വെറും രണ്ടു കിലോ ഭാരമുള്ള ആ പൊതി ബസ്സിൽ കയറ്റാൻ പോയപ്പോൾ ഒരു നീലക്കുപ്പായക്കാരൻ വന്നു ഇത് അവരുടെ ജോലി ആണ് 100 രൂപ കൂലി വേണം എന്ന് ശേഷം

EDITOR

ശ്രീ അനീസ് അബ്ദുള്ള എഴുതുന്നു ഞാൻ എന്റെ ഒരു അനുഭവം പറയാം,ഇന്നലെ (04/01/2023) കോഴിക്കോട് പാളയം ബസ്റ്റാന്റിൽ വെച്ച് ഉണ്ടായ അനുഭവം പങ്കുവെക്കയാണ്.കോഴിക്കോട് നരികുനിയുള്ള എന്റെ വർക്ക് സൈറ്റിലേക്ക് അത്യാവശ്യമായി രണ്ട് കപ്പാസിറ്റർ (electric Capacitor) കൊടുത്തുവിടാൻ എന്റെ സഹപ്രവർത്തകൻ എനെ വിളിച്ച് പറയുന്നു. ഇൻഡോ ഇലക്ട്രികൽസിൽ നിന്നും സാധനം വാങ്ങി നേരെ പാളയം ബസ്റ്റാന്റിലേക്ക് പോയി. പാളയം – നരികുനി റൂട്ടിൽ ഓടുന്ന ബസ്സിലെ ഡ്രൈവറായ എന്റെ സുഹൃത്തിനെ പൊതി എൽപ്പിക്കുന്നു. ഏതാണ്ട് രണ്ട് കിലോ തൂക്കമുള്ള പൊതിയാണ്. ഞാൻ സാധനം കൊടുത്തു തിരിഞ്ഞതും “നീല കുപ്പായവും മഞ്ഞ തലയിൽ കെട്ടുമുള്ള ഒരാൾ ” വന്ന് ഞാൻ കൊടുത്ത് പൊതി എന്റെ സുഹൃത്തിന്റെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ട് പോവുന്നു. ഇത് കണ്ട് അയാളോട് കാര്യം തിരക്കി.ബസ്സിൽ സാധനം കയറ്റൽ ഞങ്ങളുടെ ജോലിയാണ് നിങ്ങൾക്ക് പറ്റില്ല.

മഞ്ഞ കെട്ടുകാരൻ പറഞ്ഞു അങ്ങിനെ നിയമം ഉണ്ടോ? ഞാൻ ചോദിച്ചു ഉണ്ടെന്നും, രണ്ട് കിലോയുള്ള ചിത്രത്തിൽ കാണുന്ന പെട്ടി ബസ്സിലേക്ക് എടുത്ത് വെക്കാൻ 100₹ രൂപ കൂലി വേണമെന്നും അയാൾ പറഞ്ഞു.വേണ്ട, നിങ്ങളുടെ സർവീസ് എനിക്ക് വേണ്ട. ബസ്സിൽ സാധനം വിടുന്നില്ല മറ്റേതെങ്കിലും വണ്ടിയിൽ വിട്ടോളം എന്ന് ഞാൻ പറഞ്ഞു.അപ്പോയെക്കും വേറെയും മൂന്ന് നാല് മഞ്ഞ കെട്ടുകാർ അവിടെ എത്തി.
100 രൂപ തന്നാലെ എന്റെ സാധനം തിരിച്ചുതരു എന്നായി മഞ്ഞ കൂട്ടം.വാങ്ങിയ സാധനത്തിന്റെ ബില്ല് ഞാൻ അവരെ കാണിച്ചു. ‘എന്ത് അധികാരത്തിലാണ് എന്റെ സാധനം പിടിച്ചു വെച്ചിരിക്കുന്നത്, ഞാൻ പരാതിപെടും’ എന്ന് കൂടി പറഞ്ഞപ്പോയേക്കും ടീമിന്റെ ഭാവം മാറി നീ എവിടെ എന്ന് വച്ചാൽ കൊണ്ട്പോയി പരാതി കൊടുക്ക്, ഇവിടെ നിന്ന് കൂടുതൽ ഷോ കാണിച്ചാൽ തടി കേടാവും, 100₹ രൂപ തരാതെ സാധനം തൊടാൻ പറ്റില്ല’ എന്ന് ഭീഷണിയായി

Ok, ഞാൻ നേരെ പോയി ബസ്റ്റാന്റ്ൽ തന്നെയുള്ള പോലീസ് എഡ് പോസ്റ്റിലുള്ള പോലീസ് ഓഫിസറോഡ് കാര്യം പറഞ്ഞു. ട്രാഫിക് വിഭാഗത്തിലുള്ള അദ്ദേഹം കസബ സ്റ്റേഷനിലേക്ക് വിളിക്കാൻ നിർദേശിച്ചു. ഞാൻ സ്റ്റേഷനിലേക്ക് വിളിച്ചു. എന്റെ പരാതി പൂർണ്ണമായും കേട്ട പോലീസ് ഓഫിസർ അവിടെ കത്തിരിക്കാൻ പറഞ്ഞു. 15 മിനുട്ട് കഴിഞ്ഞപ്പോൾ കസബ SI നേരിട്ട് അവിടെ എത്തി. എന്റെ കയ്യിൽ നിന്നും ബില്ല് വാങ്ങി പരിശോധിച്ച് നേരെ ‘മഞ്ഞ കെട്ടുകാരുടെ അടുത്തേക്ക് പോയി’.SI നേരെ ചെന്ന് ചോദിച്ചു ‘ഇയാളുടെ സാധനം നിങ്ങൾ എന്ത് അധികാരത്തിലാണ് പിടിച്ച് വെച്ചത്’?മഞ്ഞകൾ കിടന്ന് ഉരുളാൻ തുടങ്ങി, ചെയ്തത് ക്രിമിനൽ കുറ്റമാണ്, FIR ഇട്ട് കേസ് ചേർക്കാം എന്ന് SI എന്നോട് പറഞ്ഞു ഞാൻ മഞ്ഞകളെ നോക്കി “FIR” ആക്കണോ എന്ന് ചോദിച്ചു?

അത് വരെ കണ്ട ആളുകളെ അല്ല അപ്പോൾ അവിടെ നിൽക്കുന്ന ‘മഞ്ഞകൾ’ എന്റെ അടുത്ത് വന്ന് പറഞ്ഞു നിങ്ങൾക്കും ഇല്ലേ കുടുബവും കുട്ടികളും, ഇതൊക്കെ ഇത്ര വലിയ പ്രശ്നം ആകണോ എന്ന്”.എന്റെ സാധനവും എടുത്ത് പോലീസുകാരോട് നന്ദിയും പറഞ്ഞ് ഞാൻ എന്റെ വഴിക്ക് പോയി എന്റെ 4മണിക്കൂർ, 3 പണിക്കരുടെ 4 മണിക്കൂർ ആകെ മൊത്തം 16 മണിക്കൂർ പണിക്കൂലി നഷ്ട്ടം കേരളത്തിലെ പതിനാല് ജില്ലകളിലെ നൂർ കണക്കിന്ന് ബസ്റ്റാന്റുകളിലും അങ്ങാടികളിലും വിവിധ നിറങ്ങളിലുള്ള തലയിൽ കെട്ടുമായി ഈ ക്രിമിനൽ സങ്കങ്ങളെ നമുക്ക് കാണാം. രാഷ്ട്രീയ പാർട്ടികളിടെ തണലിൽ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് സങ്കടിതമായി പകൽ കൊള്ളാ നടത്തുന്ന ഈ തെരുവ് ഗുണ്ടകളെ അമർച്ച ചെയ്യാതെ കേരളത്തിൽ ഒരു വ്യവസായവും വിജയിക്കാൻ പോവുന്നില്ല.