കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോ ക്ഷുഭിതനായി സംസാരിക്കുന്ന ആ യുവാവിനെ ശ്രദ്ധിച്ചത് അയാൾ ട്രെയിനിൽ നിന്ന് ചാടും എന്ന് തോന്നി കാരണം

EDITOR

ഇന്നലെ TVM-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ്സ്‌ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് എടുത്ത് ആദ്യത്തെ കുറച്ചു ഭാഗം പ്ലാറ്റഫോംമിന്റെ END ഭാഗം കഴിഞ്ഞു മുന്നോട്ട് നീങ്ങിയപ്പോൾ ആണ്, ട്രാക്കിന്റെ സൈഡിലെ റോഡിൽ നിന്ന ഞാൻ ട്രെയിനിൽ ഡോർ ഇന്റെ അടുത്ത് നിന്ന് ക്ഷുഭിതനായി വളരെ ടെൻഷനോടെ സംസാരിക്കുന്ന ഒരു യുവാവിനെ ശ്രദ്ധിച്ചത് അദേഹത്തിന്റെ പെരുമാറ്റം കണ്ടപ്പോൾ തന്നെ ഓടുന്ന വണ്ടിയിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കും അപകടം പറ്റും എന്നും മനസ്സിൽ തോന്നിച്ചു.വളരെ പെട്ടന്ന് തന്നെ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുകയും അദ്ദേഹം ട്രെയിനിൽ നിന്ന് വീഴുകയും ചെയ്തു. അവിടെ നിന്ന യുവാക്കളോടൊപ്പം അവിടേക്ക് ഓടി ചെന്നപ്പോൾ അദേഹത്തിന്റെ കാൽ ഒടിഞ്ഞു തൂങ്ങിയിട്ട് ഉണ്ടായിരുന്നു, ആള് സംസാരിക്കുന്നുണ്ടായിരുന്നു, ഭാഗ്യം കൊണ്ട് ജീവഹാനി പറ്റുന്ന രീതിയിൽ ഒന്നും സംഭവിച്ചിട്ടില്ല.

അപകടം പറ്റിയ ആൾ തന്നെ റയിൽവേ സ്റ്റേഷനിൽ പാർക്ക്‌ ചെയ്തിരുന്ന കാർ ന്റെ കീ തന്നു.കാർ എടുത്ത് കൊണ്ട് വന്നു, കാറിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാം എന്നു തീരുമാനിച്ചെങ്കിലും, ഒരു പക്ഷെ സ്‌പൈനൽ ഇഞ്ചുറി വല്ലതും സംഭവിച്ചിട്ടുണ്ടെൽ അത് സങ്കീർണം ആയേക്കാം എന്നത് കൊണ്ട്, ആ തീരുമാനം മാറ്റുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു.പെട്ടന്ന് ട്രെയിനിൽ നിന്ന് ഇറങ്ങാനുണ്ടായ കാരണം തിരക്കിയപ്പോൾ അദേഹത്തിന്റെ അമ്മയും ഭാര്യയും കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ഉണ്ട് എന്നും അവർക്ക് ട്രെയിനിൽ കേറാൻ പറ്റി ഇല്ല എന്നും പറഞ്ഞു.പെട്ടന്നുണ്ടായ വികാരത്തിൽ ചെയ്ത് പോയത് ആണ്.Train യാത്രയിൽ കാണുന്ന മറ്റൊരു പ്രവണത ആണ് train സ്റ്റേഷനിൽ നിർത്തുന്നതിനു വേണ്ടി slow ചെയ്യുമ്പോൾ പ്ലാറ്റഫോംമിലേക്ക് ചിലർ ചാടി ഇറങ്ങാൻ ശ്രമിക്കുന്നത്. ഒരു നിമിഷത്തെ അവിവേകം, അശ്രദ്ധ ഒരു പക്ഷെ വലിയ അപകടത്തിലേക്ക് നമ്മെ എത്തിക്കാം.ദയവായി ഓരോ യാത്രയും സുരക്ഷിതമായിരിക്കുവാൻ വിവേകത്തോടെ പ്രവർത്തിക്കുക.16526 കന്യാകുമാരി expressil S3 കമ്പാർട്മെന്റിൽ നിന്നും സ്നേഹത്തോടെ നിയാസ്