ജോണിയുടെ കുട്ടിക്കാലത്ത്, ഒരു ദിവസം വളരെ കഠിനമായ ജോലി കഴിഞ്ഞ് അവന്റെ അമ്മ അത്താഴം തയ്യാറാക്കി. ജോണിയും ഡാഡിയും ഭക്ഷണം കഴിപ്പാൻ ഇരുന്നു. ഡാഡിയുടെ മുൻപിൽ വച്ച ചപ്പാത്തി കരിഞ്ഞതായിരുന്നു. എന്നാൽ ഡാഡി അത് കാര്യമാക്കാതെ വളരെ സന്തോഷത്തോടെ കരിഞ്ഞ ചപ്പാത്തി ചാറിൽ മുക്കി തിന്നു. അന്ന് അത്താഴം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ അമ്മ ഡാഡിയോട് ചപ്പാത്തി കരിഞ്ഞതിന് ക്ഷമ ചോദിക്കുന്നത് ഞാൻ കേട്ടു. അപ്പോൾ ഡാഡി പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല: “പ്രിയേ, എനിക്ക് കരിഞ്ഞ ചപ്പാത്തി ഇഷ്ടമാണ്.” അന്ന് രാത്രി, ഞാൻ ഡാഡിക്ക് ഗുഡ് നൈറ്റ് ചുംബനം നൽകുവാൻ ചെന്നപ്പോൾ ഞാൻ ഡാഡിയോട് ചോദിച്ചു: “കരിഞ്ഞ ചപ്പാത്തി ഡാഡിക്ക് ശരിക്കും ഇഷ്ടമാണോ?” ഡാഡി എന്നെ കൈകളിൽ പൊതിഞ്ഞ് പറഞ്ഞു: “നിന്റെ അമ്മ ഇന്ന് കഠിനമായ ജോലിയിൽ ഏർപ്പെട്ടു, ശരിക്കും ക്ഷീണിതയാണ്.
കൂടാതെ അൽപ്പം കരിഞ്ഞ ചപ്പാത്തി കഴിച്ചതുകൊണ്ട് വലിയ കുഴപ്പമൊന്നുമില്ല. ഈ ലോകം അപൂർണ്ണമായ കാര്യങ്ങളും അപൂർണ്ണരായ ആളുകളും നിറഞ്ഞതാണ്. നാം ആരും തന്നെ എല്ലാറ്റിലും മികച്ചവരല്ലല്ലോ. എന്നാൽ ജീവിതം നമ്മെ പഠിപ്പിക്കുന്നത്, തെറ്റുകളും കുറ്റങ്ങളും അവഗണിച്ച് പരസ്പരം അംഗീകരിക്കാൻ നാം പ്രാപ്തരായി തീരണം എന്നതാണ്. ഓരോരുത്തരുടെയും കഴിവുകളും ബലഹീനതകളും വ്യത്യസ്തങ്ങളാണ്. ആ വ്യത്യാസങ്ങൾ പരസ്പരം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുവാൻ കുടുംബാംഗങ്ങൾക്ക് സാധിച്ചാൽ ജീവിതം അതി ശ്രേഷ്ഠമായ അവസ്ഥയിൽ ആയിത്തീരുവാൻ ഇടയാകും. ബലഹീനതകളെ അവഗണിച്ച് പരസ്പരം അംഗീകരിക്കുന്നത്, ആരോഗ്യകരവും വളരുന്നതും നിലനിൽക്കുന്നതുമായ ബന്ധം സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട താക്കോലുകളിൽ ഒന്നാണ്. ജീവിതത്തിന്റെ ധന്യത ബന്ധങ്ങളുടെ ഊഷ്മളതയാണ്. ആരോഗ്യകരമായ ബന്ധങ്ങൾ നമ്മുടെ വ്യക്തിത്വത്തെ പതിന്മടങ്ങ് ശക്തമാക്കുന്നതാണ്. സ്നേഹിക്കുവാൻ, കരുതുവാൻ, ശുശ്രൂഷിക്കുവാൻ ഒരാളുണ്ട് എന്ന ബോധ്യം ജീവിതത്തിന് എത്ര ശക്തിദായകമാണ്.
എന്നാൽ മറിച്ച് ‘എനിക്ക് ആരുമില്ല’ എന്ന ചിന്ത ജീവിതത്തെ നിരാശയുടെ പടുകുഴിയിലേക്കും നാശത്തിലേക്കും തള്ളിയിടുന്നതാണ്. മനുഷ്യർ ഭൗതികമായ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെങ്കിലും അതിനേക്കാൾ എത്ര പ്രാധാന്യമർഹിക്കുന്നതാണ് ‘സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനു’ മുള്ള മാനസിക ആവശ്യം. ഈ ആവശ്യങ്ങൾ നിറവേറപ്പെടാത്ത ഒരു ജീവിതവും ധന്യമാവില്ല. അതിനാൽ സഹിഷ്ണുതയോടെ തെറ്റുകൾ ക്ഷമിക്കുവാനും പരസ്പരം കരുതുവാനും, ശുശ്രൂഷിപ്പാനും നാം പ്രാപ്തരാകേണ്ടതിന് ദൈവകരങ്ങളിൽ നമ്മെ സമർപ്പിക്കാം. “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും