കുറച്ചു നാളായി ഇ ട്രെയിനിൽ കണ്ടുവരുന്ന കാഴ്ച പെൺകുട്ടിയും പയ്യനും കയറും ഉറങ്ങാൻ നേരം അവർ ഒരു ബെർത്തിൽ ആയിരിക്കും കുറച്ച് കഴിയുമ്പോൾ ബെർത്തിൽ നിന്നും പല ശബ്ദങ്ങളും

EDITOR

ട്രെയിൻ യാത്രകൾ പലർക്കും പല അനുഭവങ്ങൾ സമ്മാനിക്കാറുണ്ട് അതിൽ ചിലതു നല്ലതു ആകാം ചിലതു മനസിന് വിഷമം ഉണ്ടാക്കുന്നതും ആകാം.ഏറ്റവും ചിലവ് കുറഞ്ഞ യാത്രാ സംവിധാനം ട്രെയിൻ ആയതിനാൽ രാജ്യത്തു ലക്ഷക്കണക്കിന് ആളുകൾ ആണ് ഇ സേവനം ഉപയോഗിക്കുന്നത് .കഴിഞ്ഞ ദിവസം ബാംഗ്ലൂർ നിന്ന് കേരളത്തിലേക്കുള്ള യാത്രയിൽ തനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് ഫേസ് ബുക്കിൽ അനീഷ് ഓമന രവീന്ദ്രൻ എന്ന എഴുത്തുകാരൻ കുറിക്കുന്നത് സംഭത്തിന്റെ പൂർണ്ണരൂപം അനീഷ് പറയുന്നത് ഇങ്ങനെ

ബാംഗ്ലൂർ ട്രെയിനുകളിൽ സംഭവിക്കുന്നത് എന്ത്!ഞാൻ ഇപ്പൊൾ ബംഗളൂരു കൊച്ചുവേളി ട്രെയിനിൽ ഉണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇ ട്രെയിനിൽ കണ്ടുവരുന്ന ഒരു പരിപാടി ഉണ്ട്.സേലത്ത് നിന്ന് പെൺകുട്ടിയും പയ്യനും കയറും, എല്ലാവരും തന്നെ കോളജിൽ പഠിക്കുന്നവർ ആയിരിക്കും. ഉറങ്ങാൻ നേരം അവർ ഒരു ബെർത്തിൽ ആയിരിക്കും . കുറച്ച് കഴിയുമ്പോൾ ബെർത്തിൽ നിന്നും പല ശബ്ദങ്ങളും കേൾക്കും. എറണാകുളം ആകുമ്പോൾ ഇവർ ഇറങ്ങുകയും ചെയ്യും.കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി ഇത് പതിവ് കാഴ്ചയാണ്. ഇതൊക്കെ കാണുമെങ്കിലും, അവരായി അവരുടെ പാടായി എന്ന് കരുതി ശ്രദ്ധിക്കാതെ മുന്നോട്ട് പോകുകയാണ് പതിവ്.പക്ഷേ ഇന്ന് ക്ഷമയുടെ നെല്ലി പലക കണ്ടൂ. പതിവ് പോലെ സേലത്ത് നിന്നും അവർ കയറി. ഉറങ്ങാൻ നേരം രണ്ടു പേരും ഒരേ ബെർത്തിൽ അണ്. കുറച്ച് കഴിഞ്ഞപ്പോൾ അടിയുടെ ശബ്ദം കേട്ടത് കൊണ്ടാണ് ഞാൻ ശ്രദിച്ചത്. അ പയ്യൻ പെൺകുട്ടിയെ കൈ കൊണ്ട് അടികുകയാണ്. നാലോളം അടി പെൺകുട്ടി കൊണ്ടു. പെൺകുട്ടി പ്രതികരിക്കാതെ മിണ്ടാതെ കിടക്കുകയാണ്.ലോവർ ബെർത്തിൽ നിന്നും പ്രായമായ ഓരാൾ “നിങൾ ശബ്ദം ഉണ്ടാക്കാതെ കിടക്കണം”, എന്നു പറഞ്ഞു.

താൻ തൻ്റെ കാര്യം നോക്കടോ”, എന്ന മറുപടിയാണ് ആ പയ്യനിൽ നിന്നും കിട്ടിയത്.ഇത് കേട്ട എൻ്റെ സകല നിയന്ത്രണവും പോയി. ഞാൻ മിഡിൽ ബെർത്തിൽ നിന്നും ഇറങ്ങി ലൈറ്റ് ഇട്ടു.നി എന്തുവാ പറഞ്ഞത്? ഞാൻ കടുപ്പിച്ച് ചോദിച്ചു.ചേട്ടൻ ചേട്ടൻ്റെ കാര്യം നോക്ക്, ഇതായിരുന്നു അവൻ്റെ മറുപടി.നി എന്തിനാ ഇ പെൺകുട്ടിയെ തല്ലുന്നത്? ഞാൻ ചോദിച്ചു.അത് എൻ്റെ ഇഷ്ടം, ഇതായിരുന്നു അവൻ്റെ മറുപടി.എൻ്റെ സകല നിയന്ത്രണവും പോയി.#@#@ മോനെ, താഴെ ഇറങ്ങേട എന്നായി ഞാൻ. അവൻ എന്തോ പറയാനായി അഞ്ഞപ്പോൾ കൈയോടെ പൊക്കിയെടുത്ത് താഴെ ഇട്ടു.പിന്നെ അങ്ങോട്ട് ഒരു സീൻ ആയിരുന്നു. പോലീസ് എത്തി. പോലീസ് എത്തിയപ്പോൾ നേരത്തെ പുലി കുട്ടിയെ പോലെ നിന്നവൻ പൂച്ച കുട്ടിയായി. കുറെ നേരത്തെ സംസാരത്തിന് ശേഷം ഞങ്ങൾക്ക് പരാതിയില്ല എന്നതിനൽ പോലീസ് തിരികെ പോയി. അ പയ്യൻ്റെ കയ്യിൽ ജെനറൽ ടിക്കറ്റ് അയതിനാൽ ആവനോട് ജനറൽ കമ്പാർ്ട്മെൻ്റിൽ കയറാനും പറഞ്ഞു.ഇതൊക്കെ നടന്നിട്ടും, മുകളിലത്തെ ബെർത്തിൽ പുതപ്പും മൂടി കണ്ണുമടച്ച് കിടക്കുകയാണ് പെൺകുട്ടി. ഞാൻ പതിയെ പുതപ്പ് മാറ്റി. കുട്ടി എന്നോട് ക്ഷമിക്കണം. കഴപ്പ് മൂത്തിരികുവനേൽ വേറെ മാർഗങ്ങൾ നോക്കുന്നതാണ് നല്ലത്, ട്രയിൻ അതിന് പറ്റിയത് അല്ല.ഇത്രയും കേട്ടതും അ പെൺകുട്ടി വീണ്ടും പുതപ്പ് മുഖത്തേക്ക് വലിച്ചു മൂടി.നോട്ട് – പഠിപ്പിക്കാൻ വിടുന്ന മക്കൾ എങ്ങനെയാണ് നാട്ടിൽ എത്തുന്നത് എന്ന് രക്ഷിതാക്കൾ മനസ്സിലാകുന്നത് വളരെയധികം നല്ലത് ആയിരിക്കും.
അനീഷ് ഓമന രവീന്ദ്രൻ