ഷാരോണിനെ പെൺകുട്ടി ചതിച്ചതു തന്നെ കുടൽ വരെ പൊള്ളി ഇഞ്ചിഞ്ചായി അടർന്ന് തുപ്പുമ്പോഴും ഷാരോൺ അറിഞ്ഞിരുന്നില്ല ജീവന് തുല്യം സ്നേഹിച്ച തന്നെ കാമുകി തന്നെ ആണ് ചതിച്ചത് എന്ന്

EDITOR

തിരുവനതപുരം പാറശാല സ്വദേശി ഷാരോണിന്റെ മരണം കൊലപാതകം എന്ന് പോലീസ് സ്ഥിരീകരിക്കുന്ന വാർത്ത ആണ് ഈ നിമിഷം പുറത്തു വരുന്നത് .ഷാരോണിന് വിഷം നൽകി എന്നാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിൽ പെൺകുട്ടി സമ്മതിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത .പെൺകുട്ടിയുടെ മൊഴി അനുസരിച്ചു കഷായത്തിൽ വിഷം കലർത്തി എന്നാണ് മൊഴി.പെൺകുട്ടിക്ക് മറ്റൊരു വിവാഹം ഇതിനിടയിൽ നിശ്ചയിച്ചിരുന്നു .പ്രേമിച്ച ആളായ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്തത് എന്നാണ് പെൺകുട്ടി ചോദ്യം ചെയ്യലിൽ സമ്മതിച്ചിരിക്കുന്നത്.ഒട്ടേറെ സംശയങ്ങൾ ഇതിനകം തന്നെ നിലനിന്നിരുന്ന കേസിൽ ആരോപണങ്ങൾ എല്ലാം ശരിവെക്കുന്ന രീതിയിൽ ആണ് പെൺകുട്ടിയുടെ മൊഴി.ഇപ്പോഴും പെൺകുട്ടിയെയും ബന്ധുക്കളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുകൊണ്ട് ഇരിക്കുയാണ് .കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തു വരും എന്നാണ് പ്രതീക്ഷക്കുന്നത്.

ഒക്ടോബർ 14 നു ആയിരുന്നു ഷാരോൺ പെൺകുട്ടി നൽകിയ പാനീയം കുടിച്ചത് .ഏകദേശം പതിനാലു ദിവസം വെന്റിലേറ്ററിൽ കിടന്ന ശേഷം ആണ് ഷാരോൺ മരിക്കുന്നത് . ആരോഗ്യനില വഷളായി വെന്റിലേറ്ററിൽ ഇരിക്കെ ഹൃദയാഘാതം ഉണ്ടായി .ആന്തരികാവയവങ്ങൾ ദ്രവിച്ചു എന്ന് ചികിത്സിച്ച ഡോക്ടറുമാർ അറിയിച്ചു.വായ് മുതൽ കുടൽ വരെ പൊള്ളി ഇഞ്ചിഞ്ചായി ആന്തരാവയവങ്ങൾ അടർന്ന്ചുമച്ച് ചോ -രയോടൊപ്പം തുപ്പുമ്പോഴും ഷാരോൺ അറിഞ്ഞിരുന്നില്ല താൻ ജീവന് തുല്യം സ്നേഹിച്ച തന്നെ കാമുകി തന്നെ ആണ് തന്നെ ചതിച്ചു ഈ രീതിയിൽ എത്തിച്ചത് എന്ന്.മറ്റൊരു ആളുമായി നല്ലൊരു ബന്ധം ലഭിച്ചപ്പോൾ ഷാരോൺ ഒരു ശല്യം ആകും എന്ന് കരുതി ഒഴിവാക്കാൻ വേണ്ടി ചെയ്തു എന്നാണ് പറയപ്പെടുന്നത് കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിൽ ഉടനെ പുറത്തു വരും.