ഞാൻ വരുമ്പോൾ വഴിയരികെ രണ്ട് ദരിദ്ര ബാലന്മാരെ കണ്ടു അവർക്ക് 10 രൂപ കൊടുത്തു മുന്നോട്ടു നടക്കുമ്പോൾ മനസ്സിൽ ഒരു ചിന്ത പത്തു രൂപ കൊണ്ട് അവർ എന്ത് ചെയ്യാനാ

EDITOR

അന്ന് രോഹിതിന് ട്രെയിൻ മിസ്സ് ചെയ്തു. കുറച്ചു സമയം കഴിഞ്ഞു മാത്രമേ അടുത്ത ട്രെയിൻ എത്തുകയുള്ളൂ എന്നതിനാൽ രോഹിത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഒരു ഹോട്ടലിലേക്ക് പോയി. പോകുമ്പോൾ വഴിയരികിൽ ഇരുന്ന രണ്ട് ദരിദ്ര ബാലന്മാരെ കണ്ടു. അവർക്ക് 10 രൂപ കൊടുത്തിട്ട് മുന്നോട്ടു നടക്കുമ്പോൾ മനസ്സിൽ ഒരു ചിന്ത പത്തു രൂപ കൊണ്ട് അവർ എന്ത് ചെയ്യാനാണ്? രോഹിത് മടങ്ങിച്ചെന്ന് ഭക്ഷണം കഴിക്കുവാനായി അവരെ കൂടെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി. മുഷിഞ്ഞ വസ്ത്രധാരികൾ ആയതിനാൽ ഹോട്ടൽ ഉടമ അവരെ തടഞ്ഞെങ്കിലും രോഹിതിന്റെ ആവശ്യപ്രകാരം അവരെ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിക്കുമ്പോൾ അവരുടെ സംതൃപ്തി കണ്ട് രോഹിത് ആനന്ദിച്ചു. അയാൾ അവർക്ക് വസ്ത്രം വാങ്ങുന്നതിന് കുറച്ചു പണവും കൊടുത്തു. ചില ദിവസങ്ങൾകഴിഞ്ഞിട്ടും രോഹിതിന് അവരെ മറക്കാൻ കഴിഞ്ഞില്ല.

രോഹിത് പ്രാർത്ഥിക്കുമ്പോൾ അവരെയും ഓർത്തു പ്രാർത്ഥിച്ചു അയാൾ ദൈവത്തോട് ചോദിച്ചു ദൈവമേ ആ ബാലന്മാർ എങ്ങനെയാണ് ജീവിക്കുക?” പെട്ടെന്ന് ദൈവം രോഹിതിനോട് പറഞ്ഞു: “ഇത്രനാളും അവരെ പോറ്റി പുലർത്തിയത് നീ അല്ലല്ലോ. കഴിഞ്ഞദിവസം ഞാൻ അവരെക്കുറിച്ച് നിന്നോട് പറഞ്ഞതുകൊണ്ടാണ് നീ അവർക്ക് ഭക്ഷണം കൊടുത്തത്”. രോഹിത് പറഞ്ഞു: “ശരിയാണ് ദൈവമേ എന്റെ സ്വന്തം നിലയിൽ അല്ല ഞാൻ അത് ചെയ്തത്. അങ്ങയുടെ പ്രേരണയാലാണ്”. നാം ഓരോരുത്തരും ചെയ്യുന്ന നല്ല പ്രവർത്തികൾ, മറ്റുള്ളവരുടെ അനുഗ്രഹത്തിനായി ദൈവം നമ്മിലൂടെ നിർവഹിക്കുന്നതാണ്. നമുക്ക് ദൈവം അനുഗ്രഹങ്ങൾ നൽകുന്നത് ദൈവഹിതാനുസരണം വിനിയോഗിക്കുവാനാണ്. നാം ആരെയെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അതു നമ്മുടെ മാഹാത്മ്യം കൊണ്ടാണ് എന്ന് ചിന്തിക്കുവാൻ ഇടവരരുത്. അവരുടെ ആവശ്യത്തിനായി പ്രവർത്തിപ്പാൻ ദൈവം നമ്മോട് ആവശ്യപ്പെടുകയായിരുന്നു. നാം അങ്ങനെ ചെയ്യുമ്പോൾ, അവരെ സഹായിക്കാൻ ദൈവം നമ്മെ യോഗ്യരെന്ന് കണ്ടെത്തി അതിനായി നമ്മെ ഉപയോഗിക്കുകയാണ്.

ഒരാളെ സഹായിക്കാൻ നാം വിസമ്മതിക്കുമ്പോൾ ദൈവത്തിന്റെ പ്രവൃത്തി നിരസിക്കുകയാണ്. ജീവിതത്തിലെ സന്തോഷകരമായ അവസരങ്ങളും വേദനയുടെ സന്ദർഭങ്ങളും ദൈവിക പ്രവർത്തിയിൽ പങ്കാളികളാകുവാൻ ദൈവം നമ്മെ ഒരുക്കുന്ന അവസരങ്ങളാണ്. അങ്ങനെയുള്ള എല്ലാ സന്ദർഭങ്ങളിലൂടെയും ദൈവസാന്നിദ്ധ്യം മനസ്സിലാക്കി ദൈവിക ആലോചനകൾ സ്വീകരിച്ച് ഈ ലോകത്തെ പരിപാലിക്കുന്ന ദൈവിക പദ്ധതിയിൽ പങ്കാളികളാകുവാൻ ദൈവം നമ്മെ ക്ഷണിക്കുകയാണ്. അനേകർ ദരിദ്രരും നിരാലംബരുമായി കഴിയുന്നത് ഈ ദൈവികക്ഷണം നാം നിരസിക്കുന്നതിനാലാണ്. ദൈവം നമ്മെ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ പ്രവർത്തിക്കുവാൻ നമ്മെ സമർപ്പിക്കാം. അങ്ങനെ ദൈവഹിതം മനസ്സിലാക്കി ഈ ലോകത്തെ പരിപാലിക്കുന്ന ദൈവിക പദ്ധതിയിൽ നമുക്ക് പങ്കുചേരാം.

ഒരു സംഭവ കഥ കൂടെ ഇവിടെ പങ്കുവെക്കാം ഒരിക്കൽ ഞാൻ ഉമ്മയുമായി സംസാരിച്ചിരിക്കുമ്പോ വെറുതെ ഞാൻ ചോദിച്ചു, പ്രായമായ ദമ്പതികളിൽ മര  ണം ആദ്യം കൊണ്ട് പോണത് ഉത്തമം ഭാര്യയേയോ ഭർത്താവിനേയോ, ഉമ്മ പറഞ്ഞു, ഭർത്താവിനെയാവുന്നതാണ് നല്ലതെന്ന്, അന്നെനിക്കത് മനസ്സിലായില്ല, ഈ എഴുത്ത് വായിച്ചപ്പോളെനിക്ക് നിങ്ങളുമായി ഷെയർ ചെയ്യണമെന്ന് തോന്നി,ഒരു വൃദ്ധാസദനത്തിന്റെ നടത്തിപ്പുകാരിയോട് ഒരാൾ ചോദിച്ചുനിങ്ങളുടെ അഭിപ്രായത്തിൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന മനുഷ്യൻ ആരാണ് ?അതിന് ആ സ്ത്രീ പറഞ്ഞ മറുപടി.കഷ്ടപ്പെടുന്ന ഒരു പാട് ആളുകളെ വൃദ്ധാസദനത്തിൽ ഞാൻ കണ്ടിട്ടുണ്ട്..ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന മനുഷ്യർ വാർധക്യവസ്ഥയിൽ ഭാര്യ മരിച്ച ഭർത്താവാണ്ഭാര്യ മരിച്ചു പോയ ഭർത്താവ് അനുഭവിക്കുന്ന പ്രായാസം ഈ ലോകത്ത് ഒരു മനുഷ്യനും അനുഭവിക്കുന്നില്ല എന്നിട്ട് ആ സ്ത്രി ഒരു കഥ പറഞ്ഞു തന്നുവളരെ പ്രൗഡിയോട് കൂടി അഭിമാനിയായി ജീവിച്ച ഒരാൾ .

വീട്ടിലെ അടുക്കളയിൽ കയറി ഇതുവരെ ദക്ഷണം കഴിച്ചിട്ടില്ലാത്ത അയാൾ
ഭാര്യ ഡൈനിങ്ങ് ഹാളിലെ മേശപ്പുറത്ത് വെച്ച് വിളമ്പി കൊടുത്തതിന് ശേഷമാണ് ഭക്ഷണം കഴിക്കുക ഭർത്താവ് എന്താണ് ആഗ്രഹിക്കുന്നത് എന്ന് ഭർത്താവിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കുന്ന നല്ല ഒരു ഭാര്യ ഭർത്താവിന് ഒരു ശീലമുണ്ടത്ര രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെളളം കുടിക്കുന്നത് രാത്രി ഒരു ഉറക്ക് ഉറങ്ങിയതിന് ശേഷം മൂത്രമൊഴിച്ചു വന്നതിന് ശേഷവും വെള്ളം കുടിക്കുന്ന ശീലവുമുണ്ട് .. ഇത് അയാളുടെ ഭാര്യക്ക് ശെരിക്കുമറിയാം..അത് കൊണ്ട് തന്നെ നിത്യവും ഒരു കൂജയിൽ വെളളവും ഒരു ഗ്ലാസും മേശപ്പുറത്ത് വെക്കാറുണ്ട് എന്തെരു ആവിശ്യത്തിനും ഭാര്യയെ ആശ്രയിക്കുന്ന നല്ല ഒരു ഭർത്താവ്.അങ്ങനേ ഒരു ദിവസം അയാളുടെ ഭാര്യ മ   രിച്ചു ആദ്യമായിട്ട് അയാൾ ഒറ്റക്കായി ജീവിതത്തിൽ അയാൾ ഒറ്റപ്പെട്ടു ഒരു ദിവസം രാത്രി അയാൾ വെളളം കുടിക്കാനായി കൂജ ചെരിച്ചു വെള്ളമില്ല തന്റെ ഭാര്യയുടെ അഭാവം അയാൾ ശെരിക്കും അറിയാൻ തുടങ്ങി.

അയാൾ മടിയോട് കൂടി വിളിച്ചു പറഞ്ഞു മരുമകളോട് ഇത്തിരി വെള്ളം വേണം അവൾ കൊണ്ടുവന്നു വെള്ളം കുടിച്ചു കിടന്നു രാത്രി ഒരു ഉറക്കം ഉറങ്ങി അയാൾ മൂത്രമൊഴിച്ച് വന്നതിന് ശേഷവും കൂജ ചെരിച്ചു വെള്ളമില്ല.. അയാളുടെ തൊണ്ട വരണ്ടിട്ട്… മകനും മരുമകളും കിടക്കുന്ന വാതിലിൽ ഒരുപാട് തവണ മുട്ടി .വാതിൽ തുറന്ന മരുമകളുടെ മുഖം കണ്ട അയാൾ ഞെട്ടി അത്ര വെറുപ്പോട്കൂടി നിൽക്കുന്ന മുഖത്തിന് മുന്നിൽ അയാൾക്ക് ജീവിതത്തിൽ നിൽക്കെണ്ടി വന്നിട്ടില്ലഅവൾ ചോദിച്ചു എന്താ?? ഒന്നുമില്ല ഒരു ഗ്ലാസ് വെളളം വേണമെന്നു പറയാനുള്ള ധൈര്യം ചോർന്നു പോയത് പോലെ അങ്ങനേ തിരിച്ചു വന്നു കിടന്നു നേരം വേളുത്തപ്പോൾ പിന്നീട് ഒരു ഗ്ലാസ് വെളളം ചോദിക്കാനുള്ള ആയുസ്സ് ഇല്ലാതെ അയാൾ മരി   ച്ചു പോയി ഈ കഥ പറഞ്ഞിട്ട് ആ സ്ത്രി പറയുകയാണ് സ്നേഹത്തോടെ ജീവിക്കുന്ന ദാമ്പത്യ ജീവിതത്തിൽ ഭാര്യമാർ പിരിഞ്ഞു പോകുമ്പോൾ ഭർത്താവ് അനുഭവിക്കുന്ന ഒറ്റപ്പെടലാണ് എറ്റവും വലിയ കഷ്ടപ്പെടൽഭാര്യക്ക് പകരം വെക്കാൻ മക്കളോ മരുമക്കളേ ഉണ്ടായിട്ട് കാര്യമില്ല ഭാര്യക്ക് പകരം ഭാര്യമാത്രം  സ്നേഹിക്കുക ആവുവോളം ചേർത്തു പിടിക്കുക മതിവെരുവോളം