പെണ്ണ് കാണാൻ വന്ന ചെറുക്കന്റെ അമ്മയുടെ ഡിമാൻഡ് ഞാൻ കഷ്ടപ്പെട്ട് പഠിച്ച നഴ്സിംഗ് സർട്ടിഫിക്കറ്റ് ഷോ കേസിൽ വെച്ച് പൂട്ടണം എന്ന് ശേഷം ഞാൻ പറഞ്ഞത്

EDITOR

ഒരു പെണ്ണ് കാണൽ ചടങ്ങ് കോഴ്സ് ഇനി എത്ര മാസം കൂടി ഉണ്ട് മോളെ ???പെണ്ണ് കാണാൻ വന്ന ചെക്കന്റെ അച്ഛന്റെ വക ആദ്യ ചോദ്യം.ഇനി ഏതാണ്ട് മൂന്ന് മാസം കൂടി ഉണ്ടാവും.ആണോ??? PSC നഴ്സിംഗ് അല്ലേ ??ഉള്ളിൽ ചിരിച്ചോണ്ട് ഞാൻ പറഞ്ഞു, അതേ… PSC NURSING ആണ്.അടുത്തതായി ചെക്കന്റെ അമ്മയുടെ വക ഡിമാൻഡ്.കേട്ടോ മോളെ,ജാതകവും മറ്റും ചേർന്നാൽ കല്യാണത്തിന് ഞങ്ങൾക്ക് സമ്മതമാണ്.പക്ഷെ ഒരു കണ്ടീഷൻ.കോഴ്സ് ഇനി മൂന്ന് മാസം കൂടി അല്ലേ ഉള്ളൂ. അത് വേണേൽ കല്യാണം കഴിഞ്ഞിട്ടും ചെയ്യാം മോന് ആകെ 40 ദിവസത്തെ ലീവേ ഉള്ളൂ.കല്യാണം ഉടനെ വേണം.സ്ത്രീധനം, തൊലിയുടെ നിറം, പഠിപ്പ്, ജോലി ഇവയൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമേ അല്ല പക്ഷെ കോഴ്സ് കഴിഞ്ഞ് കിട്ടുന്ന സർട്ടിഫിക്കറ്റ് കയ്യിൽ തന്നെ ഇരിക്കട്ടെ.മോന് പണ്ട് ഓണപരിപാടിക്ക് കിട്ടിയ കപ്പും സാസറുമൊക്കെ ഞങ്ങളുടെ ഷോക്കേസിൽ ഇപ്പോഴും ഭദ്രമായി ഇരുപ്പുണ്ട്.. മോളുടെ PSC സർട്ടിഫിക്കറ്റും അവിടെ വെക്കാം.

അതായത്,ജോലിക്ക് വിടാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല.അല്ലെങ്കിലും പഠിപ്പ് ഉള്ളവൾ ആയാലും ഇല്ലാത്തവൾ ആയാലും ആണിന്റെ കുരുക്ക് വീണ് കഴിഞ്ഞാൽ പിന്നെ അടുക്കള ആണ് അവളുടെ ഓഫീസ്”പെട്ടെന്ന് ആണ് CID മൂസയുടെ കട്ട ഫാൻ ആയ കുഞ്ഞാന്റിയുടെ മോൻ പെണ്ണുകാണാൻ ചടങ്ങിന്റെ നടുക്കിരുന്ന് ടാബിൽ സിനിമ ഓൺ ആക്കിയത്.തോക്ക് തരാം പക്ഷെ വെടി വെക്കരുത്”പിന്നെന്തിനാ സാർ എനിക്ക് തൂക്കി ഇട്ടോണ്ട് നടക്കാൻ ആണോ തോക്ക്”പെണ്ണുകാണൽ മുറി ഒരു നിമിഷം സ്തംഭിച്ചു.ഞാൻ പെട്ടെന്ന് ടാബ് വാങ്ങി ഓഫ്‌ ആക്കി ഇജ്ജാതി പെർഫെക്ട് ടൈമിംഗ് സീൻ അയ്യോ ക്ഷമിക്കണം അത് ദിലീപ് ഏട്ടൻ പറഞ്ഞ കൗണ്ടർ ആട്ടോ.പെട്ടെന്ന് ചെക്കന്റെ അമ്മ ഇടക്ക് കയറി അവിഞ്ഞ മുഖത്തോടെ പറഞ്ഞു.അത് സാരമില്ല മോളെ.ഞാൻ പതുക്കെ കയ്യിൽ ഇരുന്ന ചായപാത്രം അങ്ങോട്ട് മാറ്റി വെച്ചിട്ട്, ദിലീപ് ഏട്ടൻ പറഞ്ഞത് അതേപടി ആവർത്തിച്ചു.വീട്ടുകാർ ഇല്ലാത്ത പൈസയും ഉണ്ടാക്കി തന്ന് കഷ്ടപ്പെട്ട് ഞങ്ങളെ പഠിപ്പിച്ച് ഒരു കോഴ്സ് പൂർത്തിയാക്കുന്നത്, നിങ്ങളെ പോലുള്ള കൊച്ചമ്മമാരുടെ കല്പന പ്രകാരം തൂക്കി ഇട്ടോണ്ട് നടക്കാൻ അല്ല

ആന്റി പറഞ്ഞ സ്വത്തും പണവും പ്രതാപവുമൊക്കെ എന്നെന്നും നിലനിൽക്കില്ല.പക്ഷെ കയ്യിൽ ഉള്ള വിദ്യാഭ്യാസം അത് എന്ന് ആയാലും ഒരു മുതൽക്കൂട്ട് ആണ്.ചിലപ്പോൾ ഞാൻ പഠിച്ച കോഴ്‌സിന് എനിക്ക് ആദ്യമേ ജോലി കിട്ടിയേക്കില്ല, പക്ഷെ കിട്ടുന്ന മാന്യമായ ജോലിക്ക് എനിക്ക് പോകണം പറഞ്ഞു വന്നത് നിങ്ങൾക്ക് തല്ക്കാലം ഇവിടന്ന് പോകാം.അത് വരെ തലയും താഴ്ത്തി ഫോണിൽ കുത്തി കൊണ്ടിരുന്ന ചെക്കന്റെ വക ആദ്യ കൗണ്ടർ.ഇവളെയൊക്കെ വളർത്തിയ തന്തക്കും തള്ളക്കും പറയണം, ഈ “പെണ്ണുങ്ങൾ എല്ലാം വെറും പട്ടിയാനിന്റെ അമ്മ അപ്പോൾ ഏതാ ബ്രീഡ്??????ഒരു വാക്ക് പോലും തിരിച്ചു മിണ്ടാതെ ചെക്കനും കൂട്ടരും ഇവൾ പോക്ക് കേസ് ആണെന്നും പറഞ്ഞ് പിറു പിറുത്തോണ്ട് സ്ഥലം കാലിയാക്കി.പോയി, ഈ കല്യാണവും പോയെന്ന മട്ടിൽ അച്ഛനും അമ്മയും എന്നെ തറപ്പിച്ചുനോക്കും എന്നത് ഉറപ്പായിരുന്നു.പക്ഷെ അവർ പടി ഇറങ്ങിയതും എന്റെ അച്ഛനും അമ്മയും എന്നെ ചേർത്ത് നിർത്തി നെറുകയിൽ ഒരുമ്മ തന്നു.എന്നോട് പറയാതെ പറഞ്ഞ ആയിരം ഇമോഷൻസ് ആ ഉമ്മയിൽ നിന്നും എനിക്ക് കിട്ടി.പെട്ടെന്ന് ആണ് കമ്മീഷൻ വാങ്ങാൻ ഓടി വന്ന ബ്രോക്കർ പ്രഭാകരൻ അച്ഛനോട് ചോദിച്ചത്.എല്ലാം സെറ്റ് അല്ലേ???ഒരിക്കൽ കൂടി കുഞ്ഞാന്റിയുടെ മോന്റെ വക CID മൂസ ഓൺ ചെയ്യൽ.പ്രഭാകരേട്ടന് വീട്ടിൽ വില ഇല്ലെങ്കിലും നാട്ടിൽ പുല്ല് വില ആണ് മേലാൽ ഇത്തരം ആലോചനയും കൊണ്ട് ഈ വീട്ടിൽ കാല് കുത്തരുത്.കൊള്ളേണ്ടവർക്ക് കൊള്ളും എന്ന വിശ്വാസത്തിൽ ചുരുക്കുന്നു
എഴുതിയത് : Darsaraj R Surya (നല്ലെഴുത്തു ഫേസ്ബുക്ക് ഗ്രുപ്പ്