വെറും 22 വയസ്സ് മാത്രം ഉള്ള പയ്യൻ തന്റെ മാതാ പിതാക്കൾക്ക് ദുബായ് കാണണം എന്ന ആഗ്രഹം നിറവേറ്റാൻ വന്നു പക്ഷെ സംഭവിച്ചത് ആർക്കും സഹിക്കാൻ കഴിയാത്തതു

EDITOR

പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രിയങ്കരൻ ആണ് അഷറഫ് താമരശ്ശേരി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് അദ്ദേഹം എല്ലാവര്ക്കും സുപരിചിതൻ ആണ് .ചിന്തിപ്പിക്കുന്ന പല കാര്യങ്ങളും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിക്കാറുണ്ട് .പലർക്കും പ്രചോദനമായ പല കാര്യങ്ങളും അദ്ദേഹം തന്റെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് പഠിപ്പിക്കുന്നു .അല്പം മുൻപ് അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് ആരുടേയും ആരെയും കണ്ണീർ അണിയിക്കുന്നത് ആണ് .അദ്ദേഹം എഴുതിയത് ഇങ്ങനെ.

കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ഇരുപത്തി രണ്ട് വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാരൻ. ചെറുപ്പത്തിലേ ഒരു കാലിന് സ്വാധീനം കുറവായിരുന്നു. അച്ഛനും അമ്മയ്ക്കും നീണ്ട വർഷങ്ങൾക്ക് ശേഷം ഉണ്ടായ പൊന്നുമോൻ. മാതാ പിതാക്കൾക്ക് ദുബൈ കാണണം എന്ന അതിയായ ആഗ്രഹത്തെ നിറവേറ്റാനായിട്ടായിരുന്നു ഇരുവരുമൊത്ത് ഇവിടെയെത്തിയത്. ഒരാഴ്ച്ച മുൻപുണ്ടായ പനി ഈ യുവാവിനെ ആശുപത്രിയിലെത്തിച്ചു. ജീവിതം അവസാനിക്കുകയാണോ എന്ന ആശങ്ക ഇയാളെ ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരുന്നു. മാതാ പിതാക്കളുടെ ഉള്ളറിഞ്ഞ പ്രാർത്ഥനകൾ ബാക്കിയാക്കി പ്രിയപ്പെട്ട ചെറുപ്പക്കാരൻ മരണത്തിന് കീഴടങ്ങി. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ പൂര്‍ത്തീകരിക്കാൻ ഏറെ ത്യാഗങ്ങൾ സഹിച്ച അവരുടെ കണ്ണിലുണ്ണിയായ ഏക സന്താനം അവരെ വിട്ട് പോയി.

മാതാ പിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരണപ്പെടുന്നത് വല്ലാത്ത സങ്കടകരമായ ജീവിത അവസ്ഥയാണ്. താങ്ങായി തണലായി മാറേണ്ട മക്കളെ വെള്ള പുതച്ചു നിശ്ചലരായി മുന്നിൽ കാണേണ്ടി വരുന്നത് ആർക്കാണ് സഹിക്കാൻ കഴിയുക. സന്തോഷം പങ്കിട്ട് ഒരുമിച്ച് വന്നവർ തിരികേ മകന്റെ മൃതദേഹവും വഹിച്ചുള്ള വിമാനത്തിൽ സങ്കടക്കടൽ കടന്നു പോകുന്നത് ആലോചിക്കാനേ വയ്യ. ഇത്തരം മരണങ്ങളെ തൊട്ട് ദൈവം നമ്മെ ഏവരെയും കാത്ത് രക്ഷിക്കുമാറാകട്ടേ. നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ