ലേബർ റൂമിൽ കൊണ്ട് പോയി രണ്ട് പേർ ചേർന്ന് എന്റെ വയറിൽ നന്നായി പ്രെസ്സ് ചെയ്യുന്നു രണ്ട് പേർ അടിഭാഗത്തു എന്തൊക്കെയോ ചെയ്യുന്നു അങ്ങനെ കുറച്ചു നേരം നീണ്ട കലാപരിപാടികൾ ശേഷം

EDITOR

എന്റെ ഫസ്റ്റ് ഡെലിവറി ഈ ഡെലിവറി എന്നൊക്കെ പറഞ്ഞാൽ ഒരു ഫീൽ തന്നെയാണ് ഓർമിക്കാൻ ഒത്തിരി ഓർമ്മകൾ നൽകിയ കുറച്ചു ദിനങ്ങൾ.2021 മെയ് 27 ന് ചെക്കപ്പിന് പോയത് ആയിരുന്നു ഇക്കയുടെ കൂടെ തന്നെ പോണം അന്ന് എന്ന് നിർബന്ധം ഉള്ളത് കൊണ്ട് ഇക്കയോട് തലേന്ന് തന്നെ എന്റെ വീട്ടിൽ വരാൻ പറഞ്ഞു പിറ്റേന്ന് പുലർച്ചെ തന്നെ പുറപ്പെട്ടു.കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ആയോണ്ട് എന്റെ വീട്ടിൽ നിന്നും ദൂരം കൂടുതൽ ആണ്നേരത്തെ പോയാലേ സമയത്തിന് എത്തൊള്ളൂ പോവുന്ന വഴി ന്തോ ഒരു ചെറിയ വേദന.പിരിയഡ്സ് ആവുമ്പോ ഉണ്ടാവുന്ന പോലെ ഒക്കെ.ഫസ്റ്റ് പ്രെഗ്നൻസി ആയത് കൊണ്ട് അതാണോ പ്രസവ വേദന എന്ന് എനിക്കും അറിയില്ലായിരുന്നു കൂടെ ഉണ്ടായിരുന്നത് കാക്കാന്റെ ഭാര്യ ആയിരുന്നു. അന്ന് കൊറോണ കാലം ആയതിനാൽ 60 വയസിനു മുകളിൽ ഉള്ളോരേ ഹോസ്പിറ്റലിൽ നിർത്തരുത് എന്ന് പറഞ്ഞത് കൊണ്ട് ഉമ്മാനെ കൂടെ കൂട്ടാൻ പറ്റിയില്ല.ഒപിയിൽ ഡോക്ടറെ കാണിക്കുമ്പോൾ ഹോസ്പിറ്റൽ ലോങ്ങ്‌ ആയോണ്ട് ഡോക്ടറോട് ഞാൻ അങ്ങോട്ട് പറഞ്ഞു എന്തായാലും എന്നെ അഡ്മിറ്റ് ചെയ്തേക്ക് എന്ന്.അങ്ങനെ അഡ്മിറ്റ്‌ ആക്കാൻ ഡോക്ടർ എഴുത്തു തന്നു വിട്ട് ഇത് റിസപ്ഷനിൽ കാണിക്കാൻ പറഞ്ഞു അഡ്മിറ്റ്‌ ഡേറ്റ് അടുത്തത് കൊണ്ട് വേണ്ടതെല്ലാം കരുതി തന്നെയായിരുന്നു വന്നത്. എന്തായാലും ഡേറ്റ് ആവാൻ ഒരാഴ്ച്ച അല്ലെ ബാക്കി ഒള്ളു.

കാത്തിരിക്കാലോ.അങ്ങനെ ആദ്യം തന്നെ കൊ   റോ   ണ ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ നെഗ   റ്റീവ്പിന്നെ നേരെ പുറത്തു പോയി ക്യാന്റീനിൽ കേറി ഭക്ഷണം കഴിച്ചു. പിന്നെ ഞാനും ഇത്തയും അകത്തു കയറി.വേദന ഉണ്ടെന്ന് കേട്ടപ്പോൾ ഡോക്ടർ എഴുത്തു തന്നത് നേരെ ലേബർ റൂമിലേക്ക് ആണ് ലേബർ റൂം കണ്ട പാടെ എനിക്ക് ബേജാർ ആവുന്നുണ്ട്.വേറൊന്നും കൊണ്ടല്ല ഈ ചെറിയ വേദനക്ക് ഞാൻ പ്രസവിക്കോ ഇനി പ്രസവിച്ചില്ലേ ഞാൻ എന്താക്കും എല്ലാരും പറഞ്ഞു കേട്ടിട്ടുണ്ട് ലാസ്റ്റ് സമയത്ത് മാത്രമേ ലേബർ റൂമിൽ ചെല്ലാവൂ ല്ലേ അവിടെ ഇരുന്നു മടുക്കും കൊറേ കഷ്ടപ്പെടും. ആരും ണ്ടാകൂല മ്മളെ കൂടെ ന്നൊക്കെ.അവിടെ ചെന്നപ്പോൾ ഡ്രസ്സ്‌ മാറി വൈറ്റ് ഇടാൻ പറഞ്ഞു.ഞാൻ പേടിച്ചു പോയി പിന്നെ അതിന് മാത്രം വേദന ഇല്ലെന്നു പറഞ്ഞപ്പോൾ അവർ 23 ആം വാർഡിലേക്ക് എഴുത്തു തന്നു വിട്ടു അങ്ങനെ വാർഡിൽ വന്നപ്പോൾ അവിടെ ബെഡ് ഒരുപാട് ഒഴിഞ്ഞു കിടക്കുന്നു.. ശോ എവിടെ കിടക്കണം ഏതിൽ കിടക്കണം എന്ന കൺഫ്യൂഷൻ ആയി ഒടുവിൽ ഇഷ്ടപെട്ട ബെഡ് കണ്ടെത്തി അവിടെ ബെഡ്ഷീറ്റ് വിരിച്ചു ഒക്കെ ഇട്ടു.അങ്ങനെ ഒന്ന് ആശ്വാസത്തിൽ ഇരിക്കുമ്പോ ആണ് അവിടെ ആ വാർഡിൽ ഡ്യൂട്ടി ഉള്ള നഴ്സിനെ നമ്മളെ ഫയൽ കാണിക്കേണ്ടി വരോലോ ന്ന ചിന്ത വന്നത്.അവിടെ കാണിച്ചപ്പോൾ അവർ ഞാൻ കാണിക്കുന്ന ഡോക്ടറുടെ പേര് കണ്ടപ്പോൾ പറഞ്ഞു നിങ്ങൾ ഇവിടെ അല്ല വാർഡ് 51 ൽ ആണ് അഡ്മിറ്റ്‌ ആകേണ്ടത് ന്ന് ശെടാ ഇത് വല്ലാത്ത ചെയ്ത്തായി പോയി.

അങ്ങനെ ഞാനും ഇത്തയും പെട്ടിയും പായയും ഒക്കെ എടുത്തു വാർഡ് 51 തപ്പി നടന്നു.. ഇക്ക അന്നേരം പുറത്തു ആയിരുന്നു. ഇക്കയോട് വാർഡ് മാറിയ കാര്യം വിളിച്ചു പറഞ്ഞു അവിടെ ചെന്നപ്പോ കഥ മാറി ഒരൊറ്റ ബെഡും ഒഴിവില്ല.. മാത്രമല്ല തറയിലും പായ വിരിച്ചു കിടപ്പുണ്ട് കൊറേ പേർ അവിടെ എത്തിയപ്പോ ആദ്യം തന്നെ വാർഡ് ഡ്യൂട്ടിയിൽ ഉള്ള നഴ്സിനെ കണ്ടു അവർ പറഞ്ഞു ബെഡ് ഒന്നും തത്കാലം ഇല്ല തത്കാലം അഡ്ജസ്റ്റ് ചെയ്യിംന്ന്അതല്ലാതെ ഞങ്ങൾക്കും വേറെ വഴി ഇല്ലല്ലോ.എന്തായാലും അവിടെ ചെയ്യേണ്ട ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു ഞങ്ങളും തറയിൽ ഒരു ഭാഗത്തു പായ വിരിച്ചു. അവിടെ ഇനിയെന്ത് എന്ന ചിന്തയിൽ ഇരുന്നു.ഞങ്ങളെ പോലെ അന്ന് അഡ്മിറ്റ്‌ ആയ വേറെയും ചിലർ തറയിൽ പായ വിരിച്ച കൂട്ടത്തിൽ ഉണ്ടായിരുന്നു വൈകാതെ തന്നെ അവരെയൊക്കെ പരിചയപെട്ടു.ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഒക്കെ ന്തോ അടിവയറിൽ തറക്കുന്ന പോലെ പക്ഷേ അവിടെ ഉള്ളവർ ഞാൻ പറഞ്ഞത് കേട്ടിട്ട് അവർക്കൊക്കെ ഇങ്ങനെ ഒന്നും അല്ലായിരുന്നു എന്ന ഭാവം പിറ്റേന്ന് വേദന കുറച്ചു കൂടിയോ എന്ന് സംശയം എന്നിട്ടും പ്രസവ വേദന ആയില്ല എന്ന് ഡോക്ടറടക്കം പറഞ്ഞു.

എന്നെ കണ്ടാൽ തോന്നുകയും ഇല്ല നടക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഞാൻ തളർന്നിട്ടില്ല വേദന സഹിച്ചു തന്നെ എല്ലാ കാര്യവും നടന്നു ചെയ്യുന്നുണ്ട് (gov ഹോസ്പിറ്റലിൽ ആണേ, കൊറോണ കാരണം കൂട്ടിനു ഒരാൾ മാത്രം അനുവദിച്ചിട്ടുള്ളു എന്തായാലും പ്രസവിച്ചേ ഇനി ഇവിടെ നിന്നൊരു മടക്കം ഒള്ളു എന്ന വാശിയിൽ മാക്സിമം നടന്നു.. സ്റ്റെപ് ഇറങ്ങിയും കേറിയും വരാന്തയിലൂടെ നടന്നും അങ്ങനെ വേദന വരാൻ മാക്സിമം ശ്രമിച്ചു. ദിക്റുകൾ മനസ്സിൽ ചൊല്ലി ഇടക്ക് ഖുർആൻ ഓതി അങ്ങനെ ഓരോ നിമിഷവും കഴിച്ചു കൂട്ടി. വേദന നീറി പുകഞ്ഞ് കൊണ്ടേ ഇരുന്നു.പക്ഷേ അതാണോ പ്രസവ വേദന എന്നത് സത്യത്തിൽ ആർക്കും അറിയാത്ത അവസ്ഥ.. വീട്ടിൽ വിളിച്ചപ്പോ എല്ലാരും പറയുന്നത് ഇതൊന്നും അല്ല മോളെ വേദന ഇതിലും വലുത് വരാനുണ്ടെന്ന്.അങ്ങനെ മൂന്നാം ദിവസം അതായത് may 29 നു സീനിയർ ഡോക്ടർ എന്റെ ഫയൽ നോക്കി. ജൂൺ 6 ആണ് ഡേറ്റ് എന്ന് കണ്ടപ്പോ എന്നോട് ഡിസ്ചാർജ് ആയിട്ട് date ന് തലേന്ന് വന്നു അഡ്മിറ്റ്‌ ആവാൻ പറഞ്ഞു ഞാൻ പറഞ്ഞു എനിക്ക് പെയിൻ ഉണ്ടെന്ന് ആണോ ഒക്കെ എന്നാൽ പോണ്ട എന്ന് പറഞ്ഞു ഡോക്ടർ പോയി.ഇതിനിടയിൽ pv നോക്കിയിരുന്നു ആയിട്ടില്ല എന്ന് ഡോക്ടർ പറഞ്ഞു. എന്തായാലും പ്രസവം കഴിഞ്ഞേ ഒരു മടക്കം ഒള്ളൂ എന്ന് ഞാനും.. ല്ലേ ചിലപ്പോൾ പാതി വഴിയിൽ പ്രസവിക്കേണ്ടി വരും.

പക്ഷേ അന്ന് വൈകുന്നേരം കഥ മാറി എനിക്ക് നടു വേദന വന്നു തുടങ്ങി പിന്നെ എവിടൊക്കെയോ വേദന.. എത്ര തന്നെ വേദന ആയാലും നടത്തതിന് ഒരു കുറവും വരുത്തിയില്ല.പിന്നെയും എന്തൊക്കെയോ മാറ്റങ്ങൾ കണ്ടു തുടങ്ങി. നടക്കുമ്പോൾ എന്തോ അടിവയറിൽ വന്നു മുട്ടുന്ന പോലെ കുഞ്ഞിന്റെ തലയാവും എന്ന് ഞാൻ ഉറപ്പിച്ചു. പിന്നെ നടക്കുമ്പോ ഞാൻ ഇത്തയുടെ കൈ പിടിച്ചു നടന്നു.അന്ന് ഉച്ചക്ക് കഴിച്ചിരുന്ന ചോറ് മുഴുവൻ ശർദിച്ചു പോയി.. അതോണ്ട് ഇത്തയോട് ചായയും ചപ്പാത്തിയും വാങ്ങി വരാൻ പറഞ്ഞു ഇത്ത പോയപ്പോൾ ഞാൻ അവിടെ കിടന്നു..പക്ഷേ കിടക്കാൻ ഞാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നുകാലിനാണോ നടുവിനാണോ എവിടെയാണ് വേദന എന്നറിയാത്ത അവസ്ഥഞാൻ തന്നെ എന്റെ കാലു ഉഴിയുന്നത് കണ്ടു അടുത്തുള്ള ബെഡിലെ ഇത്തയുടെ ഉമ്മ എന്റെ അരികിൽ വന്നു ഇരുന്നു എനിക്ക് കാലൊക്കെ തിരുമ്മി തന്നു സത്യം പറഞ്ഞാൽ നമ്മൾക്ക് സഹായത്തിനു ആരേലും ഒക്കെ ണ്ടാവും.. അങ്ങനെ ആയിരുന്നു ഞങ്ങൾക്ക് അവിടേം ഇവരെക്കൂടാതെ വേറൊരു ഇത്തയും മോളും ഉണ്ടായിരുന്നു സ്വന്തം എന്നപോലെ കൂട്ട് ആയി.. അവർക്ക് അങ്ങോട്ടും ഞങ്ങൾ സഹായം ചെയ്യും അവർ ഇങ്ങോട്ടും.. ആ മോളെ ഇക്ക എന്റെ ഇക്കയുമായും കൂട്ടായിരുന്നു അവർ ഒരുമിച്ചായിരുന്നു പുറത്തു കിടന്നതും ഭക്ഷണം കഴിച്ചിരുന്നതും എല്ലാം.

ഇത്ത ചായയുമായി വന്നപ്പോ എന്റെ ബെഡിന് ചുറ്റും ആളുകൾ ആയിരുന്നു വിയർത്തു ഒലിക്കുന്ന എനിക്ക് ആരൊക്കെയോ വീശി തരുന്നുണ്ട് കാലു തിരുമ്മി തരുന്നുണ്ട് ഇതു കണ്ടു ഇത്ത പേടിച്ചു ഓടി വന്നു എല്ലാരും ഇത്തയോട് വേഗം ഡോക്ടറോട് പറയാൻ പറഞ്ഞു. ഇത്ത എന്നെ വേഗം വെള്ളമുണ്ട് ഉടുപ്പിച്ചു ( അതവിടെ ലേബർ റൂമിൽ നിർബന്ധം ആണ് ) മുടി പിന്നി കെട്ടി.. അതിനിടക്ക് എനിക്ക് മൂ   ത്രം ഒഴിക്കണം എന്ന് പറഞ്ഞു. ഇത്ത എന്നെ പിടിച്ചു ടോയ്‌ലെറ്റിൽ കൊണ്ടോയി.പക്ഷേ മൂ   ത്രം വരുന്നില്ല. എന്നെ വേഗം തിരിച്ചു ബെഡിൽ തന്നെ ആക്കി തന്നിട്ട് ഇത്ത ഓടി പോയി ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു. ഡോക്ടർ pv നോക്കാൻ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു.7 ണ്ട് ഡെലിവറി അടുത്തു പോയി എന്തെ ഇതുവരെ പറയാഞ്ഞു ഇപ്പൊ പ്രസവിക്കും” എന്നൊക്കെ ഡോക്ടർ പറഞ്ഞപ്പോൾ പടച്ചോനെ ഞാനും ഇത്തയും പേടിച്ചു പോയി പിന്നെ ഫസ്റ്റ് ആയോണ്ട് പേടിക്കേണ്ട എന്ന് ഡോക്ടർ തന്നെ പറഞ്ഞപ്പോൾ കുറച്ചു ആശ്വാസം.അങ്ങനെ സ്ട്രച്ചറിൽ കിടത്തി എന്നെ ലേബർ റൂമിൽ കൊണ്ട് പോയി.സമയം രാത്രി 8:20. അവിടെ അവർ എന്തൊക്കെയോ ചെയ്തു കയ്യിൽ ട്രിപ്പ്‌ ഇടുന്നു. അടിഭാഗത്തു എന്തൊക്കെയോ ചെയ്യുന്നുണ്ട് മൂ   ത്രം ഒഴിവാക്കുന്നു കയ്യിൽ നെയിം ലേബൽ ഒട്ടിക്കുന്നു. അങ്ങനെ കുറച്ചു നേരം നീണ്ടു നിന്നു അവരുടെ കലാപരിപാടികൾ.

അതിനു ശേഷം എന്നോട് ഇടം തിരിഞ്ഞു കിടക്കാൻ പറഞ്ഞു. മുക്കാൻ തോന്നിയാൽ വിളിക്കണം എന്ന് പറഞ്ഞു.ആദ്യത്തെ ആയത് കൊണ്ടുള്ള പേടി കൊണ്ടോ എന്തോ കുഞ്ഞ് ഇപ്പൊ വീണു പോകും എന്നൊക്കെ ഓരോ ചിന്ത.ഞാൻ അവരെ ഇടക്ക് വിളിച്ചു ശല്യപ്പെടുത്തി കൊണ്ടേ ഇരുന്നു. അവർ വന്നു നോക്കി ആയിട്ടില്ല എന്ന് പറയും.അങ്ങനെ ഒടുവിൽ ആ സമയം ആയി രണ്ട് പേർ ചേർന്ന് എന്റെ വയറിൽ നന്നായി പ്രെസ്സ് ചെയ്യുന്നു രണ്ട് പേർ താഴെ എന്തൊക്കെയോ ചെയ്യുന്നു.. അങ്ങനെ ഏതാനും നിമിഷങ്ങൾക്കകം കുഞ്ഞിന്റെ കരച്ചിൽ കേട്ടു അൽഹംദുലില്ലാഹ്കുഞ്ഞിനെ എടുത്തു എന്റെ നെഞ്ചോടു ചേർത്തിയപ്പോ ഞാൻ പടച്ചവന് സ്തുതി പറഞ്ഞു ഒരു മാലാഖ കുഞ്ഞ് ഞാനവളുടെ കാതിൽ തക്ബീർ ചൊല്ലി അള്ളാഹു അക്ബർസത്യം പറഞ്ഞാൽ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത് മുതൽ ഈ ഒരു നിമിഷം വരെ പേടികൊണ്ട് നെഞ്ചിൽ ഒരു ഭാരം ആയിരുന്നു.എനിക്കാണേൽ പിരിയഡ്സ് ആവാതെ മൂന്ന് മാസം നിന്നിട്ട് ആണ് പ്രെഗ്നന്റ് ആയത്. അതുവരെ ചെയ്ത പ്രെഗ്നൻസി ടെസ്റ്റിൽ നെഗറ്റീവ് കാണിച്ചു. അത് കൊണ്ട് ഡോക്ടറെ കണ്ട് പിരിയഡ്സ് ആവാനുള്ള മെഡിസിൻ വാങ്ങി കഴിച്ചു. പിന്നെ Pineapple, പപ്പായ എന്ന് തുടങ്ങി എല്ലാ പരീക്ഷണങ്ങളും പിരിയഡ്സ് ആവാൻ നടത്തി നോക്കി അങ്ങനെ ഒരു ദിവസം എന്തോ ഭക്ഷണത്തോട് മടുപ്പ് പോലെ കണ്ടപ്പോൾ വീണ്ടും ചെക്ക് ചെയ്തപ്പോൾ ആണ് പ്രെഗ്നൻസി ടെസ്റ്റ്‌ പോസ്റ്റീവ് ആയത്.

അതിനു ശേഷം സന്തോഷവും അതുപോലെ തന്നെ മോൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന പേടിയും ഉണ്ടായിരുന്നു. അൽഹംദുലില്ലാഹ് പടച്ചവൻ കാത്തു.അങ്ങനെ കുഞ്ഞിനെ പുറത്ത് എടുത്തു.. എന്റെ വയറിന്റെ വലിപ്പം കണ്ടിട്ട് കുഞ്ഞിന് നല്ല സൈസ് ഉണ്ടെന്നും പറഞ്ഞു അവർ നല്ലോണം കീറിയിരുന്നു അത് സ്റ്റിച്ച് ഇടാൻ ഒരുപാട് സമയം വേണ്ടി വന്നു..അതുവരെ ഉണ്ടായിരുന്ന ചെറിയ മയക്കിന്റെ സുഖം അപ്പോഴേക്കും പോയി തുടങ്ങി തുന്നി നൂല് വലിക്കുന്നത് എനിക്ക് വേദനിച്ചു. വേദന മറക്കാൻ തുന്നിക്കൊണ്ടിരിക്കുന്നതിനിടയിൽ അവരെന്നോട് ഓരോ വിശേഷവും ചോദിച്ചു..അങ്ങനെ എല്ലാം കഴിഞ്ഞു ഒബ്സെർവേഷൻ വാർഡിൽ എത്തിയപ്പോൾ സമയം 12:15. പിന്നെ മോൾക്ക് പാലും കൊടുത്തു ഞാനും കാപ്പിയും ബ്രെഡും കഴിച്ചു. അതിനു ശേഷം ആണ് പാവം ഇത്തയുടെ ശ്വാസം നേരെ വീണത്.. അപ്പോഴാണ് ആ പാവം വല്ലതും കഴിക്കുന്നത്. വൈകുന്നേരം വാങ്ങി വെച്ച ചപ്പാത്തി അവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു.അങ്ങനെ കുറച്ചു സമയം കഴിഞ്ഞു ബ്ലീഡിങ് ലെവൽ നോക്കാൻ ആള് വന്നു. അതുകഴിഞ്ഞു ബാത്റൂമിൽ പോവാൻ ഞാൻ ഒറ്റക്ക് തന്നെ പോകേണ്ടി വന്നു.. കുഞ്ഞിന്റെ അടുത്ത് ആള് വേണ്ടേ.

ഞാൻ ഒറ്റക്ക് പോയി. നോക്കുമ്പോ ഉടുത്ത തുണിര  ക്ത  ത്തിൽമുങ്ങിയിരുന്നു അത് അഴിച്ചു വേറെ ഉടുത്തു അത് മെല്ലെ കഴുകാൻ നോക്കി. പക്ഷേ കുനിയാൻ പോയിട്ട് ഒന്ന് വളയാൻ പോലും ആവുന്നില് വേദന ഞാൻ വേഗം ചുമര് പിടിച്ചു പിടിച്ചു തിരികെ വാർഡിൽ എത്തി ഇത്തയോട് തുണി അവിടെ തന്നെ ഇട്ട കാര്യം പറഞ്ഞു. ഇത്ത വേഗം പോയി അത് ക്ലീൻ ചെയ്തു. തിരിച്ചു വന്നപ്പോൾ എന്നോട് ചോദിച്ചു നീ ആ രക്തം കണ്ടിട്ട് തല കറങ്ങിയില്ലല്ലോ നിന്നെ സമ്മതിച്ചു ന്ന്.ഞാൻ പറഞ്ഞു കൂട്ടിനു ആരും ഇല്ലെങ്കിൽ ധൈര്യം പടച്ചോൻ തരും ന്ന് അങ്ങനെ ഞങ്ങളോട് വാർഡിലേക്ക് പോവാൻ പറഞ്ഞു.. എന്നെ വീൽചെയറിൽ ഇരുത്തി അവിടെ കൊണ്ട് പോയി ബെഡിൽ ആക്കി പിറ്റേന്ന് മുതൽ ആയിരുന്നു ആഹാ കിടക്കാൻ വയ്യ ഇരിക്കാൻ വയ്യ ഭക്ഷണം നിന്ന് കഴിക്കേണ്ട അവസ്ഥ അതാണേൽ ഒടുക്കത്തെ വിശപ്പും ഇരിക്കാൻ ഒട്ടും വയ്യാത്തോണ്ട്.കുഞ്ഞിന് പാല് കൊടുക്കുന്നത് നിന്ന് കൊണ്ട് ആക്കി.അന്ന് രാവിലെ ഡോക്ടർ റൗണ്ട്സ് നു വന്നപ്പോൾ എന്നോട് പറഞ്ഞു നീ ലക്കിയാടോ വേദന കിട്ടാതെ പെട്ടെന്ന് പ്രസവിച്ചില്ലേ ന്ന് ഹാ ഞാൻ ചിരിച്ചു കൊടുത്തു ഒന്ന് പറയാതെ വയ്യ അവിടെയുള്ള ഒരുവിധം സ്റ്റാഫ്‌ ഒക്കെ ഫ്രണ്ട്‌ലി ആണ് പിന്നെ സീനിയേഴ്‌സ് മാത്രം ഇച്ചിരി ഗൗരവം കാണും അത് പിന്നെ അങ്ങനെ വേണമല്ലോ എന്നാലും എല്ലാംകൊണ്ടും എനിക്ക് ഓക്കേ ആയിരുന്നു അവിടെ.

ഹോസ്പിറ്റലിൽ നിന്ന് ടോയ്‌ലെറ്റിൽ പോവുമ്പോ പേടി ആയിരുന്നു. എങ്ങാനും സ്റ്റിച്ചു പൊട്ടി പോവോ ആവോ ന്ന്.. ഒട്ടും വയ്യെങ്കിലും ഓരോ ആവശ്യങ്ങൾക്ക് നഴ്സുമാർ വിളിക്കുമ്പോ ചിലപ്പോൾ ഇത്ത ഉണ്ടാവില്ല അവിടെ, അപ്പോൾ മോളെ അടുത്ത ബെഡിൽ ഉള്ളവരോട് ഒന്ന് നോക്കണേ എന്ന് പറഞ്ഞു ഞാൻ തന്നെ പോയി അന്വേഷിക്കും എന്തിനാ വിളിച്ചത് എന്ന്.അപ്പോഴൊക്കെ തോന്നിയിട്ടുണ്ട് കൂട്ടിന് ഒരാൾ കൂടി ഉണ്ടായിരുന്നുവെങ്കിലെന്ന്.കൊറോണ കാലം ആയത് കൊണ്ട് ഒരു കാര്യത്തിൽ സമാധാനം ആയിരുന്നു, കുഞ്ഞിനെ കാണാനുള്ള ബന്ധുക്കാരുടെ വരവ്.കുഞ്ഞ് വെളുത്തിട്ടോ കറുത്തിട്ടോ ഉപ്പാനെ പോലെയോ ഉമ്മാനെ പോലെയോ എന്നൊക്കെ ഉള്ളത് വീഡിയോ കാളിൽ ഒതുങ്ങി.അങ്ങനെ വീണ്ടും മൂന്ന് ദിവസം കൂടി ഹോസ്പിറ്റലിൽ വാസം.ആ സമയം കൊണ്ട് കുഞ്ഞിന്റെ ടെസ്റ്റുകളെല്ലാം തീർത്തു.പക്ഷേ ആ ദിവസങ്ങളിൽ ഇക്കയുടെ സാമീപ്യം ഭയങ്കര മിസ്സിംഗ്‌ ആയിരുന്നു ഇക്ക പുറത്തു ഉണ്ടെങ്കിലും ഉള്ളിൽ കേറ്റില്ലല്ലോ ഇനി അഥവാ കാണണമെങ്കിൽ വാർഡിന്റെ പുറത്തു നിന്ന് കാണണം അതും അങ്ങനെ എപ്പോഴും ഒന്നും സമ്മതിക്കില്ല.. ഇത്ത പറയും ഈ സമയത്ത് ഓനെ കാണാൻ പൂതി ഉണ്ടാവൂലെ ഞാൻ പറയാം വരാൻ ന്ന്. അങ്ങനെ ഒരിക്കൽ വന്നു ഒന്ന് കണ്ടു അത്ര മാത്രം പിന്നെ രണ്ടാളും വിളിയും ചാറ്റും കൊണ്ട് മൂന്ന് ദിവസം അങ്ങട്ട് ഒപ്പിച്ചു.

അങ്ങനെ ഒന്നാം തിയതി ഞങ്ങൾ ഡിസ്ചാർജ് ആയി എല്ലാം റെഡിയാക്കി വീട്ടിലേക്ക് മടങ്ങാൻ വൈകുന്നേരം 4 മണി ആയിരുന്നു. അന്ന് ഇത്ത കുഞ്ഞിനെ എടുത്തു എന്റെ ഒരു സൈഡിലും ഇക്ക എന്റെ മറ്റേ സൈഡിലുമായി ഞങ്ങൾ കാറിന്റെ ബാക്ക് സീറ്റിൽ ഇരിക്കുമ്പോ ഇടക്ക് ഇരിക്കാനാവാതെ ചെരിഞ്ഞു ഇരുന്ന എന്നെ ഇക്ക ഇക്കാന്റെ കൈക്കുള്ളിലാക്കി ചേർത്ത് പിടിച്ചപ്പോൾ വല്ലാത്തൊരു ഫീൽ തന്നെയായിരുന്നു.എന്റെ വേദന പോലും ഞാൻ മറന്നു ഇക്കയോട് ചേർന്ന് കിടന്നു.കൊറോണ കടുത്ത സമയം ആയിരുന്നു.. പോലീസ് ചെക്കിങ്ങിന്റെയും സത്യവാങ് മൂലത്തിന്റെയും കാലം. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് അല്ലെ അപ്പോൾ പിന്നെ എന്തിനാ സത്യവാങ് മൂലം ? മാത്രവുമല്ല ഞങ്ങൾ അമ്മയും കുഞ്ഞും പദ്ധതിയുടെ ഭാഗമായുള്ള വണ്ടിയിലാണ് ഹോസ്പിറ്റലിൽ നിന്ന് വരുന്നതും.. അതുകൊണ്ട് തന്നെ ചെക്കിങ്ങിനെ പേടിക്കേണ്ട കാര്യവും ഇല്ലല്ലോ. അങ്ങനെ ഞങ്ങൾ കോഴിക്കോട് നിന്നും പോന്നു എടവണ്ണ എത്തി. അപ്പോഴുണ്ട് പോലിസ് കൈ കാണിക്കുന്നു എടവണ്ണ എസ് ഐ യും ടീമും കാറിന്റെ മുന്നിൽ ഒട്ടിച്ചു വെച്ച സ്റ്റിക്കർ കണ്ടാലേ അവർക്ക് അറിയാം ഇതു ഡെലിവറി കഴിഞ്ഞു ഡിസ്ചാർജ് ആയി വരിക ആണെന്ന് പോരാത്തതിന് പിഞ്ചു പൈതലിനേം കൊണ്ട് അല്ലെ ഉള്ളത് പിഞ്ചു പൈതലിനേം കൊണ്ട് ഞങ്ങൾ എന്തായാലും ഊട്ടിക്ക് ടൂർ പോകില്ലല്ലോ സത്യവാങ് മൂലം തന്നെ വേണം അവർക്ക് എന്നാലേ പോവാൻ പറ്റൊള്ളൂ ന്ന് നിയമം അതേ പടി പാലിക്കുന്ന നിയമ പാലകർ ആ പിന്നെ ഒരു എസ്ക്യൂസ്‌ തന്നു ഡിസ്ചാർജ് കാർഡ് കാണണമെന്ന്.

അത് ഡിക്കിക്കകത്ത് ബാഗിൽ ആയിരുന്നു. ഇക്ക വണ്ടിയിൽ നിന്ന് ഇറങ്ങി എടുത്തു കൊടുത്തു അത് കണ്ടിട്ട് അയാൾ പറഞ്ഞു ഒക്കെ ശരി നിങ്ങൾ പൊക്കോളൂ ന്ന്.ഡ്രൈവർ പിന്നെ ഞങ്ങളോട് ചോദിച്ചു ഇതെന്തോന്ന് പോലിസ്. സാധാരണ ഈ അമ്മയും കുഞ്ഞും സ്റ്റിക്കർ ഒട്ടിച്ചാൽ പിന്നെ ഞങ്ങളെ ആരും പിടിച്ചു വെക്കാറില്ല.. ഇതെന്താ ഇങ്ങനെ ന്ന് ഞാൻ പറഞ്ഞു ഇവിടെ ഇങ്ങനെ ആണ് വണ്ടൂർ പോലീസ് ഒരിക്കൽ ഞാൻ ചെക്ക് അപ്പിന് പോകുന്നേരം സത്യവാങ് മൂലം പേപ്പർ കാണിച്ചു കൊടുത്തിട്ട് അത് പോരാ റേഷൻ കാർഡ് കൂടി വേണം ന്ന് പറഞ്ഞു (അന്ന് റേഷൻ കാർഡിലെ അക്കം നോക്കി പുറത്തു ഇറങ്ങുന്ന സമയം ആണേ അങ്ങനെ ഇറങ്ങിയാൽ പിന്നെ അന്ന് ഡ്യൂട്ടിയിൽ ഉള്ള ഡോക്ടറെ കാണാനൊക്കോ?? ഹാ എന്ത് ചെയ്യാനാ ഇവരൊക്കെ നിയമം അതേ പടി പാലിക്കുന്നവർ ആയി പോയില്ലേ.അങ്ങനെ വീട്ടിൽ എത്താൻ ഒരുപാട് വൈകിയത് കൊണ്ടും ഇക്കാന്റെ വീട്ടിലേക്ക് ദൂരമൊരുപാട് ഉള്ളത് കൊണ്ടും ഇക്ക അന്ന് എന്റെ വീട്ടിൽ തന്നെ നിന്നു. അതെനിക്ക് മറ്റൊരു സന്തോഷം ആയിരുന്നു ഇക്ക ഒത്തിരി നേരം എന്റെ അടുത്ത് വന്നിരുന്നു ഉറങ്ങാനായപ്പോൾ വേറെ റൂമിൽ പോയി കിടന്നു.പിറ്റേന്ന് രാവിലെ പോവാൻ നോക്കുമ്പോ വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല.. കുറച്ചു ദിവസം ആയി നിർത്തി ഇട്ടത് കൊണ്ടാവും.കേബിൾ പൊട്ടിയത് ആണോന്ന് കരുതി കാക്കാന്റെ മോനോട് വാങ്ങി കൊണ്ട് വരാൻ പറഞ്ഞു. പക്ഷേ അത് മാറ്റി ഇടാനുള്ള ആള് വരാൻ ഒരുപാട് വൈകി പക്ഷേ കേബിളിന് ഒന്നും പ്രശ്നം ഇല്ലായിരുന്നു ചെറിയൊരു സ്റ്റാർട്ടിങ് ട്രബിൾ പിന്നെ വണ്ടി ഒക്കെ ആയി.അന്നും വൈകിയപ്പോൾ ഞാൻ പറഞ്ഞു ഇക്കയോട് ഇക്കാക്ക് നാളെ പോവാന്ന് വണ്ടി എടുക്കാതെ ഇക്ക പോയാലും ദൂരം കൂടുതൽ ഉള്ളോണ്ട് പിന്നെ ഉടനെ വന്നു വണ്ടി എടുക്കുക ബുദ്ധിമുട്ട് ആണ്.

ഇക്ക അങ്ങനെ അന്നും അവിടെ തന്നെ നിന്നു. ഇനി അങ്ങനെ ഒരു കൂടൽ ഇപ്പൊ അടുത്തൊന്നും ഉണ്ടാവില്ല എന്ന് ഇക്കാക്കും അറിയാവുന്നത് കൊണ്ട് ഇക്ക അന്നും അവിടെ നിൽക്കാമെന്ന് സമ്മതിച്ചു.അങ്ങനെ ഹോസ്പിറ്റലിൽ നിന്ന് മിസ്സായ നിമിഷങ്ങൾ ഞാൻ ആ രണ്ട് ദിവസം കൊണ്ട് നേടിയെടുത്തു അല്ലെങ്കിലും പടച്ചോൻ എന്നും അങ്ങനെ തന്നെയാണ് എനിക്ക് അറിഞ്ഞു തന്നിട്ടേ ഒള്ളൂ എല്ലാ സന്തോഷങ്ങളും കുറച്ചു വൈകി ആണെങ്കിലും അങ്ങനെ പിന്നീട് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.. ഞങ്ങളുടെ മാലാഖകുട്ടിയുടെ കളിചിരികൾ കൊഞ്ചലുകൾ എല്ലാം കണ്ടു ഓരോ ദിവസവും കൊഴിഞ്ഞു പോയി.അതിനിടക്ക് 21 ആം ദിവസം ഇക്കയുടെ വീട്ടിലേക്ക് ഒരാഴ്ച്ചത്തേക്ക് വരേണ്ടി വന്നു മറ്റൊന്നും കൊണ്ടല്ല എനിക്ക് B Ed ന്റെ 4 th സെം എക്സാം ഡേറ്റ് പബ്ലിഷ് ചെയ്തു. അങ്ങനെ അത് എഴുതാൻ ഒരാഴ്ച്ച ഇക്കയുടെ വീട്ടിൽ പക്ഷേ അന്ന് ഇക്കയോടൊപ്പം അധികം സമയം ഒന്നും കിട്ടിയില്ല എന്റെ വീട്ടിൽ കിട്ടുന്ന സ്വാതന്ത്ര്യം അവിടെ കിട്ടില്ലല്ലോ. എങ്കിലും ദിവസവും കാണുന്നത് തന്നെ ഒരുപാട് സന്തോഷം.
ഇക്കാന്റെ നാട്ടിൽ പ്രസവിച്ച പെണ്ണുങ്ങൾക്ക് ഭയങ്കര ചിട്ടയായിരുന്നു..

കൂടുതൽ സമയവും റൂമിൽ തന്നെ ചിലവഴിക്കണം പുറത്തേക്ക് ഒന്നും പോവാൻ പാടില്ല.വീടിന്റെ മുൻവശത്തേക്ക് ചെല്ലാനെ പാടില്ല ഭർത്താവിനോട് അധികം അടുത്ത് ഇരിക്കാനോ മിണ്ടാനോ പാടില്ല.അങ്ങനെ ഒക്കെ എക്സാം സമയം മാത്രം എനിക്ക് ഫ്രീ കിട്ടി.ബാക്കി സമയം ഒക്കെ ഈ നിയമങ്ങൾ അനുസരിക്കണം. ഒരാഴ്ച്ച എങ്ങനെയെങ്കിലും കഴിഞ്ഞെങ്കിൽ എന്നായി.മോളെ കാണാൻ അവിടെ ഉള്ളവർ ഒക്കെ വന്നു. ഇക്കാന്റെ വീട്ടിലും ഞങ്ങൾ ചെന്നത് ഭയങ്കര സന്തോഷം ആയിരുന്നു.എന്റെ ഉമ്മയും പെങ്ങളും ഞാൻ മോളും പിന്നെ ഇക്കാന്റെ ഫ്രണ്ടിന്റെ കൂടെ ആണ് കോളേജിൽ എക്സാമിന് പോവാറ്. ഇക്ക ജോലിക്ക് പോവും ആ യാത്ര നല്ല രസമായിരുന്നു.ഒന്നും പഠിച്ചില്ലെങ്കിലും പോയി എല്ലാ പരീക്ഷയും പറ്റുന്ന പോലെ എഴുതി. ഒരാഴ്ച്ച കഴിഞ്ഞു ഇക്ക ഞങ്ങളെ തിരിച്ചു വീട്ടിൽ കൊണ്ടാക്കി. പിന്നെ രണ്ടര മാസം എന്റെ വീട്ടിൽ തന്നെ.അതിനിടയിൽ ഇക്ക വന്നും പോയും ഇരുന്നു. ഒരു ദിവസം കൂടാൻ വരികയും ചെയ്തു.അങ്ങനെ മൂന്ന് മാസത്തെ കാലാവധിക്ക് ശേഷം എനിക്ക് വീണ്ടും ഇക്കയുടെ വീട്ടിലേക്ക് പോരാനുള്ള സമയമായി. ജീവിതത്തിൽ പുതിയൊരു ചുവടുവെപ്പിന്റെ മറ്റൊരു തുടക്കം.
എഴുതിയത് : റഹി