ഇന്നത്തെ കേസ് കോടതിയിൽ ഒന്നാം സാക്ഷിയായ പയ്യൻ സമയം കഴിഞ്ഞിട്ടും വരാത്ത കാരണം പല തവണ വിളിച്ചു കോൾ എടുത്തില്ല പക്ഷെ സത്യം അറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു

EDITOR

രാവിലെ 10-15 മണിക്ക് മുമ്പ് കോടതിയിലെത്തിക്കോളാം എന്ന് ഇന്നലെ ഉറപ്പ് നല്കിയവനാണ്പക്ഷേ രാവിലെ പത്ത് മണി കഴിഞ്ഞപ്പോള്‍ കോടതിയില്‍ എത്താറായോ എന്നറിയാന്‍ ഒത്തിരി വട്ടം ഫോണ്‍ വിളിച്ചിട്ടും ഒന്ന് ഫോണ്‍ കോള്‍ attend പോലും ചെയ്യുന്നില്ല . ഇനി വല്ല ഡ്രൈവിങ്ങില്‍ ആയിരിക്കൂന്നാണ് ആദ്യം ഞാന്‍ കരുതിയത് . 10-15 പോയി 10-30 മണി കഴിഞ്ഞിട്ടും ആളെ കാണാതായപ്പോള്‍ വീണ്ടും വീണ്ടും വിളിച്ചിട്ടും ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നില്ല ഇന്നിരിക്കുന്ന ഒരു കേസിന്‍റെ ഒന്നാം സാക്ഷിയാണ് അവന്‍ , രണ്ടാം സാക്ഷി കോടതിയില്‍ വന്നിട്ടുമുണ്ട് . ഇവന്‍ വന്നില്ലെങ്കില്‍ കേസ് മാറ്റി വെക്കും Bring warrant ല്‍ ഉളള സാക്ഷിയെ കൊണ്ടു വരാതിരുന്നതിന് മജിസ്ട്രേറ്റ് വക ചീത്ത ഒരു വശത്തും പിന്നെ പണി കളഞ്ഞ് കോടതിയില്‍ എത്തിയ രണ്ടാം സാക്ഷിയുടെ സങ്കടം മറ്റൊരു വശത്തും ഇവന് എന്താണെങ്കിലും ഒന്ന് വിളിച്ച് പറഞ്ഞൂടേന്ന് മനസ്സില്‍ തോന്നിയിരിക്കുമ്പോള്‍ ഫോണിലേക്ക് ഒരു കോള്‍ വരുന്നു . നമ്പര്‍ നോക്കിയപ്പോള്‍ ഇവന്‍റെയാണ് .

ആകെ കലിച്ച് നീ എവിടെയാന്ന് ചോദിക്കാന്‍ തുടങ്ങും മുമ്പേ അവന്‍ ഇങ്ങോട്ട് പറഞ്ഞു സാറേ ഞാന്‍ ആലുവയില്‍ ഉണ്ടെന്ന് . അവന്‍റെ ശബ്ദത്തില്‍ ഒരു വല്ലാത്ത പതര്‍ച്ച പോലെ തോന്നിയത് കൊണ്ട് എന്ത് പറ്റീന്ന് ഞാന്‍ ചോദിച്ചു.സാാറേ.ഞാന്‍ ഇപ്പോഴാണ് കോള്‍ വിളിച്ചത് കാണുന്നത്.ഞാന്‍ കോടതിയിലേക്ക് എന്‍റെ ബൈക്കില്‍ വരും വഴി ആലുവ പാലത്തില്‍ നിന്നും ഒരു അച്ചനും മകളുമായി പുഴയിലേക്ക് ചാടി ഞാന്‍ ബൈക്ക് ഒതുക്കി വെച്ച് വേഗം റോഡ് ക്രോസ്സ് ചെയ്ത് പാലത്തിന് അടിയിലേക്ക് ഓടിച്ചെന്നപ്പോള്‍ ആ കൊച്ചിന്‍റെ കൈ പൊങ്ങി വരുന്നത് കണ്ട് ഞാനും വേറൊരു പയ്യനും പുഴയിലേക്ക് ചാടിയതാണ് കൊച്ചിന്‍റെ കൈയ്യില്‍ പിടി കിട്ടിയതാണ് സാാറേ.പക്ഷേ അടിയിലെ ചുഴിയില്‍ കൊച്ച് പെട്ടപ്പോള്‍ കൊച്ച് കറങ്ങി പോയപ്പോള്‍ കൈയ്യീന്ന് വിട്ടു പോയി സാറേ.എനിക്കൊന്നും ചെയ്യാന്‍ പറ്റീല്ലായിരുന്നുഅതു പോലെ വട്ടം കറക്കുന്ന ചുഴിയായിരുന്നു . ആ കൊച്ച് പോയി സാറേന്ന് പറഞ്ഞ് അവന്‍ വല്ലാതെ സെന്‍റിയായി അപ്പോഴാണ് കുറച്ച്നേരം മുമ്പ് വയര്‍ലെസ് സെറ്റില്‍ കേട്ട ആ കമ്മ്യൂണിക്കേഷന്‍ ഓര്‍ത്തത്.

നീ ഇപ്പോ എവിടെയുണ്ട്.ഞാന്‍ പാലത്തിന് അടുത്തുണ്ട്.ആകെ നനഞ്ഞിരിക്കുകയാണ് സാാറേഎങ്കില്‍ കുഴപ്പമില്ല നീ കോടതിയില്‍ ഇന്ന് വരണ്ടനീ വീട്ടില്‍ പോയി ഡ്രസ്സ് മാറിക്കോ ഞാന്‍ മജിസ്ട്രേറ്റിനോട് പറഞ്ഞോളാം.സാറേ.ഈ ഡ്രസ്സില്‍ കോടതിയില്‍ വന്നാല്‍ കുഴപ്പമുണ്ടോ ഇല്ലെങ്കില്‍ ഞാന്‍ വരാം.അവന്‍റെ ആ മറുപടി കേട്ട് ഞാന്‍ ശരിക്കും അമ്പരന്നു പോയി.സാധാരണ സാക്ഷി പറയാന്‍ സമന്‍സുമായി വന്ന് കോടതിയിലേക്ക് വിളിച്ചാല്‍ നൂറായിരം കാരണം പറഞ്ഞ് ഒഴിയുന്നവരെ മാത്രം കാണുന്ന ഈ കാലത്ത് ഇതേ അവസ്ഥയില്‍ ഒരു പയ്യന്‍ വരാന്ന് പറഞ്ഞപ്പോള്‍ ശരിക്കും എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു ഒടുവില്‍ കോടതിയില്‍ വെച്ച് അവനെ ആ നനഞ്ഞ വേഷത്തില്‍ കണ്ടപ്പോള്‍ ശരിക്കും കുറച്ച് നേരം മുമ്പ് അവനോട് തോന്നിയ ദേഷ്യത്തിന്‍റെ നൂറിരട്ടി ബഹുമാനം അവനോട് തോന്നി പോയി മാത്രമല്ല സ്വന്തം ജീവന്‍ വരെ പണയപ്പെടുത്തി ആ കുട്ടിയെ രക്ഷപ്പെടുത്താന്‍ നോക്കിയ മിഥുന്‍ രാജീവ് എന്‍റെ നാട്ടുകാരന്‍ ആണെന്നതില്‍ ശരിക്കും അഭിമാനം തോന്നി പോയി

എഴുതിയത് : ജെനീഷ്