നഴ്‌സായ ഭാര്യയുടെ ഒപ്പം വിദേശത്തു എത്തിയ മനു ജോലിക്ക് കയറി ആദ്യ ദിവസം ഒൻപതു ലക്ഷം ഡോളർ കച്ചവടം നടത്തിയ കണ്ടു സായിപ്പിന്റെ കണ്ണ് തള്ളി സായിപ്പ് ചോദിച്ചു

EDITOR

മനു നേഴ്സ് ആയ ഭാര്യയോടൊപ്പം കാനഡയിലേക്ക് കുടിയേറി. മനു വിന്റെ ഭാര്യ അവിടുത്തെ ഒരു ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിക്ക് ചേർന്നപ്പോൾ മനു ഹോസ്പിറ്റലിന് അടുത്ത് തന്നെയുള്ള ഒരു സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി ജോലിയിൽ പ്രവേശിച്ചു.ആദ്യ ദിവസത്തെ ജോലി കഴിഞ്ഞ് കാനഡക്കാരനായ സൂപ്പർമാർക്കറ്റ് മുതലാളി മനു വിനെ വിളിച്ചു മിസ്റ്റർ മനു താങ്കൾ ഇന്ന് എത്ര കസ്റ്റമേഴ്സിനെ അറ്റൻഡ് ചെയ്തുമനുഒരാളെമുതലാളിങേ ഒരാളെയോ.? ഇവിടെ ഉള്ള മറ്റു ജോലിക്കാർ ഒരു ദിവസം കുറഞ്ഞത് 20-30 കസ്റ്റമേഴ്സിനെയെങ്കിലും അറ്റൻഡ് ചെയ്തു സെയിൽസ് നടത്താറുണ്ട്. അതു കൊണ്ട് ഇത് പോരാ. മനു കുറച്ചു കൂടി ഹാർഡ്‌വർക് ചെയ്യണം എന്നാലേ ഇവിടെ തനിക്ക് ജോലിയിൽ തുടരാൻ കഴിയൂമനു ശരിയെന്ന് തലയാട്ടി.മുതലാളി അത് പോട്ടെ താങ്കൾ ഇന്ന് എത്ര ഡോളറിന്റെ സെയിൽസ് നടത്തി.മനു 9,03,005 ഡോളറിന്റെ.മുതലാളി ഞെട്ടിങേ ഇത്രയും വലിയ സെയിൽസോ അതെങ്ങനെ സംഭവിച്ചു.?അതും ഒറ്റ കസ്റ്റമറിലൂടെ.

അന്തം വിട്ട് നിൽക്കുന്ന മുതലാളിയെ നോക്കി മനു സംഭവം വിവരിച്ചു.മനു എന്റെ മുന്നിൽ വന്ന കസ്റ്റമറിന് ആദ്യം ഞാനൊരു ചൂണ്ട വിറ്റു. പിന്നെ ചൂണ്ട കെട്ടാനുള്ള ചരടും,വടിയും അതിന്റെ കൂടെ ചെറിയൊരു വലയും കൂടി ഞാൻ അയാളെ കൊണ്ട് വാങ്ങിപ്പിച്ചു. എന്നിട്ട് ഞാനയാളോട് ചോദിച്ചു എവിടെ നിന്നാണ് മീൻ പിടിക്കുന്നത് എന്ന്. തടാകത്തിൽ നിന്നാണെന്ന് അയാൾ പറഞ്ഞപ്പോൾ, ഒരു ബോട്ട് ഉണ്ടെങ്കിൽ തടാകത്തിൽ മീൻ പിടിക്കാൻ വളരെ രസമായിരിക്കും എന്ന് ഞാനയാളെ പറഞ്ഞു ബോധ്യപ്പെടുത്തി. ശേഷം, ഞാനയാളെ നമ്മുടെ ബോട്ട് വിൽക്കുന്ന സെക്ഷനിൽ കൊണ്ട് പോയി ഇരട്ട എഞ്ചിനുള്ള ഒരു ചെറിയ ബോട്ട് വാങ്ങിപ്പിച്ചു. അപ്പോഴാണ് അയാൾക്ക് ആ ബോട്ട് കൊണ്ട് പോകാനുള്ള വാഹനം ഒന്നും ഇല്ലെന്ന് അറിഞ്ഞത്.അപ്പോൾ തന്നെ ഞാനയാളെ നമ്മുടെ ഓട്ടോ സെക്ഷനിൽ കൊണ്ട് പോയി ബോട്ട് കൊണ്ട് പോകാൻ പറ്റുന്ന പുതിയൊരു പിക്കപ്പ് വാൻ വാങ്ങിപ്പിച്ചു. പിന്നെ ഞാൻ അയാളോട് ചോദിച്ചു ; മീൻ പിടിക്കാൻ പോകുമ്പോൾ തടാക തീരത്ത് എവിടെ താമസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന്.

അയാൾ അതെ കുറിച്ച് ചിന്തിച്ചിരുന്നില്ല, ഉടൻ തന്നെ ഞാനയാളെ നമ്മുടെ ടെന്റും മറ്റും വിൽക്കുന്ന സെക്ഷനിൽ കൊണ്ട് പോയി ഒരു ചെറിയ ടെന്റ് കെട്ടാനുള്ള സാധനങ്ങൾ കൂടെ വാങ്ങിപ്പിച്ചു. അങ്ങനെയാണ് ആകെ മൊത്തം 9,03,005 ഡോളറിന്റെ സെയിൽസ് നടന്നത്.മനു പറഞ്ഞത് മുഴുവൻ കണ്ണും തള്ളി കേട്ട് നിന്ന കനേഡിയൻ മുതലാളി ശ്വാസം നേരെ വന്നപ്പോൾ ചോദിച്ചു ഒരു ചൂണ്ട വാങ്ങാൻ വന്ന ആളിനെ കൊണ്ട് നിങ്ങൾ ഇത്രയും സാധനങ്ങൾ വാങ്ങിപ്പിച്ചെന്നോ. വിശ്വസിക്കാൻ പറ്റുന്നില്ല.മനു അതിനയാൾ ചൂണ്ട വാങ്ങാൻ അല്ലായിരുന്നു സർ വന്നത്.മുതലാളി പിന്നെ.മനു അയാൾ മാർക്കറ്റിൽ നിന്നും വാങ്ങിയ മീൻ കട്ട് ചെയ്യുന്നതിനുള്ള ഒരു കത്തി വാങ്ങാനായിരുന്നു വന്നത്. മാർക്കറ്റിൽ കിട്ടുന്ന മീൻ മരുന്നടിച്ചതാണെന്നും, അത്‌ ആരോഗ്യത്തിന് ഹാനികരം ആണെന്നും. സ്വന്തമായി ചൂണ്ടയിട്ടു പിടിക്കുന്ന മീൻ ഭക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും ഞാൻ അയാളെ പറഞ്ഞു മനസിലാക്കി.അങ്ങനെയാണ് അയാൾ ചൂണ്ട വാങ്ങാൻ തീരുമാനിച്ചത്.കിളിപോയ മുതലാളി, മനുവിനെ ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെ അന്തംവിട്ട് നോക്കി.മുതലാളിതാങ്കൾ കേരളത്തിൽ എന്ത് ജോലി ആണ് ചെയ്തിരുന്നത് എവിടെ നിന്നാണ് ഇത്രയും വലിയ ബിസ്സിനസ്സ് തന്ത്രങ്ങൾ താങ്കൾ പഠിച്ചത് പക്ഷെ മനു അത് പറഞ്ഞില്ല അത് ഇന്നും ചുരുളഴിയാത്ത രഹസ്യം ആണ് ആ രഹസ്യം അറിയുന്നവർക്ക് കമെന്റായി രേഖപ്പെടുത്താം.

ചിന്തിപ്പിക്കുന്ന മറ്റൊരു സംഭവം കുറിക്കാം ഒരിക്കൽ ഒരു മുതലാളി കോടികൾ മുടക്കി ഒരു വീട്‌ വച്ചു..മൂന്നോ നാലൊ കോടികൾ മുടക്കിയിട്ടുണ്ട്‌ എന്ന് ആരും ഒറ്റ നോട്ടത്തിൽ പറയുന്ന വീട്‌ ഇത്‌ കണ്ട്‌ മുതലാളിയുടെ ഒരു അടുപ്പക്കാരൻ മുതലാളിയോട്‌ ചോദിച്ചു താങ്കൾ ഈ 3 കോടിയുടെ വീടിനു ചെലവാക്കിയ പണം കൊണ്ട് എത്ര പേർക്ക് ഭക്ഷണം നൽകാമായിരുന്നുവെന്ന് താങ്കൾക്ക് അറിയാമോ ?എനിക്ക് കൃത്യമായി അറിയില്ലെന്ന് മുതലാളി പറഞ്ഞു.എന്നിട്ട്‌ ആ വീട്ടുടമയായ മുതലാളി പറഞ്ഞു ഞാൻ ഈ വീട്‌ വെച്ചത് മൂലം അടിസ്ഥാനം കെട്ടിയ പാറ ലഭിച്ച ക്വാറിയിലെ തൊഴിലാളികൾക്ക് ഭക്ഷണം ലഭിച്ചു 2 വർഷത്തോളം സ്ഥിരമായി പണി ഉണ്ടായിരുന്നത് മൂലം ഒരുപാടു മേസ്തിരിമാർ, ആശാരിമാർ ,മൈക്കാടുമാർ അങ്ങനെ 100 കണക്കിന് ആളുകൾ രക്ഷപെട്ടു.കട്ട കമ്പനിയിലെ ആളുകൾക്ക് മുതൽ സിമെന്റ് ഫാക്റ്ററിയിൽ ജോലി ചെയ്യുന്നവർക്ക് വരെ പ്രത്യക്ഷമായും പരോക്ഷമായും ഭക്ഷണത്തിനുള്ള വഴി ഉണ്ടായി.ടൈൽ പണിക്കാർ മുതൽ പ്ലമ്പിങ് വയറിംഗ് ചെയ്യുന്നവർ ..അത് പണിയാൻ മെറ്റീരിയൽ വാങ്ങിയ കടകളിലെ ആളുകൾ അവരുടെ ഫാക്ടറിയിലെ ആളുകൾ അങ്ങനെ 100 കണക്കിന് ആളുകൾക്ക് ഭക്ഷണം ലഭിച്ചു.എന്തിനേറെ പറയുന്നു വിവിധ ഘട്ടങ്ങളിൽ കാറ്ററിങ് ജോലി ചെയ്യുന്ന ആളുകൾക്ക് വരെ ഭക്ഷണം ലഭിച്ചു .ഇങ്ങനെയുള്ള ആയിരങ്ങള്‍ ഉണ്ട്. അതിനാൽ ഞാന്‍ മൊത്തം എത്ര പേർക്ക് ഭക്ഷണം നൽകി എന്ന് എനിക്ക് അറിയില്ല എന്ന് അദ്ദേഹം മറുപടി കൊടുത്തു.