടികൾ ഇപ്പോഴും പഠിച്ചു നടക്കുന്നു.
വിവാഹത്തിന് പിന്നാലെ അവൾ ഗർഭം ധരിച്ചതോടെ മനം പിരട്ടൽ ഛർദി തലകറക്കം ഭക്ഷണം കഴിക്കാൻ പറ്റായ്ക.

വേദനജനകമായ പ്രസവം പകൽ കുഞ്ഞു കിടന്നു ഉറങ്ങുമ്പോൾ അവളും കിടന്നു ഉറങ്ങാമെന്നു കരുതുമ്പോൾ സന്ദർശകരുടെ ബഹളം.രാത്രി കുഞ്ഞു കിടന്നു കരയുമ്പോൾ നീ സുഖമായി കിടന്നു ഉറങ്ങുന്നു അവൾ ഉറക്കമിളച്ചു കുഞ്ഞിന് കാവൽ ഇരിക്കുന്നു.അവളുടെ സമനില തെറ്റാൻ മറ്റെന്തെങ്കിലും കാരണം വേണോ?
എന്നിട്ടും അവൾ സമചിത്തതയോടെ അവൾ നിന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ അന്വേഷിക്കുന്നില്ലേ?അവൻ തലയാട്ടി.അതിനിടയിൽ അവൾക്കു ദേഷ്യം വരുമ്പോൾ ശബ്ദം അല്പമുയർത്തി സംസാരിക്കുകയും ദേഷ്യപെടുകയും എല്ലാം ചെയ്തെന്നു വരും.അതിനു അവളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.അവനു കാര്യങ്ങൾ മനസ്സിലാകുന്നു എന്ന് മനസ്സിലായപ്പോൾ എനിക്ക് സമാധാനം ആയി.അവൾ ദേഷ്യപെടുക മാത്രമേയുള്ളോ സ്നേഹം പ്രകടിപ്പിക്കാറില്ലേ?അതുണ്ട് ഞാൻ പണിക്കു പോയാൽ ചായ കുടിക്കുന്ന സമയത്തും ഭക്ഷണം കഴിക്കുന്ന സമയത്തും എല്ലാം വിളിച്ചു അന്വേഷിക്കും.നേരം വൈകിയാൽ വിളിക്കും.പിന്നെന്ത് വേണം ഇതിൽ കൂടുതൽ എന്ത് ഭാഗ്യം ആണ് നിനക്ക് വേണ്ടത്?ഞാൻ ചോദിച്ചപ്പോൾ അവൻ തല കുനിച്ചു.പിന്നീട് അവനു എന്നോട് ഉള്ള ഇഷ്ടം കൂടിയെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.അതിനു ശേഷം പരാതി ഒന്നുമായി അവൻ എന്റെ അടുത്ത് വന്നിട്ടില്ല.

എഴുതിയതു : കൃഷ്ണദാസ്