ബസ് സ്റ്റാൻഡിൽ അവശനായി നിൽക്കുന്ന ആ മനുഷ്യനെ ആശുപത്രി കൊണ്ട് പോകാൻ ആരും തയ്യാറായില്ല ശേഷം സംഭവിച്ചത് ആരെയും ചിന്തിപ്പിക്കുന്നത് കുറിപ്പ്

EDITOR

അഭിനന്ദനങ്ങളുംഅനുമോദനങ്ങളും ഈ വിദ്യാർത്ഥിക്കുടിഞാൻ ഇന്ന് വൈകുന്നേരം പയ്യന്നുർ താലുക്ക് ആശുപത്രിയിൽ പനി മൂലം അഡ്മിറ്റ് ചെയ്യപ്പെട്ട ഒരു അമ്മമയെ കാണാൻ പോയതായിരുന്നു. കവാടത്തിനരികിൽ തന്നെ ഒരു ഒട്ടോയും ആവാഹനത്തിൽ നിന്ന് ഒരു പ്രായം ചെന്ന മനുഷ്യനെ ഇറക്കി അശുപതി ജീവനക്കാർ വീൽ ചെയറിൽ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോവുന്നു പോകുന്ന വഴി നീളെ ചോ- ര വീണു കൊണ്ടിരിക്കുന്നു ഈ സമയത്ത് ആ പ്രായ ചെന്ന മനുഷ്യനെ ഒട്ടോയിൽ കൊണ്ടുവന്ന വിദ്യാർത്ഥി ഓട്ടോ കുലി നൽകാൻ കാത്തു നിൽക്കുന്നു ഡ്രൈവർ അതൊന്നും മൈന്റ് ചെയ്യാതെ തന്റെ വാഹനത്തിന്റെ പ്ലാറ്റ് ഫോമിൽ വീണു പോയ ചോ-ര കഴുകി കളയുന്നു അത് കഴിഞ്ഞ് ആ കുട്ടി വാടക എത്രയാണെന്ന് ചോദിക്കുന്നു. പയ്യന്നുർ ബസ്റ്റാൻ്റിൽ നിന്ന് താലുക്ക് അശുപത്രിയിലേക്ക് വന്നതിന് നുറു രൂപ ചോദിച്ചു വാങ്ങുന്നു  തിരിച്ചു പോവുന്നു.ഇത് കണ്ട ഞാൻ കുട്ടിയോട് കാര്യംഅന്വേഷിച്ചു പയ്യന്നൂർ ബസ്സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന ആ കുട്ടി ചോ–ര ഒലിപ്പിച്ചു നിൽക്കുന്ന ഒരു പ്രായം ചെന്ന മനുഷ്യനെ കാണുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിന് ആരും തയ്യാറാവുന്നില്ല.

കുടെ ആരെങ്കിലും വന്നാൽ കൊണ്ടു വിടാം എന്ന് പറഞ്ഞപ്പോ അദ്ദേഹത്തെയും കൂട്ടി നേരെ താലുക്ക് അശുപത്രിയിലേക്ക് പോകുന്ന വഴിയിൽ മൊബലിൽ മകളായ മൈമൂനയെ വിളിച്ചു പറയാൻ പറയുന്നു.തൃശ്ശൂർ പുങ്കുന്നമാണ് വീട് പയ്യന്നുർ ശങ്കരചാര്യ കോളേജിൽ എം.എസ്.ഡബ്യു വിന് പഠിക്കുന്നു പേര് അഞ്ജനരാജൻ എല്ലാം ഞാൻ ചോദിച്ചറിഞ്ഞുകുട്ടി വേണമെങ്കിൽ പോയിക്കോളു ഇത് ഞാൻ നോക്കികോളാം എന്ന് പറഞ്ഞ് അവിടെ തന്നെ നിന്നു കുറച്ച് കഴിഞ്ഞപ്പോ അവരുടെ മകൾ മൈമൂന വന്നു. പയ്യന്നൂർ നഗരസഭ ജീവനക്കാരിയായ മൈമുനയോട് കാര്യങ്ങൾ പറഞ്ഞു കൂടെ ഞാനുണ്ട് എന്നത് അവർക്ക് വലിയ ആശ്വാസമായി ഷുഗറും പ്രഷറും ഒക്കെ ഉള്ള ഉപ്പയ്ക്ക് ഒരുപാട് അസുഖമുണ്ട്. ഉപ്പാനെ ആശുപത്രിയിൽ എത്തിച്ച അഞ്ജനയോട് മകളും അവിടെ ഉണ്ടായിരുന്ന എല്ലാവരും നന്ദി പറഞ്ഞു. എല്ലാം കഴിഞ്ഞ് അവരെ ഒരു ഒട്ടോയിൽ കയറ്റി വിട്ടുആ കുട്ടി കാണിച്ച അത്മാർത്ഥത ഇവിടെ എഴുതാതിരിക്കാൻ പറ്റില്ലല്ലോ ? ഒരു പാട് അഭിനന്ദങ്ങൾ ആ കുട്ടി ആർഹിക്കുന്നു അഭിനന്ദനത്തിന്റെ പുച്ചെണ്ടുകൾ അവർക്ക് നമുക്ക് നൽകാം അതോടപ്പം പഴയ ഓട്ടോ തൊഴിലാളിയായ എനിക്ക് ഏറെ സങ്കടം തോന്നിയ നിമിഷവും മായിരുന്നു ഈ സന്ദർഭം അത് പറയാതെ വയ്യ.

കടപ്പാട് : രൂപേഷ് പയ്യന്നൂർ