നിങ്ങൾ കുളിച്ചൊരുങ്ങി എങ്ങോട്ടാ പോകുന്നത്, നിങ്ങളെ മറ്റവളെ കാണാനാണോ”ഇരച്ചു വന്ന ദേഷ്യം കടിച്ചമർത്തി രവി ഹാങ്കറിൽ തൂക്കിയിട്ടിരുന്ന ഷർട്ടെടുത്ത് ശരീരത്തിലണിഞ്ഞു. അവളുടെ ചോദ്യം ഗൗനിക്കാതെ അയാൾ വാതിൽ തുറന്ന് പുറത്തേക്ക് പോവാനഞ്ഞതും പിന്നിൽ നിന്ന് അവൾ ഷർട്ടിൽ ശക്തിയായി പിടിച്ചു വലിച്ചു. ബട്ടൻസുകൾ പൊട്ടി ഷർട്ട് ഒരു ഭാഗം കീറിയടർന്നു. രവിയുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.നിങ്ങൾ എങ്ങോട്ട് പോകുന്നു എന്ന് പറഞ്ഞിട്ട് പോയാൽ മതി നിഷയുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു. ചുണ്ടുകൾ വിറക്കുന്നുണ്ട്.എനിക്ക് പറയാൻ മനസ്സില്ല നിങ്ങൾ പറയില്ല, എനിക്കറിയാം നിങ്ങൾ ആരെക്കാണാനാണ് പോകുന്നതെന്ന്. നിങ്ങൾ പോകുന്നത് എനിക്കൊന്ന് കാണണം കയ്യിലിരുന്ന കുഞ്ഞിനെ അവൾ ശക്തിയായി കിടക്കയിലേക്കിട്ടു. കുഞ്ഞ് കരയാൻ തുടങ്ങി.അത് ശ്രദ്ധിക്കാതെ അവൾ വാതിലിന് മുമ്പിൽ പോയി നിന്നു. നിഷയുടെ ഭാവം കണ്ട് രവി തെല്ലൊന്ന് പകച്ചു. കിതപ്പടക്കിക്കൊണ്ട് അവൾ വാതിലിന്റെ ലോക്കിൽ പിടിച്ചു നിൽക്കുകയാണ്.അവളുടെ കൈ പിടിച്ചു മാറ്റാൻ രവിയൊരു ശ്രമം നടത്തി. കോപം ഇരട്ടിച്ച നിഷ ടേബിളിൽ കിടന്ന ടേബിൾ ഫാൻ നിലത്തേക്കെറിഞ്ഞു. ശബ്ദത്തോടെ അത് പല കഷ്ണങ്ങളായി പൊട്ടിച്ചിതറി.
ശബ്ദം കേട്ട് അമ്മ ഓടിവന്നു. അകത്തേക്ക് കയറാതെ പുറത്ത് നിന്ന് രവിയെ വിളിച്ചു.നിങ്ങളങ്ങിനെ ബഹളമുണ്ടാക്കി അയലോക്കുത്തുള്ളോരെ അറിയിക്കല്ലേ നിങ്ങളൊന്ന് പോകുന്നുണ്ടോ തള്ളേ, നിങ്ങളുടെ മകന്റെ സൽസ്വഭാവം നാട്ടുകാരൊന്നറിയട്ടെ ഇത് കേട്ടതും അമ്മ പിന്നൊന്നും പറയാൻ നിൽക്കാതെ അവിടെ നിന്നും മാറി.അമ്മയെക്കൂടി വഴക്ക് പറഞ്ഞതോടെ രവിയുടെ സർവ്വ നിയന്ത്രണങ്ങളും തെറ്റി.നിനക്ക് ഭ്രാന്താണ്, നിന്റെ കൂടെയുള്ള ജീവിതം എനിക്ക് മടുത്തു. നീ ഇപ്പോ ഈ വീട്ടിൽ നിന്നും ഇറങ്ങണം. സഹിക്കുന്നതിന് പരിധിയുണ്ട്നിങ്ങളുടെ ആഗ്രഹം അത് തന്നെയാണെന്നെനിക്കറിയാം. അത് നടക്കാൻ പോണില്ല. എനിക്ക് ചോദിക്കാനും പറയാനും ആളുണ്ടോന്ന് നോക്കട്ടെ.കുട്ടിയുടെ കരച്ചിൽ ശ്രദ്ധിക്കാതെ നിഷ വാതിൽ വലിച്ചു തുറന്ന് മൊബൈലുമെടുത്ത് പുറത്തേക്കിറങ്ങി.അരമണിക്കൂറിനുള്ളിൽ നിഷയുടെ വീട്ടിൽ നിന്നും ആളുകളെത്തി. ആധികേറി വിളർത്ത് ദയനീയമായ മുഖവുമായി നിഷയുടെ അച്ഛനും അയാളുടെ അനിയനും വീട്ടിലേക്ക് കയറി വന്നു. രവി അയാളെ ഗൗനിക്കാനേ പോയില്ല.എന്താ മോനേ ഉണ്ടായത്
അത് നിങ്ങളുടെ മകളോട് ചോദിച്ചു നോക്ക്. അവൾക്ക് ഭ്രാന്താണ്. ഇത്ര കാലവും ഞാനത് ആരേയും അറിയിക്കാതെ സഹിച്ചു. ഇനിയത് സഹിക്കേണ്ട കാര്യമെനിക്കില്ല.എന്താ മോനേ നീ ഇങ്ങനെയൊക്കെ പറയുന്നത്എനിക്കിപ്പോ ഇങ്ങനെ’ പറയാനേ കഴിയൂ. ഇത് വരെ ഞാൻ നിങ്ങളെ അച്ഛാ എന്നേ വിളിച്ചിട്ടുള്ളു. അത് മാറ്റി വിളിക്കേണ്ടെങ്കിൽ ഇപ്പോ അവളേം വിളിച്ച് അച്ഛൻ പൊയ്ക്കോളു”
ഇത്തരം പെരുമാറ്റം മുൻപ് രവിയിൽ കാണാത്തത് കൊണ്ട് അയാൾ ആകെ അന്താളിച്ചു നിന്നു. നിസ്സാഹയതയോടെ ആ വൃദ്ധൻ രവിയുടെ മുഖത്തേക്ക് നോക്കി.മോനേ ഞങ്ങളെല്ലാവരും എതിർത്തിട്ടും നിന്നെ മാത്രം മതിയെന്ന് പറഞ്ഞ് കൂടെ വന്നതാണവൾ, എന്നിട്ട് ഇപ്പോ നീയിങ്ങനെ പറയുന്നത് കേൾക്കുമ്പോൾ വിഷമുണ്ട്എന്ന് കരുതി അവളുടെ എല്ലാ ഭ്രാന്തുകളും ഞാൻ സഹിച്ച് ജീവിക്കണോ”
രവിയുടെ കടുത്ത വാക്കുകൾ അയാളെ വിഷമത്തിലാക്കി. അയാൾ മറുപടിയൊന്നും പറയാതെ മകളെ നോക്കി. അവൾ വസ്ത്രം പോലും മാറാൻ നിൽക്കാതെ കുഞ്ഞിനേയുമെടുത്ത് പോയി വണ്ടിയിൽ കേറിയിരുന്നു. രവി തടയുമെന്നും വിളിച്ചിറക്കുമെന്നും നിഷ പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ഇനി രവിയോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ബോധ്യമായതോടെ പിന്നാലെ നിഷയുടെ അച്ഛനും കൂടെ വന്നവരും പോയി വണ്ടിയിൽ കയറി. അയാളുടെ നോട്ടം നേരിടാനാവാതെ രവി മുഖം തിരിച്ചു.പ്രശസ്ത മനശസ്ത്രജ്ഞൻ ഡോകടർ ബാഹുലേയന്റെ ക്ലിനിക്ക്. നിഷയും രവിയും ചെല്ലുമ്പോൾ നാലഞ്ച് പേർ കാത്തിരിക്കുന്നുണ്ട്. രണ്ട് പേരുടെ ഊഴം കഴിഞ്ഞപ്പോ മെലിഞ്ഞു നീണ്ട പെൺകുട്ടി കയ്യിലെ പുസ്തകത്തിൽ നോക്കി രവിയുടെ പേര് വിളിച്ചു.രവി നിഷയേയും കൂട്ടി ഡോക്ടറുടെ കേബിനുള്ളിലേക്ക് കയറി.
വെളുത്ത് തടിച്ച പ്രകൃതമുള്ള ഒരാളായിരുന്നു ഡോക്ടർ. മുഖത്തെ ഗ്ലാസ് നേരെയാക്കി അവരെ രണ്ടു പേരേയും നോക്കി ഇരിക്കാൻ പറഞ്ഞു.പറയു, എന്താണ് നിങ്ങളുടെ പ്രശ്നംരവി പറയാൻ തുടങ്ങിയപ്പോൾ ഇടക്ക് തടസപ്പെടുത്തി നിഷ ഇടയിൽക്കേറി.
സാർ, പ്രശ്നം ഞാൻ പറയാം.ഏട്ടന് എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല. പഴയ പോലെ സ്നേഹമില്ല. ഇപ്പോ പുതിയ ഏതോ പെണ്ണുമായി അടുപ്പവുമുണ്ട്.പറഞ്ഞ് കഴിഞ്ഞ് നിഷ ദേഷ്യത്തോടെ രവിയെ നോക്കി.സാർ ഇതാണ് ഇവളുടെ പ്രശ്നം. ഇപ്പോ എല്ലാത്തിനും ഇവൾക്കെന്നെ സംശയമാണ്. ഇടക്ക് ഇവൾ അക്രമസക്തയാവും. കുഞ്ഞിനോട് പോലും ക്രൂരമായി പെരുമാറും. ദേഷ്യം വന്നാൽ വീട്ടിലെ ഒരു വിധം സാധനങ്ങളൊക്കെ ഇവൾ നശിപ്പിച്ചിട്ടുണ്ട്. അമ്മയെ വരെ വഴക്ക് പറയാൻ തുടങ്ങി. ഇനി ഈ രീതിയിൽ മുൻപോട്ട് പോവാൻ എനിക്ക് കഴിയില്ല.ഉം ഡോകടർ ഒന്ന് ഇരുത്തി മൂളി.നിങ്ങളൊന്ന് പുറത്തിരിക്കു. നിഷയോടായി ഡോക്ടർ പറഞ്ഞു. അവൾ ബാഗും കുഞ്ഞിനേയുമെടുത്ത് പുറത്തിറങ്ങി.രവി, ഭാര്യയിൽ നിങ്ങളീ മാറ്റം കണ്ട് തുടങ്ങിയത് പ്രസവശേഷം മുതലാണോ..രവി അതേയെന്ന അർത്ഥത്തിൽ തലയാട്ടി.ഇനി രവി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.ശരി സാർനിങ്ങളുടെ ഭാര്യയുടേത് ഒരസുഖമല്ല. ഒരവസ്ഥയാണ്. പ്രസവശേഷം ഒട്ടുമിക്ക സ്ത്രീകൾക്കും വരുന്ന അവസ്ഥ. വിഷാദരോഗം എന്ന് വേണമെങ്കിൽ പറയാം. പ്രസവശേഷം ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനമാണ് ഇതിന്റെ കാരണം.
ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, പ്രൊലാക്ടിൻ എന്നീ ഹോർമോണുകളിലുണ്ടാവുന്ന പെട്ടെന്നുള്ള വ്യതിയാനമാണ് ഈ അവസ്ഥയിലേക്ക് അവരെ എത്തിക്കുന്നത്. ദേഷ്യം, സങ്കടം, വിഷാദം, എല്ലാത്തിനോടും വിരക്തി തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ ഇത് മൂലം അവരിലുണ്ടാകുംഇതിന് ചികിൽസയില്ലേ ഡോക്ടർഉണ്ട്, ചികിൽസ എന്ന് പറയുന്നത് അവളെ കൂടുതൽ സ്നേഹിക്കുക എന്നതാണ്. കൂടുതൽ പരിഗണന നൽകുക, കൂടുതൽ ശ്രദ്ധിക്കുക, സ്നേഹിക്കുക. നിങ്ങൾ കുഞ്ഞിനെ എടുക്കുന്നതിന് മുൻപ് അവളെ ശ്രദ്ധിക്കുക. കുഞ്ഞിനേക്കാൾ അവളെ സ്നേഹിക്കുക. അപ്പോൾ പതിയെ ഈ അവസ്ഥക്ക് മാറ്റം വരും. നിങ്ങൾ കൂടുതൽ അവളെ ശ്രദ്ധിച്ചില്ലെങ്കിൽ അവൾ ആത്മഹത്യ ചെയ്തെന്ന് വരാം, ചിലപ്പോൾ കുഞ്ഞിനെ അപായപ്പെടുത്തിയെന്നും വരാം. എല്ലാം നിങ്ങളുടെ പെരുമാറ്റം പോലെയിരിക്കുംഡോക്ടറുടെ വാക്കുകൾ കേട്ട രവിയിൽ ഒരു ഞെട്ടലുണ്ടായി. ഡോക്ടറോട് യാത്ര പറഞ്ഞ് രവി പുറത്തിറങ്ങി.രവിയെ കണ്ടതും നിഷ എഴുന്നേറ്റ് രവിയുടെ അടുത്തേക്ക് വന്നു.എന്താ ഏട്ടാ ഡോകടർ പറഞ്ഞത്ഏയ് ഒന്നൂല്ലഎനിക്കറിയാം,എന്റെ സംശയങ്ങളെല്ലാം ശരിയല്ലെ, നിങ്ങളെ ഡോകടർ വഴക്ക് പറഞ്ഞ് കാണുംരവി മറുപടിയൊന്നും പറയാതെ കുഞ്ഞിനെ വാങ്ങി തോളിലിട്ടു, അവളുടെ ചുമലിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച് പുറത്തേക്ക് നടന്നു..
എഴുതിയത് :ഷറഫുദ്ദീൻ മുല്ലപ്പള്ളി