ഇന്നലെ എന്റെ മൊബൈൽ ഷോപ്പിൽ ഒരാൾ വന്നു കൂലിപ്പണിക്കാരൻ ശേഷം ഭാര്യയുടെ ഫോണിൽ നെറ്റ് ചാർജ് ചെയ്ത ശേഷം പറഞ്ഞത് ആണ് എന്നെ ഞെട്ടിച്ചത്

EDITOR

ഒറ്റ നിമിഷം കൊണ്ട് ടോട്ടൽ മൂഡ് മാറ്റിയ ഒരു കൊച്ചു സംഭവം.ഇന്നലെ കോയമ്പത്തൂരിലെ എന്റെ ഷോപ്പിലേക് ഒരു അണ്ണൻ വന്നു..airtel റീചാർജ് ചെയ്യാൻ.239 റീചാർജ് ചെയ്തു..1.5 gb daily data plan..ഇയാളെ മുമ്പ് കണ്ടിട്ടില്ലെങ്കിലും ആൾക് കൂലിപ്പണി ആണെന്ന് മനസ്സിലായി..ടൂൾസ് ഒക്കെ കയ്യിലെ ഒരു സഞ്ചിയിൽ ഉണ്ടായിരുന്നു..റീചാർജ് ചെയ്ത് അങ്ങേര് ക്യാഷ് തന്നപ്പോൾ ആ സമയത്തു അങ്ങേരെ wife ഉം കടയിലേക്ക് വന്നു..അവർക്കും കൂലിപ്പണി ആണെന്ന് തോന്നുന്നു.same tools ഒക്കെ അവരെ കയ്യിലെ സഞ്ചിയിലും കണ്ടിരുന്നു.അപ്പോഴാണ് അണ്ണന് ഒരബദ്ധം പറ്റിയത്..അങ്ങേരെ വൈഫിന്റെ നമ്പറിലേക് ആണ് റീചാർജ് ചെയ്തത് അവരെ ഫോൺ keypad phone ആയിരുന്നു..അതിൽ നെറ്റ് വർക്ക് ആവില്ല.നോർമലി keypad phone ൽ 155 ആണ് ചെയ്യാറ്.അങ്ങനെ amount മാറി പോയി 85രൂപ miss ആയതിൽ ആ wife അങ്ങേരെ ചെറുതായി ഒന്ന് ദേഷ്യപ്പെട്ടു പക്ഷെ അങ്ങേര് അത് നൈസ് ആയി ഡീൽ ചെയ്തു..അങ്ങനെ ഞാൻ ബാക്കി ക്യാഷ് ഒക്കെ കൊടുത്ത ശേഷം ആ പെണ്ണ് കടയിലെ സ്മാർട്ട്ഫോൺ ന്റെ ഒക്കെ റൈറ്റ് ചോദിച്ചു.

മിക്കതും above 10000 ന്റെ ആയോണ്ട് ഫോൺ ഒക്കെ ഒന്ന് നോക്കി ഒരു നെടുവീർപ്പ് ഇട്ട് അവര് രണ്ട് പേരും പോയി.അവർക്ക് അത് വാങ്ങാൻ ഉള്ള ക്യാഷ് അവരെ കയ്യിൽ ഇല്ലാ എന്ന് തോന്നി.അപ്പൊ ശെരിക്കും പാവം തോന്നി.ഇനിയാണ് ട്വിസ്റ്റ്.രണ്ടുപേരും പുറത്തിറങ്ങിയ ശേഷം അങ്ങേര് മാത്രം കടയിലേക്ക് പെട്ടന്ന് കേറി.എന്നിട്ട് എന്നോട് പറഞ്ഞു അങ്ങേര് ഒരു സ്മാർട്ട്ഫോൺ വൈഫിനു വാങ്ങിയിരുന്നു.അത് സർപ്രൈസ്‌ ആയി കൊടുക്കാൻ ആണ് പ്ലാൻ.അതിൽ net ഒക്കെ use ആകാൻ ആണ് 239 ചെയ്തത്.അല്ലാണ്ട് amount മാറ്റിപ്പോയതല്ല എന്ന് ധൃതിയിൽ പറഞ് ഒരു ചിരിയും ചിരിച്ചു ഒറ്റ പോക്ക്.

എഴുതിയത് : ആൽഫി