പണ്ടൊക്കെ ടീവി പ്രോഗ്രാമിൽ പെണ്ണ് കുട്ടികളോട് അടുത്ത ജന്മത്തിൽ ആരാവണം എന്ന് ചോദിക്കുമ്പോൾ മിക്കവരും ആണ് കുട്ടിയായാൽ മതി എന്ന് പറയുമ്പോൾ ഞാൻ അത്ഭുതപെടാറുണ്ട്.കാരണം ഞാൻ ഒരിക്കലും എന്റെ പപ്പ വിശ്രമിച്ചു കണ്ടിട്ടില്ല. ഞങ്ങളുടെത് ഒരു മലപ്രദേശം ആണ്.പപ്പ എന്നും നാലുമണിക്ക് എണീക്കുമായിരുന്നു. ഒരു കട്ടൻ ചായ ഒക്കെ കുടിച്ചു പപ്പ കുന്നിൻ മുകളിൽ ഉള്ള റബ്ബർ തോട്ടത്തിൽ പോയി അതു എല്ലാം വെട്ടി വീട്ടിൽ തിരിച്ചു വന്നു പശു തൊഴുത്തു കഴുകി പശുവിനെ കുളിപ്പിച്ച് അതിനെ കറന്നു അതിന്റെ പാല് കൊണ്ടേ സൊസൈറ്റിയിൽ കൊടുത്ത് തിരിച്ചു വന്നു പശുവിനും അടിനും ഉള്ള പുല്ല് പറമ്പിൽ പോയി ചെത്തികൊണ്ട് വന്നു അതിനെ കൊടുത്തു തിരിച്ചു വന്നു വെട്ടി വെച്ചിരുന്ന റബ്ബർ പാല് എടുത്ത് ഒറ ഒഴിക്കാൻ വെച്ചതിനു ശേഷം മാത്രം ആയിരുന്നു പപ്പ ഫുഡ് കഴിച്ചിരുന്നത്.
അപ്പോൾ സമയം 12 ആയിട്ട് ഉണ്ടാവും.അതു കഴിഞ്ഞു കൃഷി തോട്ടത്തിലോട്ട് ഇറങ്ങും. പാവലും പയറും ഒക്കെ ഉണ്ട്. പപ്പ എപ്പോഴും പറയും കർഷകരുടെ ജീവിതം അത്ര സുഖം ഉള്ളതല്ല. ഒരു വർഷം മുഴുവൻ അധ്വാനിച്ച സാധനങ്ങൾ വിൽക്കാൻ ചെല്ലുമ്പോൾ അതിന്റെ മുടക്ക് മുതൽ പോലും കിട്ടാത്ത അവസ്ഥ ആണെന്ന്. കാറ്റും വരൾച്ചയും ഒക്കെ കൂടി ഉള്ള കൃഷി നാശം വേറെയും. വെകുന്നേരം ആയാൽ രാവിലെ ഉറ ഒഴിച്ചത് ഷീറ്റ് ആയിട്ട് ഉണ്ടാവും. അത് അടിക്കണം. പിന്നെ കടയിൽ പോയി സാധങ്ങൾ മേടിക്കണം. അന്ന് ഒന്നും വണ്ടി ഇല്ലാത്ത കൊണ്ട് രണ്ട് കിലോമീറ്റർ അപ്പുറത്ത് ഉള്ള കടയിൽ നടന്നു പോയി വേണം സാധങ്ങൾ മേടിച്ചു വരാൻ.അമ്മയുടെത് രണ്ടും ഓപ്പറേഷൻ ആയത് കൊണ്ട് അപ്പൻ ഒരിക്കലും പുറത്തെ ജോലിക്കൾക്ക് അമ്മേനെ കുട്ടിയിരുന്നില്ല.അപ്പാക്കു ഭയങ്കര പേടിയാണ് അമ്മക്ക് എന്തേലും പറ്റിയാലോ എന്ന്.പഠിക്കേണ്ട പ്രായത്തിൽ കുട്ടികൾ ജോലി ചെയ്താൽ പഠിത്തത്തിൽ ഉള്ള ഉത്സാഹം കുറയും, പപ്പയെ പോലെ കഷ്ടപെടേണ്ടി വരും എന്ന് പറഞ്ഞു ഞങ്ങളെയും ജോലികളിൽ കുട്ടിയിരുന്നില്ല.
അമ്മക്ക് പനിയുടെ ചെറിയ ആരംഭം കണ്ടാൽ പപ്പയുടെ പണി പിന്നെയും കൂടുമായിരുന്നു. പിന്നെ പപ്പ തന്നെ ആവും ചോറും വെപ്പും പെരക്ക് അകം അടിയും ഒക്കെ.അമ്മേനെ പിന്നെ അടുക്കളയിൽ കടക്കാൻ സമ്മതിക്കില്ല. അമ്മ സാരമില്ല ഞാൻ ചെയ്‌തോളാം എന്ന് പറഞ്ഞാലും പപ്പ പറയും നിനക്ക് വല്ലോ പറ്റിയാൽ എന്റെ ഭാരം ഇരട്ടി ആക്കാൻ ഉള്ള പണി അല്ലേ. നടക്കില്ല മോളെ എന്ന്.പപ്പാ പുതിയ ഡ്രസ്സ് ഒന്നും എടുത്തു കണ്ടിട്ടില്ല. ഉള്ള ഷർട്ട് ഇട്ട് ഇട്ട് കിറുമ്പോൾ ആണ് പുതിയത് എടുക്കുക. എന്റെ ഓർമ്മയിൽ ഒന്നും പപ്പാ അങ്ങനെ ഷർട്ട് എടുത്തു കണ്ടിട്ടേ ഇല്ലേ. പിന്നെ ഞങ്ങൾക്ക് ജോലി ആയപ്പോൾ ഞങ്ങൾ പപ്പയോടു ചോദിക്കാതെ തന്നെ പപ്പക്ക് ഷർട്ട് എടുക്കാൻ തുടങ്ങി.ഇതൊക്കെ കണ്ടു വളർന്നു കൊണ്ട് തന്നെ ഒരു ആണ് കുട്ടി ആയി ജനിച്ചിരുന്നെങ്കിൽ എന്ന് വിദൂര ചിന്തയിൽ പോലും വന്നിട്ടില്ല. പിന്നെ ഫേസ്ബുക് ഒക്കെ വന്നപ്പോൾ ആണ് കുട്ടികളുടെ ജീവിതം ഭയങ്കര സന്തോഷം ആണ് എന്നൊക്കെ ഉള്ള തരത്തിൽ ഉള്ള ചർച്ചകൾ കണ്ടപ്പോൾ ജോലി ഉള്ള ആളുകളുടെ ജീവിതം വെത്യാസം ആണെന്ന് തോന്നി. സ്വന്തം ആയി ജോലിക്ക് പോയി തുടങ്ങിയപ്പോൾ ആ ധാരണയും മാറി കിട്ടി. ജോലി സ്ഥലത്തെ സമർദ്ദം അത് അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ.എവിടെ എങ്കിലും ഒക്കെ സുഖിച്ചു ജീവിക്കുന്ന ആണുങ്ങൾ കാണുമായിരിക്കും അല്ലേ. ചിലപ്പോൾ നമ്മുടെ കണ്ണിൽ പെടാത്തത് ആവും അല്ലേ
വെള്ളാരംകുന്നിലേ രാജകുമാരി