തിരക്കുള്ള ബസ്സിൽ ഒരു കുട്ടി എന്റെ അടുത്ത് ഇരുന്നു ശേഷം ആ കുട്ടിയുടെ കൂടെ ഉള്ള ആൺകുട്ടിക്ക് ഇരിക്കാൻ ഞാൻ എഴുന്നേൽക്കണം എന്ന് ശേഷം

EDITOR

ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് മക്കളുടെ ചില തെറ്റുകൾക്ക് വളം വെച്ചു കൊടുക്കുന്നത് അവരുടെ മാതാപിതാക്കൾ ആണെന്ന്. ഇപ്പോൾ അത് തോന്നാൻ കാരണം കുറച്ച് കാലങ്ങൾക്കു മുമ്പ് നടന്ന സംഭവം ആണ് കുറെ വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ മിഡിയ അത്രത്തോളം ആക്റ്റീവ് ആകുന്നതിനു മുമ്പ് ഒരിക്കൽ ബസ് കാത്തു ഇരിക്കുന്ന സമയം.അവിടെ എനിക്ക് അറിയാവുന്ന ഒരു സ്ത്രീയും അന്ന് മൂന്നിൽ പഠിക്കുന്ന അവരുടെ കുട്ടിയും ഉണ്ടായിരുന്നു.അവർ അവിടെ കൂടി ഇരിക്കുന്ന ആളുകളോട് പറയുക ആണ്. ഇപ്പോഴത്തെ കാലത്ത് എന്റെ മോളെ പോലെ കൂടപിറപ്പ് സ്നേഹം ഉള്ള കുട്ടികളെ കാണാൻ വളരെ പാട് ആണ്.
അതിനു കാരണമായ സംഭവം അവർ പറഞ്ഞു പറഞ്ഞത് ഒരേ സമയം ഞെട്ടലും അവിശ്വസനീയവും ആയിരുന്നു.ഒരിക്കൽ അവരുടെ മകളും മൂത്ത സഹോദരനും നല്ല തിരക്ക് ഉള്ള ബസിൽ യാത്ര ചെയ്യുക ആയിരുന്നു. കുട്ടി എവിടെയെങ്കിലും ഇരിക്കാൻ സിറ്റ് ഉണ്ടോന്ന് നോക്കി. ഇല്ല. ഒരു രക്ഷയും ഇല്ല. കുട്ടിക്ക് ആണേൽ നിക്കുന്നത് അത്ര ഇഷ്ടം ഉള്ള കാര്യം അല്ല.

കൊച്ചു ആലോചിച്ചു ഇരിക്കാൻ സിറ്റ് കിട്ടാൻ എന്താണ് വഴി. പെട്ടെന്ന് അവളുടെ മൂന്നിൽ ഒരു വഴി തെളിഞ്ഞു.ആയോ ശ്വാസം മുട്ടുന്നേ എന്ന് പറഞ്ഞു ഒറ്റ കരച്ചിൽ. കൊച്ചിന്റെ കരച്ചിൽ കണ്ടു സഹതാപം തോന്നിയ ഒരു ചേട്ടൻ എണീറ്റ് കൊടുത്തു. അങ്ങനെ കുട്ടി ആ സീറ്റ്‌ൽ ഇരുന്നു. കൊച്ചു അങ്ങനെ അതിൽ ഇരുന്നു യാത്ര ചെയുമ്പോൾ ആണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. സ്വന്തം ആങ്ങള തിരക്കിൽ കഷ്ടപെടുന്നു. ആങ്ങള കഷ്ടപെടുമ്പോൾ സഹോദരി മാത്രം സന്തോഷിക്കുന്നത് ശെരി അല്ലലോ. കുട്ടി തൊട്ട് അടുത്ത് ഇരിക്കുന്ന ആളെ നോക്കി. അയാളുടെ ഒരു കാല് പ്ലാസ്റ്റർ ഇട്ടിരിക്കുക ആണ്. പുള്ളിയോട് പറഞ്ഞു ചേട്ടൻ ഏണിക്കണം. എന്റെ അങ്ങളക്കു ഇരിക്കണം. പുള്ളി പറഞ്ഞു. മോള് എന്റെ കാല് കണ്ടില്ലേ. ഞാൻ എങ്ങനെ ആണ് ഈ തിരക്കിൽ നിക്കുക. കൊച്ചു പറഞ്ഞു. അതൊന്നും പറഞ്ഞാൽ പറ്റില്ല. എന്റെ അടുത്ത് വേറെ ആണുങ്ങൾ ഇരിക്കുന്നത് എനിക്ക് ഇഷ്ടം അല്ല.
കൊച്ചിന് അയാളുടെ മറുപടി തീരെ ഇഷ്ടപെട്ടില്ല.പിന്നീട് നടന്നത് ആ ചേട്ടൻ ജീവിതത്തിൽ മറക്കാൻ ഇട ഇല്ലാത്ത ഒരു കാര്യം ആയിക്കണം .

കൊച്ചു ഒരു ഒറ്റ കരച്ചിൽ. ഈ ചേട്ടൻ കൊച്ചിനെ കേറി പിടിച്ചു എന്ന് പറഞ്ഞു. അതോടെ ബസ് നിർത്തി.ആളുകൾ ഈ ചേട്ടന്റെ ചുറ്റും കൂടി ചിത്ത പറയാൻ തുടങ്ങി. ഇതിനിടയിൽ ആരോ നല്ല അടിയും കൊടുത്തു പുള്ളിക്ക്.വണ്ടി പോലീസ് സ്റ്റേഷനിലോട്ട് വിടണം എന്ന് കുറച്ചാളുകൾ. അവസാനം വയ്യാത്ത കാലും വെച്ച് അയാളെ വഴിക്ക് ഇറക്കി വിടാൻ തീരുമാനം ആയി. പുള്ളിനെ ഇറക്കി വിട്ടു ബസ് യാത്ര തുടർന്നു.ആ കുട്ടി ചെയ്തത് തെറ്റ് ആയിട്ട് ആണ് എനിക്ക് തോന്നിയത്. ഞാൻ അത് പറയുകയും ചെയ്തു. അവിടെ ഇരുന്ന സ്ത്രീകളും അത് തന്നെ പറഞ്ഞു . നിങ്ങൾക്ക് എന്റെ മകളോട് കുശുമ്പ് ആണെന്ന് ആണ് അവർ അതിന് മറുപടി പറഞ്ഞത്.ആ കുട്ടിയുടെ തെറ്റിനെ തിരുത്താത്ത അവരെ പറ്റി ഞാൻ ഓർക്കാറുണ്ട്. ഒരു നുണയിൽ നാണം കെട്ട് വയ്യാത്ത കാലും വെച്ച് ബസിൽ നിന്നും ഇറങ്ങി പോയി മനുഷ്യനെപറ്റി ഞാൻ ചിന്തിക്കാറുണ്ട്.

കടപ്പാട്