ടൈൽസ് എടുക്കുബോൾ സ്ഥിരമായി കണ്ടുവരുന്ന ഔരു തട്ടിപ്പിനെ ഒന്ന് ശ്രദ്ധയിൽ പെടുത്താൻ വേണ്ടിയാണു ഈ പോസ്റ്റ്‌ കാണുന്നവർ വായിച്ചാൽ ഉപകാരം ഉണ്ടാകും

EDITOR

ടൈൽസ് എടുക്കുബോൾ സ്ഥിരമായി കണ്ടുവരുന്ന ഔരു തട്ടിപ്പിനെ  മെമ്പേഴ്സിനെ ഒന്ന് ശ്രദ്ധയിൽ പെടുത്താൻ വേണ്ടിയാണു ഈ പോസ്റ്റ്‌, ഞങ്ങൾ പല പ്രൊജെക്ടുകൾക്കായി പല സ്ഥാപനങ്ങളിൽ നിന്നും ടൈലുകൾ എടുക്കാറുണ്ട് എന്നാൽ 50% സ്ഥാപനങ്ങളും ഈ രീതിയിൽ നമ്മെ തട്ടിപ്പിന് ഇരയാക്കുന്നുണ്ട്.
സാധാരണ ടൈൽസ് 300mm X 300mm 300mm X 450mm 300mm X 600mm 600mm X 600mm etc…ഇതിൽ ഉതാഹരണത്തിനായി 600mm X 600mm ടൈൽസ് നമ്മൾ എടുക്കുബോൾ സ്ഥാപനം 4 SQFT കണക്കാക്കും യഥാർത്ഥത്തിൽ ഇതു 3. 875 SQFT ആണ്, 610mm X610mm ഉള്ള ടൈൽസ് ആണെങ്കിൽ മാത്രമാണ് 4 SQFT വരുക.പലപ്പോളും നമ്മൾ വെസ്റേജ് കണക്കാക്കി അഡിഷണൽ ക്വാണ്ടിറ്റി എടുത്താലും തികയാതിരിക്കാൻ ഇത്തരത്തിലുള്ള calculation ഇടയാക്കാറുണ്ട്. സാധാരണ 600mm X600mm size നാലെണ്ണമാണ് ഒരു ബോക്സിൽ വരാറ് 15.5 SQFT ആണ് ഒരു ബോക്സ്‌ ടൈൽസ്.എന്നാൽ ഷോപ്പ് 16Sqft ആയി കണക്കാക്കുന്നു. പലപ്പോഴും ആരും ഇതുമായി ക്രോസ്സ് ചെക്ക് ചെയ്യാറില്ല എന്നാണ് വാസ്തവം,

പലപ്പോളും ഈ ടൈൽസ് വേണ്ടത്ര ക്വാണ്ടിറ്റി ഇല്ല എന്ന് തിരിച്ചറിയുന്നത് ടൈൽസ് പണി അവസാനിക്കുന്ന ഘട്ടത്തിൽ ആവും അപ്പോൾ ബാക്കി വാങ്ങാൻ നോക്കിയാൽ ചിലപ്പോൾ സെയിം ബാച്ച് ലഭിക്കണം എന്നില്ല അപ്പോൾ കളർ വാരിയേഷൻ ഉണ്ടാവാൻ സാധിത കൂടുതലാണ്.പിന്നീട് എടുക്കുന്ന ടൈലിനും ട്രാൻസ്പോർടാഷനും നമ്മൾ അഡിഷണൽ പണം ചിലവാക്കുകയും വേണം 3.125 % ആണ് നമ്മുക്ക് ഇത്തരത്തിൽ നഷ്ടം സംഭവിക്കുന്നത്, എന്നുവെച്ചാൽ 1000 SQFT വാങ്ങുബോൾ 968.75 SQFT മാത്രമാണ് നമ്മുക്ക് ലഭിക്കുന്നത്, തൊട്ടു മുൻപ് വാങ്ങിയ ബില്ലിലും ഇത്തരത്തിൽ ആണ് ഷോപ്പ് കണക്കാക്കിയത്. പിന്നീട് അവരുമായി സംസാരിച്ചപ്പോൾ ബാക്കി ടൈൽസ് അവർ അവരുടെ ചിലവിൽ സൈറ്റിൽ എത്തിപ്പിക്കുകയു ചെയ്തു, പലപ്രാവിശ്യം ഇതു അവർത്തിച്ചതുകൊണ്ടാണ് ഇതു എല്ലാവരിലേക്കും എത്തിക്കണം എന്നു വിചാരിച്ചതു.

വീടുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം പറയാം രാമു എഴുതിയത് രണ്ടു ദിവസം മുമ്പ് കിട്ടിയതാണ്.നാലു സഹോദരൻമാർ ഒരു പക്ഷത്തും രണ്ട് സഹോദരിമാർ മറ്റൊരു പക്ഷത്തു നിന്നും രൂക്ഷമായ വ്യവഹാരത്തിൽ ഏർപ്പെടുന്നു.കാരണം സ്വത്ത് തർക്കം. സ്ത്രീധനം കൊടുത്ത വകയിൽ നല്ലൊരു തുക ചിലവായെന്നും നയാപൈസയുടെ സ്വത്തിനി തരില്ലെന്നും സഹോദരൻമാർ.കുടുംബസ്വത്തായ ഏകദേശം മൂന്നേക്കർ സ്ഥലത്തിൽ തങ്ങൾക്കും അവകാശമുണ്ടെന്നാണ് സഹോദരിമാരുടെ വാദം.മറ്റൊരു വീട്ടിൽ രണ്ട് സഹോദരൻമാർ ഒരു ഭാഗത്തും ഒരു സഹോദരിയും അമ്മയും മറുഭാഗത്തുമായി മറ്റൊരു വ്യവഹാരം.
അവിടെയും വിഷയം സ്വത്ത് വീതം വപ്പാണ്.വിവാഹത്തിന് സ്വർണ്ണവും പണവും തന്നില്ലേ ഇനി സ്വത്തില്ലെന്ന് സഹോദരൻമാർ പറഞ്ഞപ്പോൾ ആ വെല്ലുവിളി ഏറ്റെടുത്ത് സഹോദരൻമാർ താമസിക്കുന്ന കുടുംബവീട്ടിൽ വന്ന് താമസമാക്കിയ സഹോദരി അമ്മയെ തന്റെ പക്ഷത്തേക്ക് കൊണ്ടുവന്ന് വ്യവഹാരം തുടങ്ങി.

സഹോദരിയുടെ വ്യവഹാരം കണ്ട് രണ്ട് സഹോദരൻമാരും വീട് വിട്ട് പുതിയ വീടുകൾ വച്ചു താമസമായി. കൂട്ടിന് വ്യവഹാരവുമുണ്ട്.ഈ രണ്ടു വിഷയത്തിലും ന്യായവും നിയമവും സഹോദരിമാർക്കൊപ്പമാണ്.ഞാൻ പറയുന്നത് മറ്റൊന്നാണ്.ബന്ധുത്വം സഹോദരൻ സഹോദരി അമ്മ അച്ഛൻഇതൊക്കെ സാങ്കേതികമായി ശരിയാണെങ്കിലും സ്വത്തിനുമുമ്പിൽ ബന്ധുത്വം വ്യാജമായ വാക്കാണ്.അടിസ്ഥാനപരമായി അവരൊക്കെ വ്യക്തികളാണ്. ധനം കണ്ണായ സ്ഥലം ഇതൊക്കെ ഏവരെയും സ്വാധീനിക്കും.ഇപ്പോഴത്തെ സ്ഥലവിലയാണ് സർവ്വ ബന്ധുത്വത്തേയും തകർത്ത് തരിപ്പണമാക്കിയത്.ഗൾഫിൽ കട്ടയടിച്ച് ജീവിച്ച് സഹോദരിക്ക് ലക്ഷങ്ങൾ സ്ത്രീധനം കൊടുത്തു ലക്ഷങ്ങൾ ചിലവഴിച്ച് കുടുംബവീട് റിപ്പയർ ചെയ്തു എന്നൊക്കെ വൈകാരികത പറയാമെന്നല്ലാതെവീതം വപ്പിൽ ഇതൊന്നും കാണില്ല.അതുകൊണ്ട് സഹോദരൻമാർ വിയർപ്പൊഴുക്കി പണിയെടുത്ത് സഹോദരിക്ക് സ്ത്രീധനം കൊടുക്കാതിരിക്കുക.

കൊടുത്താലേ അടങ്ങൂ എന്നാണെങ്കിൽ സ്ത്രീധനം കൊടുത്തതൊക്കെസ്വത്ത് വിഹിതത്തിൽ ഉൾപ്പെടുത്തി കരാറുണ്ടാക്കുക.ലക്ഷങ്ങൾ ചിലവഴിച്ച്കുടുംബവീട് മോടി പിടിപ്പിക്കാതിരിക്കുക.അതല്ലാ മോടിപിടിപ്പിച്ചേ അടങ്ങൂ എന്നാണെങ്കിൽ വീട്ടിലെ മറ്റംഗങ്ങളുമായി കരാറുകളുക്കി രജിസ്ടർ ചെയ്യുക.ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള രൂക്ഷമായ സ്വത്ത് തർക്കങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാൻ ഇത്തരം കരാറുകളുപകരിച്ചേക്കാം എന്നാണ് എന്റെ തോന്നൽ.