അമ്മയുടെയും കുട്ടിയുടെയും ജീവൻ ഒരുപോലെ നഷ്ട്ടപെടും എന്നവസ്ഥ സുഖപ്രസവം എന്ന് കരുതി പക്ഷെ അവസാന നിമിഷം സംഭവിച്ചത്

EDITOR

രാവിലെ വേദനയെ തുടർന്നു ലേബർ റൂമിൽ കയറ്റിയതായിരുന്നു അവളെ. പക്ഷേ പിന്നീടങ്ങോട്ട് വേദനയുടെ ലാഞ്ജന പോലും അവളിൽ ഉണ്ടായില്ല. വേദന വരാൻ മരുന്നുവെച്ചും ഉള്ളു പരിശോധിച്ചും ഡോക്ടർമാർ ഇടം വലം കൂടെ ഉണ്ട്. പുറത്തു അക്ഷമരായി അവളുടെ അമ്മയും ഭർത്താവും.രണ്ടു ദിവസം പിന്നിട്ടപ്പോഴേക്കും സംഭരിച്ചു വെച്ച ധൈര്യം ചോർന്നു പോയിരുന്നു അവളിൽ നിന്ന്. ഡോക്ടറെ കണ്ടതും അടക്കി പിടിച്ച കണ്ണീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല അവൾക്ക്. ലേബർ റൂമിൽ നിന്നും പുറത്തിറങ്ങി വീട്ടുകാരെ കാണാനും അവരോടൊപ്പം അൽപ്പ സമയം ചിലവഴിക്കാനും ഡോക്ടർ അവൾക്കനുവതി നൽകി. കൂടാതെ ഇന്ന് രാത്രി തന്നെ മാക്സിമം കുട്ടിയെ പുറത്തെടുക്കാൻ കഴിയുമെന്ന് അവൾക്ക് ഉറപ്പും നൽകി.
ഡോക്ടർ പറഞ്ഞതനുസരിച്ചു അവൾ പുറത്തിറങ്ങി അമ്മയെ കണ്ടു കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു. ഭർത്താവിനെ കാണാൻ കഴിഞ്ഞില്ല അവൾക്കു. തിരികെ ലേബർ റൂമിലേയ്ക്ക് പോകുമ്പോ കരയാൻ വെമ്പി നിൽക്കുന്ന അമ്മയുടെ മുഖം ആയിരുന്നു അവളുടെ ഉള്ളം നിറയെ.പത്തുമണി ആയപ്പോഴേക്കും ഡോക്ടർ വന്നു. പിന്നീടങ്ങോട്ട് വേദനയുടെ മണിക്കൂർ ആയിരുന്നു.

അവസാന ശ്രമം എന്നോണം വെള്ളം പൊട്ടിച്ചു കളഞ്ഞും ഡോക്ടർ കുട്ടിയെ പുറത്തെടുക്കാൻ നോക്കി. പക്ഷേ തല തിരിഞ്ഞു വരാതിരിക്കുകയും കുട്ടിയുടെ ഹൃദയമിടിപ്പ് കൂടി കൂടി വരുകയും, കൂടാതെ അവളിൽ അമിത ര  ക്ത    സ്രാവം രൂപപ്പെടുകയും ചെയ്തു. അമ്മയുടെയും കുട്ടിയുടെയും ജീവൻ ഒരുപോലെ നഷ്ട്ടപെടും എന്നവസ്ഥ വന്നപ്പോൾ ഓപ്പറേഷൻ നടത്താം എന്ന തീരുമാനത്തിൽ ഡോക്ടർസും വീട്ടുകാരും ചെന്നെത്തി.ഓപ്പറേഷൻ റൂമിന്റെ കവാടം കടക്കുമ്പോഴും മൂത്ത കുഞ്ഞിന്റെ മുഖവും “കുഞ്ഞു വാവ എപ്പോഴാ വരാ എന്ന ചോദ്യവുമായിരുന്നു അവളിൽ നിറയെ .6 അനാസ്തേഷ്യ അവളിൽ ആഴ്ന്നിറങ്ങുമ്പോഴും തനിക്കെന്തു സംഭവിച്ചാലും കുഞ്ഞിനൊരു ആപത്തും വരുത്തരുതേ എന്ന പ്രാർത്ഥനയാർന്നു.
നീണ്ട മണിക്കൂറുകൾക്ക് ശേഷം ഒരു പെൺകുഞ്ഞിന് അവൾ ജന്മം നൽകി. അബോധാവസ്ഥയിലും കുഞ്ഞിനും അമ്മയ്ക്കും യാതൊരു കുഴപ്പവുമില്ല എന്ന ഡോക്ടറുടെ സ്വരം അവളിൽ സന്തോഷം പടർത്തി.24 മണിക്കൂറിനു ശേഷം റൂമിലേയ്ക്ക് മാറ്റിയ അവളെയും കുഞ്ഞിനേയും കാത്ത് ഊണും ഉറക്കവും ഇല്ലാതെ രണ്ടു ജന്മങ്ങൾ അവിടെ ഉണ്ടായിരുന്നു. അമ്മയും ഭർത്താവും.

നഷ്ട്ടപെടും എന്നുറപ്പാവുമ്പോൾ ആണല്ലോ പലതിന്ടെയും വില നമ്മൾ മനസിലാക്കുന്നത്. വേദന കൊണ്ടുള്ള അവളുടെ കരച്ചിലിൽ ഞാനുണ്ട് കൂടെ എന്ന അവന്റെ ഒരു വാക്ക് അവൾക്കു കൊടുത്ത ആശ്വാസം ചെറുതായിരുന്നില്ല. ഓർക്കാൻ നുറുങ്ങു സന്തോഷ നിമിഷങ്ങളും നിറയെ നീറുന്ന ഓർമ്മകളും നിറഞ്ഞ ദാമ്പത്യം ആയിരുന്നു അവളുടെ.ഒരു കാരണവും ഇല്ലാതെ മദ്യ ലഹരിയിൽ ആറാം മാസം പുറത്തിനിട്ട് ചവിട്ടിയ ഭർത്താവിൽ നിന്നും ഒരിക്കലും അവളിങ്ങനൊരു വാക്ക് പ്രതീക്ഷിച്ചില്ല. പിന്നീടങ്ങോട്ട് വാക്ക് മാത്രമായിരുന്നില്ല മുറിവിന്റെ വേദനയാൽ അവൾ അലറി കരയുമ്പോൾ താങ്ങായി അവനുണ്ടായിരുന്നു. തിരിഞ്ഞു കിടക്കാനും എണീക്കാനും, ഭക്ഷണം വാരികൊടുക്കാനും, വെള്ളം കുടിപ്പിക്കാനും, എന്തിനേറെ പറയുന്നു ഒരു കുഞ്ഞിനെ പോലെ അവളെ അവൻ സംരക്ഷിച്ചു. അത് മതിയായിരുന്നു അവൾക്കു പഴയതെല്ലാം മറക്കാനും പൊറുക്കാനും.
സ്വന്തം മകളുടെ വയറിലെ മുറിവ് കണ്ട് ആരും കാണാതെ കണ്ണ് തുടയ്ക്കാനും മകൾ കരയുമ്പോൾ കൂടെ കരയാനും ഇടതടവില്ലാതെ ദൈവത്തെ വിളിക്കാനും അവളുടെ ചാരെ അവളുടെ അമ്മയും ഉണ്ടായിരുന്നു.മരുന്നുകളുടെ ഗുണവും ഭർത്താവിന്റെ പരിചരണവും അമ്മയുടെ പ്രാർത്ഥനയും 5 ദിവസത്തിനുള്ളിൽ വേദന കുറഞ്ഞു ചെറുതായ് നടക്കാം എന്നായപ്പോൾ ആശുപത്രി വാസം അവസാനിപ്പിച്ചു അവർ വീട്ടിലെത്തി.മൂത്ത കുഞ്ഞിനെ സുഖ പ്രസവത്താൽ തന്റെ കൈയിൽ കിട്ടിയപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ ഓപ്പറേഷൻ വഴി തനിക്ക് ലഭിച്ചു. ഒപ്പം നഷ്ട്ടപ്പെട്ടു പോയ ദാമ്പദ്യവും.

എഴുതിയത് : ഐശ്വര്യ എൻ കെ