ഉമ്മ പോയിട്ട് നാല്പത് ആയല്ലേ ഉള്ളൂ വാപ്പാക് നാണമില്ലേ ഈ വയസ്സ് കാലത്ത് പെണ്ണ് കെട്ടണംന്ന് പറയാൻ എന്റെ ഭാര്യേം കുട്ടിയേം ഇവിടെ നിർത്താൻ പേടി ആകുന്നു എന്നുടെ മകൻ പറഞ്ഞ ശേഷം

EDITOR

വാപ്പാക് നാണമില്ലേ ഈ വയസാം കാലത്ത് പെണ്ണ് കെട്ടണം ന്ന് പറയാൻ  ഒന്നൂല്ലേലും ഉമ്മ മരി  ച്ചിട്ട് നാല്പത് കഴിഞ്ഞല്ലേ ഉള്ളൂ ഇനി ഇതും ചോദിച്ചോണ്ട് ഇങ്ങള് എന്നെ വിളിക്കേണ്ട ഓളേം മക്കളേം ഒറ്റക്ക് അവിടെ നിർത്താൻ തന്നെ എനിക്ക് പേടി തോന്നുന്നു ഇപ്പൊ മകന്റെ വാക്കുകൾ പച്ച മാംസത്തിൽ സൂച്ചുകുത്തുന്ന വേദനയോടെ ആയാളുടെ കാതുകളിൽ തുളഞ്ഞു കേറി അവനോട് ചോദിക്കാൻ പാടില്ലായിരുന്നു എന്ന കുറ്റബോധം അയാളെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു .. ഒന്നും വേണ്ടിയിരുന്നില്ല ആഗ്രഹങ്ങൾ എല്ലാം അടക്കിപ്പിടിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് വർഷം മുപ്പതായി അവളില്ലാത്ത നാല്പത് ദിവസം അയാൾക്ക് നാല്പത് വർഷം പോലെ അനുഭവപെട്ടു ചോറ് തിന്ന് എന്നും അല്പം കിടക്കുന്നതാണ് പക്ഷെ എന്തോ മകന്റെ വാക്കുകൾ ആയാളുടെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു ഹാങ്ങറിൽ നിന്നും വെള്ള ഷർട്ടും എടുത്തിട്ടു ഒരു കുടയും ചൂടി അയാൾ വീട്ടില് നിന്നും ഇറങ്ങി തന്റെ പ്രിയപെട്ടവളുടെ അടുത്തേക്ക് നടന്നു  ഉച്ചവെയിലിൽ വിയർത്തുകുളിച്ചുകൊണ്ട് അയാൾ പള്ളിക്കാട്ടിലേക്ക് കാലെടുത്തു വെച്ച് പതിയെ പ്രിയപെട്ടവളുടെ കബറിന്നരികിലേക്ക് നടന്നു

കബറിന് മുന്നിൽ കുത്തിയിരുന്നു വലതുഭാഗത്തെ മണ്ണിൽ പതിയെ ഒന്ന് തലോടി .. ഹൃദയം വിങ്ങിപൊട്ടുന്നുണ്ടായിരുന്നു ജമീലാനീ അറിഞ്ഞോടി നമ്മുടെ മോനെ ഞാനിന്ന് വിഷമിപ്പിച്ചു  ആ സങ്കടം നെഞ്ചില് കിടന്ന് പിടഞ്ഞപ്പോ ഞാനിങ് പോന്നതാ  നീ എന്നോട് കുറെ പറഞ്ഞതല്ലേ വേറെ പെണ്ണ് കെട്ടാൻ പക്ഷെ അന്ന് എനിക്ക് മിണ്ടാനും പറയാനും നീ ഉണ്ടായിരുന്നു  കെട്ടിക്കൊണ്ട് വരുന്നവൾ നമ്മുടെ മോനെ മോനായി കണ്ടില്ലെങ്കിലോ എന്നോർത്ത് ഞാൻ അന്ന് അതിന് മുതിർന്നില്ല
കിടന്നുപോയെങ്കിലും മുപ്പത് വർഷം എന്റെ റൂഹായി എന്നോടൊപ്പം നീ ഉള്ളതുകൊണ്ട് എനിക്ക് ഒരു കുറവും തോന്നിയിട്ടില്ല പക്ഷെ നീ ഇവിടെ വന്ന് കിടപ്പ് തുടങ്ങിയിട്ടുള്ള നാല്പത് ദിവസം നാല്പത് വർഷം പോലെയാണ് ഞാൻ അനുഭവിച്ചത്  എനിക്ക് ഒന്ന് മിണ്ടാനും പറയാനും ആരും ഇല്ലാതായിപോയെടി മരുന്നിന്റെ മണം മാറാത്ത നമ്മുടെ മുറിയിൽ ഏകനായി ഇരിക്കുമ്പോൾ എനിക്ക് നിന്നോട് ദേഷ്യം തോന്നാറുണ്ട് എന്തിനാ നീ എന്നെവിട്ട് വേഗത്തിൽ പോയി കളഞ്ഞത് എന്നോർത്തിട്ട്

അതാണ് കോയകുട്ടിയും മുസ്ല്യാരും വേറെ പെണ്ണ് കെട്ടിക്കൂടെ എന്ന് ചോദിച്ചപ്പോ ഞാൻ അവനോട് കാര്യം പറഞ്ഞത് ഇയ്യറിയോ ഓന് നാണക്കേട് ആണ് പോലും .. അന്ന് നീ ഓന്റെ കല്യാണത്തിന് ഇയ്യ്‌ പറഞ്ഞില്ലേ നമുക്ക് ഒരു മോൾ കൂടെ വന്നെന്ന് നമ്മുടെ മോൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതീട്ടല്ലേ നിന്റെ ഒരു കാര്യത്തിനും ഓളെ നമ്മൾ ബുദ്ധിമുട്ടിക്കാതിരുന്നത് എന്നാൽ നമ്മുടെ മോൻ ഇന്ന് പറയുവാ ഒറ്റക്ക് ഓളേം മക്കളേം എന്നോടൊപ്പം നിർത്താൻ ഓന് പേടി ആണെന്ന് ..
റൂഹ്‌ പിരിഞ്ഞിട്ടാണ് നിന്നെ കബറിലേക്ക് എടുത്തത് എങ്കിൽ റൂഹ്‌ പിരിയാതെ കബറിലാക്കപ്പെട്ടവനെപോലെ ആയെടി ഞാന് കരഞ്ഞു കലങ്ങിയ കണ്ണുമായി അയാൽ ആ കബറിൽ ഒന്ന് ചുംബിച്ചു കൊണ്ട് കുടയും ചൂടി പള്ളിക്കാട്ടിൽ നിന്നും ഇറങ്ങി നടന്നു എന്നും തന്റെ വേദനയും സന്തോഷവും കേൾക്കനുണ്ടായിരുന്ന പ്രിയപെട്ടവളോട് തന്നെ ഈ സങ്കടവും പറഞ്ഞു തീർത്ത് മരിച്ച മനസ്സുമായി അയാൽ നടന്നു നീങ്ങി ഏകാന്തത അത് അനുഭവിക്കുന്നവർക്ക് മാത്രമേ എത്ര ഭീകരമാണെന് മനസ്സിലാവൂ
എഴുതിയത് : എസ്സം ആർ