കഴിഞ്ഞ ദിവസം പാർക്കിങ്ങിൽ ഒരു ചെറുപ്പക്കാരൻ കാർ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടു അയാൾ യാചകൻ എന്ന് കരുതി പക്ഷെ അയാൾ പറഞ്ഞത് ഞെട്ടിച്ചു ശേഷം

EDITOR

കാറിലിരുന്ന് ഫെയ്സ്ബുക്ക് നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഒരാള്‍ ഗ്ളാസിൽ തട്ടി വിളിക്കുന്നത് ഇരുപത്തി അഞ്ചു വയസ്സു തോന്നിക്കുന്ന ഒരു യുവാവ്. ഗൾഫ് നാടുകളിലിത് പതിവ് കാഴ്ച്ചയായത് കൊണ്ട് ഗ്ളാസ് താഴ്ത്താതെ തന്നെ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിവാക്കാനൊരു ശ്രമം നടത്തി. സാർ ഗ്ളാസ് ഒന്ന് താഴ്ത്താമൊ എന്ന് ദയനീയമായി യാചിച്ചു കൊണ്ട് വീണ്ടും മുട്ടൽ തുടർന്നു. പല കഥകളും കേട്ട് പരിചയമുള്ളതിനാൽ പരിഭ്രമം തോന്നിക്കാത്ത വിധം കാറിന്റെ സെന്‍ട്രല്‍ ലോക്ക് ഇട്ടു ഗ്ളാസ് ചെറുതായി ഒന്നു താഴ്ത്തി. എന്താ കാര്യം എന്ന് ചോദിച്ചു. സാർ കാർ ക്ളീൻ ചെയ്തു തരാം അഞ്ചു ദിർഹം തന്നാല്‍ മതി സാർ പ്ളീസ് സാർ വേണ്ട വേണ്ട എന്ന മറുപടി പറയാൻ ഒരുങ്ങുമ്പോഴേക്കും വീണ്ടും അയാള്‍ പറഞ്ഞു സാർ രണ്ടുദിവസമായി ഭക്ഷണം കഴിച്ചിട്ട് ഒരു പണിയുമില്ലാതെ ഇരിക്കുകയാണ് സാർ നല്ല വൃത്തിയായി കഴുകി തരാം സാർ അഞ്ചു ദിർഹം തന്നാല്‍ മതി സാർ.

യാചനാഭാവത്തോടെയുള്ള വിലാപം ഒരു നിമിഷം എന്റെ ഹൃദയ മിടിപ്പ് നിശ്ചലമാക്കുന്നതായിരുന്നു. സ്ഥിരം യാചക വേഷങ്ങൾ കാണുന്നതിനാൽ ഇത്തരക്കാരെ ശ്രദ്ധിക്കാറില്ലായിരുന്നു. അത് കൊണ്ടാണ് ഇയാളെയും ആദ്യം ഒഴിവാക്കിയത്. മാത്രമല്ല നടക്കുമ്പോൾ കാലിനൊരു പ്രശ്നവും തോന്നുന്നുണ്ട്. എന്തായാലും മലയാളിയല്ലേ വിവരങ്ങൾ അറിയാമല്ലോ എന്ന് കരുതി പുറത്തിറങ്ങി പരിചയപ്പെട്ടു. വീട്ടിലെ പ്രാരാബ്ദങ്ങൾക്ക് അറുതി വരുത്താൻ കടം വാങ്ങി ഗൾഫിലെത്തി എന്തു ജോലിയും ചെയ്യാന്‍ തയ്യാറായി മൂന്ന് മാസമായി ഒരു ജോലിയും ലഭിക്കാതെ നിൽക്കുന്ന ആ മെക്കാനിക്കൽ എഞ്ചിനീയറുടെ കഥ കേട്ടപ്പോള്‍ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു യാചിക്കാനല്ല കഴിയുന്ന ജോലി ചെയ്ത് ജീവിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ആ ചെറുപ്പക്കാരൻ പറഞ്ഞു നിർത്തിയപ്പോൾ വല്ലാത്ത മാനസീകാവസ്ഥയിലായിപ്പോയി. തൽക്കാലാശ്വാസം ചെയ്ത് പരസ്പരം പരിചയപ്പെട്ട് പിരിഞ്ഞെങ്കിലും മനസ്സില്‍ മായാതെ ആ മുഖഭാവം ഉടക്കി നിൽക്കുകയായിരുന്നു. തന്റെ ഗതികേടിൽ പരിതപിച്ച് ചടഞ്ഞിരിക്കാതെ അദ്ദേഹം തന്റെ ശ്രമം തുടർന്ന് കൊണ്ട് നടന്നു മറഞ്ഞു.
ചില പതിവ് കാഴ്ചകൾ മുൻധാരണയോടെ അവഗണിക്കേണ്ടതല്ല പിൻതുടർന്ന് അറിഞ്ഞടുക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ് ലഭിക്കുക കൂടിയായിരുന്നു ഇന്ന്.
എഴുതിയത് :അബു വെള്ളാർകുളം