ആദ്യ രാത്രി റൂമിലേക്ക് പാലുമായി വന്ന എന്നോട് നമുക്ക് കളി തുടങ്ങാം എന്ന് അയ്യേ ഇവനെന്താണീ പറേണെ കേറി വന്ന വഴി ഒരു പെണ്ണിനോട് പെട്ടന്നങ്ങനെ പറയാവുന്ന കാര്യമാണൊ ഇത് ശേഷം

EDITOR

Updated on:

ആദ്യരാത്രി വേഗം ചെല്ല് കാത്തിരിപ്പുണ്ടാകും രമ്യയുടെ കയ്യിൽ ഒരു ഗ്ലാസ് പാല് കൊടുത്തു സുശീല അമ്മായി ചെവിയിൽ പതിയെ പറഞ്ഞു.സമയം 8 മണിയെ ആയുള്ളു ഇപ്പൊ തന്നെയൊ ചെല്ലെടി ഇങ്ങക്ക് കുറെ സംസാരിക്കാനൊക്കെണ്ടാവൂലെ. ചെല്ല്.പാലും മേടിച്ച് രമ്യ അകത്തേക്ക് ചെന്നു. ഹരീഷ് ലാപ് ടോപ്പിൽ പണിയിലായിരുന്നു പൊതുവെ ഹരീഷ് ഒരു വർക്ക് ഹോളിക്ക് ആണ് ആദ്യ രാത്രി ആണെങ്കിലും വർക്ക് ഫ്രം ഹോം എന്ന വഴിപാടിൽ ആയിരുന്നു പുള്ളി രമ്യയെ കണ്ട ഹരീഷ് തലയുയർത്തി നോക്കിപുഞ്ചിരിച്ചു. വാച്ചിൽ നോക്കി.ഞാൻ സ്വൽപ്പം പണിയിലാണെ. പാല് അവിടെ വെച്ചേക്കു . ഈ പണിയൊന്ന് തീർത്തോട്ടെ എന്നിട്ട് നമുക്ക് കളി തുടങ്ങാം ഹരീഷിന്റെ വാക്കു കേട്ട രമ്യയുടെ പാൽ പിടിച്ചിരുന്ന കൈ ഒന്ന് അറിയാതെ വിറച്ചു.അയ്യേ ഇവനെന്താണീ പറേണെ കേറി വന്ന വഴി ഒരു പെണ്ണിനോട് പെട്ടന്നങ്ങനെ പറയാവുന്ന കാര്യമാണൊ ഇത് കൂടുതൽ ചിന്തിക്കുന്നതിന് മുൻപ് ഹരീഷ് ചോദിച്ചുരമ്യക്ക് കളിഷ്ടാണൊ മറ്റൊന്നും കൊണ്ടല്ല കൂടെയുള്ള ആൾക്കും കളി ഇഷ്ടമാണെങ്കി നമുക്ക് ശരിക്ക് എൻ ജോയ് ചെയ്യാം.

കേട്ട വഴി രമ്യയുടെ രണ്ടു കണ്ണുകളും അറിയാതെ തള്ളി പുറത്തോട്ടുവന്നു പാലുമായി അകത്ത് കയറിയിട്ട് ഒരു അഞ്ചു മിനിറ്റ് പോലുമായില്ല അതിന് മുമ്പെ എന്തൊക്കെയാണി വിളിച്ചു പറയുന്നത്. ഇവന് ആക്രാന്തം മൂത്തിരിക്കയാണെന്ന് തോന്നുന്നു ആമസോണിലാ ജോലി. സീനിയർ എൻ ഞ്ചിനീയറാ .ഇപ്പൊ കാലിഫോർണിയയിൽ . അമേരിക്കയിലാ പഠിച്ചത് . അച്ഛൻ സിറ്റി ബാങ്കിന്റെ റീജീയണൽ മാനേജരായിരുന്നു രണ്ടുമക്കളിൽ ഇളയവനാ ഇവൻമൂത്തവൻ സിംഗപ്പൂരിൽ ഒരു കമ്പനിയിലെ വൈസ് പ്രസിഡന്റ് ജാതകവും ചേർന്നു.പയ്യനും കൊള്ളാം നീ ഇനി എതിരൊന്നും പറയരുത് കേരളാ മാട്രിമോണിയൽ വഴി ഹരീഷിന്റെ റിക്വസ്റ്റ് വന്നപ്പോൾ അച്ഛൻ ജാതകം അയച്ചു കൊടുത്തു. ഏതാണ്ട് എട്ട് പൊരുത്തമുണ്ട്. പാപസാമ്യം ഇല്ല . രണ്ടു ജാതകങ്ങളും നല്ല പൊരുത്തമാണ് എന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോൾ തലകുലുക്കി.മോള് ഹരീഷുമായി ചാറ്റ് ചെയ്യ് പിന്നെ രണ്ടു പേരുടേയും കൺവീനിയൻസ് അനുസരിച്ച് വീഡിയൊ കാൾ വിളിച്ച് നേരിൽ കണ്ട് സംസാരിക്ക് ചാറ്റിംഗ് തുടങ്ങി വീഡിയൊ കാളിലൂടെ പുരോഗമിച്ച് ഹരീഷും രമ്യയും ഇഷ്ടങ്ങൾ പങ്കു വെച്ചു. പരസ്പരം ഇഷ്ടപെട്ടു കല്യാണത്തിന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ഹരീഷും രമ്യയും മാളിലും കോഫി ഹൗസിലും പരസ്പരം കണ്ടുമുട്ടി തങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പരസ്പരം പങ്കു വെച്ചു കൂടുതൽ അടുത്തു.

രമ്യ ഓർത്തു. അന്നൊന്നും ഇത്തരത്തിൽ ഒരു ആക്രാന്തം ഉള്ളതായെ തോന്നിയില്ല. വളരെ മാന്യമായിരുന്നു ഹരീഷിന്റെ പെരുമാറ്റം. എന്നിട്ടിപ്പൊന്താ ഇങ്ങനെ .ഒരു കാമപ്രാന്തനെ പോലെ തന്റെ കണക്കുകൂട്ടലുകൾ പിഴച്ചു വോ ഹോ ഇന്ന് തകർക്കണം. ഞാനിപ്പഴെ എക്‌സൈറ്റഡാ എന്ത് രസായിരിക്കും അല്ലെഹരീഷ് ജോലിക്കിടയിലും പറഞ്ഞു കൊണ്ടെയിരുന്നു. രമ്യ ആകെ അങ്കലാപ്പിലായി. ദൈവമെ. മിക്കവാറും ഇന്ന് രാത്രിയോടെ എന്റെ പുക കാണുമെന്നാണ് തോന്നുന്നത്. ഇവന് കാമം മൂത്ത് പ്രാന്തായതാണൊ . എന്തൊക്കെയാ വിളിച്ചു പറയുന്നെ അച്ഛനെ വിളിച്ചാലൊ ഒരു രണ്ടു മണിക്കൂർ എടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലല്ലൊ അല്ലെ അത് കഴിഞ്ഞാൽ നമുക്ക് കുറച്ച് വിശ്രമിക്കാം. പിന്നെ വീണ്ടും തുടങ്ങാം അച്ഛനെ വിളിക്കാം. അല്ലെങ്കിൽ വേണ്ട പതിയെ പുറത്തിറങ്ങി സുശീലമ്മായിയോട്കാര്യങ്ങൾ പറയാം ഇവനെ പോലെയുള്ളവരെയൊക്കെ പോക്സോപോലെ ജാമ്യം കിട്ടാതെ വകുപ്പ് ചുമത്തി അകത്താക്കണം. തെണ്ടി.പിന്നേയ് രമ്യാ എനിക്ക് ചില നിർബ്ബന്ധങ്ങളുണ്ട്. കളിക്കിടയിൽ സംസാരം പാടില്ല. നമ്മൾ ചെയ്യുന്ന ജോലിയിൽ നമ്മൾ ശരിക്കും ഇൻ വോൾവ്ഡ് ആകണം എങ്കിലെ അത് ശരിക്ക് എൻ ജോയ് ചെയ്യാൻ പറ്റു . അത് ഏത് ജോലിയായാലും . ശരിയല്ലെ ഞാൻ പറഞ്ഞത്

വളരെ ശരിയാണ് എന്നർത്ഥത്തിൽ രമ്യ യാന്ത്രികമായി തലയാട്ടി.ഹരീഷ് വാച്ചു നോക്കി. സമയം 8.30 യെ സ് ഇറ്റ്സ് 8.30 ബാ രമ്യ നീയിങ്ങ് അടുത്തിരി ക്ക് നമുക്ക് തുടങ്ങാം തകർക്കും ഇന്ന് രമ്യ പതിയെ എഴുന്നേറ്റു . രക്ഷപെട്ടെ പറ്റു ഇല്ലെങ്കിൽ തന്റെ പൊടിപോലും കാണില്ലസുശീലമ്മായിയോട് പറയാം ആള് മിടുക്കിയാണ് കാര്യങ്ങൾ വേണ്ടവിധത്തിൽ കൈകാര്യം ചെയ്തോളും രമ്യ പതിയെ എഴുന്നേറ്റു വാതിൽക്കലേക്ക് നടന്നു.രമ്യ നീ എവിടെയായി പോകുന്നെ .ഞാൻ പ്പൊ വരാം . സുശീലമ്മായിയെ ഒന്ന് കണ്ട് വരാം അവരെ വെറുതെ ബുദ്ധിമുട്ടിക്കണ്ട അവരിപ്പൊ കളിയിലായിരിക്കും. സുകുമാമനും സുശീലമ്മായിക്കും കളി ഭയങ്കര ഷ്ടാ ഛെ 64 കഴിഞ്ഞ സുശീലമ്മായിയും 73 കഴിഞ്ഞ സുകുമാമനും അവരെക്കുറിച്ചാണ് ഈ പറയുന്നതെന്ന ഒരു ബോദ്ധ്യവുമില്ലാത്ത മനുഷ്യൻ. അതും എന്റെ സുകുമാമൻ റിട്ടയർഡ് വില്ലജ് ഓഫീസർ നാട്ടുകാർ മുഴുവൻ ബഹുമാനിക്കുന്ന വ്യക്തി ആ അമ്മാവനെക്കുറിച്ചാണ് ഇങ്ങനെ ഓരോന്ന് പറയുന്നത് കളി കളി ഈ ഒരൊറ്റ വിചാരമെയുള്ളു ഈ വൃത്തികെട്ടവന്ഹരീഷിന്റെ വാക്കുകൾ കേട്ട രമ്യ മനസ്സിൽ ചിന്തിച്ചു ഇനി കൂടുതലൊന്നും ആലോചിക്കാനില്ല. ഇവന്റെ തനിനിറം എല്ലാവർക്കും കാണിച്ചു കൊടുക്കണം.

നീ പോകുന്നതിന് മുൻപ് ആ റിമോട്ട് കൺട്രോൾ ഇങ്ങു തന്നെ റിമോട്ട് കൺട്രോളൊ എന്തിന്.രമ്യേ ടി.വി ഓൺ ചെയ്യണ്ടെ. 8.30 ന് ആദ്യത്തെ കളി ബ്രസിലും ക്രൊയേഷ്യയും പന്ത്രണ്ട് മുപ്പത് അർജന്റീന നെതർലാൻഡ് സ്  ഹോ സൂപ്പർ കളിയായിരിക്കും. ഞാനൊരു ഫുട്ബോൾ പ്രാന്തനാ.ഞാൻ മാത്രമല്ല നിന്റെ സുകു മ്മാനും സൂശീലമ്മായിയുമെല്ലാം ഈ കളിയിൽ ഭയങ്കര ഇന്ററസ്റ്റാണ്”
എന്നാരു പറഞ്ഞു വൈകുന്നേരം ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഞാനും സുകുമാമനും തമ്മിൽ കുറെ സംസാരിച്ചു. ഭയങ്കര രസികനാ പുള്ളി .അപ്പഴാ പിടികിട്ടിയെ.പുള്ളിക്ക് ഭയങ്കര പ്രാന്താണ് ഫുട്ബാൾ എന്ന് പറഞ്ഞാൽ എന്ന് എന്ന് മാത്രമൊ പുള്ളിക്ക് സകല കളിക്കാരുടെയും ബയോഗ്രഫി വരെ കാണാ പാഠമാണ്. എന്തൊരു അറിവാ. ഞാൻ നോക്കിയപ്പോൾ കല്യാണം കഴിഞ്ഞ് നിന്നെ ഇവിടെ കൊണ്ടാക്കി തിരിച്ച് drive ചെയ്ത് വീട്ടിലെത്തുമ്പോഴേക്കും കളി പകുതി മുക്കാലും കഴിഞ്ഞിരിക്കും. അത് കൊണ്ട് ഞാനാ പറഞ്ഞത് ഇന്ന് പോണ്ട മുകളിലത്തെ റൂമിൽ ഹോം തിയറ്റർ ഉണ്ട് അവിടെയിരുന്നു കൊണ്ട് കളി കണ്ട് നാളെ പോയാ മതി എന്ന് രമ്യ അതിശയത്തോടെ കേട്ടിരുന്നു.നിന്നെ 8 മണിക്ക് മണിയറയിലേക്ക് സുശീലമ്മായി തള്ളിവിട്ടത് തന്നെ എട്ടരക്ക് സ്വസ്ഥമായി കളി കാണാനാ ഹ ഹ ഹ

രമ്യ ഒന്നും മിണ്ടാതെ റിമോട്ട് എടുത്തു കൊടുത്തു ബെഡിൽ ചെന്നിരുന്നു നിനക്കീ കളിയിൽ ഒന്നും ഒട്ടും താൽപ്പര്യമില്ലെ” ഹരീഷ് രമ്യയോടായി ചോദിച്ചുഎനിക്കിതിൽ ഒട്ടും താൽപ്പര്യമില്ല ശ്രദ്ധിക്കാറുമില്ല. എനിക്കത് കാണുന്നതെ കലിയാണ് ഹരീഷ് ഒന്നും മിണ്ടിയില്ല. ശരി കളി കാണു ഞാൻ കിടക്കാൻ പോകുന്നു. രാവിലെ നാല് മണിക്ക് എഴുന്നേറ്റതാ .രമ്യ പറഞ്ഞു. പാവത്തിനെ വെറുത തെറ്റിദ്ധരിച്ചു രമ്യ മനസ്സിൽ കരുതി ഹരീഷ് ടി വി ഓൺ ചെയ്തുകളി തുടങ്ങി. ബ്രസീലും ക്രൊയേഷ്യയും.ഹരീഷ് നോക്കി. രമ്യ കണ്ണടച്ചു കിടക്കുന്നു. പാവം ആദ്യരാത്രി തന്നെ തന്റെ ഫുട്ബോൾ പ്രാന്ത് അവളെ വേദനിപ്പിച്ചു കാണും ഹരീഷ് പതിയെ രമ്യയെ വിളിച്ചു.അവൾ കണ്ണു തുറന്നു .സങ്കടായോ.എന്നോട് ദേഷ്യം ണ്ടൊ ഏയ് ല്ല്യ ഹരീഷ് കളി കണ്ടൊളു ന്റെ അച്ഛനും ഇതിന്റെ പ്രാന്താ.പുഞ്ചിരിയോടെ ഹരീഷ് രമ്യയെ തന്നിലേക്കടുപ്പിച്ചു. ആമുഖം പിടിച്ചുയർത്തി രമ്യയുടെ കണ്ണുകൾ പാതിയടഞ്ഞു . ഹരീഷ് തന്റെ ചുണ്ടുകൾ ആ നെറ്റിയിൽ അമർത്തി. പതിയെ രമ്യയുടെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു പെട്ടെന്നാണ് ഹരീഷ് ടി വിയിൽ അത് ശ്രദ്ധിച്ചത്.

ഒരുഗ്രൻ പാസ്സ് ബ്രസീൽ അത് ശരിക്ക് കണക്റ്റ് ചെയ്തില്ല. പന്ത് നേരെ ക്രൊയേഷ്യയുടെ ഗോളിയുടെ കയ്യിൽ Ho my god.. ഒരു ഗ്രൻ ചാൻസായിരുന്നു നശിപ്പിച്ച് ഹരീഷിന്റെ ശബ്ദം കേട്ട രമ്യ ഞെട്ടി.അയ്യോ എന്ത് പറ്റി ഒരുഗ്രൻ ചാൻസ്ബ്രസീൽ മിസ്സാക്കി രമ്യക്ക് ആകെ ചൊറിഞ്ഞു കയറി. അവൾ ഹരീഷിന്റെ പിടി വിടുവിച്ച് മൂടിപ്പു തച്ച് കിടന്നു.അബദ്ധം പറ്റിയ ഹരീഷ് രമ്യയുടെ അടുത്ത് ചെന്ന് :രമ്യ ഐ ആം സോറിനല്ലൊരു ചാൻസ് ആയിരുന്നു അതാ ഞാൻ പെട്ടെന്ന് അതേയ്ഞാൻ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കയാ രമ്യ തന്റെ മുഖത്തെ പുതപ്പ് മാറ്റി ഹരീഷിനോടായി ചോദിച്ചു:ഈ പണ്ടാരം കളി എന്ന് തീരും ഈ ഞായറാഴ്ച പതിനെട്ടിന് ഫൈനൽ അന്ന് തീരും അപ്പൊ ഒരു പണി ചെയ്യ്  പത്തൊൻപതാം തിയ്യതി തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ഞാൻ വീണ്ടും ഒരു ഗ്ലാസ് പാല് മായി വരും അന്ന് തുടങ്ങാം നമുക്ക് നമ്മുടെ വേൾഡ് കപ്പ് കളി തൽക്കാലം മോൻ പോയി കളികാണ് രമ്യ തലവഴി മൂടി പുതച്ച് കിടന്നു ക്രൊയേഷ്യയുടെ ആക്രമണത്തിൽ പതറുന്ന ബ്രസീലിനെ പോലെയായിരുന്നു ഹരീഷ് അപ്പോൾ