വലിയ ആ യുദ്ധത്തിൽ പരാജയം ഉറപ്പിച്ചപ്പോൾ ആർമി ജനറൽ ബാക്കി ഉള്ള സൈനികരോട് ഒരു കാര്യം പറഞ്ഞു ശേഷം യുദ്ധ൦ അവർ നിഷ്പ്രയാസം ജയിച്ചു കയറി കാരണം

EDITOR

ജപ്പാനിൽ യു   ദ്ധം നടന്നിരുന്ന സമയം, ഒരിക്കൽ തങ്ങളുടെ സൈന്യത്തെക്കാൾ വലിയ ഒരു സൈന്യത്തെ നേരിടേണ്ടി വന്നു. എങ്കിലും ആ യുദ്ധത്തിൽ വിജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിൽ ആർമി ജനറൽ ആ ക്രമണം നടത്താൻ തീരുമാനിച്ചു. അദ്ദേഹം ലെഫ്റ്റനന്റിനോട് യുദ്ധത്തിന് സൈനികരെ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ലെഫ്റ്റനന്റ് എല്ലാ സൈനികരെയും ജനറലിന്റെ തീരുമാനം അറിയിച്ചു. സൈനികർ യു   ദ്ധത്തിന് തയ്യാറായി. എന്നാൽ ശത്രു സൈന്യത്തെ അപേക്ഷിച്ച് തങ്ങൾ എണ്ണത്തിൽ കുറവാണെന്ന് അറിഞ്ഞപ്പോൾ വിജയിക്കുവാൻ കഴിയുമോ എന്ന് അവർ സംശയാലുക്കൾ ആയിതീർന്നു. എങ്കിലും ജനറലിന്റെ നിർദ്ദേശപ്രകാരം, ലെഫ്റ്റനന്റും എല്ലാ സൈനികരും യുദ്ധത്തിന് തയ്യാറായി. അങ്ങനെ യുദ്ധത്തിന് പോകുമ്പോൾ അവർ ഒരു ആരാധനാലയത്തിലെത്തി പ്രാർത്ഥന നടത്തി. തുടർന്ന്ജനറൽ തന്റെ കൈയിൽ ഒരു നാണയവുമായി എല്ലാ സൈനികരുടെയും മുമ്പിൽ നിന്നുകൊണ്ട് പറഞ്ഞു, “ഞാൻ ഈ നാണയം ടോസ് ചെയ്യുകയാണ്.

തലയുടെ ഇമേജുള്ള വശമെങ്കിൽ നമ്മൾ വിജയിക്കും. മറുവശമാണ് എങ്കിൽ നമ്മൾ തോൽക്കും. വിധി ഇപ്പോൾ തന്നെ നമുക്ക് അറിയാം. ജനറൽ നാണയം ടോസ് ചെയ്തു. എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കി. അത് തലവശമായിരുന്നു. പടയാളികൾ സന്തോഷത്താലും ആത്മവിശ്വാസത്താലും ഉത്സാഹഭരിതരായി. യു  ദ്ധഭൂമിയിൽ അവർ ശത്രുവിനെ ശക്തമായി ആക്രമിച്ച് വിജയ ശ്രീലാളിതരായി. യു   ദ്ധത്തിന് ശേഷം, ലെഫ്റ്റനന്റ്, ജനറലിനെ അഭിനന്ദിക്കുകയും, “നാം വിജയിച്ചു. വിധി മാറ്റാൻ ആർക്കും കഴിയില്ലല്ലോ” എന്ന് പ്രസ്താവിക്കുകയും ചെയ്തു. അപ്പോൾ ജനറൽ ആ നാണയം ലെഫ്റ്റനന്റിനെ കാണിച്ചു. അത് ഇരുവശത്തും തലയുടെ ഇമേജുള്ള നാണയം ആയിരുന്നു. ജനറൽ മറുപടി പറഞ്ഞു. നമ്മെയും നമ്മുടെ കഴിവുകളെയും സംശയിക്കാതെ ആത്മവിശ്വാസത്തോടെ പൊരുതുന്നുവെങ്കിൽ ഏത് യുദ്ധവും ജയിപ്പാൻ നമുക്ക് കഴിയും. നമ്മുടെ സൈന്യത്തിന് ആത്മവിശ്വാസത്തിന്റെ അല്പം കുറവുണ്ടായിരുന്നതിനാലാണ് ഞാൻ ഈ നാണയം ടോസ് ചെയ്തത്. അതെ, ആത്മവിശ്വാസം ഒരു വലിയ ശക്തിയാണ്. ആ വിശ്വാസം നമ്മുടെ മനസ്സിനെയും ശരീരത്തെയും ആകമാനം ഊർജ്ജസ്വലമാക്കും. സ്വന്തം കഴിവുകളെ സംശയിക്കുന്നവർ  സന്തോഷത്തിൽ നിന്നും വിജയത്തിൽ നിന്നും സ്വയം തടഞ്ഞു നിർത്തുകയാണ്. സംശയത്തോടെ ചെയ്യുന്ന ഏതൊരു ജോലിയെക്കാളും ആത്മവിശ്വാസത്തോടെ ചെയ്യുവാൻ കഴിയുന്നത് ഫലദായകം ആയിരിക്കും. ഇവിടെ ജനറൽ ഒരു ട്രിക്ക് ആണ് ഉപയോഗിച്ചതെങ്കിലും, പടയാളികൾ ആത്മവിശ്വാസം ഉള്ളവരായി തീരുവാൻ അത് വളരെ സഹായിച്ചു. നമ്മുടെ കഴിഞ്ഞകാല ജീവിതത്തിലെ വിജയാനുഭവങ്ങളും ദൈവാശ്രയവും ആത്മവിശ്വാസം ഉള്ളവരായി ജീവിക്കാൻ നമ്മെ ശക്തി കരിക്കട്ടെ.

മറ്റൊരു ഗുണപാഠ കഥ പണ്ട് കേട്ടത് ഇങ്ങനെ ഒരിക്കൽ ഒരു ദേശത്തിലെ ആശ്രമം വളരെ പ്രശസ്തമായിരുന്നതിനാൽ വിദൂര ദേശങ്ങളിൽ നിന്നു പോലും കുട്ടികൾ പഠിക്കാൻ എത്തിയിരുന്നു.ഒരിക്കൽ, പഠന ശേഷം കുറച്ചു ശിഷ്യന്മാർ ഭാണ്ഡക്കെട്ടുമായി വീടുകളിലേക്കു പോകാനുള്ള നേരമായി.അന്നേരം, ആശ്രമ ഗുരു ഒരു മുഴം കയർ വീതം ഓരോ ശിഷ്യനും കൊടുത്തുവിട്ടു. എന്നാൽ, അത് എന്തിനാണെന്ന് ആരും ചോദിച്ചതുമില്ല, ഗുരു പറഞ്ഞതുമില്ല.അവർ പല വഴിക്കു നടന്നു പിരിഞ്ഞപ്പോൾ ആ കയർ മൂലം വിവിധ കാര്യങ്ങളാണു പിന്നീടു നടന്നത്.ഒന്നാമൻ പോയ വഴിയിൽ ഒരു വേലിത്തർക്കം നടക്കുന്നുണ്ടായിരുന്നു. പരിഹാരമായി തന്റെ കയർ കൊണ്ട് വേലി നന്നായി കെട്ടിക്കൊടുത്തപ്പോൾ സമാധാനം കൈവന്നു.രണ്ടാമൻ – ചക്ക പറിക്കാനുള്ള തോട്ടി കെട്ടാൻ തന്റെ കയർ കൊടുത്തു.മൂന്നാമൻ – കയർ കൊണ്ട് കുടുക്കെറിഞ്ഞ് കാട്ടുപന്നിയെ പിടിച്ചു.

നാലാമൻ – ഊഞ്ഞാൽ കെട്ടാൻ കയറില്ലാതെ വിഷമിച്ച കുട്ടികൾക്ക് കൊടുത്തു.അഞ്ചാമൻ – കയർ കൊണ്ട് മായാജാലം കാണിച്ച് ഉപജീവനമായിആറാമൻ – തടി കെട്ടിവലിക്കാൻ പണിക്കാർക്കു കയർ കൊടുത്തു.ഏഴാമൻ – വീട്ടിലെത്തുന്നതിനു മുൻപു തന്നെ നിരാശയിൽ മുങ്ങി കയർ കൊണ്ട് കഴുത്തിൽ കുടുക്കിട്ട് മരത്തിൽ തൂങ്ങി മരിച്ചു.എട്ടാമൻ – പുഴയിലൂടെ ഒഴുകി വന്നവന് കയർ ഇട്ടു കൊടുത്ത് ജീവൻ രക്ഷിച്ചു.ഒൻപതാമൻ – മല കയറാൻ കയർ ഉപയോഗിച്ചു.പത്താമൻ – കാളവണ്ടിക്കാരന് നുകം കെട്ടാൻ കയർ കൊടുത്തു.സ്വന്തം ജീവിത പാത എങ്ങനെ വേണമെങ്കിലും ഒരു കയർ ഉപയോഗിച്ച് രൂപപ്പെടുത്താൻ വേണ്ടിയാണ് ഗുരു കയർ കൊടുത്തുവിട്ടത്. അത് സ്വന്തം പ്രകൃതം അടിസ്ഥാനമാക്കി ചിലർ നന്മയ്ക്കായി ഉപയോഗിച്ചപ്പോൾ മറ്റു ചിലർ തിന്മയ്ക്കായും സ്വയം നാശത്തിനായും ഉപയോഗിച്ചു.