പണം ട്രാൻസ്ഫർ ആക്കുന്നതിനു വേണ്ടി അച്ഛന്റെ കൂടെ എനിക്ക് ഒരു മണിക്കൂറോളം ഇന്ന് ബാങ്കിൽ ചിലവഴിക്കേണ്ടി വന്നു. സ്വയം ചോദിക്കുന്നതിൽ നിന്ന് എന്നെ തടയാനാവാതെ ഞാൻ ചോദിച്ചു.അച്ഛാ എന്ത് കൊണ്ടു നമുക്ക് നെറ്റ് ബാങ്കിംഗ് ആക്ടിവേറ്റ് ആക്കി കൂടാ?ഞാൻ എന്തിനു അത് ആക്ടിവേറ്റ് ആക്കണം?എന്നാൽ ഈ പണം അയക്കാൻ ഒരു മണിക്കൂറോളം നമ്മൾക്കിവിടെ ചിലവഴിക്കേണ്ടിയിരുന്നില്ല. അത് പോലെ എന്ത് വേണമെങ്കിലും നിങ്ങൾക്ക് ഓൺലൈനിൽ ഷോപ്പിങ്ങും നടത്താം. എല്ലാം വളരെ ഈസിയായി.എങ്ങനെയെങ്കിലും അച്ഛനെ കൊണ്ടു നെറ്റ് ബാങ്കിംഗ് തുടങ്ങിക്കാൻ ഞാൻ വളരെ ഉൽസുകനായിരുന്നു.അത് തുടങ്ങിയാൽ പിന്നെ എനിക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടി വരില്ല അല്ലേ?അതേ അതേ പുറത്തിറങ്ങേണ്ട. വീട്ടു സാധനം എന്ത് വേണമെങ്കിലും ആമസോൺ നമ്മുടെ ഉമ്മറപ്പടിയിൽ ഇറക്കി തരും.
എന്നാൽ അച്ഛന്റെ മറുപടി കേട്ടു എന്റെ നാവു ഇറങ്ങി പോയി.അച്ഛൻ പറഞ്ഞു ഇന്ന് ഞാൻ ഈ ബാങ്കിലേക്ക് കയറിയ ശേഷം എന്റെ നാലു സുഹൃത്തുക്കളെ എനിക്ക് കാണാൻ സാധിച്ചു. ഇക്കാലം കൊണ്ടു പരിചയത്തിലായ ബാങ്കിലെ സ്റ്റാഫുമായി എനിക്ക് കുറെ നേരം കുശലം പറയാനും കഴിഞ്ഞു നിനക്കറിയാമോ ഇന്ന് ഞാൻ ഒറ്റയാണ്. ഇന്ന് എനിക്ക് വേണ്ട കമ്പനി ഇവരൊക്കെയാണ്. അതുകൊണ്ട് തന്നെ ബാങ്കിലേക്ക് ഒരുങ്ങി പുറപ്പെട്ടു വരാൻ എനിക്ക് വളരെ ഇഷ്ടമാണ്. അതിനു എനിക്ക് ധാരാളം സമയവുമുണ്ട്. ഇങ്ങനെ കായികമായ ഒരു ടച്ച് ഉണ്ടായി കിട്ടാൻ ഞാൻ കെഞ്ചുകയാണ്.രണ്ടു വർഷം മുമ്പ് എനിക്ക് സുഖമില്ലാതായപ്പോൾ ഞാൻ ഫ്രൂട്സ് വാങ്ങിയിരുന്ന കടക്കാരൻ എന്നെ കാണാൻ വരികയും എന്റെ കട്ടിലിനരികെ ഇരുന്ന് കരയുകയും ചെയ്തിരുന്നു. എന്നും രാവിലെ നടക്കാനിറങ്ങുന്ന നിന്റെ അമ്മ ഒരു ദിവസം താഴെ വീണപ്പോൾ നമ്മുടെ പലചരക്കു കച്ചവടക്കാരൻ ഓടി വന്നു പെട്ടെന്ന് അയാളുടെ കാർ എടുത്തു അമ്മയെ നമ്മുടെ വീട്ടിൽ കൊണ്ടു വന്നാക്കി. എന്റെ താമസം എവിടെയാണെന്ന് അയാൾക്ക് അറിയാമായിരുന്നു.
എല്ലാ ഇടപാടുകളും ഓൺലൈനിൽ ചെയ്താൽ ഇത്തരമൊരു മാനുഷിക സ്പർശം എനിക്ക് ലഭ്യുക്കുമോ ?എനിക്ക് വേണ്ടതെല്ലാം ഓൺലൈനിൽ ഡെലിവറി ചെയ്യാൻ എന്നെ എന്തിനാണ് ഒരു കമ്പ്യൂട്ടർ അടിമയാക്കുന്നത്? എനിക്ക് കേവലം ഒരു വില്പനക്കാരനെയല്ല മറിച്ചു ഇടപാട് നടത്തുന്ന എന്നെ അടുത്തറിയുന്ന ഒരാളെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് ബന്ധങ്ങളുടെ പവിത്രത കൂട്ടും. ഞാൻ ആഗ്രഹിക്കുന്നത് പോലെ ഈ ആമസോൺ അങ്ങനെ ചെയ്യുമോ? ടെക്നോളജി എന്നത് ജീവിതമല്ല. ഉപകരണങ്ങളുമായല്ല ജനങ്ങളുമായാണ് നമ്മൾ ഇടപഴകേണ്ടത്.ഇംഗ്ലീഷ് മാറ്ററിനോട് കടപ്പാട്