ബസ് സ്റ്റോപ്പിൽ നിൽക്കുന്നവർ എല്ലാം എന്നെയും എന്റെ വേഷവും ആണ് നോക്കുന്നത് ഒരു ചേച്ചി ചോദിച്ചു ഭർത്താവ് മരിച്ചിട്ട് മൂന്നു മാസം ആകും മുന്നേ നീ എന്താ ഇ വേഷത്തിൽ

EDITOR

വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ ഹിമയുടെ മനസ്സിൽ നിറയെ ചിന്തകൾ ആയിരുന്നു ദൈവമേ എന്റേയീ വേഷം എങ്ങനെ ഉണ്ടെനിക്ക്. എനിക്ക് ചേരുന്നുണ്ടോ ഈ പ്രായത്തിൽ ഇടാമോ ഈ അവസ്ഥയിൽ ഇടാമോ ഓരോന്ന് ആലോചിച്ചു കൊണ്ട് അവൾ തല കുനിച്ചു കൊണ്ട് നടന്നു റോഡിനരികിലൂടെ.വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമുണ്ട് ബസ് സ്റ്റോപ്പിലേക് രാവിലെ ആയതുകൊണ്ട് റോഡിൽ കുറച്ചു തിരക്കുണ്ട് സ്കൂളിലേക്കും കോളേജിലേക്കും ജോലിക്കും ഒക്കെ പോകുന്നവർ.മുന്നിൽ നടന്നു പോകുന്ന അടുത്ത വീട്ടിലെ രാജി ചേച്ചി അവളെ കണ്ട് നിന്നു ആ ഹിമേ നീയെങ്ങോട്ടാ രാവിലെ?”ഒരു ചെറിയ ജോലി കിട്ടി ചേച്ചി.. സൂപ്പർ മാർക്കറ്റിൽ അപ്പോളാണ് അവർ അവളുടെ വേഷം ശ്രദ്ധിച്ചത്. ജീൻസ്, ഷർട്ട്‌, ഓവർ കോട്ട് കഴുത്തിൽ ഐഡന്റിറ്റി കാർഡ്. കാലിൽ ഷൂ.ഇതെന്ത് വേഷമാ ഹിമേ.ഇങ്ങനെ കെട്ടി ഒരുങ്ങി നീയെവിടെ പോകുന്നു സൂപ്പർ മാർക്കറ്റിൽ തന്നെയാണോ? അവരുടെ ചോദ്യം കേട്ട് ഹിമയുടെ കണ്ണുകൾ നിറഞ്ഞു.

അതെ ചേച്ചി ഞാൻ ഒരു കമ്പനി പ്രൊമോട്ടർ ആണ് അതും കോസ്മെറ്റിക്സ് എന്ന് വെച്ചാൽ ഫേസ് വാഷ് ഷാംപൂ ഇങ്ങനെ ഉള്ള പ്രോഡക്ടസ്.ഇവയ്ക്ക് യൂണിഫോം നിര്ബന്ധമാണ്.പിന്നേ മേക്കപ്പും വേണം.എന്നാലും നിന്റെ കെട്ടിയോൻ മരിച്ചിട്ട് മാസം മൂന്നു ആയില്ലലോ.അതിനു മുൻപ്.പറഞ്ഞു പൂർത്തിയാകാതെ അവർ മുന്നോട്ട് നടന്നു.ഹിമ തല കുനിച്ചു കൊണ്ട് പിറകെ നടന്നു. കവലയിൽ എത്തിയപ്പോൾ ഒരുപാട് നോട്ടങ്ങൾ തന്റെ നേരെ വീഴുന്നത് അവൾ അറിഞ്ഞു ബസ് സ്റ്റോപ്പിൽ നിന്നപ്പോഴും ചുറ്റും നിന്നവർ അടക്കം പറയുന്നത് തന്നെ കുറിച്ചാണെന്ന് ഹിമ അറിഞ്ഞു ബസ് സീറ്റിൽ ചാരി ഇരുന്നു ഹിമ കണ്ണുകൾ അടച്ചുഓർമ്മകൾ അവളുടെ കണ്ണുകൾ നിറച്ചു. അനിയേട്ടൻ മക്കൾ എല്ലാരും കൂടി സന്തോഷത്തോടെ ജീവിച്ച കാലം. വിദേശത്തു നിന്ന് അനിയേട്ടൻ വരുമ്പോ വീട് സ്വർഗം ആയിരുന്നു. പിന്നെ അടുക്കളയിലും മകൾക് കളിക്കാനും പഠിക്കാനും എല്ലാം കൂടെ കൂടും ബന്ധു വീടുകളിലും അമ്പലങ്ങളിലും എല്ലാം യാത്രകൾ.

ഒഴിവ് സമയങ്ങളിൽ മുറ്റത് ചെടികൾ നടാനും മരച്ചീനി നടാനും മുന്നിൽ നിൽക്കും.ആ തവണയും ചീനികമ്പ് നടുമ്പോൾ പറയുന്നുണ്ടായിരുന്നു ഡീ അടുത്ത തവണ ഞാൻ വരാൻ താമസിച്ചാൽ ഈ ചീനി ഉണക്കി കുറച്ചു വെച്ചേക്കണം.എല്ലാ തവണയും പോലെ ചീനി ഉണക്കി വെച്ചു പക്ഷെ  ഓർത്തപ്പോൾ ഹിമയുടെ കണ്ണീർ കവിൾ നനച്ചു വീട് വെച്ച കടം തീരാൻ ഓവർ ടൈം ജോലി മരണ കാരണം ഹാർട്ട്‌ അറ്റാക്ക് എന്ന് മാത്രം അറിഞ്ഞു.പെട്ടെന്ന് ബസ് നിർത്തിയപ്പോൾ അവൾ ചിന്തയിൽ നിന്ന് ഉണർന്നു. ഇറങ്ങാൻ സ്ഥലം ആയി കണ്ണ് തുടച് ബാഗും എടുത്ത് അവൾ ഇറങ്ങി സൂപ്പർ മാർക്കറ്റ് ലക്ഷ്യമാക്കി നടന്നു ജീവിതത്തിൽ ആദ്യമായാണ് ഒരു ജോലിക് പോകുന്നത് അനിയേട്ടൻ ഉള്ളപ്പോൾ മാസം തോറും സാധനങ്ങൾ വാങ്ങാൻ മാത്രമേ ഷോപ്പിൽ പോയിട്ടുള്ളൂ. അനി യേട്ടന്റെ സ്വപ്നം ആയിരുന്നു സ്വന്തം ആയി ഒരു വീട്. മിച്ചം പിടിച്ചു വെച്ച കാശും കുറച്ചു ബാങ്ക് ലോണും എല്ലാം കൂടി ചേർത്ത വീട് വെച്ചു. ലോൺ അടച്ചു തീർന്നിട്ടില്ല. മക്കളുടെ പഠിത്തം വീട്ടുചെലവ് എല്ലാം കൂടി തന്റെ വീട്ടുകാർ കുറച്ചു സഹായിച്ചു. എന്നാലും അവരെ എപ്പോഴും ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ല. കൂട്ടുകാരിയോട് വിഷമങ്ങൾ പറഞ്ഞപ്പോൾ അവൾ സഹായിച്ചു. ജോലി ശെരിയാക്കി തന്നു.

ചിന്തിച്ചു കൊണ്ട് നടന്നു കടയിൽ എത്തി. വലതുകാൽ വെച്ച അകത്തു കേറി.ഹിമയുടെ പുതിയ ലോകം പുതിയ ജീവിതം ഇവിടെ തുടങ്ങുന്നു.പിന്നീടുള്ള ദിവസങ്ങൾ ഹിമയ്ക് അതി ജീവനത്തിന്റെ ആയിരുന്നു വീട്ടിൽ നിന്നിറങ്ങുമ്പോൾ പതിയെ മുഖം ഉയർത്തി നടക്കാൻ തുടങ്ങി റോഡിലൂടെ നടക്കുമ്പോൾ കേൾക്കുന്ന മോശം കമെന്റുകൾ കേട്ടില്ലെന്നു നടിച്ചു ബസ് സ്റ്റോപ്പിൽ നിൽകുമ്പോൾ കാണുന്ന അശ്ലീല നോട്ടങ്ങൾ കണ്ടില്ലെന്നു നടിച്ചു അപ്പോഴെല്ലാം അവളുടെ മനസ്സിൽ കുഞ്ഞുങ്ങളുടെ മുഖം ആയിരുന്നു ഭർത്താവില്ലാതെ ഒറ്റയ്ക്കു ജീവിക്കുമ്പോൾ ഇതൊക്കെ നേരിടേണ്ടി വരുമെന്ന് മനസ്സിൽസ്വയം പറഞ്ഞു ധൈര്യം കൊടുത്തു..അനിയേട്ടൻ മനസിൽ തോന്നിപ്പി ക്കുന്ന ധൈര്യം.. കൂടെയുണ്ട് എന്ന ധൈര്യം ഡി ഹിമേ തല ഉയർത്തി നടക്ക് ഞാനുണ്ട് കൂടെ.അതെ ഹിമ തല ഉയർത്തി നടക്കട്ടെ.എഴുതിയത് :ആഷ പി ആചാരി എന്റെ എഴുത്തുകൾ എന്റെ കൂടിയുള്ളവരുടെ അനുഭവങ്ങൾ ആണ്ചെറിയ രീതിയിൽ എന്നെ കൊണ്ട് പറ്റുന്ന പോലെ എഴുതുവാണ്.. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണേ