ഷോപ്പിൽ ചായ കുടിച്ച സമയം ഒരാൾ എന്റെ അടുത്ത് വന്നിരുന്നു എന്റെ ബിസ്ക്കറ്റ് തിന്നാൻ തുടങ്ങി നല്ല ദേഷ്യം വന്നു അവജ്ഞയും വെറുപ്പും ഉണ്ടായി പക്ഷെ എന്നെ ഞെട്ടിച്ചത്

EDITOR

ഒരു സ്ത്രീ എയർപോർട്ടിൽ അടുത്ത ഫ്ലൈറ്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിൽ അവിടെയുണ്ടായിരുന്നു ഷോപ്പിൽ നിന്ന് ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി തന്റെ ഹാൻഡ് ബാഗിൽ വെച്ചിട്ട് പത്രം വായിക്കുകയായിരുന്നു. അപ്പോൾ അടുത്തിരുന്നു മാന്യനായ ഒരു മനുഷ്യൻ ചവയ്ക്കുന്ന ശബ്ദം കേട്ട് സ്ത്രീ ശ്രദ്ധിച്ചപ്പോൾ, തന്റെ ബിസ്ക്കറ്റുകൾ അയാൾ ഭക്ഷിക്കുന്നത് കണ്ടു. അവർക്ക് അയാളോട് കോപവും വെറുപ്പും ഉണ്ടായി. എന്നാൽ അത് പ്രകടിപ്പിക്കാതെ, അവരും ആ പാക്കറ്റിൽ നിന്ന് ഓരോ ബിസ്ക്കറ്റ് എടുത്ത് കഴിക്കുവാൻ തുടങ്ങി. അവസാനം ശേഷിച്ച ഒരു ബിസ്ക്കറ്റ് അയാളെടുത്ത് മുറിച്ച് പകുതി ആ സ്ത്രീക്കായി മാറ്റി വച്ചിട്ട് അയാൾ ഫ്ലൈറ്റിലേക്ക് പോയി. തന്നോട് ചോദിക്കാതെ തന്റെ ബിസ്ക്കറ്റ് എടുത്ത് ഭക്ഷിച്ച ആ മനുഷ്യനോട് ആ സ്ത്രീക്ക് അളവറ്റ അവജ്ഞയും വെറുപ്പും ഉണ്ടായി.

അല്പസമയം കഴിഞ്ഞ്, ആ സ്ത്രീയ്ക്ക് പോകുവാനുള്ള ഫ്ലൈറ്റ് അനൗൺസ് ചെയ്തപ്പോൾ അവർ തന്റെ ടിക്കറ്റ് എടുക്കുവാൻ ഹാൻഡ് ബാഗ് തുറന്നു, അപ്പോൾ അവർ ആകെ ഭ്രമിച്ചു പോയി തന്റെ ബിസ്ക്കറ്റ് പായ്ക്കറ്റ് പൊട്ടിക്കാതെ അതിൽ ഇരിപ്പുണ്ട്. അയാളോട് അവർക്ക് തോന്നിയ അവജ്ഞയും വെറുപ്പും ഇപ്പോൾ തന്നോട് തന്നെ തോന്നി. മറ്റുള്ളവരോട് കോപവും വെറുപ്പും വെച്ചുപുലർത്തുന്ന ധാരാളം ആളുകൾ ഉണ്ട്. മിക്കപ്പോഴും തെറ്റിദ്ധാരണകൾ ആയിരിക്കാം കാരണം. പക്ഷേ, തന്റെ ധാരണ തെറ്റാണെന്ന് ആർക്കും തന്നെ ഒരിക്കലും തോന്നാറില്ല. കുറ്റം മുഴുവൻ മറ്റവരുടേതായി മാത്രമേ കാണുകയുള്ളൂ. എന്നാൽ യാഥാർത്ഥ്യം നാം നമ്മുടെ ധാരണകളെക്കാൾ എത്ര വ്യത്യസ്തമായിരിക്കും. ഇവിടെ നമുക്ക് ചെയ്യാവുന്ന കാര്യം, മറ്റുള്ളവർ നമ്മോട് തെറ്റ് ചെയ്താലും, നമ്മെ ദ്രോഹിച്ചാലും അവരെ വെറുക്കാതിരിക്കുവാൻ കഴിയുക എന്നതാണ്.

തെറ്റ് ചെയ്യുന്നവരോട് ദേഷ്യം പുലർത്തുന്നതിന് പകരം ക്ഷമിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാവുമ്പോൾ തെറ്റിദ്ധാരണയുടെ പേരിൽ ആരെയും വെറുക്കുവാൻ ഇടയാവില്ല. നമ്മെ മറ്റുള്ളവർ തെറ്റിദ്ധരിക്കുമ്പോൾ നമുക്ക് എത്ര വിഷമം ഉണ്ടാവും! പലപ്പോഴും മറ്റുള്ളവരോട്, “നിങ്ങളെന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്”എന്നു പറയുന്നവരെ കണ്ടിട്ടില്ലേ? തങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതിനുള്ള വിഷമമാണ് അവിടെ പ്രകടമാകുന്നത്. എന്നാൽ നാം എത്രയോ പേരെ തെറ്റിദ്ധരിക്കുന്നു. അതിൽ നമുക്കൊരു വിഷമവും തോന്നാറില്ല താനും. എന്നാൽ മറ്റുള്ളവരെ തെറ്റിദ്ധരിക്കാതെയും മോശമായി ചിന്തിക്കാതെയും അവരുടെ നന്മയിൽ സന്തോഷിപ്പാൻ കഴിയുന്നത് എത്ര ഭാഗ്യം! ഫ്രാൻസിസ് അസീസിയുടെ പ്രാർത്ഥനയിലെ ഒരു വാചകം ഇവിടെ ശ്രദ്ധേയമാണ്.
“ഓ! ദിവ്യനാഥാ, മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ”. നമ്മെ മറ്റുള്ളവർ തെറ്റിദ്ധരിക്കട്ടെ, നമ്മെക്കുറിച്ച് മോശമായി ചിന്തിക്കട്ടെ, പറയട്ടെ. എന്നാൽ ആരെയും തെറ്റിദ്ധരിക്കാനും അവരെക്കുറിച്ച് മോശമായി പറയുവാനും ദൈവമേ എനിക്കിടയാകരുതേ, എന്നത് നമ്മുടെയും പ്രാർത്ഥനയായിരിക്കട്ടെ. “ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു