ചെങ്കുത്തായ ഒരു വളവു തിരിഞ്ഞ് നിരന്ന ഒരു സ്ഥലം എത്തിയപ്പൊഴെക്കും അയാൾ സഞ്ചരിച്ചിരുന്ന കാർ പെട്ടന്ന് ഓഫ് ആയി പോയി.പല തവണ സ്റ്റാർട്ട് ചെയ്യാൻ ശ്രമിചിട്ടും ഫലം ഉണ്ടായില്ല, പുതിയ കാർ എടുത്തിട്ട് അഞ്ച് മാസം ആയി കാണും, ന്യൂ ജെനെറേഷൻ കാറുകൾ അങ്ങനെ പെട്ടന്ന് നിന്ന് പോകാത്തത് ആണല്ലോ? എന്താണ് സംഭവിച്ചതെന്ന് അയാൾക്ക് ഒരു എത്തും, പിടിയും കിട്ടിയില്ല.അല്ലെങ്കിൽ തന്നെ ഞാൻ ഈ വഴിക്ക് വരേണ്ട കാരണം എന്താ? ഇതിലും എളുപ്പ വഴി ഉള്ളപ്പോൾ എന്തിനാണ് ഞാൻ ഈ കാടും,കുന്നുകളും നിറഞ്ഞ ഈ വഴി തന്നെ തിരഞ്ഞെടുത്തത് ? ഇതെങ്ങനെ സംഭവിച്ചു അയാൾ ആശയ കുഴപ്പത്തിലായി തീർന്നു.അയാൾ വാച്ചിലേക്ക് നോക്കി, സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു,ഡോർ തുറന്നയാൾ പുറത്തേക്കു ഇറങ്ങിഅന്തരീക്ഷം ആകെ തണുത്ത് മരവിച്ചിരിക്കുന്നു ,എങ്ങും അന്ധകാരം നിറഞ്ഞിരിക്കുന്നു ,അന്തരീക്ഷം ഒന്നാകെ നിശബ്ദത തളം കെട്ടി നിൽക്കുന്നു ,ആകെ കൂടി പേടി തോന്നിപ്പിക്കുന്ന ഒരു സ്ഥലം.
പെട്ടന്നാണ് പുറകിൽ നിന്നും ഒരു വല്ലാത്ത ശബ്ദം ഉയർന്നു ,അയാൾ പെട്ടന്ന് തിരിഞ്ഞ് നൊക്കി, ഓ,ഏതോ ഒരു തരം പക്ഷികൾ കൂട്ടം ആയി ചിറകുകടിച്ചു പോകുന്നതാണ്.സാധാരണക്കാരനായ ഒരാൾ ഞെട്ടി വിറച്ച് പോകുന്ന ആ ശബ്ദം കേട്ടിട്ടും അയാൾക്ക് ഒരു കൂസലും ഉണ്ടായില്ല.ഭയം എന്ന വികാരം എന്താണെന്ന് തന്നെ അറിയാത്ത ഒരു നിഷ്ഠൂരൻ ആയ ഒരു ജീവി, അങ്ങനെ അയാളെ വിശേഷിപ്പിക്കാം.ചുറ്റ് പാടും കണ്ണോടിച്ചപ്പോൾ കുറച്ച് ദൂരെ ഒരു നേരിയ പ്രകാശം ദൃശ്യമായി, അയാൾ ആ വെളിച്ചം കണ്ട സ്ഥലം ലക്ഷ്യമാക്കി അവിടേക്കു നടന്നു..ഒരു പഴയ ഇരുനില വീട്, അതിന്റെ മുകളിൽ ഉള്ള റൂമിൽ നിന്നുമാണ് ആ പ്രകാശം, അയാൾ അങ്ങോട്ടേക്ക് നടന്നുകര കര ശബ്ദത്തോടെ ഗേറ്റ് മലർക്കെ തുറന്നു ,സിറ്റ് ഔട്ടിൽ മങ്ങിയ വെളിച്ചത്തിൽ ഒരു ബൾബ് കത്തുന്നുണ്ട്, വേറെ എങ്ങും ഒരു വെളിച്ചവും ഇല്ല.സമയം അർദ്ധരാത്രി ആയില്ലേ? വീട്ടിലുള്ളവർ ഒക്കെ കിടന്നു കാണും?എങ്കിലും ഒന്നും നോക്കാം, അല്ലാതെ വേറെ വഴിയില്ലല്ലോ? അയാളുടെ വിരലുകൾ കോളിങ് ബെല്ലിൽ അമർന്നു,ഒന്നല്ല മൂന്ന് വട്ടം, പക്ഷേ അകത്ത് നിന്നും ഒരു പ്രതികരണവും ഇല്ലാ.
കുറച്ചു നേരം കൂടി കാത്തു നിന്ന ശേഷം പതിയെ അയാൾ മുൻ ഡോറിൽ വെറുതെ ഒന്ന് തള്ളി നോക്കി, ഭാഗ്യം, അത് ലോക്ക് ചെയ്തിരുന്നില്ല, വെറുതെ ചാരി ഇട്ടിട്ടെ ഉള്ളു, അയാൾ അകത്തേക്ക് പ്രവേശിച്ചു.ആകെ കൂടി വൃത്തി ഹീനമായ അന്തരീക്ഷം,, സോഫ,ടീപോയി,എല്ലാം പൊടിയിൽ മൂടി കിടക്കുന്നു, വൃത്തിയാക്കിയിട്ട് കാലങ്ങളായി എന്ന് തോന്നുന്നു, ഇതെന്താ ഇവിടെ മനുഷ്യ വാസം ഇല്ലേ?ചുവരിൽ കണ്ട ഒരു കല്യാണ ഫോട്ടോ,അത് അയാളുടെ ശ്രദ്ധയെ ആകർഷിച്ചു, അതിലുള്ള ആ പെൺകുട്ടിയെ എവിടെയോ കണ്ട പോലെ? എത്ര ആലോചിച്ചിട്ടും ആരാണെന്നു ഓർമ കിട്ടുന്നില്ല, ആ ആരെങ്കിലും ആകട്ടെ.താഴെ ഉള്ള എല്ലാ മുറികളിലും അയാൾ കയറി ഇറങ്ങി, അവിടെങ്ങും ആരെയും കണ്ടില്ല.പെട്ടെന്നാണ് മുകളിൽ പ്രകാശം കണ്ട മുറിയെ പറ്റി അയാൾക്ക് ഓർമ വന്നത്, അയാൾ സ്റ്റൈയർ കേസിലൂടെ നടന്ന് മുകളിൽ എത്തി.ഒരു മങ്ങിയ വെളിച്ചം ആ റൂമിൽ ഉണ്ട്, അയാൾ അടുത്ത് എത്തിയപ്പോൾ ഡോർ പതിയെ തുറന്നു,അയാളെ പ്രതീക്ഷിച്ചതുപോലെ, ഒരു നിമിഷം അയാൾ അമ്പരന്നു, ഇതെന്താ ഇങ്ങനെ?
അകത്ത് കട്ടിലിൽ ആരോ മൂടി പുതച്ചു കിടക്കുന്നു, സുഖം ഇല്ലാതെ കിടക്കുവോ മറ്റോ ആണോ ,അതോ മരിച്ചോ,അങ്ങനെ പല ചിന്തകൾ ആ നിമിഷം അയാളുടെ മനസ്സിലൂടെ കടന്ന് പോയിമെല്ലെ പുതപ്പ് മാറ്റിയ അയാൾ ആ രൂപം കണ്ട് ഞെട്ടിതരിച്ചു പോയി,ദേഹമാസകലം വെട്ടേറ്റ പാടുകളുമായി ഒരു സ്ത്രീ രൂപം കട്ടിലിൽ കിടക്കുന്നു.ആ മുഖം താഴെ ഫോട്ടൊയിൽ കണ്ട അ സ്ത്രീ തന്നെ, പെട്ടന്ന് തന്നെ അയാൾക്ക് എല്ലാം ഓർമ വന്നു.ഒരു വർഷം മുമ്പ് ജീവന് വേണ്ടി തന്നോട് കെഞ്ചിയ പെൺകുട്ടി, പൂർണ ഗർഭിണി ആയ അവളെ അന്നേരം അയാൾ നിഷ്കരുണം തലങ്ങും വിലങ്ങും വെട്ടി, മൃഗീയമായി ആ ജീവൻ എടുത്തു.ഒരു പ്രൊഫഷണൽ കില്ലെർക്കു വേണ്ട മന കരുത്തും, മനസ്സാക്ഷി തൊട്ടു തീണ്ടാത്ത മനസ്സും ഉള്ള അയാളുടെ മനസ്സിൽ ‘ദയ’ എന്നൊരു വികാരത്തിന് സ്ഥാനം ഇല്ലായിരുന്നുതന്നെ ഏൽപ്പിച്ച ജോലി പൂർത്തീകരിക്കുക ഏത് സാഹചര്യത്തിലും, അതാണ് അയാളുടെ രീതിപതിയെ അവൾ കണ്ണുകൾ തുറന്നു, “ഒടുവിൽ നീ വന്നു അല്ലെ, അല്ല, നീ വന്നതല്ല, ഞാൻ നിന്നെ ഇവിടെ വരുത്തിയതാണ്” അവൾ പൊട്ടിച്ചിരിച്ചു.
അവളുടെ കുപ്പി പൊട്ടി ചിതറും പോലുള്ള ചിരി ആ മുറി ഒന്നാകെ മുഴങ്ങി, മെല്ലെ ആ രൂപം കട്ടിലിൽ നിന്നും അന്തരീക്ഷത്തിലേക്ക് ഉയർന്നു, ഭയാനകമായ കാഴ്ച.ജീവിതത്തിൽ ആദ്യമായി ഭയം എന്ന വികാരം എന്താണെന്ന് അയാൾ അറിഞ്ഞു.ഒരു നിലവിളിയോടെ അയാൾ താഴെക്കു പാഞ്ഞു, അപ്പോഴും പുറകിൽ ആ ചിലമ്പിച്ച ചിരി മുഴങ്ങുന്നുണ്ടായിരുന്നു തട്ടിയും, തടഞ്ഞും,ഉരുണ്ട് വീണും, ഒരു വിധത്തിൽ താഴെ എത്തിയ അയാൾ മുൻ വശത്തെ ഡോർ ലക്ഷ്യമാക്കി അവിടേക്കു ഓടി.ഏകദേശം അടുത്ത് എത്തിയപ്പോൾ വലിയൊരു ശബ്ദത്തോടെ ആ ഡോർ അയാളുടെ മുന്നിൽ അടഞ്ഞു എന്നെന്നേക്കുമായി.അയാളുടെ അവസാനത്തെ നിലവിളി ആ വീട് ഒന്നാകെ പ്രതിധ്വനിച്ചു
എഴുതിയത് : എം നിയാസ്