അമ്മേ ദേ ന്യൂസ് കണ്ടോ ? ധന്യേച്ചിയെ പീ– ഡിപ്പിച്ച ആ ബംഗാളിക്ക് വേണ്ടി അച്ഛനാണ് ഹാജരാകുന്നതെന്ന് ടി വി യിൽ ന്യൂസ് ചാനലിലെ ബ്രേക്കിങ്ങ് ന്യൂസ് വായിച്ച സിതാര അടുക്കളയിൽ നിന്ന ,അമ്മയോട് വിളിച്ച് പറഞ്ഞു നിൻ്റെ അച്ഛനിത് എന്തിൻ്റെ കേടാണ് അല്ലെങ്കിൽ തന്നെ മനുഷ്യന് പുറത്തിറങ്ങി നടക്കാൻ വയ്യ കൊട്ടേഷൻ വക്കീലിൻ്റെ ഭാര്യയെന്നാണ് പലരും പറഞ്ഞ് കളിയാക്കുന്നത് ,ഇനിയിപ്പോൾ റേപ്പിസ്റ്റുകളുടെ വക്കീലിൻ്റെ ഭാര്യയെന്ന് കൂടി കേൾക്കേണ്ടി വരുമല്ലോ ഈശ്വരാശ്രീലേഖ അസ്വസ്ഥതയോടെ തലയ്ക്കടിച്ച് കൊണ്ട് പറഞ്ഞു അമ്മയ്ക്ക് പിന്നെ ക്ളബ്ബിൽ പോകാതെയിരുന്നാൽ രക്ഷപെടാം പക്ഷേ ഞാനോ എനിക്ക് കോളേജിൽ പോകാതിരിക്കാൻ പറ്റുമോ? ഈ അച്ഛന് കാശിനോടുള്ള ആർത്തിയാണമ്മേനേരാ മോളേ എത്ര നിരപരാധികളാണ് ദിവസേന ഓരോരോ കള്ളക്കേസിൽ പെട്ട് ജയിലിലാകുന്നത്, അങ്ങേർക്ക് അങ്ങനെയുള്ള കുറച്ച് പേർക്ക് വേണ്ടി വാദിച്ചൂടെ ,വലിയ ഫീസൊന്നും കിട്ടിയില്ലെങ്കിലും അങ്ങനെയെങ്കിലും കുറച്ച് നന്മ ചെയ്താൽ ദൈവത്തിൻ്റെ ഭാഗത്ത് നിന്നെങ്കിലും കൂലി കിട്ടില്ലേ?
പക്ഷേ അമ്മേദൈവം തരുന്ന കൂലി കൊണ്ട് വീട്ട് ചിലവ് നടക്കില്ലല്ലോ എന്നല്ലേ അച്ഛൻ പറയുന്നത്, ഇനിയിപ്പോൾ എൻ്റെ എം ബി ബി എസ് സീറ്റിന് വേണ്ടിയുള്ള എൺപത് ലക്ഷം ഉണ്ടാക്കാനായിരിക്കും ,പ്രശസ്തരായ മറ്റ് ലീഡിങ്ങ് വക്കീലന്മാരെല്ലാം കൈയ്യൊഴിഞ്ഞ കേസ്, അച്ഛൻ ഏറ്റെടുത്തത്?ങ്ഹാ അത് ശരിയാ മോളേ അല്ലാതെ പിന്നെ, നിന്നെ പഠിപ്പിക്കാൻ അച്ഛൻ്റെ കൈയ്യിലെവിടുന്നാണ് ഇത്രയും പണം? അതിനായിട്ട്,എൻ്റെ ഷെയറ് കിട്ടിയ 20 സെൻ്റ് വില്ക്കാമെന്ന് ഞാൻ പറഞ്ഞതാണ് അപ്പോൾ ആദർശവാദിയായ നിൻ്റെ അച്ഛന് വലിയ കുറച്ചിലായിരുന്നു ,ഇപ്പോൾ സമൂഹം മുഴുവൻ വെറുപ്പോടെയും അറപ്പോടെയും കാണുന്ന ഒരു നീചന് വേണ്ടിയാണ്, അങ്ങേര് കോടതി കയറാൻ പോകുന്നത്,ഛെ! ഈ അച്ഛൻ്റെയൊരു കാര്യം ഇങ്ങോട്ട് വരട്ടെ, ഞാൻ പറഞ്ഞ് തിരുത്താം അച്ഛനെ ങ്ഹാ ഫസ്റ്റ് മോളേ നിനക്കറിയാമല്ലോ? അച്ഛൻ എന്തേലും തീരുമാനിച്ച് കഴിഞ്ഞാൽ പിന്നെ, എനിക്കോ നിനക്കോ അവിടെ യാതൊരു റോളുമില്ല ,അതിലും നല്ലത് മിണ്ടാതിരിക്കുന്നതാണ് എന്തേലും ചെയ്യട്ടെ,ഭർത്താവിൻ്റെ സ്വഭാവം നന്നായറിയാവുന്ന ശ്രീലേഖ അതും പറഞ്ഞ് ,നിസ്സഹായതയോടെ അടുക്കളയിലേക്ക് പോയി
ശ്രീലേഖയുടെ ഭർത്താവ്ആറ്റൂർ അനന്തൻ എന്ന ആറ്റൂരാൻ,പ്രസിദ്ധനായ ക്രിമിനൽ ലോയറായിരുന്നു,നിരവധി കേസ്സുകൾ ഏറ്റെടുക്കുകയും പ്രതികളെ നിസ്സാരമായി രക്ഷപെടുത്തുകയും ചെയ്തിട്ടുണ്ട്ആ ഒരു ഉറപ്പിലാണ് മെട്രോ സ്റ്റേഷനിലെ ക്ളീനിങ്ങ് സ്റ്റാഫായ ധന്യയെന്ന യുവതിയെ പീ– ഡിപ്പിച്ച് കൊ– ന്ന ദുലന്ദർ എന്ന അഥിതി തൊഴിലാളിയെ രക്ഷിക്കാൻ അയാളുടെ കൂട്ടാളികൾ , ആറ്റൂരാനെ സമീപിച്ചത്കേസ് താൻ നടത്താമെന്നും പുഷ്പം പോലെ പ്രതിയെ രക്ഷപെടുത്തി തരാമെന്നും അയാൾ അവർക്ക് വാക്ക് കൊടുത്തുപക്ഷേ പകരമായി തനിക്ക് ഒരു കോടി രൂപ ഫീസ് നല്കണമെന്ന് പറഞ്ഞപ്പോൾ ആദ്യമൊന്ന് ശരിച്ചെങ്കിലും വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ് അന്നവർ ആറ്റൂരാനുമായി കരാർ ഒപ്പ് വച്ചത്അഡ്വാൻസായി അൻപത് ലക്ഷം രൂപ വാങ്ങിയ ആറ്റൂരാൻ, പതിനാല് ദിവസത്തെ റിമാൻഡ് കഴിഞ്ഞപ്പോൾ ദുലന്ദറിന് സോപാധിക ജാമ്യം വാങ്ങി കൊടുത്തു.മൂന്ന് മാസത്തിന് ശേഷം കേസിൻ്റെ വാദം തുടങ്ങി, ഓരോ സിറ്റിങ്ങിനും പ്രതിയുടെ കൈയ്യിൽ നിന്നും ആറ്റൂരാൻ ലക്ഷങ്ങൾ കൈപ്പറ്റി കൊണ്ടിരുന്നു.
ഒടുവിൽ അവസാന വാദം നടക്കുന്ന വളരെ നിർണ്ണായകമായ ദിവസം ,അന്ന് ആറ്റൂരാൻ കോടതിയിൽ വരാൻ വൈകിയപ്പോൾ, ദുലന്ദർ അയാളെ ഫോണിൽ വിളിച്ചു.
സർ സമയമാകുന്നു ഇത് വരെ കണ്ടില്ലല്ലോ?ങ്ഹാ എനിക്ക് നല്ല സുഖമില്ല, ഒരു കാര്യം ചെയ്യാം ഞാനെൻ്റെ ജൂനിയറെ അയക്കാം,വളരെ ലാഘവത്തോടെ വക്കീൽ സംസാരിക്കുന്നത് കേട്ട് ദുലന്ദർ പകച്ച് പോയി.എന്താ സർ നിങ്ങൾ പറയുന്നത് ,? ഇന്നല്ലേ സാറിനിടെ എത്തേണ്ടത്? സാർ അല്ലാതെ, വേറെ ആര് ഇന്ന് വാദിച്ചാലും, ഈ കേസ് ജയിക്കില്ലപക്ഷേ ദുലന്ദർ അത് മാത്രമല്ല ഞാൻ വലിയൊരു ഫിനാൻഷ്യൽ ക്രൈസസിൽ പെട്ടിരിക്കുവാണ് എൻ്റെയൊരു ചെക്ക് ഇന്ന് ബൗൺസാകാൻ സാധ്യതയുണ്ട് അക്കൗണ്ടിലാണെങ്കിൽ ചില്ലിപൈസയില്ല, അങ്ങനെയൊരു വലിയ ടെൻഷനുള്ളപ്പോൾ, ഞാൻ വാദിച്ചാൽ ശരിയാവില്ല, അത് കൊണ്ടാണ്,സർ അങ്ങനെ പറയരുത്,സാറിൻ്റെ ചെക്ക് ബൗൺസാകാതെ ഞാൻ നോക്കിക്കൊള്ളാം, എത്ര രൂപയാണ് അക്കൗണ്ടിൽ വേണ്ടത്? ഞാനതിനുള്ള ഏർപ്പാട് ചെയ്യാം നമ്മൾ തമ്മിലുള്ള എഗ്രിമെൻ്റ് പ്രകാരം 30 ലക്ഷം രൂപ കൂടി ബാലൻസ് ഞാൻ തരാനുണ്ട് ,അതിപ്പോൾ തന്നെ അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യാം സർ അയാൾ കെഞ്ചിക്കൊണ്ട് പറഞ്ഞു.പക്ഷേ ,ദുലന്ദർ ഞാൻ കൊടുത്തത് അൻപത് ലക്ഷത്തിൻ്റെ ചെക്കാണ്
ഓഹ് ഷിറ്റ് ,ദുലന്ദർ, അമർഷത്തോടെ പറഞ്ഞു ഓകെ സർ ഒൺലി ടെൻ മിനുട്ട്സ് സാറിൻ്റെ അക്കൗണ്ടിൽ അൻപത് ലക്ഷം എത്തിയിരിക്കും സാറിങ്ങോട്ട് പുറപ്പെടാൻ തയ്യാറായിക്കോളു എന്നെ എങ്ങനെയെങ്കിലും രക്ഷിക്കൂ സർ അയാൾ ദൈന്യതയോടെ പറഞ്ഞു.സമയം പതിനൊന്ന് മണി,പ്രത്യേക കോടതി മുറിയിൽ പരിപൂർണ്ണമായ നിശബ്ദത പരന്നു,അല്പ നിമിഷങ്ങൾക്കകം ധന്യ വധക്കേസ്സിൻ്റെ വാദം ആരംഭിച്ചു,അവസാന ദിവസം, ആറ്റൂരാൻ തൻ്റെ സകല അടവുകളും പുറത്തെടുക്കുമെന്നും, പ്രതിയെ രക്ഷപ്പെടുത്താനുള്ള എന്തെങ്കിലുമൊരു സോഴ്സുമായി ചാടിയെഴുന്നേല്ക്കുമെന്നും പബ്ളിക് പ്രോസിക്യൂട്ടറുടെ വാദങ്ങളെ ഖണ്ഡിച്ച് കൊണ്ട് മറുവാദമുന്നയിയിക്കുമെന്നുമൊക്കെ പ്രതീക്ഷിച്ചിരുന്ന മറ്റ് അഡ്വക്കേറ്റ്സും പോലീസുകാരും കോടതി ജീവനക്കാരുമൊക്കെ നിരാശരായി പോയി തികച്ചും ദുർബ്ബലമായിരുന്നു ആറ്റൂരാൻ്റെ വാദഗതികൾ വാദം തീർന്ന് കോടതി പിരിഞ്ഞeപ്പാൾ, ദുലന്ദറും കൂട്ടാളികളും ആറ്റൂരാനെ സമീപിച്ചു.എന്താണ് സർ നാളെ വിധി പറയുമ്പോൾ, എൻ്റെ കഴുത്തിൽ കൊലക്കയറ് വീഴുമോ ?ആശങ്കയോടെയാണ് ദുലന്ദറത് ചോദിച്ചത്.
ഞാൻ രാവിലെ പറഞ്ഞതല്ലേ ദുലന്ദർ, എനിക്ക് തീരെ സുഖമില്ലെന്നുള്ള കാര്യം ,പിന്നെ നിങ്ങൾക്കെന്നെ വിശ്വസിക്കാം, ഞാൻ ഇത് വരെ വാദിച്ച കേസുകളൊന്നും തോറ്റിട്ടില്ല, അത് കൊണ്ട് ധൈര്യമായി പൊയ്ക്കോളു, നാളെ ഇതേ സമയം നമ്മൾ ഒരിക്കൽ കൂടി കണ്ട് മുട്ടുമ്പോൾ, ഒരു കേസ്സ് കൂടി ജയിച്ചതിൻ്റെ ആവേശത്തിലായിരിക്കും ഞാൻ,ഓകെ സർ,, അപ്പോൾ നമുക്ക് നാളെ കാണാം അവർ യാത്ര പറഞ്ഞ് പോയപ്പോൾ ആറ്റൂരാൻ ദീർഘശ്വാസമുതിർത്തു.പിറ്റേ ദിവസം, അടച്ചിട്ട കോടതി മുറിക്ക് പുറത്ത് ഒരുമാധ്യമപ്പട തന്നെയുണ്ടായിരുന്നു ,വലിയ മതിലിന് പുറത്തും റോഡിലുമൊക്കെയായി ജനം തടിച്ച് കൂടി, എല്ലാവരുടെയും മനസ്സിൽ ദുലന്ദറിന് തൂക്ക് കയറ് കിട്ടണമെന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു ,ഒപ്പം ആറ്റൂരാൻ്റെ പതനവും, അവരെല്ലാം ആഗ്രഹിച്ചു.വിധി പറയാനായി ജഡ്ജി താനെഴുതി വച്ച ഫയൽ കൈയ്യിലെടുത്തു.ഏവരും ഉമിനീരു പോലുമിറക്കാതെ കോടതിയുടെ അകത്തളം നിശബ്ദതയുടെ പരവതാനിയാക്കി ‘2021 ആഗസ്റ്റ് മാസം 22 ആം തീയതി മെട്രോ സ്‌റ്റേഷനിലെ ശുചി മുറിയിൽ വച്ച് ,വളരെ പൈശാചികമായി ഇരുപത്തിയൊന്ന് വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയെ പീ– ഡിപ്പിച്ചതിന് ശേഷം ഇരുമ്പ്ദണ്ഡുകളുപയോഗിച്ച് ക്രൂരമായി ചെയ്തത് ദുലന്ദറെന്ന അഥിതി തൊഴിലാളിയാണെന്ന് നിസ്സംശയം തെളിയിക്കാൻ കേരള പോലീസിനും പ്രോസിക്യൂഷനും കഴിഞ്ഞിരിക്കുകയാണ്.
കൊള്ളയടിക്കൽ ,സ്ത്രീത്വത്തെ അപമാനിക്കൽ ,പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി പ്രതിക്ക് മേൽ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടു കഴിഞ്ഞുആയതിനാൽ ഇൻഡ്യൻ ശിക്ഷാ നിയമപ്രകാരം പ്രതിക്ക് നല്കാൻ കഴിയുന്ന പരമാവധി ശിക്ഷയായ വരെ തൂക്കി ക്കൊ– ല്ലണമെന്ന തീരുമാനത്തിൽ കോടതി എത്തിച്ചേർന്നിരിക്കുകയാണ് ,ഇനി പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ ?അങ്ങനെയൊരു ചോദ്യം ജഡ്ജിയിൽ നിന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല വിധി കേട്ട ദുലന്ദർ പ്രതിക്കൂട്ടിൽ നിന്ന് കൊണ്ട് ആറ്റൂരാനെ നോക്കി പല്ല് ഞെരിക്കുകയായിരുന്നുജഡ്ജിയുടെ ചോദ്യം കേട്ടതും, പൊടുന്നനെ അയാൾ കൈ കൂപ്പി നിന്ന് കൊണ്ട് യാചിച്ചുസർ എനിക്ക് തെറ്റ് പറ്റിപ്പോയതാണ് മാപ്പാക്കണം ഇനി ആവർത്തിക്കില്ല എന്നെ ജീവിക്കാൻ അനുവദിക്കണം ഞാൻ തെറ്റ് തിരുത്തി മര്യാദക്കാരനായി ജീവിച്ചോളാം എനിക്ക് ഒരവസരം കൂടി തരണം അത് കേട്ട് ഒരു നിമിഷം ജഡ്ജി എന്തോ ആലോചിച്ചിട്ട് തൻ്റെ മുന്നിലെ ഫയലിൽ വിധി തിരുത്തി എഴുതി ,എന്നിട്ട് വീണ്ടും വായിച്ചു പ്രതി തൻ്റെ തെറ്റ് തിരിച്ചറിയുകയും മാനസാന്തരപ്പെടുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ശിക്ഷ ഇളവ് ചെയ്ത് കൊടുക്കുകയാണ് ,തൂക്ക് കയറിൽ നിന്നും പ്രതിക്ക് ജീവിക്കാനുള്ള അവകാശം കോടതി അനുവദിക്കുകയാണ്, എന്നാൽ പ്രതിയുടെ ജീവിതം സമൂഹത്തിലായാൽ അത് ചിലപ്പോൾ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്ന പോലീസിൻ്റെ ദീർഘവീക്ഷണത്തെ മുഖവിലയ്ക്കെടുത്ത് കൊണ്ട് പ്രതിയെ എല്ലാ കുറ്റങ്ങൾക്കും കൂടിയുള്ള പരമാവധി ശിക്ഷയായ എഴുപത് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു കൊണ്ട് കോടതി ഉത്തരവിടുന്നു
അത് കേട്ട് കോടതി മുറിയിലുണ്ടായിരുന്നവർക്ക് അത്ഭുതവും ആശ്വാസവും തോന്നിയെങ്കിലും ദുലന്ദർ ബോധംകെട്ട് വീണിരുന്നുകഴിഞ്ഞില്ല, ഒരു കാര്യം കൂടി കോടതിയ്ക്ക് ഉണർത്തിക്കാനുണ്ട് ഈ കേസ്സിൽ പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ: ആറ്റൂരാന് കിട്ടിയ പ്രതിഫലമായ ഒരു കോടി ഇരുപത് ലക്ഷം രൂപ അദ്ദേഹം സർക്കാരിലേയ്ക്ക് നല്കിയിരിക്കുകയാണ് എന്തിനാന്നറിയാമോ ?ഇത് പോലെയുള്ള ക്രിമിനലുകളെ എത്രയും വേഗം വാദം നടത്തി ശിക്ഷ ഉറപ്പാക്കാനുള്ള അതിവേഗ കോടതി തുടങ്ങാനായി പുതിയൊരു ബിൾഡിങ്ങ് പണിയുന്നതിന് വേണ്ടിയാണത് ,ബാക്കി നിയമപരമായ കാര്യങ്ങൾക്കായി കോടതി സർക്കാരുമായി ആലോചിക്കുന്നതാണ് ,എന്തായാലും ഇത്രയും നാളും ആറ്റൂരാനെന്ന ക്രിമിനൽ വക്കീലിനെ,നിങ്ങളെല്ലാം വെറുപ്പോടെ ആയിരിക്കും കണ്ടിട്ടുള്ളത് ,എന്നാൽ അയാൾക്ക് ഇങ്ങനെയൊരു നന്മ മുഖമുണ്ടെന്ന് എല്ലാവരും തിരിച്ചറിയണമെന്ന് ഈ അവസരത്തിൽ കോടതി ഓർമ്മിപ്പിക്കുന്നു,
ദുലന്ദറിനെ വിലങ്ങ് വച്ച് പോലീസുകാര് കൊണ്ട് പോകുമ്പോൾ ,ആറ്റൂരാനെ അയാൾ രൂക്ഷമായൊന്ന് നോക്കി.അപ്പോൾ ആറ്റൂരാൻ്റെ മുഖത്ത് നിറഞ്ഞ ചിരിയുണ്ടായിരുന്നു ,വീണ്ടുമൊരു കേസ് ജയിച്ചതിൻ്റെ ആത്മഹർഷമായിരുന്നത് .അമ്മേ … അച്ഛനിപ്പോൾ സ്റ്റാറായമ്മേ ,,, നമ്മളെയെല്ലാവരെയും അച്ഛൻ കബളിപ്പിക്കുകയായിരുന്നു
ടെലിവിഷനിൽ ഫ്ളാഷ് ന്യൂസ് കണ്ട് കൊണ്ടിരുന്ന സിതാര ആശ്ചര്യത്തോടെയാണ് ശ്രീലേഖയോടത് പറഞ്ഞത്.അല്ലേലും അങ്ങേര് അത്ര ക്രൂരനൊന്നുമല്ലെന്ന് നിന്നോട് ഞാൻ അപ്പോഴെ പറഞ്ഞില്ലായിരുന്നോ ?ദേ അമ്മേ വെറുതെ പ്ളേറ്റ് മറിക്കല്ലേ ?സന്തോഷം കൊണ്ട് അമ്മയും മോളും പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിച്ചു.അല്ല ചേട്ടാ നിങ്ങളെന്തിനാ വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാനായിട്ട് ഈ കേസ് ഏറ്റെടുത്തത്? ഞാനോർത്തു അയാളെ രക്ഷിക്കാനായിരിക്കുമെന്ന്?രാത്രിയിൽ കിടപ്പറയിൽ വച്ചാണ് ശ്രീലേഖ ഭർത്താവിനോടത് ചോദിച്ചത്.അവൻ രക്ഷപെടരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു, അത് കൊണ്ട് തന്നെയാണ് ഞാനാ കേസ് ഏറ്റെടുത്തത് ,ഇല്ലെങ്കിൽ അവനെ രക്ഷിക്കാൻ എന്നെക്കാളും വൈഭവമുള്ള നിരവധി ലോയേഴ്സ് ഇന്നീ കേരളത്തിൽ തന്നെയുണ്ട് ആ ഒരു പേടി മനസ്സിലുണ്ടായിരുന്നത് കൊണ്ട് മന:പ്പൂർവ്വമാണ് ഞാൻ കേസ്സ് ഏറ്റെടുത്തത്ഓഹ് സോറി ചേട്ടാ ഞാനും മോളും നിങ്ങളെ ഒരുപാട് തെറ്റിദ്ധരിച്ചു,അത് സാരമില്ലെടൊ നിങ്ങൾ മാത്രമല്ലല്ലോ? സമൂഹം മുഴുവനും എന്നെ ശപിച്ചിട്ടുണ്ടാവും അതൊക്കെ ഞങ്ങൾ വക്കീലന്മാരുടെ വിധിയാണ് അതൊക്കെ ഞങ്ങളുടെ പ്രൊഫഷൻ്റെ ഭാഗമാണെന്ന് പലരും മനസ്സിലാക്കുന്നില്ല എന്തായാലും ഇന്നെനിക്ക് ഒരു പാട് സന്തോഷമുള്ള ദിവസമാണ്,ഉറക്കം വരുന്നില്ല അത് കൊണ്ട് നമുക്കൊരു നൈറ്റ് ട്രിപ്പ് പോയാലോ ? സത്യം?അതേടീ നീ മോളെയും വിളിക്ക് എപ്പോഴും ഞാൻ ഓരോരോ തിരക്കുകൾ കാരണം നിങ്ങടെ ആഗ്രഹങ്ങൾ കാണാതെ പോകുകയായിരുന്നു, ഇനി കുറച്ച് ദിവസം ഞാൻ ലീവെടുക്കുവാണ്, നമുക്കും ഒന്ന് ജീവിക്കണ്ടേ ?
അത് കേട്ടപ്പോൾ ,ശ്രീലേഖ സ്നേഹം കൊണ്ടയാളെ വാരിപ്പുണർന്നു.
കഥ എഴുതിയത് സജി തൈപ്പറമ്പ്.