രാത്രി 12 മണിയോടെ എനിക്ക് ഒരു കാൾ അനിയന് ഒരു അപകടം സംഭവിച്ചു കണ്ടാൽ പുറമെ വലിയ പരിക്കൊന്നുമില്ല പക്ഷേ തലയിടിച്ച് വീണാണ് അപകടം ഉണ്ടായത് ശേഷം

EDITOR

കഥകള്‍ പറയാന്‍ ഉളള ഹെല്‍മെറ്റുകളുടെ കൂട്ടത്തിലേക്ക് ഇനീ മുതല്‍ പുതിയ അതിഥിയായി ഞങ്ങളുടെ ചേരാമ്പിളളി തറവാട്ടില്‍ നിന്ന് ഇവനും കൂടി ഉണ്ടാകും . മിനിയാന്ന് രാത്രി ഏകദേശം 12 മണിയോടെ എന്‍റെ മൊബൈലിലേക്ക് അനിയന്‍റെ (കൊച്ചാപ്പാടെ മകന്‍) call വരുകയാണ് .അവന്‍റെ അനിയന് ചേരാനെല്ലൂര്‍ സിഗ്നലിനടുത്ത് വെച്ച് Accident സംഭവിച്ചിട്ടുണ്ട്  അവന്‍ വീട്ടിലില്ല വേഗം അങ്ങോട്ട് ചെല്ലണം എന്ന് പറഞ്ഞ് . ഞാന്‍ വേഗം തന്നെ റെഡിയായി അങ്ങോട്ട് കാറില്‍ പുറപ്പെട്ടു ഇടക്ക് വെച്ച് അപകടത്തില്‍ പെട്ട അനിയന്‍റെ call ഫോണിലേക്ക് വന്നു  അവിടെ ഓടികൂടിയവര്‍ അവനെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തിച്ചിട്ടുണ്ട്  അങ്ങോട്ടേക്ക് വന്നാല്‍ മതിയെന്ന് പറഞ്ഞ് . അവന്‍റെ call വന്നപ്പോള്‍ കുറച്ച് ആശ്വാസം ആയി .ആസ്റ്ററില്‍ ചെന്ന് കാഷ്വലിറ്റിയില്‍ അവനെ കണ്ടപ്പോള്‍ കുറച്ച് ടെന്‍ഷന്‍ കുറഞ്ഞു .പുറമെ വലിയ പരിക്കൊന്നുമില്ല പക്ഷേ ഇടത് ഷോള്‍ഡര്‍  ചെസ്റ്റ് ഇവിടെ നല്ല pain ഉണ്ട് .

IT കമ്പനിയില്‍ ജോലി ചെയ്യുന്ന അവന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങി വരും വഴി ഒരു സ്ക്കൂട്ടര്‍ യാത്രക്കാരന്‍ റോഡില്‍ പെട്ടെന്ന് യൂടേണ്‍ എടുത്ത് ഇവന്‍റെ ബൈക്കിന്‍റെ സൈഡില്‍ ഇടിച്ച് ഇവന്‍ ബൈക്കില്‍ നിന്ന് റോഡിലേക്ക് ഇടത് ഷോള്‍ഡര്‍ & തലയിടിച്ച് വീണാണ് അപകടം ഉണ്ടായത് . ഡോക്ടറോട് അവന്‍റെ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ Scanning & X ray എടുത്തതിന് ശേഷം മാത്രമേ കൃത്യമായ ഡീറ്റെയില്‍സ് പറയാനാകൂ എന്ന് ഡോക്ടര്‍ ഫറഞ്ഞു .ഉടനെ തന്നെ Xray & scanning ന് അവനെ കൊണ്ടു പോയി . കുറച്ച് കഴിഞ്ഞ് ഡോക്ടര്‍ വന്ന് വിശദമായി ഡീറ്റെയില്‍സ് അറിയിച്ചു . അവന്‍റെ 4 വാരിയെല്ലുകള്‍ ഇടത് ഷോള്‍ഡര്‍ ബോണ്‍ പിന്നെ അതിന് താഴെ ഒരു ബോണ്‍ അങ്ങിനെ മൊത്തം 6 ഒടിവുകള്‍ സംഭവിച്ചിട്ടുണ്ട് മാത്രമല്ല പൊട്ടിയ റിബ്സില്‍ നിന്ന് ബ്ല- ഡ് പുറത്ത് വന്ന് ലെന്‍സിലും സ്പ്രെഡ് ആയിട്ടുണ്ട് .തലക്ക് യാതൊരു പരിക്കും സംഭവിച്ചിട്ടില്ല അത് തലയില്‍ ഹെല്‍മെറ്റ് ഉളളത് കൊണ്ടായിരിക്കും എന്ന് ഡോക്ടര്‍ പറഞ്ഞു . ഇത്രയും വലിയ അപകടം സംഭവിച്ചതിന്‍റെ ആ സങ്കടത്തിലും ഡോക്ടറുടെ ആ വാക്കുകള്‍ ഒത്തിരി സന്തോഷം നല്കി . പ്ലാസ്റ്റര്‍ ഇടാന്‍ പറ്റാത്തത് കൊണ്ട് മിനിമം 3 മാസം എങ്കിലും ബെല്‍റ്റിട്ട് ഫുള്‍ റെസ്റ്റ് എടുത്താല്‍ മാത്രമേ എല്ലുകള്‍ ചേര്‍ന്ന് അവന്‍ പഴയ ലെവലിലേക്ക് എത്തുകയുളളു .

ഇന്ന് സ്റ്റേഷനില്‍ മൊഴി കൊടുക്കാന്‍ പോയപ്പോള്‍ അവന്‍റെ ബൈക്കിനടുത്ത് ഇരുന്ന അവന്‍റെ ജീവന്‍ രക്ഷിച്ച ഹെല്‍മെറ്റ് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി പോയി .കാരണം ഇന്നവന്‍റെ ജീവന്‍റെ വിലയുണ്ട് ആ ഹെല്‍മെറ്റിന് വാഹന പരിശോധന സമയത്ത് ഹെല്‍മെറ്റ് വെക്കാതെ വരുന്നവര്‍ക്ക് ഒരു ചെറിയ ഫൈന്‍ കൊടുക്കുമ്പോഴുളള ചിലരുടെ ഭാവം ഫൈന്‍ പോലീസിന് വീട്ടില്‍ കൊണ്ടു പോകാനുളളതാണെന്നാണ് . അത്തരം ഭാവം വരുന്നവര്‍ തൊട്ടടുത്ത് ഉളള ഏതെങ്കിലും ആശുപത്രിയിലെ കാഷ്വലിറ്റിയില്‍ പോയി ചുമ്മാ ഒന്ന് വിസിറ്റ് ചെയ്താല്‍ ചെറിയ ഒരു മാറ്റം ഉണ്ടാകും 100% Sure ഹെല്‍മെറ്റുകള്‍ക്ക് സംസാരിക്കാന്‍ സാധിക്കുമെങ്കില്‍ ഓരോ ഹെല്‍മെറ്റുകള്‍ക്കും പറയാനുണ്ടാകും പലരുടേയും ജീവന്‍ രക്ഷപ്പെടുത്തിയ ഒത്തിരി കഥകള്‍.

എഴുതിയത് : ജെനീഷ്