തന്നെ അറിയിക്കാതെ വിവാഹം ചെയ്ത മകൾ വിവാഹ ചിലവായി അച്ഛനോട് ആവശ്യപ്പെട്ടത് ലക്ഷങ്ങൾ ഒടുവിൽ കോടതി പറഞ്ഞത് തികച്ചും മാതൃകാപരം

EDITOR

പ്രണയ വിവാഹങ്ങളും ഒളിച്ചോട്ടങ്ങളും എല്ലാം നമ്മുടെ നാട്ടിൽ ഒരു പതിവ് സംഭവം ആണ് .കുറച്ചു കാലങ്ങൾ കഴിഞ്ഞാൽ ഒരു കുട്ടി ഉണ്ടായാൽ മാതാപിതാക്കൾ പിണക്കം മറന്നു ഇരുവരെയും സ്വീകരിക്കുന്നത് ആണ് നാട്ടിൽ ഇപ്പോൾ കണ്ടു വരുന്ന പതിവ് .ഇങ്ങനെ പ്രണയ വിവാഹിതരായ ഒരു സംഭവം ആണ് ഇപ്പോൾ കേരളത്തിൽ തന്നെ ചർച്ച ആകുന്നത്.സംഭവം ഇങ്ങനെ ആണ് ഇരിഞ്ഞാലക്കുടയിൽ പ്രണയ വിവാഹിതയായ മകൾക്ക് പിതാവിൽ നിന്നുള്ള വിവാഹ ചെലവിന് അർഹതയില്ലെന്ന് ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവിട്ടു .പിതാവ് വിവാഹച്ചെലവ് മറ്റു ചെലവുകൾക്കുള്ള പണമോ നൽകുന്നില്ലെന്ന് കാണിച്ച് മകൾ നൽകിയ കേസിലാണ് കോടതി വിധി വന്നത് .സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത് ഇങ്ങനെ.

പാലക്കാട് സ്വദേശിയുടെ മകൾ ആണ് ഹർജി നൽകിയത് .പിതാവിൽനിന്ന് വിവാഹ ചെലവിന് 35 ലക്ഷം രൂപയും ചെലവിനത്തിൽ 35,000 രൂപയും ആവശ്യപ്പെട്ട് ആണ് ഹർജിക്കാരി കുടുംബ കോടതിയെ സമീപിച്ചത്.2010 മുതൽ പിതാവ് തനിക്കും അമ്മയ്ക്കും ചെലവിന് തരുന്നില്ല എന്നും മകൾ വാദിച്ചു .എന്നാൽ മകൾ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും 2013 ഡിസംബർ വരെ മകൾക്ക് ചെലവിൽ നൽകിയിരുന്നു എന്നും മകളെ ബിഡിഎസ് വരെ പഠിപ്പിച്ചത് താനാണെന്നും പിതാവ് കോടതിയിൽ പറഞ്ഞു മാത്രമല്ല മകളുടെ പ്രണയവിവാഹമായിരുന്നു എന്നും വിവാഹം പിതാവായ തന്നെ അറിയിച്ചിരുന്നില്ല എന്നും കോടതിയിൽ അറിയിച്ചു.അതായത് അച്ഛനായ തന്നെ അറിയിക്കാതെ നടത്തിയ വിവാഹ ചിലവ് ആണ് മകൾക്ക് വേണ്ടത് .ഇതിനു കഴിയില്ല എന്നും അതിന് അർഹതയില്ലെന്നും പിതാവ് കോടതിയിൽ പറഞ്ഞു.

ശേഷം എല്ലാ തെളിവുകളും പരിശോധിച്ച കോടതി പിതാവിന്റെ വാദം ശരി വെച്ചു. പ്രണയ വിവാഹം കഴിച്ച മകൾക്ക് പിതാവിൽ നിന്നും വിവാഹച്ചെലവ് മറ്റു ചെലവുകൾ ലഭിക്കുന്നതിന് അർഹതയില്ല എന്ന് കുടുംബ കോടതി ഉത്തരവിട്ടു ശേഷം മകൾ നൽകിയ ഹർജി ബഹുമാനപ്പെട്ട കോടതി തള്ളി.ഇ വിഷയത്തിൽ ഞങ്ങൾക്ക് പറയാൻ ഉള്ളത് പല സ്ഥലങ്ങളിലും കണ്ടു വരുന്നതും മാതാപിതാക്കളുടെ സ്വത്തിലേക്ക് മാത്രമായി പോകുന്നു മക്കളുടെ കണ്ണ് . സ്വത്തു എഴുതി വാങ്ങിയ ശേഷം കൃത്യമായി പരിചരണം കൊടുക്കാതെ വൃദ്ധസദനങ്ങളിലേക്ക് മാതാപിതാക്കളെ എത്തിക്കുന്ന മക്കളും കൂടുതൽ ആണ്.ജീവിത സാഹചര്യങ്ങൾ മാറുന്നതിനു അനുസരിച്ചു മാതാ പിതാക്കളുമായി ഉണ്ടാകുന്ന ബന്ധങ്ങളിലും വിള്ളലുകൾ വീഴുന്നു.തീർച്ചയായും പണമല്ല ബന്ധങ്ങൾ ആണ് വിലമതിക്കാനാവാത്തത് എന്ന് നമ്മുടെ കുട്ടികളെ പഠിപ്പിച്ചു വളർത്തണം.ജീവിത രീതികളും സാഹചര്യങ്ങളും മാറിയാലും അടിയുറച്ച ബന്ധങ്ങളിൽ മാത്രം കുട്ടികളെ വളർത്താം പ്രാപ്തരാക്കാം.