തുടയിടുക്കിൽ മഹാരഹസ്യം കൊണ്ടു നടക്കുന്ന പോലെ ശരീരത്തിൽ മഹാനിധി കൂമ്പാരമുള്ളതുപോല ചിന്തിച്ച്ആവലാതിപ്പെട്ട് നടക്കുന്നതാണ് ഏറ്റവും വലിയ തകരാറ്

EDITOR

സ്വകാര്യ ചിത്രം പബ്ലിക്കായാൽ എന്ത് ചെയ്യും എന്ന ചോദ്യം കേരളത്തിൽ മുഴങ്ങി തുടങ്ങിയിട്ട് വർഷം ഇരുപത്തഞ്ചെങ്കിലും ആയിക്കാണും.ഇന്റർനെറ്റിന്റെ വരവോടെയാണ് സ്വകാര്യ ചിത്രമുണ്ടായത്.മോർഫിംഗിലൂടെ ഒട്ടേറെ സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈം- ഗിക മുതലെടുപ്പും സാമ്പത്തിക തട്ടിപ്പും നടത്തിയ കഥകളും ഏറെയാണ്.എന്റെ മുഖം പോലെയാണ്എന്റെ ഓരോ അവയവങ്ങളും എന്ന്പറയാൻ ധൈര്യം കാണിച്ച ആദ്യത്തെ മലയാളിവനിത കനി കുസൃതിയാണ്.അത്രയേ ഉള്ളു അതിന്റെ ഉത്തരം.തുടയിടുക്കിൽ മഹാരഹസ്യം കൊണ്ടു നടക്കുന്ന പോലെ ശരീരത്തിൽ മഹാനിധി കൂമ്പാരമുള്ളതുപോല ചിന്തിച്ച്ആവലാതിപ്പെട്ട് നടക്കുന്നതാണ് ഏറ്റവും വലിയ തകരാറ്. അതാണ് പാട്രിയാർക്കി.സ്വകാര്യ ചിത്രങ്ങൾ കൈവശമുണ്ടെങ്കിൽ വളരെ സന്തോഷമെന്ന് പറയാനുള്ള ബോധമുണ്ടാവണം. എന്തേ ഒരു പുരുഷന് തന്റെ അവയവ സ്വകാര്യതയെപ്പറ്റി ആവലാതിയില്ലാതെ ജീവിക്കാനാവുന്നത്.

സ്ത്രീ ശരീരം ഇത്രമാത്രം ആഗ്രഹിക്കുന്ന ഒരു സമൂഹത്തിൽ തന്റെ ശരീരം മറ്റൊരാൾ കണ്ട് ആസ്വദിക്കുന്നുവെങ്കിൽ ഇതിൽപരം ആനന്ദം മറ്റെന്തിനുണ്ട്.സണ്ണി ലിയോണിനില്ലാത്ത ഭയമൊന്നും മറ്റാർക്കും വേണ്ടതില്ലല്ലോ.സണ്ണിലിയോണല്ല ശരാശരി മലയാളി സ്ത്രീ എന്ന വാദമുയരാം. വേണ്ട അത്രയും വേണ്ട.പക്ഷെ നിങ്ങൾ കനിയുടെ നിലവാരത്തിലേക്ക്ഉയരണം. അതൊരു പ്രഖ്യാപനമാണ്.ശരീരത്തിന്റെ അവയവ സ്വകാര്യതയെപ്പറ്റി ആലോചിച്ച്അങ്കലാപ്പിലായാൽ അതുണ്ടാക്കുന്ന ട്രോമയിൽ നിന്ന് പുറത്ത് കടക്കാൻ ഏറെ പണിപ്പെടേണ്ടിവരും ശരാശരി മലയാളി സ്ത്രീക്ക്.സ്വയം ഹത്യകളും കൊ- ലയും വരെ അക്കാരണത്താൽ മാത്രം ചെയ്യേണ്ടിയും വന്നേക്കാം.

എഴുതിയത് : രാമു ബാലകൃഷ്‌ണൻ