പ്രസവിച്ചു പെൺകുട്ടി ആണ് എന്ന് ഒരു നേഴ്സ് വന്നു പറയുമ്പോൾ ലേബർ റൂമിന് പുറത്ത് കാത്തു നിൽക്കുന്ന ഒരാൾ എങ്കിലും ഒന്ന് മുഖം കറുപ്പിക്കും കാരണം

EDITOR

പ്രസവിച്ചു പെൺകുട്ടി ആണ് എന്ന് ഒരു നേഴ്സ് വന്നു പറയുമ്പോൾ ലേബർ റൂമിന് പുറത്ത് കാത്തു നിൽക്കുന്ന അഞ്ചിൽ ഒരാൾ എങ്കിലും ഒന്ന് മുഖം ചുളിച്ചിട്ടുണ്ടാവും.അവളുടെ കിളിക്കൊഞ്ചലും ഓമനത്തവും കണ്ട് എല്ലാം മറന്ന മാതാപിതാക്കൾക്ക് ഇടയിൽ ഒരു രാജകുമാരിയായി അവൾ ജീവിക്കുമ്പോഴും പത്ത് വയസ്സിന് ഇടയ്ക്ക് ഒരു പതിനഞ്ചു തവണയെങ്കിലും അമ്മ അച്ഛനോട് പറഞ്ഞിട്ടുണ്ടാവും “നിങ്ങൾ ഇങ്ങനെ നടന്നാൽ പോരാ നമുക്ക് ഒരു പെൺകുട്ടിയുണ്ട് എന്ന് പതിനഞ്ച് വയസ്സിന് ഇടയ്ക്ക് ഒരു നൂറ് തവണയെങ്കിലും ഇത് ആവർത്തിച്ചിട്ടുണ്ടാവും അമ്മ, അത് കേട്ട് അച്ഛൻ ആധി പിടിച്ചിട്ടുണ്ടാവും ഒരു ഇരുപത് വയസ്സിൽ അവളെ പറിച്ചുനട്ടിട്ടുണ്ടാവും അതിനുവേണ്ടി അവൾ പാകപ്പെട്ടിട്ടുണ്ടാവാം ഇല്ലായിരിക്കാം ഇല്ലെങ്കിൽ അവൾ പാകപ്പെട്ടോളും പെണ്ണിന്റെ സൃഷ്ടിപ്പ് തന്നെ അങ്ങനെയാണത്രെ ഇരുപത് വയസ്സുകാരിക്ക് ഒരു മുപ്പത്തഞ്ചിന്റെ പാകത പ്രതീക്ഷിച്ചവർ പറയും.പെണ്ണല്ലേ ഇള്ളക്കുട്ടി ഒന്നും അല്ലല്ലോ.പിന്നെ അവൾ അവളെ മറക്കും.

എന്നിട്ട് അവൾ ഒഴികെ ഈ ഭൂഗോളത്തിൽ ഉള്ള സകലതിനെയും കുറിച്ച് അവൾ ചിന്തിക്കും എല്ലാവരെയും തൃപ്തിപെടുത്താൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും, ആരും ഒരിക്കലും തൃപ്തിപെടില്ല എന്നറിയാതെ, ചിലപ്പോൾ അറിഞ്ഞിട്ടും.മറ്റുള്ളവർ എന്ത് വിചാരിക്കും എന്നോർത്തു അവൾ അവളല്ലാതായി ജീവിക്കുമ്പോഴും ആരും അവളെ കുറിച്ച് ഒരിക്കലും നല്ലതായി ഒന്നും വിചാരിക്കുന്നില്ലല്ലോ എന്നോർത്ത് നെടുവീർപ്പ് ഇടും പിന്നെയും പഴുതുകൾ അടച്ച് അവൾ നല്ലതാവാൻ ശ്രമിച്ചു കൊണ്ടേയിരിക്കും
അതിനോടൊപ്പം മക്കൾക്ക്‌ വേണ്ടി സ്വയം സമർപ്പിച്ച ജീവിതം ആരംഭിച്ചു കഴിഞ്ഞിരിക്കും.അന്ത്യ ശ്വാസത്തിനു തൊട്ട് മുൻപ് എല്ലാം അവസാനിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരിക്കും അവൾ ധൃതിപ്പെട്ട് അവളെ തിരയുന്നത് അപ്പോൾ അവൾ ആരായിരുന്നെന്നോ എന്തായിരുന്നെന്നോ എന്ന കാര്യത്തിൽ മാത്രം അവൾക്ക് മറവിരോഗം ബാധിച്ചിരിക്കും.

ഒരു ഗുണപാഠ കഥ ഇങ്ങനെ സാധനങ്ങൾക്ക് വില വളരെ കുറവായിരുന്ന കാലത്ത് പത്തു വയസ്സുള്ള ഒരു കുട്ടി ഒരു ഐസ്ക്രീം പാർലറിൽ കയറി ഒരു സീറ്റിലിരുന്നു. ഒരു പരിചാരിക വന്ന് അവന്റെ മുൻപിൽ ഒരു ഗ്ലാസ് വെള്ളം വച്ചു. അവൻ ചോദിച്ചു: “ഒരു ഐസ്ക്രീം സന്റെയ്ക്ക് എന്താണ് വില”? പരിചാരിക പറഞ്ഞു: “50 സെന്റ്”. അവൻ പോക്കറ്റിൽ ഉണ്ടായിരുന്ന നാണയങ്ങൾ എടുത്ത് എണ്ണി നോക്കിയിട്ട് ചോദിച്ചു ഒരു പ്ലെയിൻ ഐസ്ക്രീമിന്റെ വില എന്താണ്”? കാശില്ലാതെ ചെറുക്കൻ ശല്യം ഉണ്ടാക്കുന്നു എന്ന ഭാവത്തിൽ ഇവിടെ വേറെ ആളുകൾ സീറ്റിന് കാത്തുനിൽക്കുന്നു എന്ന് ആ പരിചാരക വെറുപ്പോടെ പറഞ്ഞു. അവൻ വീണ്ടും പ്ലെയിൻ ഐസ്ക്രീമിന്റെ വില ചോദിച്ചു. അവൾ 35 സെന്റ് എന്ന് പറഞ്ഞു. അവനത് ഓർഡർ ചെയ്തു. അവൾ ഐസ്ക്രീമും പിന്നാലെ ബില്ലും മേശപ്പുറത്ത് വച്ചു. കുട്ടി ഐസ്ക്രീം കഴിച്ച് ബില്ലും പേ ചെയ്തു യാത്രയായി. ആ പരിചാരിക മേശ തുടയ്ക്കുവാൻ വന്നപ്പോൾ ഒഴിഞ്ഞ പാത്രത്തിനരികെ 15 സെന്റ് ഉണ്ടായിരുന്നു. അവർക്കുള്ള ടിപ്പ്. ഒരു ഐസ്ക്രീം സാന്റെയ് കഴിക്കാനുള്ള പണം അവന്റെ പക്കൽ ഉണ്ടായിരുന്നു.

എന്നാൽ അവർക്ക് ടിപ്പു കൊടുക്കുന്നതിനു വേണ്ടിയാണ് അവൻ പ്ലെയിൻ ഐസ്ക്രീം മതി എന്ന് കരുതിയത്. ആ പരിചാരിക അവനോട് വെറുപ്പ് കാട്ടിയെങ്കിലും അത് കാര്യമാക്കാതെ വളരെ മാന്യമായ നിലയിലാണ് ആ കുട്ടി പ്രവർത്തിച്ചത്. നമ്മോട് വെറുപ്പു കാട്ടുന്നവരോട് മാന്യമായി ഇടപെടുവാൻ നമുക്ക് കഴിയുമോ? വെറുക്കുന്നവരോട് വെറുപ്പ് കാട്ടാൻ ഒരു പ്രയാസവുമില്ല. വെറുക്കുന്നവരോട് മാന്യമായി ഇടപെടുവാൻ ഉന്നതമായ ആളത്തത്തിന്റെ ഉടമകൾക്ക് മാത്രമേ കഴിയൂ. ഉന്നതമായ ഒരു ആളത്തത്തിന്റെ ഉടമയാവുക എന്നതാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ മഹത്വവും അതുപോലെ വെല്ലുവിളിയും. പലപ്പോഴും മറ്റുള്ളവർ നമ്മോട് വെറുപ്പു കാട്ടുമ്പോൾ, നമ്മുടെ മനസ്സിലും അവരോട് വെറുപ്പ് ഉണ്ടാവുക സാധാരണമാണ്. അങ്ങനെ ഉണ്ടാവുന്ന വൈകാരികഭാവങ്ങളെ നിയന്ത്രിക്കുവാൻ ഉന്നത ആദർശങ്ങളും അവ പ്രായോഗികമാക്കി തീർക്കുന്നതിന് ആവശ്യമായ ആർജ്ജവത്വവും ഉള്ളവർക്ക് മാത്രമേ കഴിയൂ. വെറുപ്പ് കാട്ടുന്നവരോട് നാമും വെറുപ്പ് കാട്ടിയാൽ എന്തു ഗുണമുണ്ടാകും? ആ കുട്ടിയുടെ മാന്യമായ പെരുമാറ്റം ആ പരിചാരികയിൽ നിശ്ചയമായും ചില മാറ്റങ്ങൾ വരുത്തിയിരിക്കും എന്ന് ഞാൻ കരുതുന്നു. മോശമായി പെരുമാറുന്നവരിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ മാന്യമായി പെരുമാറുന്നവർക്ക് മാത്രമേ കഴിയൂ.