വെറും ഒരു പവൻ കുറഞ്ഞു പോയതിനു ഭർത്താവ് വീട്ടിലേക്കു തിരിച്ചു കൊണ്ട് വിടുമെന്ന് സ്വപ്നത്തിൽ കരുതിയില്ല കാരണം അത്ര മാത്രം സ്നേഹിച്ചിരുന്നു വീട്ടിൽ എത്തി റൂമിൽ കയറി കതക് അടച്ചു ശേഷം

EDITOR

നിനക്ക് എടുക്കാനുള്ളതൊക്കെ എടുത്തോ.ഞാൻ നിന്നെ വീട്ടിലേക്ക്ആക്കിത്തരാം ഇനി സ്ത്രീധനത്തിൽ എനിക്ക് ബാക്കി തരാനുള്ളതുമായി നീ തിരിച്ചു വന്നാൽ മതിമുനീറിന്റെ വാക്ക് കേട്ട്അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു.ഇക്കാഒരിത്തിരി പൊന്നിന് വേണ്ടിയാണോ എന്നെ നിങ്ങൾ എന്റെ വീട്ടിലേക്ക് പറഞ്ഞയക്കുന്നത്എന്നെക്കാളും വലുതാണോ നിങ്ങൾക്കാ പൊന്ന്നമ്മുടെ കല്യാണത്തിനു ഒരുമാസം മുൻപ് വരെ എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നുഈ കല്യാണം നടക്കുമെന്ന്കാരണം നിങ്ങൾക്ക് തരാമെന്ന് പറഞ്ഞ പണ്ടോം പണവും എന്റെ ഉപ്പാക് ശെരിയാക്കാൻ കഴിഞ്ഞില്ലഎനിക്കായ് ഒരുപാട് പേരുടെ കാല് പിടിച്ചു ആ പാവംഎന്റെ മുൻപിൽ എപ്പോളും ചിരിച്ചു മാത്രം സംസാരിക്കാറുള്ള എന്റെ ഉപ്പ എന്നും രാത്രി ഉമ്മാടേ അടുത്ത് സങ്കടം കൊണ്ട് പൊട്ടിക്കരയുന്നത് പലവട്ടം ഞാൻ കണ്ടു.

അപ്പോളേക്കെ ഞാൻ കരുതും ഒന്നും വേണ്ടായിരുന്നു എന്ന്എന്നാലും പാവം എങ്ങെനെയൊക്കെയോ ഓടിനടന്നു എല്ലാം ശെരിയാക്കി അപ്പോളും ഒരുപവൻ കുറവായിരുന്നുഒരു സമാധാനവും ഇല്ലാതെ കല്യാണത്തിന്റെ തലേന്ന് രാത്രി ഇക്കാനെ വിളിച്ചു എന്റെ ഉപ്പ പറഞ്ഞില്ലേ എന്നെകൊണ്ട് എന്റെ മോൾക്ക് ഇപ്പോൾ ഇതേ കൊടുക്കാനായുള്ളൂനിങ്ങളോട് ഞാൻ പറഞ്ഞതിൽ ഒരു പവന്റെ കുറവുണ്ട്എനിക്ക് കുറച്ചു സാവകാശം തരണം എന്തെങ്കിലും ചെയ്തിട്ടായാലും എത്രയും പെട്ടന്ന് ഞാൻ എന്റെ മോൾക്ക് അത് കൊടുത്തൊളാം ഇൻ ഷാ അല്ലാഹ്അതിനെനിക്ക് കുറച്ചു സാവകാശം തരണം എന്നു പറഞ്ഞപ്പോൾ നിങ്ങൾ പറഞ്ഞതോർമ്മയുണ്ടോ..?എനിക്ക് പണ്ടോം പണവുമൊന്നുമല്ല പ്രധാനംഅതിലും വലുതാണ് എനിക്ക് നിങ്ങളുടെ മോളെന്ന്ഓർമ്മയുണ്ടോ ഇക്കാക്.
ആ പറഞ്ഞ ഇത്തിരി പൊന്നിന് വേണ്ടിയാണോ ഇക്കാ എന്നെ നിങ്ങൾ അങ്ങോട്ട് പറഞ്ഞയക്കുന്നത്നിങ്ങൾക്കറിയാലോ എന്റെ വീട്ടിലെ ഇപ്പോളെത്തെ അവസ്ഥ ഉപ്പാക്ക് വല്ലപോളും മാത്രമേ പണിയുള്ളു ഉമ്മാക്കണേൽ തീരെ വയ്യഉമ്മാടെചിക്കത്സക്ക് പോലും പൈസ ഇല്ലാത്ത അവരോട് ഞാൻ എങ്ങെനെ പറയാനാഎനിക്ക് നിങ്ങളന്ന് തരാന്ന് പറഞ്ഞ ഒരുപവൻ വേടിച്ചു തരണം

അല്ലെങ്കിൽ എന്നോട് അങ്ങോട്ട് തിരിച്ചു വരണ്ടാന്നു പറഞ്ഞിരിക്കുന്നതെന്ന്അത് കേട്ടാൽആ പാവങ്ങൾ ഹൃദയം പൊട്ടി മരിച്ചു പോകുംഅവൾ കരഞ്ഞു കൊണ്ട് പറഞ്ഞുഅത് കേട്ട് മുനീർ പറഞ്ഞുഎനിക്കൊന്നും കേൾക്കേണ്ടനീ അതുമായി തിരിച്ചു വന്നാൽ മതിഇല്ലെങ്കിൽ പിന്നെ എന്നെ കാക്കേണ്ട.സുമി അപ്പോളും കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നുസുമികണ്ണുനീർ ഷാളിന്റെ തലപ്പ് കൊണ്ട് തുടച്ചിട്ട് അവനോട് ചോദിച്ചുഇക്കാ.നിങ്ങളുടെ തീരുമാനത്തിൽ മാറ്റമില്ലേ.മുനീർഇല്ല ഒരു മാറ്റവും ഇല്ലസുമി ഒരിത്തിരി പൊന്നിന് വേണ്ടി എന്നെ വേണ്ടാന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ പിന്നെ എന്തിനാ ഇക്കാ ഇങ്ങൾക്ക് ഞാനൊരു ബാരമായി ഇവിടെ നിൽക്കുന്നത്എന്നെ വീട്ടിലേക്ക് ആക്കിത്തന്നോളൂപക്ഷെ ഒരപേക്ഷയുണ്ട്ഒരിക്കലും അവരോട് പറയരുത്എന്നെ എന്തിന് വേണ്ടിയാണ് അവിടെ കൊണ്ട് ചെന്നാക്കിയത് എന്ന് സമയം എടുത്തു ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാംഅവൾ കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി അവനോട് കെഞ്ചി.

മുനീർ ഇല്ല ഞാനൊന്നും പറയുന്നില്ലനിന്നെ അവിടെ വിട്ട് ഞാൻ തിരിച്ചു പോരുംഅവൾ അവളുടെ ഡ്രസ്സുകൾ ബാഗിൽ എടുത്തുവെക്കാൻ തുടങ്ങികല്യാണം കഴിഞ്ഞു 2 വർഷമായിഇത് വരെ പിരിഞ്ഞു നിന്നിട്ടില്ലഎനിക്കെന്റെ ഇക്കാനോട്‌ ഒരുപാട് സ്നേഹമായിരുന്നുപക്ഷെ എന്റിക്കാക്ക് എന്നെമനസ്സിലാക്കാനായില്ലലോഅവൾ ബാഗുമെടുത്ത് അവന്റെ അരികിലേക്ക് ചെന്നു..
മുനീർ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവളേയും കൊണ്ട് അവളുടെ വീട്ടിലേക്ക് തിരിച്ചുപോകുമ്പോൾ മുനീർ കണ്ണാടിയിലൂടെ അവളുടെ മുഖത്തേക്ക് നോക്കിഅപ്പോളും കരഞ്ഞു കൊണ്ടിരിക്കുകയിരുന്നു അവൾഅവളുടെ വീടിനടുത്തെത്തിയപ്പോൾ അവളെ ഇറക്കി വിട്ട് അവൻ പറഞ്ഞു ഞാൻ കേറുന്നില്ലപറഞ്ഞ കാര്യം ശെരിയായിട്ട് എന്നെ വിളിച്ചാൽ മതി എന്ന് പറഞ്ഞു അവൻ തിരിച്ചു പോയിഅവൾ പതിയെ കണ്ണെല്ലാം തുടച്ചു വീട്ടിലേക്ക് നടന്നുമോള് വരുന്നത് കണ്ട ഉമ്മ അവൾക്കരികിലേക്ക് ചെന്നുഅവളോട് ചോദിച്ചുഅല്ല നീ തനിച്ചാണോ വന്നത് മോനെവിടെമുനീർ വന്നില്ലേ..?ഇല്ലുമ്മ..ഇക്കാ വന്നില്ലഇക്കാക്ക് എവിടെയോ പോകാനുണ്ട്കുറച്ചു ദിവസം കഴിഞ്ഞേ തിരിച്ചു വരൂ.

അത്രയും ദിവസം ഞാൻ അവിടെ തനിച്ചല്ലേ അപ്പൊ എന്നോട് പറഞ്ഞു വീട്ടിൽ പോയി നിന്നോ.ഞാൻ വന്നിട്ട് നിന്നെ വിളിക്കാൻ വരാമെന്നു അതാ ഞാൻ പോന്നത്എങ്ങെനെ ഉണ്ട് ഉമ്മാ ഇപ്പോൾഅസുഖം ബേധമായോ.ഉപ്പ എവിടെഉമ്മ.അവൾ ചോദിച്ചുഉപ്പാക്ക് ഇന്ന് കുഞ്ഞിപ്പാടെ വീട്ടിലാണ് പണി കുറച്ചു കഴിയുമ്പോളേക്കും വരും എന്റെ മോള് വാസുമി ഉമ്മയുടെ കൂടെ നടന്നുവീട്ടിൽ തിരിച്ചെത്തി വാതിൽ തുറക്കുമ്പോൾമുനീറിന്റെ മനസ്സ് വല്ലാതെ വിങ്ങിവീടിന്റെ അകത്തേക്ക് കടന്നതും അവനു കരച്ചിൽ വന്നുഞാനെന്തു പണിയാറബ്ബേ ഈ കാണിച്ചത്.ഒരു ദിവസം പോലും ഞാൻ അവളെ പിരിഞ്ഞിരുന്നിട്ടില്ലഎന്നെ കൊണ്ട് അതിനാകില്ലായിരുന്നുഒരിത്തിരി പൊന്നിന് വേണ്ടി ഞാൻ അവളെ.ഞാൻ എത്ര ദേഷ്യപ്പെട്ടാലും മറുത്തൊരു വാക്ക് പോലും പറയാതെ പുഞ്ചിരിച്ചു നിന്നിട്ടേയുള്ളു ആ പാവംഎന്നെ ജീവനായിയുന്നു അവൾക്ക്എന്നിട്ടും ആ ഞാൻ തന്നെ.അവന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ലഅവൻ പൊട്ടി പൊട്ടി കരഞ്ഞുഇല്ല അവളില്ലാതെ എനിക്ക് ഒരു നിമിഷം പോലും കഴിയില്ലഎന്ന് മനസ്സിലുറപ്പിച്ചുവീടുംപൂട്ടി ബൈക്കെടുത്ത് വീണ്ടും അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു.

പോകുന്ന വഴിയിൽ കണ്ട ഫ്രൂട്സ് കടയിൽ കേറി കുറച്ചു ഫ്രൂട്സും തൊട്ടപ്പുറത്തെ ബേക്കറിയിൽ നിന്ന് കുറച്ചു ബേക്കറിയും വേടിച് അവൻ യാത്ര തുടങ്ങി വീടിന്റെ അടുത്തെത്തിയപ്പോൾബൈക്ക് ഓഫാക്കി ഇറങ്ങി വീട്ടിലേക്ക് നടന്നു പെട്ടന്ന് മുനീറിനെ കണ്ടപ്പോൾ ഉമ്മ ചോദിച്ചുഅല്ല മോനേ നീ പോയില്ലേ.നീയൊങ്ങോട്ടോ പോകുകയാണ്കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്നാണല്ലോ ഓള് പറഞ്ഞത് മുനീർഅവന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും ഓള് ഒന്നും പറഞ്ഞില്ലല്ലോഇല്ലുമ്മ പോകാൻ കഴിഞ്ഞില്ല
യാത്ര മാറ്റിവച്ചുഉമ്മാ സുമി എവിടെ..?മുനീർ ചോദിച്ചുവന്നപ്പോൾ കേറിയതാ റൂമിൽ ഞാൻ വിളിക്കാംവേണ്ടുമ്മാ ഞാൻ വിളിച്ചോളാംഎന്ന് പറഞ്ഞ് അവൻ വീട്ടിനകത്തേക്ക് കേറിറൂമിനു മുന്നിലെത്തിയപ്പോൾഅവൻ ഒച്ചയുണ്ടാക്കാതെ വാതിൽ തുറന്നുകട്ടിലിൽ കരഞ്ഞു കിടപ്പായിരുന്നു സുമീ അവൻ പതിയെ അവളുടെ അരികിൽ ചെന്ന് അവളുടെ അടുത്തിരുന്നുഎന്നിട്ട് അവളെ വിളിച്ചുസുമീ. വിളികേട്ടപ്പോൾ പെട്ടന്നവൾ ഞെട്ടി എണീറ്റുമുനീറിനെ കണ്ടതും അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ലഇക്കാന്ന് വിളിച്ചു അവളവനെ കെട്ടിപിടിച്ചു.

എന്നിട്ടവനോട് ചോദിച്ചുകഴിയുന്നില്ലിക്കാഇങ്ങള് ഇല്ലാതെ ഒരു നിമിഷം പോലുംഞാൻ ഉപ്പാനോട് പറഞ്ഞു എങ്ങെനെ എങ്കിലും വേടിച്ചു തരാംഎന്നെ കൂടെ കൊണ്ട് പോകുമോ.മുനീർ അവളെ ചേർത്തു പിടിച്ചുഎന്നിവളോട് പറഞ്ഞുനീ എന്നോട് ക്ഷമിക്ക് മോളെ.ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചുനിന്നെ ഇവിടെ കൊണ്ടാക്കി വീട്ടിൽ എത്തിയപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലനീ പറഞ്ഞപോലെ തന്നെയാ എനിക്കുംനീയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻഎന്നെക്കൊണ്ടാകില്ല അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ കണ്ണുനീർ തുടച്ചു ആ മുഖത്തു നോക്കി അവളോട് പറഞ്ഞുസുമീ എനിക്കൊരു പൊന്നും വേണ്ട.എന്നെ ജീവനെക്കാളേറെ സ്നേഹിക്കുന്നഈ പൊന്നെല്ലാതെമറ്റൊരു പൊന്നും ഇക്കാക് വേണ്ട.നീയില്ലാതെ പറ്റില്ലെനിക്ക്എന്ന് പറഞ്ഞു അവളുടെ നെറ്റിയിൽ ഒരു ചുമ്പനം നൽകി അവളെ ചേർത്ത് പിടിച്ചു.അവൾ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ആ മാറോടു ചേർന്ന് നിന്നു.
Navas Kokkur.