അഞ്ചു വർഷം പ്രേമിച്ച ശേഷം വിവാഹം പക്ഷെ ഇപ്പോഴും ഭർത്താവിന്റെ വീട് സ്വന്തം വീടുപോലെ തോന്നുന്നില്ല നൈറ്റ്‌ റൈഡ് പോകാം സിനിമക്ക് പോകാം അങ്ങനെ കുറെ പൊട്ട ചിന്തകൾ മനസ്സിൽ പക്ഷെ

EDITOR

കല്യാണം കഴിഞ്ഞു വർഷം ഒന്ന് കഴിഞ്ഞു പക്ഷെ ഇപ്പോഴും ഭർത്താവിന്റെ വീട് സ്വന്തം വീടുപോലെ തോന്നുന്നില്ല അത് ഓർക്കുമ്പോഴൊക്കെയും അനിതയുടെ കണ്ണിൽ കണ്ണീരിന്റെ നനവ് പൊടിയുമായിരുന്നു, പ്രേമ വിവാഹം ആയിരുന്നു 5 വർഷത്തെ ബന്ധം പ്രേമിക്കുന്ന സമയത്തൊക്കെ ആലോചിക്കും എത്രയും പെട്ടന്ന് അരുണേട്ടനെ വിവാഹം കഴിച്ചു അങ്ങോട്ട് പോകണം എന്ന്, അങ്ങനെ ആകുമ്പോൾ ഞങ്ങൾക് പേടി കൂടാതെ കറങ്ങാൻ പോകാം, നൈറ്റ്‌ റൈഡ് പോകാം, സിനിമ കാണാൻ പോകാം അങ്ങനെ കുറെ പൊട്ട ചിന്തകൾ മനസ്സിൽ വരുമായിരുന്നു അത് അന്നത്തെ 22 വയസുകാരിയുടെ മോഹങ്ങൾ ആയിരുന്നു സ്വന്തം വീടിനെക്കാൾ എന്തോ ഒരു സ്വർഗം ആണ് കാമുകന്റെ വീട് എന്ന് അവൾ തെറ്റിദ്ധരിച്ചു ഓരോന്നും പറഞ്ഞു അവനും അവളെ കൊതിപ്പിച്ചു എന്നും പറയാം, എന്നാൽ ഇന്ന് സ്വന്തം വീട്ടിൽ പോകാൻ അവൾക് എന്ത് കൊതി ആണ് അതാണ്‌ സ്വർഗം എന്ന് കല്യാണം കഴിഞ്ഞു വെറും ഒരു മാസം കൊണ്ട് തന്നെ അവൾ തിരിച്ചറിഞ്ഞു, അരുണേട്ടന് ഇത് വരെ അവളോട് ഒരു ഇഷ്ടക്കേടോ പരിഭവമോ ഒന്നും ഉണ്ടായിട്ടില്ല പൊന്നു പോലെ തന്നെ അവളെ നോക്കും, എന്നാൽ.

ഏട്ടന്റെ അമ്മയും അച്ഛനും ആർക്കോ വേണ്ടി പ്രേകടിപ്പിക്കുന്ന ഒരു സ്നേഹം അത്രേ ഉള്ളു, പുറമെ ആളുകളുടെ മുന്നിൽ പ്രേത്യേകിച്ചു അനിതയുടെ വീട്ടുകാരുടെ മുന്നിൽ സ്വന്തം മോളെന്നു തന്നെ പറയും പക്ഷെ ഉള്ളിൽ മറ്റൊന്നാണെന്ന് അവൾക് മാത്രേ അറിയൂ അവരുടെ സ്വന്തം മകളെ ഇവളെ ആയി അവർ താരതമ്യം ചെയ്യുമ്പോൾ മനസ്സിൽ നോവ് ആണെങ്കിലും പുറത്ത് അവൾ ചിരിക്കും, ഡിഗ്രി കഴിഞ്ഞു ആയിരുന്നു കല്യാണം ഇനിയും പഠിക്കണമെന്ന് അവൾക് ഉണ്ടായിരുന്നു പക്ഷെ അവർക്ക് അവളെ വീട്ടിൽ നിർത്തി വീട്ടു കാര്യങ്ങൾ നോക്കാൻ ആയിരുന്നു താല്പര്യം, സ്വന്തം മകളെ വിളിച്ചു മരുമകളുടെ കുറ്റം പറയുന്ന അമ്മായി അമ്മ, പോര് കാണിക്കുന്ന കുടിയൻ ആയ ഒരു അമ്മായിഅച്ഛൻ അതാണ്‌ അവൾക് കിട്ടിയ ജീവിതത്തിലെ പോരായ്മകൾ, ഭർത്താവ് സ്നേഹം ഉള്ളവൻ ആണ് എന്തിരുന്നാലും അദ്ദേഹം മാതാ പിതാക്കളെ അത്യധികം സ്നേഹിക്കുന്നു ആ സ്നേഹം അവൾക് എതിരെ ഉള്ള ആയുധമായി അവർ കൊണ്ട് നടക്കുന്നു ..കഥ എഴുതിയത് നിലാവിന്റെ രാജകുമാരി

ഒരു ഗുണപാഠ കഥയും പറഞ്ഞു അവസാനിപ്പിക്കാം ഒരു മ്യൂസിയത്തിൽ, കണ്ണാടികൊണ്ട് മാത്രം നിർമിച്ച ഒരു മുറിയുണ്ടായിരുന്നു. അതിന്റെ മേൽക്കൂരയും , ഭിത്തിയും തറയും എല്ലാം പ്രതിഫലനം ഉണ്ടാക്കുന്ന കണ്ണാടി ആയിരുന്നുതിനാൽ അതിൽ കയറുന്നവരുടെ അനേകായിരം പ്രതിബിംബം ഉണ്ടാകുമായിരുന്നു. ഒരു ദിവസം അതിന്റെ വാതിൽ അടയ്ക്കുവാൻ സൂക്ഷിപ്പുകാരൻ മറന്നുപോയി. പിറ്റേദിവസം രാവിലെ അതിൽ ഒരു നായ ചത്ത് കിടക്കുന്നത് കണ്ടു. ആ രാത്രിയിൽ ഒരു നായുടെ ഭ്രാന്തമായ കുര കേട്ടുവെന്ന് അടുത്തുണ്ടായിരുന്ന ചിലർ പറഞ്ഞു. അതിനാൽ ബന്ധപ്പെട്ടവർ സംഭവം ഇങ്ങനെ അനുമാനിച്ചു. തുറന്നു കിടന്ന വാതിലിലൂടെ നായ് അകത്ത് പ്രവേശിച്ചു. അപ്പോൾ അതിന്റെ തന്നെ ധാരാളം പ്രതിബിംബങ്ങൾ കണ്ട് അവ മറ്റ് നായ്ക്കൾ എന്ന് കരുതി അതു കുരച്ചു. കണ്ണാടിമുറി ആയിരുന്നതിനാൽ ആ നായ്ക്കളെല്ലാം അതിനെ നോക്കി കുരയ്ക്കുന്നതായും ആ ശബ്ദത്തിന്റെ പ്രതിധ്വനി ഭീകരമായും അതിനു തോന്നിയിരിക്കും. അതിനാൽ പിന്നെയും പിന്നെയും ഭ്രാന്തമായ നിലയിൽ അത് കുരയ്ക്കുകയും അനവധി നായ്ക്കളെ കണ്ടും ഭീകര പ്രതിധ്വനി കേട്ടും ഭയപ്പെട്ട് ചാവുകയും ചെയ്തു.

ഈ ലോകം ആകുന്ന കണ്ണാടിക്കൂട്ടിൽ അനേകരും ഈ നായെ പോലെയാണ്. മറ്റുള്ളവരെ നാം കാണുമ്പോൾ നമ്മുടെ പ്രതിച്ഛായ അവരിൽ കണ്ടിട്ട് അവർ നമ്മെപ്പോലെ ഉള്ള ആളുകൾ എന്ന് തെറ്റിദ്ധരിക്കുന്നു. മറ്റുള്ളവരെ നാം കുറ്റപ്പെടുത്തുമ്പോൾ, ഒരു വിധത്തിൽ നമ്മുടെ കുറ്റം അവരിലേക്ക് ആരോപിക്കുകയാണ്. നമ്മുടെ മാനസിക നിലയനുസരിച്ചാണ് മറ്റുള്ളവരെ നമുക്ക് കാണുവാൻ കഴിയുന്നത്. ലോകത്തിൽ നടക്കുന്ന ഓരോ സംഭവത്തെയും നാം നമ്മുടെ വീക്ഷണകോണത്തിലൂടെ ആണ് വിലയിരുത്തുന്നത്. പക്ഷേ നാം അനുമാനിക്കുന്നതിൽ നിന്നും സംഭവം വളരെ വ്യത്യസ്തമായിരുന്നി രിക്കും. എന്നാൽ ആ സംഭവം നാം വിവരിക്കുമ്പോൾ, ആ സംഭവം എങ്ങനെയായിരുന്നു എന്നല്ല, അതിനെ നാം എങ്ങനെ മനസ്സിലാക്കി എന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ് നാമത് വിവരിക്കുക. പലപ്പോഴും സംഭവം നടന്നു കഴിയുമ്പോൾ തന്നെ അതിന്റെ കാരണം ഒക്കെയും നാം അനുമാനിക്കും. അവ പ്രസ്താവിക്കുകയും ചെയ്യും. യഥാർത്ഥ കാരണം വളരെ വ്യത്യസ്തമായിരുന്നിരിക്കാം. അതിനെക്കാൾ നമുക്ക് പ്രധാനം നാം കണ്ടെത്തിയ കാരണങ്ങളാണ്. മറ്റുള്ളവരെ നാം വിലയിരുത്തുന്നതും ഇതേ പ്രകാരമാണ്. അതിനാൽ മറ്റുള്ളവരെ മോശക്കാരായി കാണുന്നത്, അവരുടെ കുറ്റം കൊണ്ട് മാത്രമല്ല, നമ്മുടെ കുറ്റം കൊണ്ടു കൂടെയാണ് എന്നത് വിസ്മരിക്കാതിരിക്കുക. ദൈവമേ ആരെയും മുൻവിധിയോടെ കാണാതെ ശരിയായ വിധം കാണുവാൻ എന്റെ ഹൃദയത്തെ സജ്ജമാക്കണമേ എന്ന് പ്രാർത്ഥിക്കാം.