പഠിക്കാൻ മിടുക്കി പാട്ടും ഡാൻസും അഭിനയയത്തിലും ഒന്നാമത് ഷോർട്സും ലെഗ്ഗിൻസും ഇടുന്ന കുട്ടി പെട്ടെന്ന് ഒരു ദിവസം സൈലന്റ് ആയി കാരണം അറിഞ്ഞപോ ശരിക്കും ഞെട്ടി

EDITOR

കേട്ടപ്പോൾ സങ്കടം തോന്നിയ ഒരു അനുഭവം.അവളിത്തിരി അധികം നല്ല കുട്ടി ആകുന്നു. പഴയ മഴ സിനിമയിലെ സംയുക്താവർമയെ ഓർമ്മവരുന്നു.എന്റെ കൂട്ടുകാരിയുടെ ചേച്ചിയുടെ മകളെപ്പറ്റി അവൾ പറഞ്ഞതാണ്. അവൾ വിദേശത്ത്. ചേച്ചി ഇവിടെ സർക്കാർ ഉദ്യോഗസ്ഥ. അവർ രണ്ടുപേരും സാമാന്യം ലിബറലായ കുടുംബപശ്ചാത്തലവും ഇടപെടലും ഉള്ളവരാണ് മകളെപ്പറ്റി എന്നോട് പറഞ്ഞതാണ് മുകളിൽ ചേർത്തത്.ചേച്ചിയുടെ മകൾ ഡിഗ്രി വിദ്യാർത്ഥിനിയാണ്. പഠിക്കാൻ മിടുമിടുക്കിയായ കുട്ടി.പാട്ടും ഡാൻസും അഭിനയവും എന്ന് വേണ്ട അവളില്ലാത്ത കഷായമില്ലായിരുന്നു പഠിച്ച സ്‌കൂളിലും കോളേജിലും ഒക്കെ. ഇപ്പോഴും പഠിത്തത്തിൽ ടോപ്പർ ആണ്.അവൾക്ക് പക്ഷെ ആവശ്യമില്ലാത്ത ഒരു പക്വത എന്നാണു കൂട്ടുകാരി പറഞ്ഞത്. എന്റെ അറിവിൽ ആ കുട്ടി സാമാന്യം നല്ല ഒരു ടോംബോയ് ആയിരുന്നു. ആരോടും കണ്ണിൽനോക്കി സംസാരിക്കുകയും ആൺപെൺഭേദമില്ലാതെ കൂട്ടുകൂടുകയും, contemporary ആയ വിഷയങ്ങളെക്കുറിച്ച് ഉൾക്കാഴ്ചയോടെ പറയുകയും ഒക്കെ ചെയ്യുന്ന ഒരു സ്മാർട്ട് കുട്ടി.കഴിഞ്ഞ കുറച്ച് മാസമായി അവളുടെ പഴ്സനാലിറ്റിയിൽ നല്ല വ്യത്യാസം വന്നിരിക്കുന്നു ഷോർട്സും ക്രോപ്‌ടോപും ഒക്കെ പോയി ജീൻസും കുർത്തയും ആയിരിക്കുന്നു.

വായനയിൽ spirituality കൂടിയിരിക്കുന്നു സോഷ്യൽ മീഡിയയിൽ നിന്നും സ്വയം ഒഴിവായിരിക്കുന്നു കൂട്ടുകാരോടൊപ്പമുള്ള കറക്കങ്ങൾ ഒഴിവാക്കുന്നു ഇനിയിപ്പോ  കാലത്തിന്റെ എഫ്ഫക്റ്റ് ആണോ എന്ന് ഓർത്തപ്പോ അതൊന്നുമല്ല എന്ന് അവൾ തീർത്തുപറഞ്ഞു.കാര്യങ്ങൾ പിന്നീടാണ് വിശദമായി അറിഞ്ഞത്‌. ഒരു റിലേഷൻഷിപ്പിന്റെ പരിണതഫലമായിരുന്നു ആ മാറ്റം. ഒരു സീനിയർ വഴി അവളുമായി സാമാന്യം നല്ല പ്രായവ്യത്യാസമുള്ള ഒരാളുമായി ഉണ്ടായ അടുപ്പം അതവളെ കൊണ്ടെത്തിച്ചത് ഡി  പ്രെ  ഷന്റെ വക്കിലാണ്. അയാളോട് അവൾക്ക് ആവശ്യമില്ലാത്ത വിധേയത്വമായിരുന്നു. നേരത്തെ പറഞ്ഞതുപോലെ, സ്വല്പം ടോംബോയ് ആയിരുന്ന അവളെ മെരുക്കാൻ അയാൾ കണ്ടെത്തിയ വഴി വളരെ പഴയത് ആയിരുന്നു എങ്കിലും എഫക്റ്റീവ് ആയിരുന്നു കൂട്ടുകാരും വീട്ടുകാരും അധ്യാപകരും അവളെക്കുറിച്ച് മോശമായി സംസാരിക്കുന്നു എന്നുള്ള കണ്ടുപിടിത്തം.

ആദ്യമൊക്കെ അവളത് തെളിവുസഹിതം “അങ്ങനെയല്ല” എന്ന് പറയാൻ ശ്രമിച്ചു എങ്കിലും, കൂടെ പഠിക്കുന്ന പയ്യന്റെ കയ്യിൽ പിടിച്ച് നിന്ന് സംസാരിച്ചതും, വീട്ടിലേയ്ക്ക് ആവശ്യമുള്ള ഷോപ്പിംഗ് ചെയ്യാൻ തനിയെ കടയിൽ പോകുന്നതും  കമ്മ്യൂണിറ്റിയിൽ പെട്ട സുഹൃത്തുക്കൾ ഉണ്ടായതും ഇൻസ്റ്റാഗ്രാമിൽ സ്ലീവ്ലെസ്സ് ഇട്ടു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതും ഒന്നും “നല്ലപെണ്കുട്ടികൾ” ചെയ്യുന്നതല്ല എന്നയാൾ അവളോട് ആവർത്തിച്ചുകൊണ്ടേ ഇരുന്നു. സ്നേഹത്തോടെ നിനക്ക് ഞാനുണ്ടല്ലോ, പക്ഷെ നിന്നെപ്പറ്റി ‘ആളുകൾ’ അപവാദം പറയുന്നത് എനിക്ക് ഇഷ്ടമാകുന്നില്ല, അതുകേൾക്കുമ്പോൾ എനിക്ക് നോവുന്നു, എന്നുള്ള “കരുതലുകൾ”. വീട്ടുകാരുടെയും അധ്യാപകരുടെയും pet ആയിരുന്ന അവൾക്ക് താനൊരു മോശക്കാരിയാണെന്നാണ് ‘ആളുകൾ’ കരുതുന്നത് എന്നുള്ള അറിവ് ഭീകരമായിരുന്നു. അവളുടെ സകല ആത്മവിശ്വാസത്തെയും തകർക്കാൻ പോന്നത്ര ഭീകരം. അങ്ങനെയുള്ള “അപവാദത്തിൽ” നിന്നും, അതേച്ചൊല്ലി അയാളുമായി ഉണ്ടായേക്കാവുന്ന വഴക്കിൽ നിന്നും രക്ഷപ്പെടാൻ അവൾ കണ്ടെത്തിയ വഴി എല്ലാത്തിൽ നിന്നും സ്വയം ഒഴിഞ്ഞു നിൽക്കുക എന്നുള്ളത് മാത്രമായിരുന്നു.

അതായിരുന്നു സാമാന്യം കോസ്മോപോളിറ്റൻ ആയ ഒരു പശ്ചാത്തലത്തിൽ നിന്നുവന്നിട്ടും അവൾ പെട്ടെന്ന് ഒരു പത്തുകൊല്ലം മുൻപുള്ള യാഥാസ്ഥിതികത്വത്തിലേയ്ക്ക് മാറാൻ കാരണം.ഇരുന്നാൽ ടീപോയ് പൊട്ടും, സൂക്ഷിക്കണം” എന്നും “ഫലൂദ ഫുൾ കഴിക്കണ്ട” എന്നും “നീ മെലിഞ്ഞതായിരുന്നെങ്കിൽ ടി ഷർട്ട് ഒക്കെ ഇട്ടാൽ ഭംഗി ഉണ്ടായിരുന്നു, പക്ഷെ വണ്ണമുള്ളത് കൊണ്ട് നിനക്ക് ലൂസ് കുർത്തീസ് മാത്രമേ ചേരൂ” എന്നുള്ള “കരുതൽ” ഇറ്റിറ്റായി മനസ്സിൽ വീഴുന്ന വിഷം പോലെ വേറെ. ചുരുക്കിപ്പറഞ്ഞാൽ ഒരു വർഷംകൊണ്ട് വളരെ വൈബ്രന്റ് ആയിരുന്ന ആ പെൺകുട്ടി സ്‌ട്രെസും അരക്ഷിതാവസ്ഥയും കാരണം താനാരെന്നോ തന്റെ potential എന്തെന്നോ ലക്ഷ്യങ്ങൾ എന്തെന്നോ അറിയാൻ സാധിക്കാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു. അതിന്റെ പുറമെയുള്ള ലക്ഷണങ്ങളായിരുന്നു അവൾ പെട്ടെന്ന് നല്ലകുട്ടി” ആയി മാറിയത്.ഒരു കുട്ടിയുടെ മനസ്സിൽ (നിയമം കൊണ്ടല്ലെങ്കിലും 19 വയസ്സുകാരി ഒരുപാട് കാര്യങ്ങളിൽ കുട്ടിത്തന്നെ എന്നാണ് എന്റെ കാഴ്ചപ്പാട്) എവിടെയോ ഉറങ്ങിക്കിടന്നിരുന്ന സകല insecurity കളും തട്ടി ഉണർത്തിയ, താൻ ചെയ്യുന്നത് എന്താണെന്ന് വ്യക്തമായി അറിയുന്ന, അതിബുദ്ധിശാലിയായ ഒരു കാമുകൻ അതായിരുന്നു അവൾ ചെന്നുപെട്ടിരുന്ന കുരുക്ക്.

ഈ ബന്ധത്തെ എതിർക്കുന്ന/ചോദ്യം ചെയ്യുന്ന/മുന്നറിയിപ്പ് കൊടുത്തിരുന്ന എല്ലാവരെയും – സുഹൃത്തുക്കൾ, വീട്ടുകാർ  അസൂയക്കാരോ ശത്രുക്കളോ ആയാണ് അയാൾ അവളുടെ മുന്നിൽ അവതരിപ്പിച്ചത്. അവളുടെ അവസ്ഥയ്ക്ക് നിശ്ശബ്ദരായ കാഴ്ചക്കാരാകാനേ പലർക്കും സാധിക്കുന്നുള്ളൂ. ഒരുപരിധി വരെ, അച്ഛനമ്മമാർക്ക് പോലും.ഒച്ച വെക്കുകയും അടിക്കുകയും ചെയ്യുന്ന ടോക്സിക് കാമുകന്മാരെക്കാൾ നൂറുമടങ്ങു വിഷമാണ് മനുഷ്യരുടെ മനസ്സ് നശിപ്പിച്ച് കളയുന്ന ഇത്തരം വിഷ  സർ   പ്പങ്ങ  ൾ. ആർസെനിക് ഉപയോഗിച്ച് കൊലപ്പെടുത്തുന്നതുപോലെ അൽപ്പാൽപ്പം നമ്മുടെ മനസ്സിൽ നമ്മളെക്കുറിച്ചും നമ്മൾ സ്നേഹിക്കുന്നവരെക്കുറിച്ചും വിഷം പടർത്തി ഒടുവിൽ സ്വന്തം മനസ്സും ബന്ധങ്ങളും നീലപ്പടർന്നു മരിച്ചുവീഴുമ്പോൾ അവർക്കു കിട്ടുന്നത് അവരുടെ ഇഷ്ടത്തിന് ചലിക്കുന്ന ഒരു നല്ലകുട്ടിപ്പാവയെ ആണ്. ആ വിഷത്തിന്റെ മയക്കത്തിൽ നിന്നും ഉണരുമ്പോഴേയ്ക്കും ലോകം ആ പാവങ്ങളെയും കടന്ന് ഒരുപാട് മുന്നോട്ടുപോയിരിക്കും.

കടപ്പാട് : ലക്ഷ്മി ദിനചന്ദ്രൻ