എന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി മഹാത്മഗന്ധിയോ എബ്രഹാം ലിങ്കനോ അല്ല ഒരിക്കല്‍ മാത്രം കണ്ട ഒരു ഭിക്ഷക്കാരന്‍ കാരണം

EDITOR

എന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി മഹാത്മഗന്ധിയോ, നെല്‍സണ്‍ മണ്ടേലയോ,എബ്രഹാം ലിങ്കനോ, ഒന്നും അല്ല, ഒരിക്കല്‍ മാത്രം കണ്ട ഒരു ഭിക്ഷക്കാരന്‍.തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ്‌ എടുക്കുന്ന കൌണ്ടറിന്റെ അടുത്ത് കാല്‍ നീട്ടി, മുടി ജഡ പിടിച്ച കീറിപറിഞ്ഞ, മുഷിഞ്ഞ വസ്ത്രം ധരിച്ച തൂണില്‍ ചാരി ഇരിക്കുന്ന ഭിക്ഷക്കാരന്‍, നീണ്ട താടി. കരിപുരണ്ട മുഖം ഒരു മധ്യവയസ്കന്‍ തൊട്ടടുത്ത്‌ വേറെയും ഭിക്ഷക്കാര്‍ കിടക്കുന്നുണ്ടായിരുന്നു ചെറിയ ചാറ്റല്‍ മഴ ഷോര്‍ണൂര്‍ ഭാഗത്തേക്ക്‌ ട്രെയിന്‍ വരാന്‍ ഇനിയും രണ്ടു മണിക്കൂര്‍ വൈകും, ട്രെയിന്‍ വൈകി ഓടുന്നുവെന്ന അറിയിപ്പും ലഭിച്ചു.ടിക്കറ്റ്‌ എടുത്തു ഫ്ലാറ്റ്ഫോമിലേക്ക് നടക്കുന്നതിനിടെ അറിയാതെ എന്‍റെ കാല്‍ ആ ഭിക്ഷകാരന്‍റെ കാലില്‍ ഒന്നു തട്ടി.അയാള്‍ വേദനകൊണ്ടു പുളയുന്നുണ്ടായിരുന്നു നല്ല കട്ടിയുള്ള ഷൂ ആണ്.എനിക്ക് തന്നെ അറിയാം നന്നായിട്ട് വേദനിച്ചിട്ടുണ്ടാവുമെന്നു.

ഞാന്‍ അയാളോട് പതിഞ്ഞ സ്വരത്തില്‍ Sorry അറിയാതെ പറ്റിപോയതാ എന്‍റെ കയ്യില്‍ ചുരുട്ടി പിടിച്ച ഒരു ഇംഗ്ലീഷ് ദിനപത്രം ഉണ്ടായിരുന്നു Asianage അതു കണ്ടിട്ടാണോ എന്തോ അയാള്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങി നല്ല ഒഴുക്കന്‍ ഭാഷ, നല്ല ഗ്രാമ്മര്‍, ഇംഗ്ലീഷ്കാര്‍ പോലും തോറ്റു പോവുമെന്ന് എനിക്ക് തോന്നി.i know you didn’t do it deliberatelyto hurt me, thank you for your kindness”ഒരു അന്യഭാഷ സംസാരിച്ചത് കൊണ്ടു മാത്രം ഒരാള്‍ ബുദ്ധിജീവി ആവുന്നില്ല, എനിക്ക് അയാളോട് അതിയായ ബഹുമാനവും ദയയും തോന്നി ഞാന്‍ നിര്‍ബന്ദിച്ചു കൈപിടിച്ചു എഴുനെല്‍പ്പിച്ചു റെയില്‍വേ സ്റ്റേഷന്‍ന്‍റെ പുറത്തെ തട്ടുകടയില്‍ കൊണ്ടു പോയി ചായയും വെള്ളവും, ലഘു ഭക്ഷണവും വാങ്ങിച്ചു കൊടുത്തു,അയാളുടെ എതിര്‍വശത്തെ ബെഞ്ചില്‍ ഞാനും ഇരുന്നു, അയാളോട് സംസാരിക്കാന്‍ ശ്രമിച്ചു.ഞാന്‍ ഇംഗ്ലീഷില്‍: എവിടെയാണ് നിങ്ങളുടെ വീട്? അയാള്‍‍: അന്ദ്രപ്രദേശിലെ കരീംനഗര്‍. ഞാന്‍:എന്താ പേര്? അയള്‍: ഡോടപ്പ

വീട്ടില്‍ ആരെല്ലാമുണ്ട്? എന്‍റെ കണ്ണിലേക്ക് ഉറ്റു നോക്കിയതല്ലാതെ വ്യക്തമായി ഒന്നും പറഞ്ഞില്ല.. എന്‍റെ കയ്യിലെ പത്രം വാങ്ങിച്ചു അതിലൂടെ കണ്ണോടിച്ചു നോക്കിയിട്ട്പറഞ്ഞു ഫലസ്തീന്‍ വിമോചന മുന്നണിയെ പറ്റി (PLO) അവിടുത്തെ ജനത ഞങ്ങള്‍ ഭിക്ഷക്കാരെ പോലെയാണ് പോവാന്‍ ഒരിടമില്ല, ബെര്‍ലിന്‍ വന്‍ മതില്‍ തകര്‍ത്തുജെര്‍മ്മനികള്‍ ഒന്നായി, എന്തു കൊണ്ടു ഇരു കൊറിയക്കും ഒന്നായി കൂടാ? വി. പി. സിംഗ് മണ്ടല്‍ കമ്മീഷന്‍ നടപ്പാക്കിയ രീതിയെ പറ്റിയായി പിന്നെ.ട്രെയിന്‍ എത്താനായെന്നു പെണ്ണിന്‍റെ കിളി നാദം മുഴങ്ങി ഞാന്‍ ഭിക്ഷക്കാരന്‍റെ കയ്യില്‍ നൂറിന്‍റെ (100) പിടക്കുന്ന ഗാന്ധി തല വച്ചു കൊടുത്തു ഫ്ലാറ്റ്ഫോമിലേക്ക് ഓടി.
വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഏതു റെയില്‍വേ സ്റ്റേഷനില്‍ എത്തിയാലും ആള്‍ക്കൂട്ടത്തില്‍ എവിടെയോ ഡോടപ്പ എന്ന ഭിക്ഷക്കാരനെ എന്‍റെ കണ്ണുകള്‍ അറിയാതെ പരതും. പറഞ്ഞു വന്നത് നമ്മൾ വിചാരിക്കും പോലെ അല്ല മനുഷ്യർ കോട്ടും സ്യുട്ടും ഇടുന്നവർ ബുദ്ധിമാനും മനുഷ്യത്വം ഉള്ളവനും ആകണെമെന്നും ഇല്ല അത് പോലെ തിരിച്ചും.എഴുതിയത് : ജമാൽ

ഒരു ഗുണപാഠ കഥ ഇങ്ങനെ ഒരു രാജ്യത്തെ യുവരാജാവ് വിവാഹം കഴിക്കാൻ തീരുമാനിച്ചു. സത് സ്വഭാവിയായ ഒരു കന്യകയെ യാണ് രാജാവിന് വേണ്ടത്. എങ്ങനെയാണ് സൽസ്വഭാവിയാണോ എന്നു തിരിച്ചറിയുക? അതിന് അദ്ദേഹത്തിന് ഒരു മാന്ത്രിക കണ്ണാടി ഉണ്ടായിരുന്നു. ആ കണ്ണാടിയിൽ നോക്കുന്നവർ തെറ്റുകാരാണെങ്കിൽ തെറ്റുകളുടെ ആധിക്യമനുസരിച്ച് അതിൽ കറുത്ത പാടുകൾ ഉണ്ടാകുമായിരുന്നു. അതുകൊണ്ട് രാജപത്നിപദം ആഗ്രഹിക്കുന്ന യുവതികൾ ആ കണ്ണാടിയിൽ നോക്കണമായിരുന്നു. ഈ വസ്തുത രാജ്യമാകെ വിളംബരം ചെയ്തു. തങ്ങളുടെ തെറ്റുകൾ വെളിപ്പെടാതിരിക്കാൻ ആരും തന്നെ ആ കണ്ണാടിയിൽ നോക്കുവാൻ തയ്യാറായില്ല. രാജ്ഞിപദം ലഭിച്ചില്ലെങ്കിലും കുറ്റക്കാരായി വെളിപ്പെടാതിരിക്കുവാൻ ആയിരുന്നു എല്ലാവർക്കും ഇഷ്ടം. അവസാനം ഒരു ഇടയ പെൺകുട്ടി അതിൽ നോക്കി. ഒരു കറുത്ത പാടും ഉണ്ടായില്ല. അപ്പോൾ മറ്റുള്ളവരും ആ കണ്ണാടിയിൽ നോക്കി. ആർക്കും ഒരു പാടുമില്ല. അപ്പോൾ രാജാവ് പറഞ്ഞു, ഇതൊരു സാധാരണ കണ്ണാടിയാണ് ഒരു മന്ത്രവും മാജിക്കും ഇല്ല. എന്നാൽ ഇതുവരെ ആരും ഇതിലേക്ക് നോക്കാഞ്ഞത്, സ്വന്തം തെറ്റുകളെ കുറിച്ച് നിങ്ങൾക്ക് തന്നെ ബോധ്യമുള്ളതിനാലാണ്. ഈ പെൺകുട്ടി മാത്രമാണ് അതിൽ നോക്കാൻ തയ്യാറായത്. അത് അവളുടെ ആത്മവിശ്വാസം. ഞാൻ അവളെ വിവാഹം കഴിക്കുന്നു. ആത്മവിശ്വാസം ഉള്ളവരായി ജീവിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

എന്നാൽ എങ്ങനെയാണ് ആത്മവിശ്വാസം ഉള്ളവരായി തീരുക? അത് ചന്തയിൽ വിലയ്ക്ക് വാങ്ങാൻ ലഭിക്കുന്നതല്ലല്ലോ. ദൈനംദിന ജീവിതാനുഭവത്തിലൂടെ സിദ്ധിക്കുന്നതാണ്. ജീവിതത്തിലെ ഓരോ ചെറിയ തെറ്റും നമ്മുടെ ആത്മവിശ്വാസത്തെ തകർക്കുന്നതാണ്. തെറ്റുകൾ പ്രവർത്തിച്ചത് ആരെന്ന് സമൂഹത്തിൽ ആരും അറിഞ്ഞില്ലെങ്കിലും നാം ചെയ്ത തെറ്റുകളെ കുറിച്ച് നമുക്ക് ബോധ്യമുള്ളതിനാൽ ആത്മവിശ്വാസത്തോടെ മറ്റുള്ളവരുടെ മുൻപാകെ നിൽക്കുവാൻ കഴിയാതെപോകും. ജീവിതത്തിലെ നിഷ്കളങ്കതയും വിശുദ്ധിയും ആണ് നമ്മെ ആത്മവിശ്വാസം ഉള്ളവരാക്കി തീർക്കുന്നത്. കുറ്റവാളികളെ കണ്ടെത്തുവാൻ പോലീസ് അന്വേഷണം നടത്തുമ്പോൾ തങ്ങൾ പിടിക്കപ്പെടാതിരിക്കാൻ അവർ മാറിനിൽക്കുകയാണ്. സമൂഹത്തിൽ ഉണ്ടാകാവുന്ന അപമാനത്തെ ഭയന്ന് കുറ്റം സമ്മതിക്കുവാൻ അവർ തയ്യാറാവുന്നില്ല. എങ്കിലും അവർക്ക് സ്വയം കുറ്റത്തെക്കുറിച്ച് ബോധമുള്ളതാണ്. സ്വയം കുറ്റവാളി എന്ന് മുദ്രകുത്തി ‘സുകുമാരക്കുറുപ്പിനെ’ പോലെ മറഞ്ഞിരിക്കുന്നതിനേക്കാൾ വലിയ ന്യായവിധി എന്താണ്?