നല്ല ജോലി തിരക്കിൽ പ്രാന്തായി നിന്നപ്പോ അമ്മയുടെ ഫോൺ ദേഷ്യം വന്നു ആദ്യം കട്ട് ചെയ്തു ശേഷം കണ്ണ് നിറഞ്ഞു അമ്മ പറയാൻ ഉദേശിച്ചത് അറിഞ്ഞപ്പോൾ

EDITOR

മക്കളെ ഡാ നിനക്ക് തിരക്കാ?ജോലിഭാരം കൂടുതലുള്ള ഒരു ദിവസം എവിടെ നിന്നോ തുടങ്ങി, പക്ഷെ ഏത് വഴിയിൽ കൂടി പോയി എവിടെ അവസാനിപ്പിക്കണം എന്നറിയാതെ ഉഴറുമ്പോഴാണ് അമ്മയുടെ കോൾ ബോട്ടിമിൽ വന്നത്.ആദ്യം വന്ന കോൾ കട്ട്‌ ചെയ്ത് തിരക്ക് ഒന്ന് ഒതുങ്ങിയിട്ട് വിളിക്കാം എന്ന് കരുതിയപ്പോഴാണ് ഉടനെ വീണ്ടും വിളിച്ചത്.തിരക്കായത് കൊണ്ടല്ലേ മാതാശ്രീ കട്ട്‌ ചെയ്തത്?.എന്താണ്?. അത്യാവശ്യം എന്തെങ്കിലും?”മറുപടിയായി ഞാൻ ചോദിച്ചു.ഏയ്.അങ്ങനെ അത്യാവശ്യമൊന്നുമില്ല.ബാക്കി പറയാൻ അമ്മ മടിക്കുന്ന പോലെ.എന്താണമ്മ. കാര്യം പറയ്‌.ഡാ മക്കളെ. മറ്റേ ആ ബിരിയാണി ഉണ്ടാക്കുന്ന കൊച്ചില്ലേ എന്തായിരുന്നു പേര് ഞാൻ മറന്നു പോയി.ആര്?.നജിയയോ?ആ നജിയാ തന്നെOk.നജിയാ.?അവിടെ വിളിച്ചാൽ ഇപ്പൊ ബിരിയാണി കിട്ടോ?ആഹാ ഇതാരുന്നാ കാര്യം?”.ചെയ്ത് കൊണ്ടിരുന്ന ജോലിയെല്ലാം ഞാൻ അവിടെ തന്നെ വച്ച് സീറ്റിൽ നിന്നും എഴുന്നേറ്റു സംഭാഷണം തുടർന്നു.മണിയിപ്പോൾ ഇവിടെ ഒൻപതര അവിടെ പതിനൊന്ന്. കിട്ടാനാണ് ചാൻസ്, എന്തായാലും ഞാൻ നജിയക്ക് മെസ്സേജ് ഇടട്ടെ, എന്നിട്ട് ഞാൻ അമ്മയെ തിരികെ വിളിക്കാം.” ഫോണിൽ നജിയയുടെ നമ്പർ തപ്പി ഞാൻ പുറത്തേക്ക് നടക്കാനാഞ്ഞു.

മാഡം മെഡിക്കൽ റിപ്പോർട്ട്‌ റെഡി?.എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട മെസഞ്ചർ ജയ് ഹിന്ദ് (അവന്റെ പേര്) ചോദിച്ചു അപ്പോഴാണ് ഞാൻ ഓർത്തത് ശരിയാണ് അവനെ വിളിച്ചു വരാൻ ഞാൻ പറഞ്ഞിരുന്നു, ആ റിപ്പോർട്ട്‌ തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴാണ് അമ്മ വിളിച്ചത്.You wait for 5 minutes. I will give.മാഡം.. Parent is waiting down.മോനെ ജയ് ഹിന്ദേ. നീ ഇവിടിരുന്നേ. ഒരു അഞ്ച് മിനിറ്റും കൂടെ പാരെന്റ്സ്‌ സുന്ദരമായി വെയിറ്റ് ചെയ്യും. എല്ലാം റെഡിയാണ് പ്രിന്റ് എടുത്താൽ മാത്രം മതി പക്ഷെ അതിന് മുൻപേ ഞാൻ എന്റെ അമ്മയ്ക്ക് ബിരിയാണി മേടിച്ചു കൊടുത്തോട്ടെ.ഇല്ലെങ്കിൽ ബിരിയാണി തീർന്നു പോകും അതെനിക്ക് സഹിക്കാൻ പറ്റില്ല, കേട്ടാ?ഞാൻ മലയാളത്തിൽ പറഞ്ഞത് ഹിന്ദിക്കാരനായ ജയ് ഹിന്ദിനു മനസിലായിട്ടാണോ അതോ അമ്മ ബിരിയാണി എന്നൊക്കെ കേട്ട് എന്തെങ്കിലും ഊഹിച്ചെടുത്തിട്ടാണോ എന്നറിയില്ല അവൻ പറഞ്ഞു.Okay മാഡം മേം യഹാ ആപ്കാ വെയിറ്റ് കരൂങ്ക.

ഞാൻ പെട്ടെന്ന് തന്നെ നജിയക്ക് വാട്സ്ആപ് അയച്ചു ബിരിയാണി ഉണ്ടോ എന്ന് ചോദിച്ചു. ഉടൻ വന്നു മറുപടി.ഉണ്ടല്ലോ ചേച്ചി. എത്രയെണ്ണം വേണം.ഒന്ന് മതിയെടാ. അമ്മ മാത്രമല്ലേയുള്ളു. ഒന്നായിട്ടു കൊടുക്കുമോ?”.പിന്നെന്താ കൊടുക്കാമല്ലോ ചേച്ചി.അഡ്രസ് അയച്ചിട്ടേക്കണേ. ഒരു മണിയാകുമ്പോൾ എത്തിക്കാം.നജിയക്ക് അഡ്രസ്സും അയച്ചു അമ്മയെ വിളിച്ചു കാര്യവും പറഞ്ഞു.ഒരു മണിയാകുമ്പോൾ നജിയാ എത്തിക്കും. വേറെ എന്തെങ്കിലും വേണോ അമ്മ?വേണ്ടെടാ. ഇത് മതി. കഴിക്കാൻ ഒരാഗ്രഹം.നിനക്ക് ബുദ്ധിമുട്ടായി അല്ലെപിന്നേ ബുദ്ധിമുട്ട്. ഇതൊക്കെ ചെയ്ത് കഴിഞ്ഞുള്ള പണി മതി. ഇല്ലെങ്കിൽ പിന്നെ സമാധാനമായിട്ട് എങ്ങനെ ജോലി ചെയ്യും?. ആഗ്രഹം തോന്നുന്നതെന്തായാലും എന്നെ വിളിച്ചു പറയണം. ശരി എന്നാൽ ഞാൻ പിന്നെ വിളിക്കാം.” ഫോൺ കട്ട്‌ ചെയ്ത് സീറ്റിലേക്ക് ഞാൻ നടന്നു.ബിരിയാണി മിലാ?. അപ്നി മാ കോ?”. അവിടെ ക്ഷമയോടെ എന്നെ കാത്തിരുന്ന ജയ് ഹിന്ദ് ചോദിച്ചു.ആഹാ നിനക്ക് മനസിലായാ ചെക്കാ ഞാൻ പറഞ്ഞതൊക്കെ?മുജേ തോട തോട മലയാളം മാലൂം മാഡം.

മ്മ്..മ്മ് തോട തോട. ഇനി നമ്മൾ സംസാരിക്കുമ്പോൾ ഇവൻ അടുത്തുണ്ടെങ്കിൽ സൂക്ഷിക്കണം കേട്ടോ മൃദുല, അവന് തോട തോട മലയാളം മാലൂം എന്ന്.ഞങ്ങൾ മൂവരും ചിരിച്ചു.നാട്ടിലെ രണ്ടര മണിയായപ്പോൾ അമ്മയെ ഞാൻ വിളിച്ചു.ഒരു മണിയായപ്പോൾ തന്നെ ബിരിയാണി കിട്ടി.കഴിച്ചു എനിക്കാ നജിയെടെ ബിരിയാണിയാണ് ഇഷ്ടം.അമ്മക്ക് കഴിക്കാൻ ഇഷ്ടം തോന്നുന്നത് എന്താണെന്നു വെച്ചാൽ മേടിച്ചോ അല്ലെങ്കിൽ ഉണ്ടാക്കാൻ പറ്റുമെങ്കിൽ ഉണ്ടാക്കിയോ കഴിച്ചൊള്ണം. നമ്മളൊക്കെ ജോലിയെടുക്കുന്നത് തന്നെ ഭക്ഷണം കഴിക്കാനല്ലേ. എനിക്ക് തിരക്കായിരിക്കും എന്ന് കരുതി വിളിക്കാതിരിക്കരുത്. ഇത് പോലെ ആദ്യത്തെ കോൾ എടുത്തില്ലെങ്കിലും രണ്ടാമത്തേത് എടുക്കും. അമ്മ കഴിക്കാതെ മാറ്റി വച്ച് ഞങ്ങൾക്ക് തന്ന ഭക്ഷണമാണ് ഇന്നുള്ള ഞങ്ങളുടെ ആരോഗ്യത്തിന്റെ അടിത്തറ.മ്മ് അമ്മ കുറച്ചു നേരം നിശബ്ദയായി.എന്താണ്? കട്ടായിപ്പോയ? ഒന്നും കേൾക്കുന്നില്ലല്ലോ

അല്ല മക്കളെ. ഞാൻ ആലോചിക്കെയായിരുന്നു. ഇഷ്ടമുള്ളതോ ആവശ്യത്തിനൊപ്പോലും കഴിക്കാൻ ഇല്ലാതിരുന്ന കാലത്തും ഒരു ദിവസമെങ്കിലും സമാധാനമായോ സ്വസ്ഥമായോ ഉറങ്ങാൻ കഴിയണേ ഈശ്വരാ എന്നേ പ്രാർത്ഥിച്ചിട്ടുള്ളു, ഇഷ്ടമുള്ള ആഹാരം തരണേ വയറു നിറച്ചും കഴിക്കാൻ തരണേ എന്ന് ഒരിക്കലും പ്രാർത്ഥിച്ചിട്ടില്ല. ഒരു പൂവേ ചോദിച്ചുള്ളൂ പക്ഷെ പൂക്കാലം തന്നെ തന്നു എന്ന് പറഞ്ഞ പോലെയാണ് ഇപ്പോൾ.അതൊക്കെ ഇരിക്കട്ടെ. വിസയും ടിക്കറ്റും ഒക്കെ റഡിയായി. പാക്കിങ് തുടങ്ങിക്കോ.ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നിനു സാക്ഷിയാകാൻ കേറി പോരണ്ടേ ഇങ്ങോട്ട്?അമ്മയും ഞാനും കടലുകൾക്കപ്പുറവും ഇപ്പുറവുമിരുന്നു സകലദൈവങ്ങൾക്കും നന്ദി പറഞ്ഞു.ഞാനും അമ്മയും തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ട് തർക്കിക്കാറുണ്ട്, വഴക്കടിക്കാറുണ്ട്, മിണ്ടാതെ ഇരിക്കാറുണ്ട്, പക്ഷെ എവിടെയോ വായിച്ചത് പോലെയാണ് എന്റെ അവസ്ഥ അമ്മയുള്ള കാലം എനിക്ക്‌ മരി  ക്കാൻ പേടിയാണ്. അമ്മയുടെ കാല ശേഷം ജീവിക്കാനും.
എഴുതിയത് : മഹാലക്ഷ്മി മനോജ്‌.