മുഷിഞ്ഞ കണ്ടാൽ അറപ്പ് തോന്നുന്ന അയാൾ ട്രെയിനിൽ കയറി എല്ലാവർക്കും അയാളെ ഒഴിവാക്കണം പക്ഷെ എല്ലാവരെയും ഞെട്ടിച്ചു ടിക്കെറ്റ് ചെക്കർ വന്ന ശേഷം സംഭവിച്ചത് ഹൃദ്യം

EDITOR

മംഗലാപുരം ടു ചെന്നൈ മെയിൽ എക്സ്പ്രസ് പൊതുവേ നല്ല തിരക്കായിരുന്നു ട്രെയിൻ എൻജിന്റെ മുമ്പിൽ ഒരു ബോഗി മാത്രം ജനറൽ കമ്പാർട്ട്മെൻറ് ട്രെയിൻ പുറപ്പെടാറായിഒരാൾ ഓടിവന്ന് കയറി ഇടത്തരം പ്രായംകറുത്ത നിറം പകുതിയോളം കൊഴിഞ്ഞ മുടി പരന്ന മൂക്ക് തോളിൽ ഒരു തുണി സഞ്ചി വൃത്തിയില്ലാത്ത ഒരു മനുഷ്യൻ സീറ്റുകൾ എല്ലാം ഫുള്ളായിരുന്നുസീറ്റിൽ ഇരിക്കുന്നവർ എല്ലാവരും അല്പം അറപ്പോടും സംശയത്തോടെ അയാളെ നോക്കി ടിക്കറ്റ് എടുക്കാതെ കള്ളവണ്ടി കയറിയതാവും ചിലരുടെ മനസ്സിൽചിലരുടെ മനസ്സിൽ നല്ല ശ്രദ്ധിക്കണം രാത്രിയാണ് അങ്ങനെ ഓരോരുത്തരും അവരുടെ മനസ്സുകളിൽ അയാളെ പറ്റി നല്ലതല്ലാത്ത ചിന്തകളായിരുന്നു അയാൾസീറ്റിൽ ഇരിക്കുന്ന എല്ലാവരെയും ഒന്ന് നോക്കി തോളിൽ ഇരിക്കുന്ന സഞ്ചി നിലത്ത് ഇറക്കി വെച്ചു ഒരു മൂലയിലിരുന്നു അല്പം കഴിഞ്ഞു സഞ്ചിയിൽ നിന്ന് ഒരു പൊതിയും ഒരു കുപ്പിയിൽ ചുവന്ന നിറമുള്ള വെള്ളവും എടുത്തു പുറത്തേക്ക് വെച്ചു ഇരിക്കുന്നവരൊക്കെ ഒരുതരം നോട്ടം വീണ്ടും

അയാൾ പൊതി അഴിച്ചു ചപ്പാത്തി മണമുള്ളചിക്കൻ കറിയും അയാൾ കഴിച്ചു തുടങ്ങി ഇടക്കിടക്ക് കുപ്പിയിലെ വെള്ളം കുടിക്കും ഭക്ഷണം കഴിഞ്ഞയുടൻ ട്രെയിൻ അടുത്ത സ്റ്റേഷനിലെത്തി ടി ടി ആർ ടിക്കറ്റ് പരിശോധനയ്ക്ക് എത്തി സീറ്റിൽ ഇരിക്കുന്നവരൊക്കെ ഓരോരുത്തരും ചിന്തിച്ചു ഹാവൂ രക്ഷപ്പെട്ടു സ്വകാര്യം പറഞ്ഞു ഇയാള് ടിക്കറ്റ് എടുത്തിട്ടുണ്ടാവില്ല കള്ളവണ്ടി കയറിയതാവും ഇപ്പൊ പുറത്താക്കും ടി ടി ആർ ടി ടി ആർ എല്ലാവരുടെയും ടിക്കറ്റ് പരിശോധിച്ചു മുഷിഞ്ഞ വസ്ത്രധാരിയോട് ടിക്കറ്റ് ചോദിച്ചു അപ്പോൾ ഇരിക്കുന്ന ഒരാൾ സാർ ഇയാൾ ഇവിടെയിരുന്നു മദ്യം കഴിക്കുന്നു ടി ടി ആർ എവിടെ കുപ്പിയെടുക്കു മുഷിഞ്ഞ വസ്ത്രധാരി സാർ അത് ഒരു ഹോട്ടലിൽ നിന്ന് ദാഹ ശമനി കാച്ചിയ വെള്ളം കിട്ടിയതാണ്ടി ടി ആർആയിക്കോട്ടെ കുപ്പി എടുക്കു ഞാൻ കാണട്ടെ അയാൾ കുപ്പിയെടുത്തു കൊടുത്തു ടി ടി ആർ ആദ്യം മണത്തുനോക്കി വെള്ളം കുടിച്ചു നോക്കി ശരി ശരി ടിക്കറ്റ് എവിടെ ?അയാൾ മുണ്ടു പൊക്കി ട്രൗസറിൽ കൈയിട്ട് ടിക്കറ്റ് എടുത്തു കൊടുത്തു

ടി ടി ആർ പരിശോധിച്ചിട്ട് ചോദിച്ചു നിങ്ങൾ റിസർവേഷൻ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളതാണല്ലോ പിന്നെന്തിനാ ഈ കമ്പാർട്ട്മെന്റിൽ കയറിയത് സാർ റിസർവേഷൻ കമ്പാർട്ട്മെന്റിൽ സീറ്റില്ല വെയിറ്റിംഗ് ലിസ്റ്റ് ആണല്ലോ പക്ഷേ അവിടെ നിലത്തിരിക്കാനും പറ്റില്ല അതുകൊണ്ട് ഇതിൽ കയറിയതാണ് ടി ടി ആർ ഓക്കേ ഓക്കേഈറോഡ് കഴിഞ്ഞാൽ നിങ്ങൾക്ക് സീറ്റ് ഉണ്ടാവും ഞാൻ പറയാം അടുത്ത സ്റ്റേഷൻ എത്തിയപ്പോൾ ടി ടി ആർ ഇറങ്ങിപ്പോയി സീറ്റിൽ ഇരിക്കുന്നവരൊക്കെ അല്പം ചമ്മലോടെ തല താഴ്ത്തി അവരവരുടെ മൊബൈലിലേക്ക് വിരലോടിച്ചു മുഷിഞ്ഞ വസ്ത്രധാരി സഞ്ചിയിൽ കയ്യിട്ടു വീണ്ടും ഇരിക്കുന്നവരുടെ സംശയ നോട്ടംഅതിൽ നിന്ന് അയാൾ ഒരു പുസ്തകം എടുത്തു വായിക്കാൻ തുടങ്ങി പുസ്തകത്തിൻറ പേര് മനുഷ്യനും മനസ്സും ഇരിക്കുന്നവരുടേയും സംശയിച്ചവരുടേയും മുഖത്തേറ്റ അടിയായിരുന്നു പുസ്തകത്തിന്റെ പേര് മനുഷ്യനും മനസ്സുഇതിൽനിന്ന് മനസ്സിലാക്കേണ്ടത് എന്തെന്നാൽ ഒരാളെയും രൂപം കൊണ്ടോ വസ്ത്രധാരണ കണ്ടോ വിലയിരുത്തി പോകരുത് സ്വയം ബുദ്ധിജീവിയും സ്വയം വൃത്തിയുള്ളവനായും മനസ്സിൽ സങ്കൽപ്പിക്കാതെ മറ്റുള്ളവരുടെ വികാരങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും അവരെ അറിയാതെ പോലും അവഹേളിക്കരുത്

എഴുതിയത് : ജോസ് അരീക്കോട്