അപകടത്തിൽ ഇടത് കൈ നഷ്ടപ്പെട്ട ഞാൻ ജൂഡോ പഠിക്കാൻ ചേർന്നു മാസങ്ങളായിട്ടും അധ്യാപകൻ ഒരു വിദ്യ പഠിപ്പിക്കുന്ന കണ്ടപ്പോ ഞാൻ ചോദിച്ചു ശേഷം അധ്യാപകന്റെ മറുപിടി കണ്ണ് നിറച്ചു

EDITOR

വാഹനാപകടത്തിൽ ഇടത് കൈ നഷ്ടപ്പെട്ട 10 വയസ്സുള്ള ഒരു ആൺകുട്ടി ജൂഡോ പഠിക്കാൻ തീരുമാനിച്ചു. ഒരു ജാപ്പനീസ് ജൂഡോ മാസ്റ്ററുടെ കൂടെ ആ കുട്ടി പാഠങ്ങൾ നന്നായി പഠിച്ചു. എന്നാൽ മൂന്ന് മാസത്തെ പഠനം കൊണ്ട് മാസ്റ്റർ അവനെ ഒരു മൂവ് മാത്രമാണ് പഠിപ്പിച്ചത്. അവൻ മാസ്റ്ററോട് “ഞാൻ കൂടുതൽ നീക്കങ്ങൾ പഠിക്കേണ്ടതല്ലേ?” എന്ന് ചോദിച്ചു. “നീ അറിഞ്ഞിരിക്കേണ്ട ഒരേയൊരു നീക്കം ഇതാണ്,” മാസ്റ്റർ മറുപടി പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് ശേഷം, മാസ്റ്റർ ആ കുട്ടിയെ അവന്റെ ആദ്യ ടൂർണമെന്റിലേക്ക് കൊണ്ടുപോയി. കുട്ടി മൂന്ന് മത്സരങ്ങളിൽ വിജയിച്ച് ഫൈനലിൽ എത്തി. ഫൈനലിൽ, അവന്റെ എതിരാളി ശക്തനും കൂടുതൽ പരിചയസമ്പന്നനുമായിരുന്നു. എന്നാൽ ഫൈനലിൽ, എതിരാളിക്ക് ഒരു നിർണായക പിഴവ് സംഭവിച്ചു: തൽക്ഷണം, ആ കുട്ടി അവനെ പിൻ ചെയ്യാൻ അവന്റെ നീക്കം ഉപയോഗിച്ചു.

ആ കുട്ടി മത്സരവും ടൂർണമെന്റും വിജയിച്ചു. വീട്ടിലേക്കുള്ള വഴിയിൽ, കുട്ടിയും മാസ്റ്ററും ഓരോ മത്സരത്തിലും ഓരോ നീക്കവും അവലോകനം ചെയ്തു. അപ്പോൾ ആ കുട്ടി ചോദിച്ചു: “ഒരു നീക്കം കൊണ്ട് ഞാൻ എങ്ങനെയാണ് ടൂർണമെന്റ് വിജയിച്ചത്?” മാസ്റ്റർ പറഞ്ഞു: “അതിന് രണ്ട് കാരണങ്ങളാണുള്ളത് ഒന്ന് , എല്ലാ ജൂഡോയിലെയും ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ത്രോയിൽ നീ ഏറെക്കുറെ പ്രാവീണ്യം നേടിയിട്ടുണ്ട്. രണ്ടാമത്, ആ നീക്കത്തിനു അറിയപ്പെടുന്ന ഏക പ്രതിരോധം, എതിരാളി നിന്റെ ഇടതു കൈയിൽ പിടിക്കുക എന്നതാണ്.” നിനക്ക് ഇടംകൈ ഇല്ലല്ലോ അതിനാൽ നിന്നെ പിടിക്കാൻ അവനു കഴിഞ്ഞില്ല”. ആ കുട്ടിയുടെ ഏറ്റവും വലിയ ബലഹീനത അവന്റെ ഏറ്റവും വലിയ ശക്തിയായി മാറി. ചിലപ്പോൾ നമുക്ക് ചില ബലഹീനതകൾ ഉണ്ടെന്ന് തോന്നിയേക്കാം, അതിന് ദൈവത്തെയോ സാഹചര്യങ്ങളെയോ തങ്ങളെത്തന്നെയോ കുറ്റപ്പെടുത്തുന്നവർ ധാരാളം. പക്ഷേ നമ്മുടെ ബലഹീനതകൾ നമ്മുടെ വലിയ ശക്തിയാണെന്ന് നാം അറിയുന്നില്ല. നമ്മുടെ സൃഷ്ടാവായ ദൈവത്തിന് നാം ഓരോരുത്തരും സവിശേഷമായ പ്രധാന്യമുള്ളവാരാണ്, അതിനാൽ നമ്മുടെ ബലഹീനതകളെ അവൻ ബലമായി രൂപാന്തരപ്പെടുത്തുന്നു. എന്നാൽ അഹങ്കരിക്കുന്നതിനോ നിരാശപ്പെടുന്നതിനോ പ്രസക്തിയില്ല. ദൈവത്തിൽ ആശ്രയിച്ച് മുന്നേറുക മാത്രം ആവശ്യം. നമ്മുടെ ജീവിതം അതിന്റെ പൂർണതയിൽ എത്തിക്കുവാൻ ദൈവം ശക്തനാണ്.

മറ്റൊരു ഗുണപാഠ കഥ ഇങ്ങനെ രണ്ടു യാത്രക്കാരും ഒരു വൃക്ഷവും.ഒരു വേനൽക്കാല ദിനത്തിൽ രണ്ട് സുഹൃത്തുക്കൾ യാത്ര ചെയ്യുകയായിരുന്നു. ചൂട് കഠിനമായതിനാൽ അവർ നടന്നു ക്ഷീണിച്ചു. അപ്പോൾ വഴിയരികിൽ വളർന്നു പന്തലിച്ച ഒരു വടവൃക്ഷം കണ്ടു. അവർ ആ വൃക്ഷത്തണലിൽ വിശ്രമിക്കാനായി ഇരുന്നു. അവരിൽ ഒരുവൻ പറഞ്ഞു, ഈ വൃക്ഷം ഒരു ഗുണവുമില്ലാത്ത വൃക്ഷമാണല്ലോ. എന്തെങ്കിലും കായ്കളോ ഫലങ്ങളോ വല്ലതും ഉണ്ടായിരുന്നെങ്കിൽ! ഇതിന്റെ തടി പോലും ആർക്കും പ്രയോജനമുള്ളതല്ല. അപ്പോൾ മറ്റെ സുഹൃത്ത് പറഞ്ഞു: “അങ്ങനെ നന്ദി ഇല്ലാതെ സംസാരിക്കാതെ, കായ്കളും പഴങ്ങളും മാത്രമല്ലല്ലോ മനുഷ്യന് ആവശ്യമുള്ളത്. നോക്കൂ ക്ഷീണിച്ച് തളർന്ന നമുക്ക് കുറേനേരം വിശ്രമിക്കാൻ എന്തൊരു തണലാണ് ഈ വൃക്ഷം ഒരുക്കിയിരിക്കുന്നത്! മാത്രമല്ല ഈ വൃക്ഷം അന്തരീക്ഷത്തിലേക്ക് പ്രദാനം ചെയ്യുന്ന സമൃദ്ധമായ ഓക്സിജൻ ഏതൊരു വ്യക്തിയുടെയും ക്ഷീണം അകറ്റുവാൻ പര്യാപ്തമാണ്. അതുകൊണ്ടല്ലേ നമുക്കിവിടെ വിശ്രമിക്കുവാൻ കഴിഞ്ഞത്?” കായ്കളും ഫലങ്ങളും ഇല്ലാത്ത വൃക്ഷങ്ങളെല്ലാം ഉപയോഗശൂന്യമെന്ന് കരുതുന്നത് മൗഢ്യമല്ലേ? ഈ പ്രകൃതിയിൽ എല്ലാം തന്നെ ദൈവം അത്ഭുതകരമായി അനേകർക്ക് അനുഗ്രഹമായിരിക്കാൻ സൃഷ്ടിച്ചതാണ്.

എന്നാൽ എല്ലറ്റിന്റെയും ഉപയോഗവും ഫലവും നാം ആഗ്രഹിക്കുന്ന വിധത്തിൽ ആയിരിക്കണമെന്നില്ല. ഓരോന്നും ഓരോരോ വിധത്തിലാണ് ഫലകരമാകുന്നത്. ഈ പ്രപഞ്ചം എത്ര വ്യത്യസ്തതകൾ ഉള്ളതാണ്, അതുതന്നെയല്ലേ പ്രപഞ്ചത്തിന്റെ മനോഹാരിതവും? ഭാവത്തിലും രൂപത്തിലും നിറത്തിലും മണത്തിലും ഗുണത്തിലും എല്ലാം വ്യത്യസ്തതകൾ നിറഞ്ഞ സസ്യങ്ങളും ലതകളും, വൃക്ഷങ്ങളും മൃഗങ്ങളും ജീവികളും എല്ലാം അവയുടെ ധർമ്മം നിറവേറ്റി കൊണ്ടിരിക്കുകയാണ്. മനുഷ്യ വർഗ്ഗത്തെ തന്നെ നോക്കിയാൽ ഓരോരുത്തരും വ്യത്യസ്തരല്ലേ? ഓരോരുത്തരെ കൊണ്ടും സമൂഹത്തിനുള്ള അനുഗ്രഹവും വ്യത്യസ്തമല്ലേ? എന്തിന് ഒരു വ്യക്തിയിലേക്ക് തന്നെ നോക്കിയാൽ ഓരോ അവയവങ്ങളും വ്യത്യസ്തമല്ലേ? ഓരോന്നിന്റെയും ഉപയോഗവും അവയുടെ പ്രവർത്തനരീതിയും വ്യത്യസ്തമായതിനാൽ അല്ലേ ആരോഗ്യകരമായ ജീവിതം സാധ്യമാകുന്നത്? ഓരോ അവയവവും ഓരോ ജീവിയും സസ്യങ്ങളും എല്ലാം അവയുടെ ധർമ്മം നിറവേറ്റുന്നതു പോലെ നമ്മിലൂടെ സാധ്യമാകണമെന്ന് സൃഷ്ടാവാം ദൈവം ആഗ്രഹിച്ചിട്ടുള്ള കാര്യങ്ങൾ നിറവേറ്റുന്ന വരായി ജീവിപ്പാൻ നമുക്ക് സജ്ജമാകാം. “ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ? ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു.