ഇയാൾ കൊടുക്കുന്നുണ്ടോ ഓട്ടോ ചേട്ടന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് ദേഷ്യം കടിച്ചമർത്തി ചോദിച്ചു ചേട്ടന് എന്നെ കണ്ടിട്ട് അങ്ങനെ ആണോ തോന്നിയത്?ശേഷം

EDITOR

ഇയാൾ കൊടുക്കുന്നുണ്ടോ? ഓട്ടോ ഓടിക്കുന്നതിനിടയിൽ അയാൾ ഒന്ന് പിറകിലോട്ട് കണ്ണോടിച്ചുകൊണ്ട് ചോദിച്ചപ്പോ അവളൊന്ന് പുഞ്ചിരിച്ചു .ചേട്ടന് എന്നെ കണ്ടിട്ട് അങ്ങനെ ആണോ തോന്നിയത്? അവളുടെ ശാന്തമായ മറുപടി കേട്ടപ്പോൾ അയാൾക്ക് ചോദിച്ചത് അബദ്ധമായോ എന്ന സംശയത്തിൽ ആയിരുന്നു.അത് പിന്നെ മോളെ. ഈ സമയത്ത് ഇവിടെ ഓക്കേ അങ്ങനെ ഉള്ളവരാണ്‌ കൂടുതലും അതുകൊണ്ട്.അയാൾ പറ്റിയ അബദ്ധം മറയ്ക്കാനെന്നോണം വാക്കുകൾ പരതുമ്പോൾ അവളിലെ പുഞ്ചിരി അതുപോലെ തന്നെ ഉണ്ടായിരുന്നു.രാത്രി പെണ്ണ് ഒറ്റയ്ക്കിറങ്ങിയാൽ ഈ പണിക്കാനെന്ന് തെറ്റിദ്ധരിക്കുമ്പോൾ ഒറ്റയ്ക്ക് ങ്ങനെ സഞ്ചരിക്കേണ്ടി വരുന്ന ഒരു പെണ്ണിന്റ മാനസികാവസ്ഥ മനസ്സിലാക്കൻ മാത്രം ഒരാളും ഇല്ലല്ലേ ചേട്ടാ.അയാൾക്ക് ഉത്തരം മുട്ടിയിരുന്നു. ഇതൊക്കെ സ്ഥിരം കാഴ്ചകൾ ആയത് കൊണ്ടാണ് അങ്ങനെ ചോദിച്ചത്, പക്ഷേ.മോളെ, വേറൊന്നും കൊണ്ടല്ല ഞാൻ ഇവിടെ ഈ സമയത്ത് കൂടുതലും ങ്ങനെ ഒക്കെ ആണ്. സ്ഥിരം അങ്ങനെ ഉള്ള ഓട്ടങ്ങളാണ് കൂടുതലും. അതിൽ സ്ഥിരം കാണുന്നവരും പുതിയ മുഖങ്ങളും ഉണ്ടാകും. അതുകൊണ്ട് ആണ് ഞാൻ.

അയാൾ വിഷമത്തോടെ അവളോട് ക്ഷമാപണം പോലെ പറയുമ്പോൾ അവൾ ചോദിച്ചത് മറ്റൊന്നായിരുന്നു.ചേട്ടാ… ഒരു പെണ്ണ് രാത്രി വെളിയിലിറങ്ങുന്നത് അവളുടെ മനസ്സിന്റെ ധൈര്യം ഒന്നുകൊണ്ടു മാത്രം അല്ല, മനസാക്ഷി ഉള്ള ഒരാളെങ്കിലും വഴിയിൽ സഹായിക്കാൻ ഉണ്ടാകും എന്നോർത്തു കൂടി ആണ്. ഇതുപോലെ ചെറിയ വണ്ടിയിൽ കേറുന്നത് പോലും അത്രമേൽ സുരക്ഷ ഈ ഓട്ടോയിൽ ഉണ്ടാകും എന്ന വിശ്വാസത്തിൽ ആണ്. ഒരു സ്ഥലം പറയുമ്പോൾ അവിടെ എത്തുന്നത് വരെ നിങ്ങളെ പോലെ ഉള്ളവരെ എത്രത്തോളം വിശ്വസിച്ചാണ് എന്നെപോലെ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന പെണ്ണുങ്ങൾ ഇതിന്റെ പിന്നിൽ ഇരിക്കുന്നത് എന്നറിയോ?ആ വിശ്വാസം ആണ് ഈ ഒരു ചോദ്യം കൊണ്ടുപോലും മനസ്സിൽ ഭയം കൊള്ളിക്കുന്നത്.അവൾ പറയുന്നത് കേട്ടപ്പോൾ അയാൾക്ക് അഭിമാനവും അതോടൊപ്പം ആത്മനിന്ദയും അനുഭവപെട്ടു. ഒരു പെണ്ണിനെ ഒറ്റയ്ക്ക് കണ്ടാൽ, അത് ഏതൊരു സാഹചര്യത്തിൽ ആയാലും മറ്റൊരു കണ്ണിലൂടെ കാണുന്നത് എത്രത്തോളം അപഹാസ്യമാണെന്ന് അയാൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
തന്റെ മോളുടെ പ്രായമേ ഉളളൂ ഇവൾക്ക്.

തന്റെ മോള് ഇതുപോലെ ഒരു അവസ്ഥയിൽ സഞ്ചരിക്കേണ്ടി വന്നാൽ, ഇതുപോലെ ഒരാൾ ചോദിച്ചാൽ ഉണ്ടാകുന്ന അവൾക്ക് അനുഭവപ്പെടുന്ന മാനസികവേദന എന്തായിരിക്കുമെന്ന് അയാൾ ഈ പെൺകുട്ടിയിലൂടെ അറിയുകയായിരുന്നു.
” മോൾക്ക് വിഷമം ആയെന്ന് അറിയാം.. അത് മോളങ് ക്ഷമിച്ചേക്ക്. സാധാരണയായി കാണുന്ന പല കാഴ്ചകളും മനസ്സ് മടുപ്പിക്കാറുണ്ട്. പക്ഷേ, ജീവിതമാർഗ്ഗം ഇതായതുകൊണ്ട് ഒന്നും കണ്ടില്ലെന്ന് നടിച്ചു മുന്നോട്ട് നോക്കി ഇരിക്കും.അവരിൽ നിന്ന് കിട്ടുന്ന നോട്ടുകളാണ് പലപ്പോഴും എന്റെ വീടിന്റെ വിശപ്പ് അകറ്റിയത്. പക്ഷേ, പുതിയ ചില കുട്ടികൾ ഇതുപോലെ പോകുന്നത് കാണുമ്പോൾ ചങ്ക് പിടയ്ക്കും. ഈ പ്രായത്തിൽ ഒരു മോളുള്ളത് കൊണ്ടാവാം. ചിലരോട് പറയും, ചിലർ മൂളികേൾക്കും, മറ്റു ചിലർ ദേഷ്യപ്പെട്ട് മുഖത്തേക്ക് കാശും വലിച്ചെറിഞ്ഞു പോകും. വിഷമത്തോടെ അവരുടെ പോക്ക് നോക്കി തിരികെ പോരുമ്പോൾ ന്റെ മോളെ ഓർക്കും.അയാൾ വിഷമത്തോടെ പറയുന്നത് കേട്ടപ്പോൾ ന്തോ അവൾക്കും ഒരു വല്ലായ്മ തോന്നി.

അതൊക്കെ പോട്ടെ, മോള് ഈ രാത്രി എങ്ങോട്ടാ? അയാളുടെ ചോദ്യം കേട്ട് അവൾ നെടുവീർപ്പിട്ടു എങ്ങോട്ടെന്ന് ചോദിച്ചാ, ഈ രാത്രി എവിടെ പോകുമെന്ന് അറിയില്ല. ഒറ്റയ്ക്കൊരു റൂം എടുക്കാൻ പേടിയാണ്. അതുകൊണ്ട് ഇങ്ങനെ സഞ്ചരിക്കണം കുറെ നേരം. രാവിലത്തെ ആദ്യവണ്ടിയിൽ നാട്ടിലേക്ക് പോണം. അമ്മ അവിടെ ഒറ്റയ്ക്കാണ്. ഞാൻ വരുമെന്ന് കരുതി കാത്തിരിക്കുകയാവും. പാവം അവളുടെ വാക്കുകളിലെ ഇടർച്ച അയാളുടെ ഉള്ളിൽ ഒരു കുഞ്ഞ് നോവ് നൽകി. രാത്രി ഒരു പെൺകുട്ടി ങ്ങനെ.എന്നാ മോൾക്ക് വിരോധം ഇല്ലെങ്കിൽ ഞാൻ മോളെ വീട്ടിൽ കൊണ്ടു വിടാം. ന്തായാലും മോൾക്ക് പേടിയില്ലാതെ ഇരിക്കാൻ അല്ലേ ഈ സഞ്ചാരം. അത് നേരേ അങ്ങ് വിട്ടാൽ മോൾടെ വീട്ടിൽ എത്തുമല്ലോ. അതിനവൾ മറുപടി ഒന്നും പറഞ്ഞില്ല.അയാൾ ഓട്ടോ മുന്നോട്ട് എടുക്കുമ്പോൾ അവൾ യാന്ത്രികമെന്നോണം അയാൾക്ക് വഴി കാട്ടുന്നുണ്ടായിരുന്നു.ഒത്തിരി ദൂരം സഞ്ചരിച്ചായിരുന്നു ആ വീടിനു മുന്നിൽ എത്തിയത്.ഇരുട്ട് മൂടിയ മുറ്റത്തേക്ക് ഓട്ടോ കയറ്റി നിർത്തി ലൈറ്റ് ഓഫ്‌ ചെയ്യാതെ തന്നെ അയാൾ പുറത്തേക്ക് ഇറങ്ങി.

ഞാൻ പോയി കാളിംഗ് ബെൽ അടിക്കാം. മോളിരിക്ക് അയാൾ പതിയെ ആ വീടിന്റ സിറ്റൗട്ടിൽ കയറി കാളിംഗ്ബെല്ലിൽ വിരലമർത്തി.പല വട്ടം ശ്രമിച്ചതിന് ശേഷം ആയിരുന്നു വാതിൽ തുറന്നത്.മുന്നിൽ നിൽക്കുന്ന ആളെ പുറത്തേക്ക് വന്ന വൃദ്ധ സംശയത്തോടെ നോക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന ചെറുപ്പക്കാരൻ അയാളെ നോക്കി ആരാ സംശയത്തോടെ ഉള്ള അയാളുടെ ചോദ്യം കേട്ട് അയാൾ പുഞ്ചിരിച്ചു.ഞാൻ കടവന്ത്രയിൽ ഓട്ടോ ഓടിക്കുന്ന ആളാണ്‌. ഇവിടുത്തെ മോള് ങ്ങോട്ട് വരാൻ.വാക്കുകൾ മുഴുവനാകും മുന്നേ അയാൾ മുന്നിൽ നിൽക്കുന്നവർക്കിടയിലൂടെ ആ കാഴ്ച കണ്ടു തരിച്ചു നിന്നു. ഒരു നിമിഷം സ്തംഭിച്ചു നിന്ന അയാൾ മുന്നിലേക്ക് വിരൽ ചൂണ്ടുമ്പോൾ പിറകിലേക്ക് നോക്കിയ ആ ചെറുപ്പക്കാരൻ വിഷമത്തോടെ മുഖം തുടച്ചു.അത്… അത് ഇവിടുത്തെ മോളാ.. മായ ഒരു മാസം മുന്നേ.വാക്കുകൾ കിട്ടാതെ ആ ചെറുപ്പക്കാരൻ അമ്മയെ നോക്കുമ്പോൾ ആ അമ്മ വിഷമം പിടിച്ചുനിർത്താൻ കഴിയാതെ പോട്ടറിക്കരഞ്ഞുകൊണ്ട് അകത്തേക്ക് പോയി.എല്ലാം കണ്ടു പകച്ചു നിൽക്കുകയായിരുന്നു അയാൾ.മുന്നിലെ ഭിത്തിയിൽ പുഞ്ചിരിയോടെ ഇരിക്കുന്ന ആ കുട്ടിയല്ലേ ഇത്ര നേരം ഓട്ടോയിൽ.

അയാൾ വിറങ്ങലിച്ച മനസ്സുമായി ഓട്ടോയിലേക്ക് ഓടുമ്പോൾ അവൾ ഇരുന്നിടം ശീന്യമായിരുന്നു. അയാൾ പകപ്പോടെ അവിടെ മൊത്തം ഒന്ന് പരതി തിരികെ ആ വീടിന്റെ സിറ്റൗട്ടിലേക്ക് കയറുമ്പോൾ അകത്തേക്ക് പോയ ചെറുപ്പക്കാരൻ കയ്യിൽ ഒരു പേപ്പറുമായി അയാൾക്ക് മുന്നിലേക്ക് വന്നു.തന്റെ നേർക്ക് നീട്ടിയ ആ പേപ്പർ തുറന്നു നോക്കിയ അയാൾ ഞെട്ടലോടെ ചെറുപ്പക്കാരനെ നോക്കി.തലയ്ക്ക് വല്ലാത്ത പെരുപ്പ് പോലെ.ഒന്നുകൂടി പേപ്പറിലേക്ക് കണ്ണോടിച്ച അയാൾക്ക് മുന്നിൽ മങ്ങിയ അക്ഷരങ്ങളാൽ അവളെ എഴുതപ്പെട്ടിരുന്നു.പീഡ- നത്തിനിരയായ പെൺകുട്ടി ആത്മ-ഹത്യ ചെയ്ത നിലയിൽ. ഓട്ടോഡ്രൈവർ അറസ്റ്റിൽ അയാൾക്ക് നാവ് വരണ്ടു. കാഴ്ചകൾ മങ്ങി.അപ്പോൾ അവൾ..അയാൾ നെഞ്ചിടിപ്പോടെ അകത്തെ ഭിത്തിയിലേക്ക് ഒന്ന്കൂടെ നോക്കി.അവൾ അവിടെ പുഞ്ചിരിക്കുന്നത് അയാൾ വിഷമത്തോടെ കണ്ടു.ഒന്നും പറയാൻ കഴിയാതെ അയാൾ ഓട്ടോയിലേക്ക് കേറുമ്പോൾ മനസ്സിൽ മറ്റൊരു ചോദ്യം ബാക്കിയായിരുന്നു.അവൾ മരിച്ചെങ്കിൽ എന്തിനായിരിക്കും ഇങ്ങനെ ഒരു..അതും ഓട്ടോകാരനാൽ പീഡനത്തിനിരയായവൾ ഒരു ഓട്ടോയിൽ ചോദ്യങ്ങൾ ബാക്കിയാക്കി അയാൾ ഓട്ടോ മുന്നോട്ട് എടുത്തു, ഒരു ഉത്തരം എവിടെയോ തന്നെ തേടിയിരിപ്പുണ്ട് എന്ന വിശ്വാസത്തിൽ.
എഴുതിയത് : ദേവൻ