ഹരിത മികിത് എഴുതുന്നു പലർക്കും ഇത് എന്താണെന്ന്മ നസിലായിട്ടില്ല.മനസിലാകാത്തവർക്ക് വേണ്ടി.കൂടുതലായും ഗർഭിണികളിൽ ചെയ്തു വരുന്ന ഒരു പരിശോധന രീതിയാണിത്. PV (പെർ വജൈനൽ )എന്നു പറയും.(ഗർഭിണി ആകാത്തവർക്കും ട്രീറ്റ്മെന്റ് ന്റെ ഭാഗമായി ചെയ്യാറുണ്ട് )ഒൻപതാം മാസം ആയ ഏതൊരു ഗർഭിണിയും ഈ വേദന നിറഞ്ഞ ചികിത്സാ പ്രക്രിയയെ നേരിടാറുണ്ട്. ഗർഭപാത്രം ഓപ്പൺ ആയി വരുന്നുണ്ടോ, എത്ര സെന്റിമീറ്റർ ഓപ്പൺ ആയി, കുട്ടിയുടെ പൊസിഷൻ എങ്ങനെയാണ്, തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ ആണ് ഡോക്ടർമാർ PV പരിശോധന നടത്തുന്നത്. യോനിഭാഗത്തിലൂടെ വിരലുകൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.ഗർഭപാത്രം ഓപ്പൺ ആയിട്ടും കുട്ടി ഇറങ്ങി വരുന്നില്ലെങ്കിൽ അമ്നിയോട്ടിക് ഫ്ലൂയിഡ് പൊട്ടിച്ചു കളയാനും ഡോക്ടർമാർ ഈ പ്രക്രിയ ചെയ്യാറുണ്ട്.ബലാത്സംഗം നേരിട്ടവരിൽ പ്രേത്യേകിച്ചു കുട്ടികകളിൽ ഇങ്ങനെ ഒരു പരിശോധന രീതി അവരെ മാനസികമായി തളർത്തുമെന്നതിന്റെ അടിസ്ഥാനത്തിൽ ആകാം സുപ്രീം കോടതിയുടെ ഈ പുതിയ വിധി.
ഇന്ന് വന്ന ഈ ന്യൂസ്ന്റെ കമന്റ് ബോക്സിൽ വളരെ പരിഹാസരൂപത്തിലുള്ള കമന്റുകൾ കണ്ടു.സാക്ഷരത നേടിയവർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പലർക്കും ഈ ചികിത്സാ രീതിയെ കുറിച്ച് ഒരു വിവരവുമില്ല ബോധവുമില്ല.എങ്കിൽ പിന്നെ മിണ്ടാതിരുന്നാൽ പോരെ?? അനാവശ്യമായ വൃത്തികെട്ട തരത്തിലുള്ള കമന്റുകൾ എഴുതിയിട്ട് സ്വയം തരം താഴുന്നത് എന്തിനാണ്.??ഇത്തരത്തിലൂടെ എന്ത് ആത്മസംതൃപ്തി ആണാവോ കിട്ടുന്നത്?നോർമൽ ഡെലിവറി ആണെങ്കിലും കുറച്ചു പ്രയാസം നിറഞ്ഞതായിരുന്നു എന്റെ ഡെലിവറി.ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതു മുതൽ ഡെലിവറി നടക്കുന്നത് വരെ ഇത്തരത്തിൽ ഏഴു തവണ ഈ പരിശോധന നേരിട്ടിട്ടുണ്ട്.യൂട്രെസ് ഓപ്പൺ ആകാത്തതിനാൽ അവസാനത്തെ ശ്രമം എന്ന രീതിയിൽ ഡോക്ടർ ഫ്ലൂയിഡ് പൊട്ടിച്ചു കളഞ്ഞപ്പോൾ അനുഭവിച്ച വേദനയെ ഇപ്പോഴും ഓർക്കാറുണ്ട്.ഇത്തരത്തിലുള്ള പല വേദനയും സഹിച്ചു തന്നെയാണ് സ്ത്രീ ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നത്.ഈ ചികിത്സരീതിയെ കളിയാക്കുന്നവർ ഭാര്യയോടോ അമ്മയോടോ ഇതിനെ കുറിച്ച് ഒന്ന് ചോദിച്ചു മനസ്സിലാക്കൂ.. അതുമല്ലെങ്കിൽ ഗൂഗിൾ നോക്കൂ