ഒരു പോസ്റ്റിന് കീഴെ Shyam KS എന്നയാൾ എഴുതിയ കമന്റ് ആണ് .ലോൺ എടുക്കുന്നവർ നിർബന്ധമായും വായിക്കണം.കഷ്ടപ്പെട്ട് എഴുതുന്ന പോസ്റ്റ് ആണ്. മുഴുവൻ വായിക്കാൻ പറ്റുന്നവർ മാത്രം വായിച്ചു തുടങ്ങിയാൽ മതിനല്ലതും മോശവും ആയ ഒരുപാട് അഭിപ്രായങ്ങൾ കണ്ടു.ഇനി എന്റെ അഭിപ്രായം പറയാം
ആദ്യമേ തന്നെ ഈ ലോൺ അനുഭവിക്കുന്ന ബാങ്കിനോട് പലിശ ശതമാനം കുറഞ്ഞ രീതിയിൽ ലോൺ തരുവാൻ ആവശ്യപ്പെടണം 7.5 % മുതൽ 8.5% അങ്ങനെ ഒക്കെ ലോൺ കിട്ടും.മാക്സിമം ഒരു 10% ഇൽ കൂടുതൽ പലിശ ഉള്ള ലോണുകൾ എടുക്കാതെ ഇരിക്കുക.Housing ലോണുകൾ കുറഞ്ഞ പലിശ നിരക്കുകളിൽ കൊടുക്കുന്ന മറ്റു ബാങ്കുകളെയും സമീപിക്കുക.പരിസരത്തുള്ള എല്ലാ ബാങ്കിലും അന്വേഷിക്കുക.
ഇനി ഈ 20 ലക്ഷം രൂപ നിങ്ങൾ എടുക്കുന്നത് ഒരു 15% പലിശക്ക് ആണന്നു വിചാരിക്കുക അപ്പോൾ ഒരു വർഷത്തെ പലിശ 3 ലക്ഷം വരും അപ്പോൾ ഒരു മാസത്തെ പലിശ 25000 രൂപ വരും.
29000 രൂപ ആണ് നിങ്ങളുടെ തിരിച്ചടവ് എങ്കിൽ 25000 രൂപ പലിശയിലേക്കും ബാക്കി 4000 രൂപ മാത്രം മുതലിലേക്കും പോകും എന്റെ അറിവ് ശരിയാണങ്കിൽ ബാങ്കുകൾ 6 മാസത്തിൽ ഒരിക്കൽ ആണ് അടക്കുന്ന തുക മുതലിലേക്ക് വകയിരുത്തുന്നത്.. അതായതു ആദ്യത്തെ 6 മാസം നിങ്ങൾ അടക്കുന്ന ആകെ തുക 174000 ആയിരിക്കും അതിൽ നിന്നും ആകെ 24000 രൂപ മാത്രമാകും മുതലിലേക്ക് പോകുന്നത് ബാക്കി 150,000 രൂപയും പലിശയിനത്തിൽ ആയിരിക്കും ബാങ്ക് വകയിരുത്തുന്നത്.അപ്പോൾ ആദ്യത്തെ 6 മാസവും നിങ്ങൾ പലിശ അടക്കുന്നത് 20 ലക്ഷം രൂപയ്ക്കു ആയിരിക്കും.അടുത്ത 6മാസം നിങ്ങൾ 1976000 രൂപക്കും പലിശ അടക്കണം.6 മാസം കഴിഞ്ഞും നിങ്ങൾ അടക്കുന്ന 29000 രൂപയിൽ 6 മാസത്തെ തിരിച്ചടഞ്ഞ മുതൽ 24000 കഴിച്ചുള്ള തുകയായ 197600 രൂപയുടെ മാസപലിശ ആയ 24700 രൂപ പലിശയിനത്തിലും ബാക്കി 4300 മാത്രം മുതലിലേക്കും കയറും ഇത് വീണ്ടും അടുത്ത 6 മാസത്തേക്ക് ഇങ്ങനെ ആവും.ചുരുക്കി പറഞ്ഞാൽ ഒരു വർഷം കൊണ്ട് നിങ്ങൾ അടക്കുന്ന തുക 29000×12 = 348000 (മൂന്നു ലക്ഷത്തി നൽപ്പത്തി എണ്ണായിരം )
മുതലിലേക്ക് ആകെ കയറുന്നത് 4000 വീതം ആദ്യത്തെ 6 മാസവും 4300 വീതം രണ്ടാമത്തെ 6 മാസവും so 4000×6=24000+ 4300×6=25800 ആകെ 24000+25800=49800 അതായതു 29000 രൂപവച്ചു 12 മാസം കൊണ്ട് നിങ്ങൾ 348000 അടക്കും പക്ഷെ മുതലിലേക്ക് കയറുന്നത് 49800 ബാക്കി നിങ്ങൾ ആക്കുന്നതിൽ 298200 രൂപ പോകുന്നതും പലിശയിലേക്ക് മാത്രം.ഇനി എന്ത് ചെയ്യാൻ പറ്റും എന്നുള്ള ചോദ്യത്തിന്റെ ഉത്തരങ്ങളിലേക്ക് വരാം 1, പലിശ നിരക്ക് കുറഞ്ഞ ലോണും ബാങ്കും ശ്രമിക്കുക 2, നിങ്ങൾക്ക് മാസം നടക്കുവാൻ പറ്റുന്നതിലും കുറഞ്ഞ തുക emi തിരഞ്ഞെടുക്കുക ശേഷം 29000 രൂപ ആണ് അടവ് എങ്കിലും ഒരു 35000 നു മേൽ കൂട്ടി അടക്കുവാൻ ശ്രമിക്കുക.. ഓരോ മാസവും കൂട്ടി അടക്കുന്ന തുകക്ക് അനുസൃതമായി താങ്കളുടെ പലിശയിലും കാലാവധിയിലും അത്ഭുതകരമായ കുറവ് അനുഭവപ്പെടും.3 ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞത് ഒരു 15 ലക്ഷം രൂപയും 3-4 വർഷവും ലാഭിക്കാൻ പറ്റും NB: മുകളിൽ പറഞ്ഞിരിക്കുന്ന തുകയും സാധമാണക്കണക്കും എല്ലാം ഉദാഹരങ്ങൾ മാത്രം നിങ്ങളുടെ തുകയും പലിശയും അനുസരിച്ചു മാറ്റങ്ങൾ വരും എന്ന് പലിശ അടച്ചു വഴിയാധാരം ആയി എല്ലാം കയ്യീന്ന് പൊക്കൊണ്ടിരിക്കുന്ന ഒരു വഴിപോക്കൻ