കുടുംബം മക്കൾ സ്നേഹം ഉത്തരവാദിത്വം തുടങ്ങിയ എല്ലാം ഉണ്ടെകിലും മറ്റ് ബന്ധങ്ങൾ ഒരു രസത്തിന് വേണ്ടി ചെയ്യുന്നു. പതിവിൽ നിന്ന് ഒരു വ്യത്യസ്തതക്ക് വേണ്ടി ശേഷം

EDITOR

NB: ആദ്യം തന്നെ പറയട്ടെ പേരുകൾ സാങ്കൽപ്പികം. കഥകളുമായി നിങ്ങളുടെ ജീവിതത്തിന് സാദ്യശ്യം ഉണ്ടെങ്കിൽ തീർത്തും യാദൃശ്ചികം മാത്രം വിവാഹേതര ബന്ധങ്ങൾ പേര് ?ഗായത്രി വയസ്സ്?34 ചെയ്യുന്ന തൊഴിൽ? വീട്ടമ്മയാണ് എത്ര നാളായി ബന്ധം തുടങ്ങിയിട്ട് രണ്ട് വർഷം?ഭർത്താവുണ്ടായിട്ടും, എന്തിനാണ് ഈ ബന്ധം പുലർത്തുന്നത്?ഭർത്താവ് വിവാഹ ജീവിതത്തിൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ ചെയ്യാറില്ല.എന്ന് വെച്ചാൽ.പറഞ്ഞാൽ ഞാനൊരു വെപ്പാട്ടിയല്ല സർ, എന്നെ ഭാര്യയായി പരിഗണിക്കണം. എത്ര നാളാ സഹിക്കുക. ഞാനൊരു പച്ച മനുഷ്യനാണ്, എനിക്കുമുണ്ട് വികാരങ്ങളും വിചാരങ്ങളും. എനിക്ക് കിട്ടേണ്ട സ്നേഹവും കരുതലും , മാന്യമായ ലൈംഗീകതയും എനിക്ക് ഈ ബന്ധത്തിൽ നിന്ന് കിട്ടിയില്ല.ആദ്യ രാത്രി തന്നെ നീല ചിത്രം കണ്ട് എന്റെ മുന്നിൽ വെച്ച് സ്വ യം ഭോ ഗം ചെയ്ത മനുഷ്യനാ എന്റെ കെട്ട്യോൻ. ശരിയാവുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ പറ്റുന്ന എല്ലാം ചെയ്തു. അതിനിടക്ക് ഞാൻ ഗർഭിണിയായി. വർഷങ്ങൾ കാത്തിരുന്നിട്ടും രക്ഷയില്ല. പിന്നെ മദ്യ പിക്കും. മദ്യ  പിച്ചാൽ എന്നെ വേണം. എന്തോ ചെയ്ത് കൂട്ടിയിട്ടു കിടന്നുറങ്ങും. എത്രനാൾ എത്ര വർഷങ്ങൾ. പിന്നെ അവിചാരിതമായി ഈ മനുഷ്യനെ കണ്ടുമുട്ടി അടുത്തു. ഒരു സ്ത്രീക്ക് കിട്ടേണ്ട പരിഗണന കിട്ടിയപ്പോൾ ഞാൻ എന്നെ തന്നെ മറന്നു. ഇപ്പോൾ ഞാൻ സന്തോഷവതിയാണ്. മക്കൾ ഉള്ളത് കൊണ്ട് ഇങ്ങനെ പോകട്ടെ എന്ന് കരുതി. തെറ്റോ ശരിയോ ഞാൻ ആലോചിച്ചില്ല. ഭാര്യയെ ഭാര്യയായി പരിഗണിച്ചിരുന്നെങ്കിൽ ഞാൻ ഇത് ചെയ്യില്ലായിരുന്നു.ശരി ഇനി താങ്കൾക്ക് പോകാം.

പേര് ?അഭിനവ് വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി? എട്ട് ഭാര്യ? ടീച്ചറാണ് വീട്ടിലെ സാമ്പത്തികം?ആവശ്യത്തിൽ കൂടുതൽ ഉണ്ട്.ഈ സ്ത്രീ ആരാണ്?എന്റെ കാമുകി ഭാര്യ ഉണ്ടായിട്ടും കാമുകിയോ, എന്താണ് മിസ്റ്റർ ഇങ്ങനെ? അറിയാം സർ, പൂമുഖ വാതിൽക്കൽ കാണ്ടാ മ്യഗത്തെ കണ്ടാൽ എന്താവും സർ സ്ഥിതി. ഇവൾക്ക് ഒന്നിനോടും താല്പര്യം ഇല്ല. ആഹാരം പാചകം ചെയ്യില്ല. എന്തിനും ഏതിനും കുറ്റം. സൗന്ദര്യം പോകുമെന്ന് കരുതി ദേഹത്ത് തൊടിക്കാറില്ല. അത് മാത്രമല്ല മുഴുവൻ സമയം ഭക്തിയും.പ്രവ്യത്തി കാട്ടാളത്തിക്ക് തുല്യവും. ഇവളുടെ വായിൽ നിന്ന് നല്ലത് എന്ന ഒരു വാക്ക് കേട്ടിട്ടില്ല. ചെവിയിൽ പഞ്ഞി വെച്ചിരുന്നാലും രക്ഷയില്ല. എന്നെ ഇത് വരെ സ്നേഹത്തോടെ ഒന്ന് വിളിക്കുന്നത് ഞാൻ അനുഭവിച്ചിട്ടില്ല.അപ്പോൾ തൊട്ടാലും പിടിച്ചാലും സൗന്ദര്യം പോകില്ലെന്ന് വിശ്വാസമുള്ള ഇവളെ പരിചയപ്പെട്ടു. ഭാര്യയല്ലെങ്കിലും ഒരു ഭാര്യ ചെയ്യുന്ന എല്ലാ കടമകളും ഇവൾ ദൂരത്തിരുന്നു ചെയ്യാറുണ്ട്. സ്നേഹം ഉള്ളത് കൊണ്ട് ഞങ്ങൾക്ക് താല്പര്യം ഉള്ളപ്പോൾ ബന്ധപ്പെടാറും ഉണ്ട്. ഞാനും ഒരു മനുഷ്യനല്ലേ. എത്രത്തോളം ആ മ്യഗത്തിന്റെ ഒപ്പം കഴിയും. തെറ്റോ ശരിയോ നോക്കിയില്ല.ശരി പൊയ്ക്കോളൂ.

പേര് ഷൈനി ജോലി ബാങ്കിൽ അസിറ്റന്റ് മാനേജർ.ഭർത്താവ്?ഇലക്ട്രിസിറ്റി ഓഫീസിൽ എഞ്ചിനീയർ.മക്കൾ?രണ്ടു പേർ നല്ല ജോലി, മക്കൾ, എന്നിട്ടും എന്തിനാണ് പരപുരുഷന്റെ തോളിൽ കിടന്നുറങ്ങാൻ പോകുന്നത്?ആവുമെന്ന് മുൻകൂട്ടി വിചാരിച്ചതല്ല. എന്നാൽ ഞാനൊരു പച്ച സ്ത്രീയല്ലേ. എനിക്കുമില്ലേ പച്ച മനുഷ്യന്റെ ആഗ്രഹങ്ങൾ. അദ്ദേഹത്തിന് എന്നെക്കാൾ പതിമൂന്ന് വയസ്സ് വ്യത്യാസമുണ്ട്. കണ്ടാൽ പറയൂല്ല. എന്നാൽ പെണ്ണ് കാണാൻ വന്നപ്പോൾ എന്നേക്കാൾ 8 വയസ്സേ കൂടുതലുള്ളു എന്ന് കള്ളം പറഞ്ഞു.അതെന്തെങ്കിലും ആവട്ടെ. വീട്ടിൽ ഒരു പട്ടാളച്ചിട്ട. ഒരു മുരടൻ സ്വഭാവം, തമാശ ഇഷ്ടമില്ല, ചിരിക്കില്ല, ഇനി അഥവാ ഞാൻ ചിരിച്ചാൽ വഴക്ക് പറയും, ടിവി കാണാൻ പാടില്ല, പാട്ട് പാടാൻ പാടില്ല, കല്യാണങ്ങൾക്ക് പോവാൻ പാടില്ല, തുടങ്ങി നൂറു കൂട്ടം ചിട്ടകൾ. അതും സഹിക്കാമെന്ന് വിചാരിക്കാം, എന്നാൽ ഒട്ടും സ്നേഹമില്ല, മൂന്നോ നാലോ മാസം കൂടുമ്പോൾ പേരിന് വേണ്ടി മാത്രം ലൈംഗീക ബന്ധം. ഇപ്പോൾ അതുമില്ല. അല്ല ഇതൊക്കെ അനുഭവിക്കാൻ കൂടി അല്ലേ വിവാഹ ജീവിതം. ലൈംഗീകത ഇല്ലെങ്കിലും ബാക്കി കരുതലും സ്നേഹവും ഉണ്ടായിരുന്നാൽ മതി. അതു പോലും ഇല്ലാതിരുന്നപ്പോൾ ആണ് ഇവനെ പരിചയപ്പെടുന്നത്. തമാശ പറയുന്ന, ചിരിക്കുന്ന നന്നായി സംസാരിക്കുന്ന, എന്നെ മനസ്സിലാകുന്ന, എല്ലാത്തിലുമുപരി എന്നെ സ്നേഹിക്കുന്ന ഇവനോട് ഞാൻ അടുത്തു. സ്നേഹം ഉള്ളത് കൊണ്ട് എന്റെ ശരീരവും ഇവന് കൊടുത്തു. ചെയ്തത് തെറ്റോ ശരിയോ, അറിയില്ല. എങ്കിലും ഇങ്ങനൊക്കെ ആയിപ്പോയി.

പേര് ?സബീനവയസ്സ് ?26 വിവാഹം നടന്നിട്ട് എത്ര നാളായി?പത്ത് വർഷം പതിനാറാമത്തെ വയസ്സിൽ നിക്കാഹ് അല്ലേ?അതെഎന്നിട്ട്?എന്നെ കെട്ടിയ ആൾക്ക് എന്നേക്കാൾ അഞ്ച് വയസ്സ് കൂടുതൽ. എന്നാൽ പിന്നീടാണ് മനസ്സിലായത് അയാൾക്ക് എന്നെ വേണ്ടാ എന്റെ പണ്ടങ്ങൾ മതിയായിരുന്നു എന്ന്. ദിവസവും വഴക്ക് , പാവപ്പെട്ടവനായ എന്റെ വാപ്പാക്ക് അയാൾ ചോദിച്ച പണം കൊടുക്കുവാൻ ഉണ്ടായിരുന്നില്ല. അയാൾക്ക് സ്നേഹം എന്ന ഒന്ന് ഉണ്ടായിരുന്നില്ല. എത്ര രാത്രികൾ കരഞ്ഞിട്ടുണ്ട്. അയാളുടെ അടുത്തിരിക്കാൻ, സംസാരിക്കാൻ. എന്നെ തിരിഞ്ഞു നോക്കാറുണ്ടായിരുന്നില്ല. വിവാഹ ബന്ധം വേണ്ടാന്ന് വെക്കാൻ തീരുമാനിച്ചതും അറിഞ്ഞു ഞാൻ ഗർഭിണിയാണെന്ന്. കുഞ്ഞുണ്ടായതിന് ശേഷം എന്നോട് ഒട്ടും മിണ്ടാറില്ല. പെൺകുഞ്ഞാണെന്ന് പറഞ്ഞുള്ള പഴി വേറെയും. പിന്നെ ഉപദ്രവിക്കാൻ തുടങ്ങി.അതിനിടയ്ക്കാണ് ഒരു നിക്കാഹിന്റെ സമയത്ത് ഇപ്പോൾ ഉള്ള ചേട്ടനെ പരിചയപ്പെടുന്നത്. ഫോൺ നമ്പറുകൾ കൈമാറി. ഞങ്ങൾ നല്ല സ്നേഹത്തിലാണ്. സ്നേഹിക്കുന്നവർക്ക് എന്തും മനസ്സറിഞ്ഞു കൊടുക്കും. എന്റെ ശരീരവും ഞാൻ കൊടുത്തു. ലൈംഗീകത എന്നതിന് മധുരം ഉണ്ടെന്ന് അറിയുന്നത് ഇപ്പോഴാണ്. ശരിയോ തെറ്റോ അറിയില്ല. എന്നെ വിധിക്കാം കല്ലെറിയാം. എങ്കിലും സ്നേഹം ഒന്ന് കിട്ടിയില്ലെങ്കിൽ പ്രാന്താണ്. അത് തരുന്നവർ ഉണ്ടെങ്കിൽ അന്വേഷിച്ച് പോകും, അത് പ്രക്യതി നിയമമാണ്.ശരി സബീന, ഇനി പോകാം.

പേര്? അനീഷ് എന്ത് ചെയ്യുന്നു? ഒരു സ്വർണ്ണക്കടയിൽ ജോലിഎന്തിനാണ് ഭാര്യ ഉണ്ടായിട്ടും വേറൊരു ബന്ധം?അവളെ ഭാര്യ എന്ന് വിളിക്കാൻ പറ്റില്ല സർ.എന്താണ് പ്രശ്‍നം പറയൂ. അവളൊരു മായാ ലോകത്താണ് സർ, സെലിബ്രിറ്റികളെ പോലെയുള്ള ജീവിത മോഹിനി. ആഢംബരത്തിനൊരു കുറവുമില്ല. അവൾക്ക് സാധാരണക്കാരുമായി സംസാരിക്കുന്നത് പോലും ഇഷ്ടമില്ല. അവൾ ഉന്നതരുടെ ഫോൺ നമ്പറുകൾ വാങ്ങി സുഹ്യത് ബന്ധം സ്ഥാപിക്കുകയും, അവരുമായി കറങ്ങുവാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. മുഴുവൻ സമയവും പുറത്താണ്. സ്നേഹമില്ല. അവൾക്കൊരു ജോലി ഉള്ളത് കൊണ്ട് അവൾക്ക് കിട്ടുന്ന പണം മുഴുവൻ അവളുടെ ലോകത്ത് ചിലവഴിച്ച് നടക്കുന്നു. പോരാത്തത് എന്നിൽ നിന്നും ഊറ്റുന്നു. കുറെ നാൾ സഹിച്ചു. മാറ്റമില്ല. ഇപ്പോൾ ഡിവോഴ്‌സിന് അപേക്ഷിച്ചിട്ടുണ്ട്. എങ്കിലും മനസ്സ് മടുത്ത സമയത്താണ് സ്വർണ്ണം വാങ്ങാൻ വന്ന അവളെ പരിചയപ്പെട്ടത്. സ്നേഹം കരുതൽ എല്ലാം കിട്ടുന്നുണ്ട്. ഞങ്ങൾ ശരീരം കൊണ്ടും ഒന്നാണ്. ശരിയോ തെറ്റോ അറിയില്ല… ഞങ്ങൾ സന്തോഷത്തിലാണ് ഇപ്പോൾ.

പേര്?നതാലിയ എന്ത് ചെയ്യുന്നു? ഡോക്ടർ ആണ് ഭർത്താവ് ?ഡോക്ടർ തന്നെയാണ്.സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തി എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?ഇതെന്റെ വ്യക്തി ജീവിതമാണ്. ഡോക്ടർ എന്ന പദവി ദുരുപയോഗം ചെയ്തിട്ടില്ല.ശരി പറയൂ.എനിക്കാവശ്യത്തിന് സൗന്ദര്യം ഉണ്ടെന്ന് തോന്നുന്നു. വിവാഹം കഴിഞ്ഞു. സന്തോഷമായിരുന്നു. ഇപ്പോഴും അതിന് കുറവില്ല. എങ്കിലും എന്റെ ഭർത്താവ് പല സ്ത്രീകളുമായി ലൈംഗീക ബന്ധം പുലർത്താറുണ്ടെന്ന് അറിഞ്ഞു. നേരിട്ട് കണ്ടു ബോധ്യപ്പെട്ടു. തെളിവുകൾ ശേഖരിച്ചു. പിന്നെ എനിക്ക് പ്രതികാര ബുദ്ധിയായായിരുന്നു. എന്ത് കൊണ്ട് എനിക്കായിക്കൂടാ. സേഫ് ആയുള്ള കട്ട് തീറ്റ എന്നും ഇരട്ടി മധുരം തന്നെ. ഞാനും എന്റെ ലൈഫ് ആഘോഷിക്കുന്നു.ശരിയോ തെറ്റോ, അറിയില്ല. ഇനി ആണെങ്കിൽ തന്നെ എന്നോട് നീതി പുലർത്തിയില്ലെങ്കിൽ തിരിച്ചും ഉണ്ടാവില്ല. ശരി നതാലിയ.

ജോൺ , ജോബി, സുരേഷ്, മഹാദേവൻ, ആതിര, സുരഭി , ആനി, ഷാഹിത, ബഷീർ , നിയാസ് തുടങ്ങിയവർക്ക് കുടുംബം മക്കൾ സ്നേഹം ഉത്തരവാദിത്വം തുടങ്ങിയ എല്ലാം ഉണ്ടെകിലും മറ്റ് ബന്ധങ്ങൾ ഒരു രസത്തിന് വേണ്ടി ചെയ്യുന്നു. പതിവിൽ നിന്ന് ഒരു വ്യത്യസ്തതക്ക് വേണ്ടി. ജീവിതം അടിച്ച് പൊളിക്കുക എന്ന് ചിന്തിക്കുന്നവർ. ഇങ്ങനെ ഓരോ ചിന്താഗതിക്കാരും ഉണ്ട് നമ്മുടെ സമൂഹത്തിൽ ഇങ്ങനെ പലർക്കും ഉണ്ടാവും അവരുടെ കഥകൾ പറയുവാൻ. ശരിയോ തെറ്റോ എന്ന് പറയുവാൻ സാധിക്കാത്ത ജീവിത തീരുമാനങ്ങൾ. സ്നേഹം ഇങ്ങനൊന്ന് ഇല്ലെങ്കിൽ ഇത് സംഭവിച്ച് കൊണ്ടിരിക്കും. ആരേയും ഒന്നും പറയാൻ പറ്റില്ല. ഇതൊക്കെ തടയാൻ ഒന്നിന് മാത്രമേ പറ്റൂ.ഉപാധികളില്ലാത്ത സ്നേഹം – ഒരു ഭാഗത്ത് നിന്നല്ല, രണ്ടു ഭാഗത്ത് നിന്നും വേണം.
എഴുതിയത് : അബ്ദുൽ റഷീദ്