അയാളും ഭാര്യയും വിവാഹമോചനത്തിന് കേസ് കൊടുത്തിട്ട് കുറെ കാലമായി. ഒരു തീരുമാനവും ആകാതെ വന്നപ്പോള്‍ അയാള്‍ വക്കീലിനോട് കാരണമന്വേഷിച്ചു. വക്കീല്‍ പറഞ്ഞു: ചെറിയ വഴക്കിന്റെ പേരിലൊന്നും വിവാഹമോചനം കിട്ടില്ല. അതിനുള്ള എളുപ്പമാര്‍ഗ്ഗം സ്വഭാവഹത്യയാണ്. വിവാഹേതരബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിങ്ങള് ഭാര്യയില്‍ ആരോപിക്കണം. അയാള്‍ പറഞ്ഞു: എന്റെ ഭാര്യ അങ്ങിനെയൊരു സ്ത്രീയല്ല. ഞങ്ങള്‍ തമ്മില്‍ ഒരു കാര്യത്തിലും ചേരില്ല എന്നത് മാത്രമാണ് പ്രശ്‌നം. വക്കീല്‍ വീണ്ടു ഉപദേശിച്ചു. ഞാന്‍ പറഞ്ഞത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ, കുറച്ച് കഷ്ടപ്പെടാതെ ഈ ബന്ധം വേര്‍പെടില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു: എങ്കില്‍ ഇതിന്റെ പാതി കഷ്ടപ്പാട് മതി ഞങ്ങളുടെ ബന്ധം പിരിയാതിരിക്കാന്‍.
വാക്കിലും പ്രവൃത്തിയിലും മാത്രമല്ല, ചിന്തയില്‍ പോലും ഒരാള്‍ നിലവാരം പുലര്‍ത്തുന്നുവെങ്കില്‍ അയാള്‍ക്കത് അലങ്കാരം മാത്രല്ല, ആത്മാംശമാണ്. തന്നോട് മാന്യമായി പെരുമാറുന്നവരോട് എല്ലാവരും അതേ രീതിയില്‍ പെരുമാറും. പക്ഷേ, അവഹേളിക്കുന്നവരോടും വിരുദ്ധ നിലപാട് പ്രകടിപ്പിക്കുന്നവരോടും നിലവാരത്തകര്‍ച്ചയില്ലാതെ പെരുമാറാന്‍ സാധിക്കുക എന്നത് വളരെ ചുരുക്കം ചിലര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. മാന്യതയുടെ മൂടുപടം അണിയുന്നവര്‍ അവര്‍ക്ക് അനുകൂല സാഹചര്യം വരുമ്പോള്‍ അത് അഴിഞ്ഞുവീഴാറുണ്ട്. എന്നാല്‍ അകകാമ്പില്‍ മാന്യതയുള്ളവര്‍ക്ക് മുറിവേറ്റാലും ഇറ്റുവീഴുന്ന ചോരത്തുള്ളിയില്‍ പോലും ആ മാന്യതയുടെ കണികകളുണ്ടാകും. അനുകൂലിക്കുന്നവരോട് മാത്രമല്ല, പ്രതികൂലിക്കുന്നവരോടും മാന്യതയോടെ പെരുമാറാന്‍ സാധിക്കട്ടെ.
മറ്റൊരു ഗുണപാഠ കഥ ഗ്രാമത്തിൽ ജീവിക്കുന്ന ഒരു അച്ഛൻ തന്റെ മകനെ നല്ല രീതിയിൽ വളർത്തി നല്ല ഭക്ഷണം കൊടുത്ത്നല്ല വസ്ത്രങ്ങൾ വാങ്ങി കൊടുത്ത്
നല്ല വിദ്യാഭ്യാസം കൊടുത്ത് അവനെ നല്ല രീതിയിൽത്തന്നെ വളർത്തി വലുതാക്കി!
പഠിത്തം കഴിഞ്ഞപ്പോൾ പട്ടണത്തിൽ അവന് നല്ലൊരു ജോലിയും കിട്ടി!
ജോലി കിട്ടി കഴിഞ്ഞപ്പോൾ അവന് സൽസ്വഭാവിയും സുന്ദരിയുമായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുത്തു അവൻ അവളെയുംകൊണ്ട് പട്ടണത്തിൽ താമസം ആരംഭിച്ചു ഒരു ദിവസം അച്ഛൻ തന്റെ മകനെ കാണാൻ അവന്റെ ജോലി സ്ഥലത്തു ചെന്നു. അച്ഛൻ ചെല്ലുമ്പോൾ അവൻ വലിയ തിരക്കിലായിരുന്നു. ചുറ്റും ജോലിക്കാർ, ബിസിനസ്സ് കാര്യങ്ങൾ ചർച്ച ചെയ്യാൻ വന്ന വലിയ വലിയ ഓഫീസർമാർ, ഉദ്യോഗസ്ഥർ അങ്ങിനെ പലരും അച്ഛന് വലിയ സന്തോഷമായി!
തന്റെ മകൻ വലിയ ആളായിരിക്കുന്നു. തന്റെ മകനെ ഒരു മാതൃകാ പുത്രനാക്കി വളർത്തിയതിൽ അഭിമാനം തോന്നി തിരക്കൊഴിഞ്ഞപ്പോൾ അച്ഛൻ മകന്റെ അടുത്തുചെന്ന് തലയിൽ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് ചോദിച്ചു, “മോനെ ഈ ലോകത്തിൽ ഏറ്റവും ശക്തിശാലി ആരാണ്?
അച്ഛാ, അത് ഞാനാണ്!അച്ഛൻ മകന്റെ തലയിൽനിന്ന് കൈ പെട്ടെന്ന് പിൻവലിച്ചു!
‘തന്റെ മകൻ ഇത്രയ്ക്ക് ദുരഭിമാനിയും, അഹങ്കാരിയുമായിപ്പോയല്ലോ?’ എന്നു ചിന്തിച്ചുകൊണ്ട് അച്ഛൻ തിരിഞ്ഞു നടന്നു!വാതിൽ വരെ എത്തി തിരിഞ്ഞ് അവനെ നോക്കി ഒരിക്കൽക്കൂടി ചോദിച്ചു.മോനെ ഈ ലോകത്തിൽ ഏറ്റവും വലിയ ശക്തിശാലി ആരാണ്?അത് അച്ഛനാണ് അച്ഛന് അത്ഭുതമായി അച്ഛൻ മകനോട് ചോദിച്ചു.മോനെ ആദ്യം ഞാൻ ചോദിച്ചപ്പോൾ നീ പറഞ്ഞു, നീ ആണ് ലോകത്തിലെ ഏറ്റവും വലിയ ശക്തിശാലി എന്ന്, ഇപ്പോൾ പറയുന്നു അച്ഛനാണ് എന്ന്”!
അപ്പോൾ മകൻ പറഞ്ഞു എപ്പോഴെല്ലാം അച്ഛന്റെ കൈ എന്റെ തലയ്ക്ക് മുകളിൽ ഉണ്ടോ, അപ്പോഴെല്ലാം ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തിശാലി “!
അതുകൊണ്ട് നമ്മൾ ഒരു കാര്യം മനസ്സിലാക്കണം, മാതാപിതാക്കളുടെ കൈ എപ്പോഴെല്ലാം നമ്മുടെ തലയ്ക്കു മുകളിൽ ഉണ്ടോ, അപ്പോഴെല്ലാം നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തിശാലി എന്ന് അമ്മയും അച്ഛനുമാണ് ഈ ലോകത്തിലെ ഏറ്റവും ശക്തിശാലിയായ ദൈവങ്ങൾ അത് നഷ്ടപ്പെട്ടു കഴിഞ്ഞാൽ, പിന്നെ നമുക്ക് നമ്മുടെ ശക്തി തന്നെ നഷ്ടപ്പെടുമെന്ന് മറക്കാതിരിക്കുക.