ക്ലാസിലെ ഏറ്റവും ഉഴപ്പൻ തന്നെ ബഹുമാനിക്കാത്തവന്‍ ഒരു 1000 രൂപ ചോദിച്ചു കുട്ടികൾ കൊടുക്കരുത് എന്ന് പറഞ്ഞു അവൻ പറ്റിക്കും എന്ന് ഓർത്തു പക്ഷെ

EDITOR

ഒരു ആയിരം രൂപ തരുമോ ടീച്ചറേ???ക്ലാസിലെ ഏറ്റവും ഉഴപ്പനായ കുട്ടി, തന്നെ ബഹുമാനിക്കാത്തവന്‍, വല്ലപ്പോഴും മാത്രം ക്ലാസില്‍ വരുന്നവന്‍.ഇവന്‍ എന്തിനാണ് എന്നോട് പൈസ വാങ്ങുന്നത്കൊടുക്കരുത് ടീച്ചറെ പിന്നെ ഇവന്‍ ക്ലാസിലേക്ക് വരില്ല. ടീച്ചര്‍ക്ക് പൈസ കിട്ടില്ല’ അവന്‍റെ ആവിശ്യം കേട്ടുകൊണ്ട് വന്ന രാധടീച്ചര്‍ പറഞ്ഞു.അവന്‍ ദയനീയമായി എന്നെ നോക്കി.ഉറപ്പായും തരും ടീച്ചറെ . വേറെ ആരുമില്ല സഹായിക്കാന്‍’. അവന്‍ വീണ്ടും അപേക്ഷിച്ചുഎന്തിനാ ഏതിനാനൊന്നും ചോദിച്ചില്ല ഞാന്‍ ബാഗില്‍ നിന്നും പൈസ എടുത്ത് കൊടുത്തു.തരും ടീച്ചറെ.ഈ പൈസ ഞാന്‍ ഉറപ്പായും തരും ‘ അവന്‍ അതും പറഞ്ഞു ഓടി.ദിവസങ്ങള്‍ കടന്നു പോയി. അവന്‍ ഇത് വരെ ക്ലാസില്‍ വന്നിട്ടില്ല. ഇനി അവന്‍ തന്നെ പറ്റിച്ചതായിരിക്കുമോ? എന്തിനാ പൈസ എന്നെങ്കിലും ചോദിക്കാമായിരുന്നു എനിക്ക്.സാരമില്ല ഞാന്‍ സ്വയം ആശ്വസിച്ചു.പിന്നീട് ഒരു ദിവസം വഴിയില്‍ വച്ച് ഞാന്‍ അവനെ കണ്ടു. ചുമടെടുപ്പില്‍ ഏര്‍പ്പെട്ടിരിക്കുവായിരുന്നു അവന്‍. ഞാന്‍ അവനെ നോക്കുന്നത് അവന്‍ കണ്ടത് കൊണ്ടാവാം മുഖത്തൊരു ചിരി വരുത്തി എന്‍റെ അടുത്തേക്ക് അവന്‍ വന്നു.

ടീച്ചറെന്താ ഇവിടെ..? എന്നെ അന്വേഷിച്ച് ഇറങ്ങിയതാണോ? നാളത്തെ പണി കൂടെ കഴിഞ്ഞാല്‍ പൈസ കിട്ടും കിട്ടിയാൽ ഉടനെ ടീച്ചറിന്‍റെ പൈസ തരാം വൈകിപ്പിച്ചതിന് ക്ഷമിക്കണം.എന്ത് പറയണം എന്നറിയാതെ ഞാന്‍ നിന്നു.വിഷ്ണു എന്താ ക്ലാസില്‍ വരാത്തത്.?” അൽപ സമയത്തെ മൗനത്തിനു ശേഷം ഞാന്‍ ചോദിച്ചു.ഓ ഇനി വരണില്ല ടീച്ചറെ. വീട്ടില്‍ പെങ്ങളൊറ്റയ്ക്കാ. അന്ന് അമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ടാ ടീച്ചറോട് പൈസ വാങ്ങിച്ചത് പക്ഷേ അമ്മ പോയി. രക്ഷപ്പെടും എന്ന് പ്രതീക്ഷ ഒന്നും ഉണ്ടായില്ല, എന്നാലും ആ കിടപ്പ് കണ്ടപ്പോ സഹിച്ചില്ല ടീച്ചറെ അറിയാവുന്നീടത്തൊക്കെ കൈ നീട്ടി ആരും സഹായിച്ചില്ല. പിന്നെ ടീച്ചറു തന്ന പൈസ കൊണ്ട് ആശുപത്രീല്‍ എത്തുമ്പോഴേക്കും പോയി ഞങ്ങളെ ഒറ്റയ്ക്കാക്കിപറയുമ്പോള്‍ അവന്‍റെ ശബ്ദം ഇടറി.അവനോടെന്ത് പറയണമെന്നറിയാതെ ഞാന്‍ നിസ്സഹായയായി നിന്നു.ഒരു കടയില്‍ ജോലിക്ക് നിക്കണുണ്ട് ടീച്ചറെ, പെങ്ങളെ കഷ്ടപെടുത്താണ്ട് നോക്കണം അതിനെനിക്ക് ആ ജോലി തന്നെ ധാരാളം പിന്നെ ഇത് പോലെ ചില്ലറ ജോലികള്‍ വേറെയും.അവന്‍ അത് പറയുമ്പോള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത അവന്‍റെ മുഖത്തുണ്ടായിരുന്നു.

വിഷ്ണു പഠിക്കണം ഞാന്‍ അത്രേം പറഞ്ഞപ്പോള്‍ അവന്‍ അത്ഭുതത്തോടെ എന്‍റെ മുഖത്തേക്ക് നോക്കി അതൊന്നും നടപ്പില്ല ടീച്ചറെ എന്താ നടക്കാത്തെ. നടത്തണം വിഷ്ണു നാളെ വൈകിട്ട് വീട്ടിലോട്ട് വാ. മിസ്സായ പോഷന്‍സ് ഞാന്‍ പറഞ്ഞു തരാം. പഠിക്കാന്‍ കഴിവില്ലാത്ത കുട്ടിയൊന്നുമല്ല താന്‍. പഠിക്കണം ഉയര്‍ന്ന മാര്‍ക്കോടെ തന്നെ പാസാവണം”അത്രേം പറഞ്ഞു മറുപടിക്ക് നില്‍ക്കാതെ ഞാന്‍ തിരിഞ്ഞു നടന്നു.പിറ്റേന്ന് ഞാന്‍ പറഞ്ഞത് പോലെ അവന്‍ വീട്ടിലെത്തി.ടീച്ചറെന്തിനാ എനിക്ക് വേണ്ടി ബുദ്ധിമുട്ടണത് ബുദ്ധിമുട്ടോ? എന്നാരാ പറഞ്ഞേ. അറിവ് പകര്‍ന്ന് കൊടുക്കണത് ഒരു അദ്ധ്യാപികയുടെ കടമയാണ്.വിഷ്ണു അങ്ങനെ ഒന്നും ചിന്തിക്കരുത്. പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തണം.ആഗ്രഹമുണ്ട് ടീച്ചറെ പക്ഷേ സാഹചര്യം അതുകൊണ്ടാ പഠിത്തം വേണ്ടെന്ന് വെച്ചത്. ടീച്ചറു പറഞ്ഞപ്പോള്‍ എന്തോ ആരൊക്കെയോ സഹായിക്കാന്‍ ഉണ്ടെന്നൊരു തോന്നല്‍.വിഷ്ണു നെ കൊണ്ട് പറ്റും. പഠിച്ച് നല്ല നിലയില്‍ എത്തണം. അതായിരിക്കണം എനിക്ക് തരുന്ന ഗുരു ദക്ഷിണ.

അങ്ങനെ പഠനം ആരംഭിച്ചു. വളരെ പെട്ടന്ന് തന്നെ അവന്‍ പാഠഭാഗങ്ങള്‍ മനസ്സിലാക്കിയെടുത്തു. പരീക്ഷയില്‍ മറ്റെല്ലാവരെയും പിന്‍തള്ളി ഉയര്‍ന്ന മാര്‍ക്കോടെ തന്നെ അവന്‍ വിജയിച്ചു. എന്‍റെ പ്രിയപ്പെട്ട ശിഷ്യനായി മാറി അവന്‍. ഞാന്‍ അവന്‍റെ പ്രിയപ്പെട്ട ടീച്ചറമ്മയും.അങ്ങനെയിരിക്കെയാണ് വിദേശത്തുള്ള ഭര്‍ത്താവിന്‍റെ നിര്‍ബന്ധപ്രകാരം ഞാനും മക്കളും വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചത്. വിവരം അറിഞ്ഞു വിഷ്ണു ഓടിവന്നു.’ടീച്ചറമ്മയും എന്നെ തനിച്ചാക്കി പോവുകയാണോ..പോകാതെ പറ്റില്ല. വിഷ്ണു ഒരിക്കലും തനിച്ചാവില്ല എന്‍റെ പ്രാര്‍ത്ഥന എന്നും കൂടെ ഉണ്ടാവും. നന്നായി പഠിക്കണം കേട്ടോവേറൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല അവനോട്.ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടിരുന്നെങ്കിലും അവനോട് പറയാന്‍ വാക്കുകള്‍ ഇല്ലായിരുന്നു.
അവന്‍റെ പഠനാവിശ്യങ്ങള്‍ക്കായി ഞാന്‍ എന്‍റെ കൂട്ടുകാരിയുടെ കൈയില്‍ കുറച്ച് പണം കൊടുത്തു. അവന്‍റെ കാരൃങ്ങള്‍ നോക്കാനും ഏല്‍പ്പിച്ചു.

വര്‍ഷങ്ങള്‍ കടന്നു പോയി.ഭര്‍ത്താവിന്‍റെ വിയോഗം ജീവിതം പാടെ മാറ്റിമറിച്ചു.കഷ്ടപ്പാടറിയിക്കാതെ വളര്‍ത്തി വലുതാക്കിയ മക്കള്‍ക്ക് താനൊരു ഭാരമായി.അമ്മയെ ആരു നോക്കും എന്ന കാര്യത്തില്‍ മക്കള്‍ തമ്മില്‍ കലഹങ്ങള്‍ വര്‍ദ്ധിച്ചു. അവസാനം തീരുമാനമായി അമ്മയെ നാട്ടിലുള്ള വൃദ്ധസദനത്തിലാക്കുക.ഒരു കണക്കിനു സന്തോഷമായി പിറന്ന മണ്ണില്‍ തന്നെ കിടന്നു മരിക്കാലോ.
എതിര്‍ത്തൊന്നും പറഞ്ഞില്ല മക്കളുടെ തീരുമാനം അനുസരിച്ചു.വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. എന്നെപ്പോലെ ഒരുപാട് അമ്മമാരുണ്ടായിരുന്നു അവിടെ. അവര്‍ക്കൊക്കെ പറയാന്‍ ഒരുപാട് കഥകളും. അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാന്‍ അവിടെ കഴിഞ്ഞു.മീര ടീച്ചര്‍ക്ക് ഒരു വിസിറ്റര്‍ ഉണ്ട് ‘ പെട്ടന്ന് ഒരുദിവസം അമ്മു വന്നു പറഞ്ഞു.ആരാന്നറിയാന്‍ ഞാന്‍ അവളുടെ കൂടെ ചെന്നു.ടീച്ചറമ്മേ വിഷ്ണു മോനെടീച്ചറമ്മേടെ വിഷ്ണു ഇപ്പോള്‍ ഡോക്ടര്‍ വിഷ്ണുവാ സന്തോഷം കൊണ്ടാവണം എന്‍റെ കണ്ണു നിറഞ്ഞുടീച്ചറമ്മ കരയുവാണോ അവന്‍ എന്‍റെ അടുത്തേക്ക് വന്നു സന്തോഷം കൊണ്ടാ മോനെ. മരിക്കുന്നതിന് മുമ്പ് ന്‍റെ കുഞ്ഞിനെ നല്ല നിലയില്‍ കാണാനായല്ലോഞാന്‍ അവന്‍റെ നെറുകില്‍ തലോടി.ഞാന്‍ വന്നത് ടീച്ചറമ്മയെ കൊണ്ടുപോകാനാ. ടീച്ചറമ്മ കഴിയേണ്ടത് ഇവിടെയല്ല. അനാഥത്വത്തിന്‍റെ നടുവില്‍ വളര്‍ന്ന് ഒരമ്മയ്ക്ക് നല്‍കേണ്ട മുഴുവന്‍ സ്നേഹലും കരുതിവെച്ച് എന്‍റെ ഭാര്യ കാത്തിരിപ്പുണ്ട്. മുത്തശ്ശി കഥ കേട്ടുറങ്ങാന്‍ കൊതിച്ച് എന്‍റെ മക്കളും. പോകാം നമ്മുക്ക് മോനെ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.ഇനി അമ്മയ്ക്ക് ഈ മകന്‍ ഉള്ളിടത്തോളം ആ കണ്ണുകള്‍ നിറയരുത് ‘ അവന്‍ എന്‍റെ കൈ മുറുകെ പിടിച്ചു.ഒരമ്മയ്ക്ക് നല്‍കാന്‍ കരുതി വെച്ച സ്നേഹം മുഴുവന്‍ അവന്‍റെ ആ കണ്ണുകളില്‍ ഉണ്ടായിരുന്നു.