അപ്പന്റെ പണവും ഡ്യൂക്ക് ബൈക്കും വാങ്ങി മറ്റേ സാധനവും അടിച്ചു നടക്കുന്ന മലയാളി സ്റ്റുഡന്റ്സിനെ ഞാൻ അയർലണ്ട് ജീവിതത്തിൽ കണ്ടിട്ടില്ല വിദേശത്തു മകനെ വിടട്ടെ എന്ന് ചോദിച്ച അപ്പനോട് പറഞ്ഞത്

EDITOR

ഇന്ന് നാട്ടിൽ നിന്ന് ഒരു ഓൺലൈൻ സുഹൃത്ത് വിളിച്ചു അദ്ദേഹത്തിന്റെ മകനെ വിദേശത്തു പഠിക്കാനായി അയക്കാനുള്ള താല്പര്യത്തിന്റെ പേരിൽ ആണ് വിളിച്ചത് . പഠന സാദ്ധ്യതകൾ ആരാഞ്ഞതിനോടൊപ്പം മോന് ഇവിടേ വന്നു ജോലി ചെയ്യേണ്ട കാര്യമൊന്നുമില്ല ഏക മകനാണ് ഫീസും ജീവിത ചിലവും കൊടുക്കാനുള്ള സാഹചര്യം ഉണ്ട് . പക്ഷെ മികച്ച റേറ്റിങ് ഉള്ള ഒരു യൂണിവേഴ്‌സിറ്റിയിൽ പഠനം നടത്തണം എന്നാഗ്രഹം മാത്രമെ ഉള്ളൂ എന്നാണു പറഞ്ഞത്‌ അദ്ധേഹത്തിനോട് പറഞ്ഞതാണ് ഇവിടേ പറയുന്നത് . ഒന്നാമത് അദ്ധേഹത്തിന് ഉള്ള പ്രധാന ഭയം ഇവിടേ വന്നാൽ ” വഴി പിഴച്ചു ” പോവുമോ എന്നതാണ് . അപ്പന്റെ പണവും വാങ്ങി ഡ്യൂക്ക് ബൈക്കും വാങ്ങി മരണപ്പാച്ചിൽ നടക്കുന്ന മലയാളി സ്റ്റുഡന്റ്സിനെ ഞാൻ അയർലണ്ട് ജീവിതത്തിലോ ഇവിടേ ഓസ്‌ട്രേലിയയിലോ കണ്ടിട്ടില്ല . ക  ള്ളും ക- ഞ്ചാ-വും അടിച്ചു കമ്മി ആയി നടക്കുന്ന സാമൂഹിക വിരുദ്ധരായ വിദ്യാർത്ഥി കൂട്ടവും ഈ കാലമത്രയും ഇവിടേ ജീവിച്ചിട്ടും കണ്ടിട്ടില്ല . പിന്നെ കുട്ടികളുടെ ചിലവും ഫീസും കൊടുക്കാൻ ഉണ്ടെങ്കിലും കൊടുക്കാതിരിക്കുക എന്നതാണ് ചെയ്യാവുന്ന ഏക നല്ല കാര്യം.

ഇവിടെ വരുന്ന കുട്ടികൾ ആണായാലും പെണ്ണായാലും അന്തസ്സായി അധ്വാനിച്ചാണ് ജീവിക്കുന്നത് . അതു ഷോപ്പുകളിൽ സെയിൽസ് അസിസ്റ്റന്റ് ആയി ആവാം , പിസ ഡെലിവറി ആവാം , കോൾഡ് സ്റ്റോറേജിലോ വെയർഹൗസിലൊ ആവാം , ഫിഷ് മാർക്കറ്റിലോ കാർ വാഷിലോ ആവാം അതും അല്ലെങ്കിൽ പുല്ലു വെട്ടോ ട്രീ ട്രിമ്മിങ്ങോ ആവാം . ഇതെല്ലാം ഈ നാട്ടിൽ അന്തസ്സുള്ള പണികളാണ് . നികുതി കൊടുത്തു തൊഴിലിനോട് ബഹുമാനം തോന്നി പഠിക്കുമ്പോൾ സ്വന്തം കാലിൽ നിൽക്കാൻ കൂടി ആണ് കുട്ടികൾ പഠിക്കുന്നത് . യൂണിവേഴ്‌സിറ്റി വിദ്യാഭാസം മാത്രമല്ല ലോകമെന്ന കലാശാലയിൽ ജീവിതമെന്ന വിദ്യാഭാസം കൂടിയാണ് അവർ പഠിക്കുന്നത് . പണം മരത്തിൽ കായ്ക്കുന്നതല്ല കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണെന്ന ബോധ്യം കുട്ടികൾക്കുണ്ടാവും .ശേഷം അവർ നാട്ടിൽ വരികയോ ഇവിടേ തുടരുകയോ ഒക്കെ ആവാം . എത്രയോ പേർ ഇവിടേ പഠിച്ചിട്ട് നാട്ടിൽ ജോലിയോ ബിസിനസോ ചെയ്യുന്നു . ഇവിടേ പഠിച്ചിട്ടു വരുന്ന കുട്ടികൾക്ക് അപ്പന്റെ കൂടെ പറമ്പിൽ ഇറങ്ങി രണ്ടു മൂട് കപ്പ ഇടാനും മടി കാണില്ല കാരണം വിയർപ്പിന്റെ അസുഖം അവരിൽ കാണില്ല .

വിദ്യാഭാസം ക്ലാസ്സ് റൂമിൽ മാത്രം ആണെന്ന് അവർക്ക് തോന്നില്ല . ഇപ്പോൾ കോവി–ഡിന് ശേഷം 20 മണിക്കൂർ എന്ന കുഴപ്പവും ഇല്ല . ഫുൾ ടൈം ജോലി ആവാം . ധാരാളം നേപ്പാളി കുട്ടികൾ ആണ് ഇങ്ങോട്ട് ഒഴുകുന്നത് . സാധിക്കുമെങ്കിൽ കുട്ടികൾ വരട്ടെ . കമ്യൂണിസം വരട്ടെ എല്ലാം ശരിയാവും എന്ന അബദ്ധ ധാരണ മാറ്റി കുട്ടികൾ ഭാവി തെരഞ്ഞെടുക്കട്ടെ . നാട്ടിൽ ല  ഹ രി ആയി ഭാവി നശിപ്പിക്കുന്നതിന്റെ നൂറിൽ ഒന്ന് സാധ്യത അങ്ങനെ ആവാൻ ഇവിടേ ഇല്ല .ലോകം വളരെ വിശാലമാണ്‌ . കുട്ടികൾ തുറന്ന ലോകത്തു പഠിച്ചു വളരട്ടെ . നാഴികയ്ക്ക് നാൽപ്പതു വട്ടം കുറ്റപ്പെടുത്തുന്ന വാക്കുകൾ കൊണ്ട് ആക്രമിക്കുന്ന കുത്തക ബൂർഷ്വാ രാജ്യങ്ങളിൽ സന്ദർശനം നടത്താൻ നേതാക്കൾ പോവുമ്പോൾ ചൈനയിലോ ക്യൂബയിലോ വെനിസ്വെലയിലോ പോയി കൂടെ എന്ന് ചോദിക്കാനോ നിനക്കൊക്കെ എത്ര തന്തയുണ്ടെടോ എന്ന് ചോദിക്കാനോ കഴിയാത്ത അടിമകൾ ആവാതെ സത്യം സത്യമായി കണ്ടു മനസ്സിലാക്കാൻ കുട്ടികൾ പഠിക്കട്ടെ . കുട്ടികൾ വിദേശത്തു പോയി കഷ്ടപ്പെട്ടാലും നാട്ടിൽ നിന്ന് രാഷ്ട്രീയ അന്ധത ബാധിച്ചു തലച്ചോറിന്റെ വളർച്ച മുരടിച്ചു അന്തങ്ങളായി ജീവിച്ചു മയ     ക്കുമ   രുന്നിൽ ജീവിതം നശിപ്പിക്കാതിരിക്കട്ടെ.

എഴുതിയത് : ദീപക് രാജ്