ഒരാൾ ചോദിച്ചു എന്റെ ഭാര്യയുടെ കയ്യിൽ എത്ര വള ഉണ്ട് എന്ന് എനിക്ക് കൃത്യമായി പറയാൻ കഴിഞ്ഞില്ല പക്ഷെ അയാളുടെ മറുപിടി ഞെട്ടിച്ചു

    0
    2186

    ചോദ്യത്തിനൊരു മറു ചോദ്യം ഒരു ദിവസം അക്ബർ ബീർബലിനോട് ചോദിച്ചു,ബീർബൽ, നിങ്ങളുടെ ഭാര്യയുടെ കൈയിൽ എത്ര വളകൾ ഉണ്ടെന്ന് പറയാമോ?” ബീർബൽ പറഞ്ഞു,ഇല്ല, ഹുസൂർ, എനിക്കറിയില്ല.നിനക്കറിയില്ലേ? ദിവസവും അവളുടെ കൈ കാണുമെങ്കിലും, അവളുടെ കൈയിൽ എത്ര വളകൾ ഉണ്ടെന്ന് പറയാൻ കഴിയാത്തത് എന്താണ് ?” അക്ബർ ചോദിച്ചു.ബീർബൽ പറഞ്ഞു,അല്ലയോ രാജാവേ, നമുക്ക് പൂന്തോട്ടത്തിലേക്ക് പോകാം, അപ്പോൾ ഞാൻ അതിന് ഉത്തരം പറയാം.അവർ രണ്ടുപേരും പൂന്തോട്ടത്തിലേക്ക് പോയി.

    ഇരുവരും പൂന്തോട്ടത്തിലേക്കുള്ള ഒരു ചെറിയ ഗോവണിപ്പടിയിലൂടെ ഇറങ്ങി. പൂന്തോട്ടത്തിൽ എത്തിയ ശേഷം ബീർബൽ “നാം ദിവസവും ഈ ചെറിയ ഗോവണിപ്പടിയിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നു, ഇതിന് എത്ര പടികൾ ഉണ്ടെന്ന് പറയാമോ?” അക്ബർ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് വിഷയം മാറ്റി. നാം നിരന്തരം കാണുന്ന പല കാര്യങ്ങളും വേണ്ടപോലെ ശ്രദ്ധിക്കാതെ ഇരിക്കുന്നു എന്നത് ജീവിതത്തിന്റെ ഒരു പ്രത്യേകതയാണ്. പുതുതായി കാണുന്ന പല കാര്യങ്ങളും നാം വളരെ താല്പര്യപൂർവ്വം ശ്രദ്ധിച്ചേക്കും. എന്നും കാണുവാൻ കഴിയുന്നത് എന്തിനാണ് കൂടുതൽ ശ്രദ്ധിക്കുന്നത്? മാത്രമല്ല അവ പലപ്പോഴും നമ്മെ സംബന്ധിച്ചിടത്തോളം അപ്രസക്തവുമാണ്. ഗോവണി കയറിയിറങ്ങുവാൻ ആവശ്യമാണെന്നുള്ളതല്ലാതെ അതിന്റെ പടികളുടെ എണ്ണം നമുക്ക് ആർക്കും പ്രസക്തമല്ലല്ലോ. എന്താണ് ജീവിതത്തിൽ പ്രസക്തമായുള്ളത്? കൈത്തണ്ടയിലെ വളകളോ, സ്റ്റെയർകെയ്സിലെ പടികളോ, വസ്ത്രത്തിന്റെ മോടിയോ, ഭവനത്തിന്റെ പ്രൗഡിയോ, ശാരീരിക സൗന്ദര്യമോ, മുറികളുടെ എണ്ണമോ, കുടുംബ മഹിമയോ, വിദ്യാഭ്യാസ യോഗ്യതയോ, ഔദ്യോഗിക പദവികളോ, അധികാര സ്ഥാനങ്ങളോ, സാമ്പത്തിക നേട്ടങ്ങളോ, ഇവയെല്ലാം തന്നെയോ പ്രസക്തമായി കരുതുന്ന ധാരാളം ആളുകളുണ്ട്.

    ഇവയെല്ലാം പ്രസക്തമാകുമ്പോൾ ഇവ നേടിയെടുക്കുന്നതിനുള്ള നെട്ടോട്ടത്തിൽ ജീവിതം തന്നെ കൈവിട്ടു പോകുവാൻ വളരെയേറെ സാധ്യതകൾ ഉണ്ട്. ഭൗതികമായ ഇമ്മാതിരി നേട്ടങ്ങളൊക്കെ നഷ്ടമാവാനും അധിക സമയം വേണ്ട എന്നത് വിസ്മരിക്കാവതല്ല. എന്നാൽ ഇവയെല്ലാറ്റേക്കാളും ഏറ്റവും പ്രസക്തമായുള്ളത് നമ്മുടെ ജീവിതരീതിയും സ്വഭാവവും ആകുന്നു എന്നത് വിസ്മരിച്ചു കൂടാ. സംശുദ്ധമായ സ്വഭാവവും അതിനനുസരണമായ ജീവിതനിലവാരവും പുലർത്തുന്നവർക്ക് അവശ്യം വേണ്ട മറ്റ് നന്മകൾ തനിയെ ലഭിച്ചു കൊള്ളും എന്നത് ഒരു ജീവിത യാഥാർത്ഥ്യമാണ്. ആകയാൽ ഉന്നതമായ ദർശനങ്ങളോടെ സംശുദ്ധമായ സ്വഭാവമുള്ളവരായി പ്രസക്തമായവയെ കണ്ടെത്തി മഹത്വപൂർണ്ണമായ ജീവിതം നയിക്കാൻ നമുക്ക് സജ്ജമാകാം. അതിനാവശ്യമായ ദൈവകൃപക്കായി പ്രാർത്ഥിക്കാം. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽ നിന്നല്ല, ലോകത്തിൽ നിന്നത്രേ ആകുന്നു.