ഇന്നലെ ഒരു ഡോക്ടറുടെ കുറിപ്പടി കണ്ടിരുന്നു, അത് കണ്ടപ്പോൾ തന്നെ എനിക്കുണ്ടായ അനുഭവം എഴുതണം എന്ന് തോന്നിയത്.കഴുത്തിന് സാരമായ വേദനയും ആയാണ് ഞാൻ അടുത്തുള്ള സ്വകാര്യ ആശുപതിയിലേക്കു എത്തുന്നത്. ന്യൂറോ സ്പെഷ്യലിസ്റ്റിനെ കാണാൻ ഉള്ള അപ്പോയിൻ്റ്മെൻ്റ് അണ് ഞാൻ എടുത്തിരുന്നത്. ടോക്കൺ നമ്പർ അനുസരിച്ച് ക്രമമായാണ് അകത്തേക്ക് കയറിയത്. അകത്തെത്തിയ ഞാൻ കണ്ടത് അറുപത് വയസിനോടടുത്ത ഒരു ഡോക്ടറെ ആണ്. അകത്തേക്ക് കയറിയ എന്നെയും അച്ഛനെയും മുന്നിലുള്ള കസേരയിൽ ഇരിക്കുവാൻ പറഞ്ഞു. എന്റെ വേദനയുടെ വിവരങ്ങൾ പൂർണമായും ഞാൻ വിവരിച്ചു.
ബാഡ്മിന്റൺ കളിക്കാറുണ്ടോ? ഡോക്ടർ ചോദിച്ചു ഉണ്ട്, ആഴ്ചയിൽ ഒരിക്കൽ കളിക്കും. ഞാൻ പറഞ്ഞു. കിടക്കുമ്പോൾ എത്ര തലയിണ ഉപയോഗിക്കും? വീണ്ടും ഡോക്ടർ ചോദിച്ചു.മൂന്നെണ്ണം”, മറുപടി നൽകി ഞാൻ ഡോക്ടറുടെ അടുത്ത ചോദ്യത്തിനായി മുഖത്തേക്ക് നോക്കി.
കഴുത്തിലെ ഡിസ്കിന് തള്ളൽ ഉണ്ടായിട്ടുണ്ടാകും. ഇത്രയും പറഞ്ഞുകൊണ്ട് അടുത്തിരുന്ന എന്തോ എടുത്തു എൻ്റെ കൈയിൽ ഒക്കെ തട്ടി നോക്കി. എല്ലാ തട്ടലിനും ഞാൻ തൊടുന്നത് അറിയുന്നുണ്ട് എന്ന മറുപടി നൽകി.
“അനീഷ് ഇനിമുതൽ നീ തലയിണ ഉപയോഗിക്കരുത്. ഞാൻ കുറിക്കുന്ന ടാബ്ലറ്റ് 21 ദിവസം കഴിക്കുക. വേദന താനെ കുറഞ്ഞോളും.ഡോക്ടറിൽ നിന്നും ഇത്രയും കേട്ട ഞാൻ “നീ ഏതേലും ടെസ്റ്റ് വല്ലതും കൂടി ചെയ്തു നോക്കണമോ”, ഡോക്ടറുടെ മറുപടിയിൽ വിശ്വാസം വരാത്ത രീതിയിൽ ഞാൻ ചോദിച്ചു.ഉടനെ തന്നെ കുറച്ച് ടെസ്റ്റുകൾക്കു എഴുതി നൽകി. അനീഷ് ഇ ടെസ്റ്റുകൾ പുറത്തെ ഏതേലും സർക്കാർ ലാബിൽ ചെയ്യു. അവിടെ എല്ലാത്തിനും കൂടി 3000 രൂപ ആകും. ഇവിടെ ചെയ്താൽ 15000 നു മുകളിൽ പോകും.അത് സാരമില്ല ഡോക്ടർ, ഞാൻ ഇവിടെ തന്നെ ചെയ്യാം. എനിക്ക് ഓഫീസിൽ നിന്നും റീഇമ്പേർസ് ചെയ്തു തരും, ഞാൻ പറഞ്ഞു.
അനീഷ് എങ്ങനെ ആയിരുന്നാലും “Money has always Value”
ആദ്യം 21 ദിവസത്തെ മരുന്ന് കഴിക്കു. അതിനു ശേഷം വേദന മാറിയില്ലേൽ പിന്നെ നമുക്ക് ടെസ്റ്റുകൾ ചെയ്യാം. കുറിപ്പടിയിൽ എഴുതിയ മരുന്നുകൾ ഓരോന്നോനും എന്താണ് എന്നും അവ കഴിച്ചാൽ ശരീരം എങ്ങനെ പ്രതീകരിക്കും എന്നും വ്യക്തമായി പറഞ്ഞു തന്നു.പുറത്തിറങ്ങിയ ഞാൻ അച്ഛനോടായി പറഞ്ഞു.
ഇങ്ങനെ ഉള്ള പത്ത് ഡോക്ടർമാർ ഉണ്ടേൽ സ്വകാര്യ ആശുപത്രികൾ തന്നെ പൂട്ടി പോകും.ഡാ, ആ ഡോക്ടർ പറഞ്ഞത് ആണ് ശെരി. പൈസക്ക് അതിൻറേതായ വാല്യൂ ഉണ്ട്. ആവശ്യം ഉണ്ടേൽ മാത്രം ചിലവാക്കുക.മരുന്നും വാങ്ങി ഞാൻ വീട്ടിൽ പോയി.
നോട്ട് – ഇവിടെ കുറിപടിയിൽ ചുമ്മാ ദൈവത്തെ വരെ കുറിച്ചുടുന്ന കാലത്ത് ഇത്തരത്തിൽ ഉള്ള സ്വകാര്യ ഹോസ്പിറ്റലിലെ ഡോകടർമാർ മാതൃകകൾ അണ്.
അനീഷ് ഓമന രവീന്ദ്രൻ
Aneesh Omana Raveendran